ഇന്ദ്രൻ : 🙂
സിദ്ധു : ഞാൻ ഒരു കാര്യം പറയാ ഇനി ഇവന്റെ ജീവിതം ഇങ്ങനെ പോവാൻ ഞാൻ സമ്മതിക്കില്ല,
അമ്മ : സിദ്ധു മോനെ
സിദ്ധു : അമ്മായി ഒന്നും പറയണ്ടാ അവള് മോശാ മോശാ എത്ര വട്ടം പറഞ്ഞു ഇവൻ ആ ബന്ധം വേണ്ടാന്ന് എത്ര വട്ടം പറഞ്ഞു കേട്ടോ നിങ്ങള് ഇല്ലല്ലോ
രാമൻ ചെറിയച്ഛൻ എണീറ്റ് തിരിഞ്ഞ് നടന്ന് അകത്തേക്ക് പോയി…
സിദ്ധു : ഒരു കണക്കിന് അവളെക്കാൾ ഈ കാര്യങ്ങള് ഇത്ര ആവാൻ കാരണം നിങ്ങളൊക്കെ ആണ്
സിദ്ധു ഒരു മടിയും കൂടാതെ അവരെ ഒക്കെ ചേർത്ത് വച്ച് പറഞ്ഞു
ഇത്ര ആൾക്കാർക്ക് മുന്നിൽ കരയാതെ പിടിച്ച് വക്കാൻ ഞാൻ പെടുന്ന പാട്
സിദ്ധു : വല്യമ്മാമക്ക് കൂട്ട്കാരന്റെ മോൾടെ കണ്ണീര് തൊടക്കാൻ സമയം ഇണ്ട് മകന്റെ വരാൻ പോണ ഭാര്യ ഏത് തരമാ നോക്കാൻ മാത്രം ടൈം കിട്ടീല്ലാല്ലേ 🥹 ഏഹ്
സിദ്ധു മതി
ഞാൻ തല പൊക്കാതെ അതേ ഇരുപ്പിൽ അങ്ങനെ അങ്ങ് പറഞ്ഞു…
സിദ്ധു : മതി സഹിച്ചത് അവൾടെ വായിന്ന് കേക്കണം അവൾടെ വീട്ട്കാർടെ വായീന്ന് കേക്കണം ഇവടെ വന്നും കേക്കണം എന്തോന്ന് ഇത് ഏഹ്… അവനെ ഒരു മനുഷ്യനാ അല്ലാതെ പട്ടി അല്ല ആട്ട് കേക്കാൻ
എന്റെ നെഞ്ചത്ത് കുത്തുന്ന പോലെ ആണവൻ പറഞ്ഞത്
വൈഗ അമ്മായി : എന്താ ഏട്ടത്തി നമ്മടെ കൊച്ചല്ലേ അവൻ ഞാൻ ഏട്ടനോട് അന്നേ പറഞ്ഞതാ ബന്ധുക്കളെ പോലും വിശ്വാസിക്കാൻ പറ്റാത്ത കാലമാണ് പിന്നെ ഏട്ടനെ ആരും ഒന്നും പടിപ്പക്കണ്ട കാര്യൂല്ലല്ലോ
സിദ്ധു : ഇവന്റെ കല്യാണം നടന്നത് പോലും ഞാൻ അറിഞ്ഞില്ല ശെരിയാ അന്ന് ഫോൺ ഇല്ലായിരുന്നു എനിക്ക് പക്ഷെ ഞാൻ ഇവടെ ഇണ്ടായിരുന്നേ അവളെ ഒരിക്കലും നമ്മടെ കുടുംബത്ത് കേറ്റില്ല എനിക്കറിയാ ആ സാനം ഏതാ എന്താന്ന് പത്മിനി കൃഷ്ണൻ ആമ്പിള്ളേരേ പട്ടിയേ പോലെ കാണുന്ന ഒരു അഹങ്കാരി ഒരുത്തനെ തല്ലി suspension വാങ്ങി വീട്ടി പോയതാ അവള് ഇമ്മാതിരി അഹന്ത പിടിച്ച ഒന്നിനെ ആണ്
ഇന്ദ്രൻ : ഡാ നീ എങ്ങോട്ടാ കേറി കേറി പോണേ മതി നിർത്ത്…
എന്റെ അടുത്ത് നിന്നവൻ ചാടി എണീറ്റ് സിദ്ധുന്റെ അടുത്തേക്ക് പോയി
