കാന്താരി – 9 29അടിപൊളി  

പപ്പ എന്നെ പിടിച്ച് ഉന്തി വിട്ട് എറങ്ങി നടന്നു

> 21:55

വീട്ടിലേക്ക് തിരിച്ച് പോവുമ്പോ അമ്മ ഒക്കെ വെളിയിൽ ഇരിപ്പാണ്

അമ്മ : ടാ ചാരു മോള് വിളിച്ചു

ഞാൻ : ആഹ്… 😊

അമ്മ : നിന്നെ ചോദിച്ചു

ഞാൻ : ആണോ 😃

കഴിച്ച് കഴിഞ്ഞ് ഞാൻ എണീറ്റപ്പോ അമ്മ അച്ഛൻ ആയിട്ട് silent fight

ഞാൻ പവിക്ക് സിഗ്നൽ കൊടുത്തു

പവി : അറിയില്ല കൊറേ നേരായി

ഞാൻ : ഉം

പെട്ടെന്ന് അച്ഛന്റെ വിളി വന്നു

ഞാൻ അങ്ങോട്ട് പോയി

അച്ഛൻ : അതേ കൃഷ്ണൻ വിളിച്ചിരുന്നു ✋…. പറയട്ടെ നീ വന്നാ ഏത് പാതിരാത്രി ആണേലും വിളിക്കാൻ പറഞ്ഞു എന്ത് ചെയ്യണം

അമ്മ : ആഹ് 😃 അങ്ങനെ മതി

അച്ഛൻ : ഉം

ഞാൻ : അത് ഇനി വേണ്ടച്ഛാ ഞാൻ പറയാൻ ഉള്ളത് മോളോട് പറഞ്ഞു ഇനി വേണ്ടാ

അച്ഛൻ : എന്നാലും പറഞ്ഞ സ്ഥിതിക്ക്

അമ്മ : എനിക്കറിയാ അവനെ വീണ്ടും അവൾക്ക് അടിക്കാൻ ഇട്ട് കൊടുക്കാൻ അല്ലേ വേണ്ടാ

പവി : അച്ഛാ ഫോൺ

ആഹ് ദേ…

അച്ഛൻ ഫോൺ ഞങ്ങടെ നേരെ കാട്ടി പറഞ്ഞു

അമ്മ : പറ അവന് സംസാരിക്കാൻ താൽപ്പര്യം ഇല്ലെന്ന് പറാന്ന്

അച്ഛൻ : ഉം ശെരി ഒന്ന്‌ മിണ്ടാതിരിക്കൊ

അമ്മ : 😒

അച്ഛൻ : ആഹ്, ഹലോ… പറ ഡോ… ഇല്ലില്ല ഞാൻ പറഞ്ഞു അത് അത് മറ്റേ

പെട്ടെന്ന് അമ്മ ഫോൺ തട്ടി പറിച്ചു

അമ്മ : ഹലോ, നമസ്ക്കാരം ചേട്ടാ കൃഷ്ണേട്ടാ അതേ പറയുന്ന കൊണ്ട് ഒന്നും വിചാരിക്കല്ലേ അത് വേണ്ടാ ചേട്ടാ ഇനി

അച്ഛൻ : ഏഹ് ഭാഗ്യ 😳

അമ്മ : ✋ 😡

അമ്മ അച്ഛന് നേരെ കൈ കാട്ടി നിർത്താൻ പറഞ്ഞിട്ട് തിരിഞ്ഞ് നിന്നു

അമ്മ : ആഹ്, ഇല്ല ചേട്ടാ അത് എന്താ വച്ചാ ആദ്യം ഈ കേസൊക്കെ ഒതുങ്ങി കഴിയട്ടെ. അയ്യോ അങ്ങനെ അല്ല മോനെ കാണാതെ പോയതിന് എല്ലാർക്കും സങ്കടം വരും ഞങ്ങക്കും ഇണ്ട് നിങ്ങള് ചെയ്തത് തെറ്റൊന്നും ഇല്ല ചേട്ടാ പക്ഷെ ഞങ്ങക്ക് നിങ്ങളെപ്പോലെ തന്നെ അവരും വേണ്ടേ ചേട്ടാ തൽക്കാലം ഇതിന്റെ ഒക്കെ ഒന്ന്‌ കഴിയട്ടെ അല്ലെങ്കി എന്റെ മോൻ നിങ്ങടെ മകൾടെ തല്ല് കൊണ്ടത് വെറുതെ ആവും… പിന്നെ ഒരു കാര്യം ഇണ്ട് ചേട്ടാ ചേച്ചി കൊച്ചിനെ തല്ലിയത് ശെരി ആയില്ല പിന്നെ അവള് തല്ലിയത് തെറ്റാ പക്ഷെ അത്ര മോശം ആയി ആ ചെക്കനെ പറ്റി ആണ് രാമൻ പറഞ്ഞത് എന്നത് കൊണ്ട് അവളേം തെറ്റ് പറയാൻ പറ്റില്ല

