അമ്മ തന്ന ആയിരം വാങ്ങി ഞാൻ കുളിക്കാൻ പോയി
പവി : ടാ നീ വരണില്ല ഒറപ്പാ
ഞാൻ : ഇല്ലെന്ന് resort ഒക്കെ പോയി എന്തിനാ ഞാനില്ല നീ പോയിട്ട് വാ
പവി : ഉം
ഞാൻ : ഇന്നാ പൈസ
പവി : അഞ്ഞൂറ് രൂപേ
ഞാൻ : അലയാതെ രണ്ടായിരം ഇട്ട് തരാ… 😡 പിശാശേ
പവി : 😊
ഞാൻ : enjoy, ആ പിന്നെ ഒരു കാര്യം ആ കുട്ടു പൊട്ടൻ ആയിട്ട് കറങ്ങി നടന്നുന്ന് ഞാൻ അറിഞ്ഞാ
പവി : അറിഞ്ഞാ 😏
ഞാൻ : ഏയ് നീ ചെയ്യില്ല
പവി : എന്നാ ഞങ്ങള് രണ്ടാളും മാത്രം ആണ് പോണത് അപ്പഴോ
ഞാൻ : പൊക്കോ അത് വഴി അങ്ങനെ പൊക്കോ
പവി : അയ്യേ സംശയം
ഞാൻ : പല്ലി 👀
പവി : fun fun 😁
ഞാൻ : എന്ത്
പവി : ഒന്നൂല്ല പോ
ഞാൻ : അല്ല നീ ഇപ്പൊ എന്താ പറഞ്ഞെ
പവി : fun fun ന്ന് എന്താ
ഞാൻ : ഉം…
പവി : ഏഹ്
ഞാൻ : എവടെ കേട്ട പോലെ
പവി : എല്ലാരും പറയോല്ലോ ഞാൻ കുട്ടു പറയണ കേട്ട് പഠിച്ചതാ
ഞാൻ :. ആ ചെലപ്പോ പിള്ളേര് പറയണ കേട്ടതാവും… നീ പോയി എന്റെ ഡ്രസ്സ് എടുത്ത് വക്ക്
പവി : എന്നെക്കൊണ്ട് വൈയ്യ
ഞാൻ : എന്നാ പൈസ ഇടാൻ എന്നെക്കൊണ്ടും വൈയ്യ
പവി : ഓ വേണ്ടാ എന്റേൽ നിന്നെക്കാ പൈസ ഇണ്ട്
ഞാൻ : ഓ ശെരി… അപ്പൊ വേണ്ടാ 😃
.
.
.
> 11:44
ഉണ്ണി : അതേ നമ്മടെ ഗോപാലേട്ടന്റെ മകൻ ദുബായ്ന്ന് വന്നിണ്ട്
ഞാൻ : അയിന്
ഉണ്ണി : വൈകീട്ട് കുപ്പി ഇണ്ട്
ഞാൻ : നീ പൊക്കോ ഞാനില്ല
ഉണ്ണി : ശെരി ആയിക്കോട്ടെ എന്നാ ഞാൻ പോണില്ല
ഞാൻ : നിന്റെ test എന്നാ
ഉണ്ണി : മറ്റന്നാ കാലത്ത്
ഞാൻ : ഇടി വരാതെ നോക്ക് കേട്ടല്ലോ അല്ലേ നെറ്റിയി ഒട്ടിച്ച് തരും
ഉണ്ണി : നിങ്ങക്ക് എങ്ങനെ ലൈസൻസ് കിട്ടിയത്
ഞാൻ : ഞാൻ പഠിച്ചത്
ഉണ്ണി : അയിന് ചെന്നൈയ്ല് ബസ്സ് ഇണ്ടാ
ഞാൻ : ആഹ് ഇണ്ട്
ഉണ്ണി : സത്യം പറ നിങ്ങള് പൈസ കൊടുത്ത് വാങ്ങിയതല്ലേ
ഞാൻ : പോടാ ഊളെ 😏
.
.
.