ഇന്ദ്രൻ : നീ കൊറേ നേരായി തൊടങ്ങീട്ട്
സിദ്ധു : തെറ്റുണ്ടോ പറഞ്ഞത് 😡
ഇന്ദ്രൻ : നിനക്ക് സംസാരിക്കാ തെറ്റില്ല പക്ഷെ അത് വല്യച്ഛന്റെ നേരെ അല്ല ഇപ്പൊ എന്ത് നടന്നു ഏഹ് അവൾടെ സഹോദരനെ കാണാനില്ല സ്വാഭാവികമായും എന്നെ സംശയം വരും
എനിക്ക് അവനെ കൊല്ലാൻ ആണ് തോന്നിയത് ആ പു… 😣 വേണ്ടി സംസാരിക്കുന്ന കേട്ടിട്ട്
ഇന്ദ്രൻ : മതി നിർത്തിക്കോ അമ്മായി പറഞ്ഞ പോലെ വല്യച്ഛനെ ഒന്നും ആരും ഒന്നും പഠിപ്പിക്കണ്ട ആവശ്യമില്ല… നീ പറഞ്ഞില്ലേ ഞാൻ ഇണ്ടേ ഇത് നടക്കാൻ സമ്മതിക്കില്ലായിരുന്നുന്ന് കഴിഞ രണ്ട് കൊല്ലം എവടെ ആയിരുന്നു മകൻ അപ്പോ, സ്നേഹിത്തിന്റെ കണക്ക് വേണ്ടാ…
ഞാൻ : ഒന്ന് നിർത്ത് എല്ലാരും… 👀 എന്റെ ഭാര്യ എന്റെ കാര്യം നിങ്ങള് അത് വിട് ഒരാളും ഇനി ഞങ്ങടെ കാര്യത്തി സംസാരിക്കാൻ വരണ്ട മതി… എനിക്കറിയാ എന്താ വേണ്ടെന്ന് എന്നെ ഒന്ന് വെറുതെ വിട്ടാ മതി…
അമ്മ : ഡാ എന്താ മോനെ നീ
ഞാൻ : വേണ്ടാ വേണ്ടമ്മാ മതി കൊറേ ആയി 🥹 😊
ഞാൻ മെല്ലെ നടന്ന് ഇച്ചുനേ കടന്ന് അകത്തേക്ക് കേറി മോളിലോട്ട് പോയി…
പവിയും ചിത്രയും കൂടെ എന്റെ പിന്നാലെ വന്നു
ചിത്തു : ഡാ മതി
ഞാൻ : പോ എനിക്ക് കൊഴപ്പില്ല വിട്ടോ മതി
ചിത്തു : അങ്ങനെ പോണില്ല ഇരിക്ക്
പവി : വിട് ഡാ
ഞാൻ : വിട്ടു എല്ലാം വിട്ടു… 😐
പത്ത് മിനിറ്റ് ഏതാണ്ട് ഞാൻ ആ ഇരുപ്പ് തന്നെ ഇരുന്നു
അവളാവുന്ന കള്ളി എന്നെ തന്നെ വാഷിട്ട് ഒട്ടിച്ചു…
ഇതൊരു ചിന്ത തലക്കകത്ത് നിന്ന് പോണില്ല…
ഞാൻ : ചിത്തു നിനക്ക് ഒരു വൃന്ദ ASI അറിയോ
ചിത്തു : ഇല്ല
ഞാൻ : ഒരുക്കലും ഒരു പോലീസ് ആവാൻ പാടാത്ത ഒരുത്തി… 😖
ചിത്തു : ശെരി പോട്ടെ
ഞാൻ : എടി ന്യായം നമ്മടെ ഭാഗത്ത് തെറിക്കേട്ടത് നമ്മള് പ്രതി നമ്മടെ ചെക്കൻ അത് എന്താ എനിക്ക് മനസ്സിലാവണില്ല 🥹
ചിത്തു : പോട്ടെ മ്മാ
ഞാൻ : ഞാൻ ഇത് വരെ ഒന്നും ആഗ്രഹിച്ചിട്ടില്ല ഒറ്റൊന്ന് പോലും ആവശ്യം പറഞ്ഞത് നടന്നിട്ടുമില്ല അതേ പോലെ കിട്ടിയത് എല്ലാം ചവറ് മാത്രം ഭാര്യ അടക്കം ഓർക്കണെ