അച്ഛൻ അമ്മടെ കൈക്ക് പിടിച്ച് ഫോൺ വലിച്ച് വാങ്ങി

അച്ഛൻ : ഡോ ഞാൻ കാലത്ത് വിളിക്കാ… ശെരി

അമ്മ : 😡

അച്ഛൻ : എന്താ ഡോ

അമ്മ : ഇല്ല ഞാൻ ഇങ്ങനെ പറയാ തല്ലിയോ അയ്യോ അത് സാരൂല്ല ഭാര്യ അല്ലേ അല്ലെങ്കി ചേച്ചി അല്ലേ അതൊരു വിഷയമെ അല്ല മതിയോ നിങ്ങക്ക്

അച്ഛൻ : അയ്യോ… 😣

അമ്മ : നിങ്ങക്ക് സങ്കടം കാണില്ല നിങ്ങക്ക് പണ്ടും അവനെ അടിക്കാൻ അല്ലെങ്കി നാട്ട്കാര് കൈ വക്കണത് കാണാൻ തന്നെ അല്ലേ ഇഷ്ട്ടം

ചെറി : ചേട്ടത്തി

അമ്മ : അല്ലെങ്കി ഇങ്ങേര് അയാളോട് പറയാൻ ഉള്ളത് തന്നെ അല്ലേ ഞാൻ പറഞ്ഞത് നീ പറ തെറ്റുണ്ടോന്ന്

ചെറി : അതേ അത് ശെരിയാ…

അമ്മ പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു

അമ്മ : എന്താടാ പിടിച്ചില്ലേ

ഞാൻ : finally 🙂

അമ്മ : 🥹

ഞാൻ : ഉം…

> 07:22

പവി : ടാ അവരൊക്കെ വരുന്നുണ്ട്

ഞാൻ : നീ പൊക്കോ പൈസ വേണേ എടുത്തോ ഞാൻ ഇല്ലെന്ന്

അമ്മ : എന്താ ടാ നിനക്ക് പൊക്കൂടെ

ഞാൻ : അമ്മ ഒന്ന്‌ ചുമ്മാ ഇരി നാളെ അങ്കാമാലിക്ക് പോണം പ്രമോദേട്ടൻ ലീവാ

അമ്മ : ടീ നീ പൊക്കോ അവൻ വരുന്നില്ലേ വിട്ടേക്ക്

ഞാൻ : ആഹ് പിന്നെ അവടെ പോയി പറ അവൻ വരാൻ ഇരുന്നതാ പെട്ടെന്ന് ഓട്ടം വന്നപ്പോ പോയെന്ന്

പവി : പോടാ പട്ടി

അമ്മ അവൾക്ക് നേരെ കൈ വീശി പക്ഷെ അതിന് മുന്നേ അവളോടിപ്പോയി

പവി : 😂 better next time 😛

അമ്മ : കിട്ടും തരാ

ഞാൻ : അമ്മാ അമ്മ ഒരു അഞ്ഞൂറ് തരണേ

അമ്മ : എന്താ കാര്യം പൈസ കഴിഞ്ഞാ നിന്റെ

ഞാൻ : എന്റേൽ ഇണ്ട് രണ്ടായിരം അത് അവക്ക് കൊടുക്കാ ഇന്ദ്രൻ ഇണ്ട് അവൻ സമ്മതിക്കില്ല എന്നാലും കൈയ്യി പൈസ കൊടുക്കണ്ടേ

അമ്മ : ഉം 😊

ഞാൻ : എനിക്ക് എണ്ണക്കാശ് തന്നാ മതി

അമ്മ : അഞ്ഞൂറ് രൂപക്ക് പെട്രോൾ വേണാ

ഞാൻ : പിന്നെ വേണ്ടാ അതിനാ ഞാൻ എടക്ക് എടക്ക് വരാ പറയണേ

അമ്മ : ഉം നന്നായി തരാ തരാ…

Leave a Reply

Your email address will not be published. Required fields are marked *