കാന്താരി – 9 30അടിപൊളി  

പെട്ടെന്ന് ഷിബു സാർ ഓടി വന്നു

വൃന്ദ : ഈ പ്രാന്തനെ ഒക്കെ പിടിച്ച് വെളിയിൽ ആക്ക് 😡

ഞാൻ : ഞാൻ ഒരു കാര്യം പറയാ മാഡം ഇത് കേസായാ നിങ്ങടെ തൊപ്പി പോവും കള്ളക്കേസ് പിടിച്ചതിന്… അവൻ കത്തും എഴുതി നാട് വിട്ട് പോയതാ… തെളിവ് വേണോ പിന്നേ രണ്ട് ദിവസം കഴിഞ്ഞ് ഈ പറഞ്ഞ ആള് എന്റെ ഈ ഫോണിലേക്ക് മെസേജ് അയച്ചതും തെളിവ് വേണോ മാഡത്തിന്…

അച്ഛൻ എന്നെ പിടിച്ച് വലിച്ച് വെളിയിലേക്ക് കൊണ്ട് വന്നു

അച്ഛൻ : അതൊക്കെ കഴിഞ്ഞുന്ന് ഇപ്പൊ ശെരി ആയി എല്ലാം… നീ ആയിട്ട് കൊഴപ്പം വരുത്തരുത് 🥺

ഞാൻ : അച്ഛൻ കാരണം ചെറിയച്ഛന്റെ കുടുംബം നാറി … 😣🥺

ദേഷ്യത്തി ഞാൻ എന്റെ സങ്കടം കൊണ്ട് അച്ഛനോട് അങ്ങനെ പറഞ്ഞ് എറങ്ങി വെളിയിലേക്ക് നടന്നു…

സിദ്ധു : ടാ നീ എന്താ ഈ കാണിക്കണേ ഇത് പോലിസ് സ്റ്റേഷൻ ആണ്

ഞാൻ : അത് കൊണ്ട്, അത് കൊണ്ട് എന്താന്ന്… 😡 എനിക്ക് അറിയാ ടാ അവൻ മുങ്ങി ഇരിക്കാ ഇവര് കുടുംബത്തോടെ വന്ന് ഇവനെ ഒണ്ടാക്കാനാ പഴയ തല്ലിന്റെ വൈരാഗ്യം… നീ ഇല്ലേ രുദ്രൻ മാമ ഇല്ലേ പുള്ളിടെ നമ്പർ വാങ്ങി തന്നെ…

ഡോ ഇയാളെ മാഡം വിളിക്കുന്നു

ഷിബു സാർ എന്നെ നോക്കി പറഞ്ഞു

ഞാൻ വേഗം നടന്ന് അകത്തേക്ക് പോയി… ഇനി ഇത് നീട്ടി കൊണ്ടോയിട്ട് കാര്യമില്ല…

ഷിബു സാർ : അതേ നീ ആ മെസേജ് അതേ പോലെ ആ കത്തിന്റെ കോപ്പി രണ്ടും വല്ലതും ഇണ്ടേ അതിന്റെ വല്ല ഫോട്ടോ എടുത്ത് ആർക്കേലും അയച്ച് കൊടുത്തിട്ടുണ്ടോ…ഇല്ലെങ്കി കൊടുക്ക്

ഞാൻ : ഇല്ല

ഷിബു സാർ : എന്നാ ആർക്കെങ്കിലും കൊടുത്തോ അവര് തെളിവ് നശിപ്പിക്കാൻ നോക്കും ചെലപ്പോ, ആ അകത്തെ പെണ്ണ് വന്ന് കരഞ്ഞ് പറഞ്ഞതും കേറിയ പ്രേതം ആണ് അവർക്ക്…
ഷിബു…

ഷിബു : മാഡം…

ഞാൻ : ഫോൺ എടുത്ത് മാറ്റിട്ട് അകത്തേക്ക് കേറി…

ഇന്ദ്രൻ ഞാൻ കേറിയതും വെളിയിലേക്ക് നോക്കി

വൃന്ദ : നീങ്ങി നിക്ക് ഇങ്ങോട്ട്

ഞാൻ : എന്തിനാ വിളിച്ചത് 😏

വൃന്ദ : അതേ കൂടുതൽ വേണ്ട ഒരു police station ല് കെടന്ന് ഒച്ച വച്ചതും പോരാ തൂക്കി എടുത്ത് അകത്ത് വക്കാൻ അറിയാതെ അല്ല