ഉണ്ണി : അതേ ഉച്ചക്ക് കഴിക്കാനെ വച്ചിട്ട് പോവാ ഞാൻ കൊറച്ച് സമയം ആവാൻ വരും ആ വണ്ടി ഒന്ന് തന്നാ
ഞാൻ : തൊലച്ച് കൊണ്ട് വരരുത് ഓടിക്കാൻ അറിയോ
ഉണ്ണി :🙄
ഞാൻ : എടുത്തോണ്ട് പോടാ… കഴിക്കാൻ എന്താ
ഉണ്ണി : ചോറ് രണ്ട് കൂട്ടം അച്ചാറ് 😃
ഞാൻ : 😁 ബുദ്ധിമുട്ടായോ മോനെ
ഉണ്ണി : ആ സാരൂല്ല
ഞാൻ : എറങ്ങി പോടാ 😡
ഉച്ചക്ക് ഒരു സമ്പാര പാക്കറ്റ് രണ്ട് പരിപ്പ് വട ഇത്രയും പൊറത്ത്ന്ന് വാങ്ങി നൈസിന് ചോറും കഴിച്ച് ഒറ്റ കെടത്തം…
ഒരു മൂന്ന് മണിക്ക് കൂട്ടമായിട്ടുള്ള സംസാരം കേട്ടിട്ടാണ് ഞാൻ എണീറ്റത് നോക്കിയപ്പോ മുന്നില് കൊറേ പേര് നിക്കുന്നു…
ഞാൻ : ആരാ
ചന്ദ്രേട്ടൻ : വണ്ടി നോക്കാൻ വന്നതാടാ
ഞാൻ : എന്നത്തേക്കാ
ചേട്ടാ school tour ആണ്
ഞാൻ : എന്നത്തേക്കാ
ചെക്കൻ : January പത്ത്
ഞാൻ : അപ്പൊ exam time അല്ലേ
ചെക്കൻ : tour cancel ആയിപ്പോയി അപ്പൊ January ക്ക് മാറ്റി…
ഞാൻ എണീറ്റ് മുണ്ട് എടുത്ത് തോളിൽ ഇട്ട് വെളിയിലേക്ക് എറങ്ങി
ചെക്കൻ : ഏട്ടാ ഈ കർണൻ ഇല്ലേ
ഞാൻ : ഓട്ടം പോയി മറ്റന്നാ വരും
ചെക്കൻ : ഞങ്ങക്ക് അത് അല്ലേ toro മതി
ഞാൻ : toro പണിക്ക് കേറ്റാൻ പോവാ ടൈമിന് കേറ്റാൻ പറ്റില്ല
ചെക്കൻ : ഇത് എങ്ങനെ ആണ്
ഞാൻ : മകനെ അനിയാ ആദ്യം സ്ഥലം പറ എന്നിട്ട് ബാക്കി
Munnar
ഞാൻ തിരിഞ്ഞ് നോക്കിയതും ബുക്ക് പിടിച്ച് പപ്പ വരുന്നു…
എനിക്ക് ഒരു തരം തരിപ്പാ തോന്നിയത് ഒരു second ഞാൻ കണ്ണടച്ച് തൊറന്ന് നോക്കി
പപ്പ : January പത്തിനാ സാർ വന്ന് ബുക്ക് ചെയ്തിട്ട് പോയി
ചെക്കൻ : ആഹ് 😃
പപ്പ : ടാ നിങ്ങള് പറഞ്ഞ വണ്ടികള് ഇപ്പില്ല ഇവടെ എല്ലാം നല്ല വണ്ടികളാ മറ്റേത് രണ്ടും വരും കൊറച്ച് ദിവസം കഴിഞ്ഞ് വന്നാ നേരിട്ട് കാണാ
ചെക്കൻ : ശെരി ചേച്ചി ഞങ്ങള് അപ്പോ വരാ.
ഞാൻ ആ നോട്ട് പിടിച്ച് വാങ്ങി അകത്തേക്ക് കേറി പോയി
പപ്പ എന്റെ പിന്നിലായിട്ട് വന്നു
പപ്പ : എന്റെ സാരി എങ്ങനെ ഇണ്ട്
ഞാൻ : 🙄 😊 good പോ
പപ്പ : ഉം, ഇല്ല 😊
ഞാൻ : ചന്ദ്രേട്ടാ മറ്റേ വീലിന്റെ മേലെ മറ്റേ പെട്ടി ഒന്ന് വക്കണേ ഭാരത് ബെൻസിന്റെ പണി കഴിഞ്ഞോ
ഞാൻ ഒച്ച ഇട്ട് വിളിച്ച് ചോദിച്ചു
ചന്ദ്രേട്ടൻ : ആ കഴിയാനായി
ഞാൻ : ശെരി അത് ഞാൻ കൊണ്ട് കൊടുത്തോളാ