ഞാൻ : ചെയ്യണം മാഡം

വൃന്ദ : നീർത്തട, 😡 പേര് പറ

ഞാൻ : ഇപ്പൊ ഞാനാണോ പ്രതി

പപ്പ : രാമു 🥺

ഞാൻ : മതി നിർത്തിക്കോ നിന്റെ നാടകം ഒക്കെ

വൃന്ദ : ഹലോ ഹലോ ഇത് നിന്റെ ഒന്നും വീടല്ല മര്യാദക്ക് അടങ്ങി നിന്നോ എല്ലാം… സാർ നിങ്ങൾ ഒന്ന്‌… പൊറത്ത്

അവരത് പറഞ്ഞു കിക്കു എറങ്ങി പോയി… ഇപ്പൊ അവടെ ഞാൻ,കണ്ണൻ,അവള്,ASI മാത്രം

വൃന്ദ : ഹലോ പേര്

ഞാൻ : ശിവറാം

വൃന്ദ : ഇവനെ എത്ര കാലം ആയി അറിയാ

ഞാൻ : കൊറേ ആയി

വൃന്ദ : കൃത്യമായ ഒരു ഇത് വേണം

ഇന്ദ്രൻ : ഇതെന്താ calender ഇണ്ടാക്കാനോ 😏

വൃന്ദ : ചെവിക്കുറ്റി അടിച്ച് ഞാൻ

ഞാൻ : ഏയ്‌ അവന് വൈയ്യാത്ത ആണ് അടിക്കരുത്… 😨

വൃന്ദ ഒരു തരി അനങ്ങാതെ നിന്ന ഇന്ദ്രനെ ഒന്ന്‌ തുറിച്ച് നോക്കി തിരിഞ്ഞ് വന്നു…

ഞാൻ : മാഡം 🙏 ആ ചെക്കൻ എവടെ കത്തും എഴുതി വച്ചിട്ട് പോയതാ എന്നെ വിശ്വസിക്കണം

വൃന്ദ : നിന്റെ ഫോൺ തന്നെ
ഷിബു സാർ പറഞ്ഞ പോലെ അവരത് ചോദിച്ചു…

ഞാൻ : എന്റേൽ ഫോണൊന്നും ഇല്ല

വൃന്ദ : ഞാൻ തപ്പി എടുത്താ പിന്നേ മകൻ ആ ഫോൺ കാണില്ല

കണ്ണൻ : നിങ്ങളീ കാണിക്കണത് തെറ്റാ മാഡം എന്റെ മേലെ നിങ്ങക്കും ഈ കുട്ടിക്കും സംശയം ഇണ്ട് ചോദ്യം ചെയ്യാ പക്ഷെ അതിന്റെ പേരി ഈ ജാതി വർത്താനം വേണ്ട

വൃന്ദ : പറഞ്ഞാ എന്തീയൂടാ ഏഹ്… നിന്നെ ഒക്കെ പോലെ തന്തടെ പൈസക്ക് തിന്ന് കണ്ടവന്റെ നെഞ്ചത്ത് കേറി നെരങ്ങുന്നവന്മാരെ ഒക്കെ തല കീഴായി കെട്ടി ഇട്ട് അടിക്കണം… നിന്റെ നാക്ക് നിന്റെ ഒക്കെ മൂപ്പ് കണ്ട് വാലാട്ടുന്നവരോട് മതി

കണ്ണൻ : പണ്ട് ഈ ഓടി പോയവൻ കാരണം ദിവസങ്ങൾ കേറി നെരങ്ങിയതാ ഞാൻ ഈ സ്റ്റേഷനില് അന്ന് കരഞ്ഞ് പറഞ്ഞു ആരും കേട്ടില്ല ഇനി കരയാൻ എനിക്ക് മനസ്സില്ല

വൃന്ദ : മോനെ ഇന്ദ്രജിത്തേ നിന്റെ ഈ അഭിനയം ഒക്കെ വെളിയില്… ഇവടെ വേണ്ട

ഷിബു സാർ : മാഡം

വൃന്ദ : എന്താ

ഷിബു സാർ : മാഡം ഇത് രുദ്രൻ സാറിന്റെ ചേച്ചിടെ മകനാണ് അറിയാലോ

വൃന്ദ : അതിന്, നമ്മക്ക് രുദ്രൻ സാറാണോ ശമ്പളം തരുന്നേ…

Leave a Reply

Your email address will not be published. Required fields are marked *