കാന്താരി – 9 29അടിപൊളി  

അമ്മ : ഏഹ്

ഞാൻ : സിദ്ധു മിനിങ്ങാന്ന് രാത്രി പറഞ്ഞെ ഉള്ളു ഇന്ദ്രൻ ഇന്ദു അമ്മായി നിന്നെ നോക്കുന്നു ഒരു പൊടിക്ക് അടങ്ങ് ന്ന് കുട്ടൂനെ പിടിച്ച് അലക്കിവിട്ടെന്ന്

അമ്മ : അയ്യോ അവന്റെ കണ്ണീന്ന് ഒന്നും പോവില്ല എന്ത് ചെക്കനാ ഇത് 😡 😂

ഞാൻ : 😁എനിക്ക് ഒറപ്പാ അവന്റെ ഒരു വേലയും നടക്കില്ല

അമ്മ : അങ്ങനെ അല്ല ടാ ഇപ്പൊ ഒള്ള പിള്ളേർ അല്ലേ അവരെ കുറ്റം പറയാൻ പറ്റില്ല

ഞാൻ : ആരാ ഈ പറയണേ 😏 കോട്ടയത്തെ അമ്മ ഇവടെ ഇള്ള അച്ഛനെ സെറ്റാക്കി

അമ്മ : പോടാ വാങ്ങും നീ

ഇച്ചു : രാമേട്ടന്റെ ലവ് മാരേജ് അല്ലേ ചേച്ചി

അമ്മ : അയ്യോ അത് വൻ പണി ആയിരുന്നു ഒന്നും പറയണ്ട…

ഞാൻ : ഏഹ്

അമ്മ : കൃഷ്ണടെ അച്ഛൻ വൻ പ്രശ്നം ആയിരുന്നു അനിയന് കെട്ടിച്ച് കൊടുക്കില്ല അവളെ എന്ന് പറഞ്ഞിട്ട്

ഞാൻ : എന്നിട്ട് 😁

അമ്മ : എന്നിട്ട് എന്താ അയാള് അവക്ക് കല്യാണം നോക്കി തൊടങ്ങി

ഞാൻ : അയ്യോ

അമ്മ : അനിയൻ ഇവടെ കെടന്ന് ഒച്ച ബഹളം കടലി ചാടി ചാവും എന്നായി അവസാനം

ഞാൻ : അയ്യയ്യോ 😳

അമ്മ : പിന്നെ എന്താ ദാസേട്ടനും അനിയനും കൂടെ പോയി വിളിച്ചോണ്ട് വന്നു നാറണ്ട എന്ന് വച്ച് അയാള് കെട്ടിച്ച് കൊടുത്തു അയാള് ഒരു വാക്ക് പറഞ്ഞു എന്നിട്ട്

ഞാൻ : എന്താ അത്

അമ്മ : നശിച്ച് പോവാൻ ആണേ തൊലഞ്ഞ് പോ മോളെ അച്ഛൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാന്ന്

ഞാൻ : കള്ള കെളവൻ 😏

അമ്മ : അതിന്റെ വാശി ആണ് ചെറിയച്ഛന്റെ ഈ വളർച്ച ആ ഒറ്റ construction എടുത്ത് കുടുംബത്തിലെ ചെറിയച്ഛൻ കൊടുത്ത ഏതോ സ്വത്ത് വച്ചിട്ട്

ഞാൻ : അതായത് രഘുരാമൻ അച്ഛച്ചൻ

അമ്മ : ആഹ് പുള്ളി കൊടുത്ത ഒരു സ്ഥലം വിറ്റിട്ടാ എല്ലാം…

ഞാൻ : ഹോ men in love 😃

അമ്മ : പിന്നല്ല

ഞാൻ : അല്ല അമ്മ എങ്ങനെ അറിഞ്ഞേ ഇത്

അമ്മ : വൈഗ പറഞ്ഞതാ….

ഇച്ചു : അപ്പോ ഞാനാ ആകെ മാന്യമായിട്ട് ഉള്ളത് ഇവടെ 😏

ഞാൻ : എന്നിട്ട് എന്ത് ആ ചെറിയേ അല്ലേ കിട്ടിയത്

പെട്ടെന്ന് അച്ഛന്റെ കാർ അകത്തേക്ക് സ്പീഡിൽ കേറി വന്നു

അമ്മ : എന്താണ് ഒരു പെടച്ചൽ പോലെ സാദാരണ ഇങ്ങനെ വരാറില്ലല്ലോ

എനിക്കും തോന്നി

അമ്മ എന്റെ തല പൊക്കി

ഞാൻ എണീറ്റ് ഇരുന്നു

അമ്മ എണീറ്റ് മുന്നോട്ട് പോയി

അച്ഛൻ എറങ്ങി ഓടി വരുന്ന കണ്ടു

അമ്മ : എന്താ

അച്ഛൻ : എവടെ അവൻ 😡…. എവടെന്ന്

അമ്മ : ആര്

അച്ഛൻ : ശിവ എവടെ 😡 🥹

അമ്മ : ടാ

ഞാൻ എണീറ്റ് മുന്നോട്ട് പോയി

അച്ഛൻ : ആ കുട്ടിയെ കണ്ടോ

അച്ഛൻ എന്റെ തൊട്ട് മുന്നിൽ വന്ന് ചോദിച്ചു

ഞാൻ : 🙄

അച്ഛൻ : വായ തൊറക്കാൻ 😡

ഞാൻ : ഉം

ചെറി ഓടി വന്ന് അച്ഛനെ വട്ടം പിടിച്ചു അല്ലെങ്കി അച്ഛന്റെ കൈ വന്നെന്റെ മോന്തക്ക് ഇരുന്നേനെ

അച്ഛൻ : എന്നെ വിടാൻ 😡

അമ്മ : എന്താ നിങ്ങക്ക് പ്രാന്താണോ

അച്ഛൻ : എന്താടാ നീ അവളോട് പറഞ്ഞത് ഏഹ്

എനിക്ക് അങ്ങ് കേറി വന്നു

അച്ഛൻ : പറയാൻ 😡കണ്ണ് ഞാൻ കുത്തി പൊട്ടിക്കും

അമ്മ : നിങ്ങക്ക് വീണ്ടും തൊടങ്ങിയോ പ്രാന്ത്

ചെറി : ചേട്ടത്തി മാറിക്കെ ചേട്ടത്തി

ഞാൻ : അമ്മ മാറ്

ചെറി : ടാ നീ എന്തങ്കിലും പറഞ്ഞോ അതിനോട്

ഞാൻ : അച്ഛാ ഞാൻ അവളോട് divorce വേണം പറഞ്ഞു

അച്ഛൻ : ആഹ്… എന്തിനാടാ അങ്ങനെ പറഞ്ഞെ

അമ്മ : എന്താ തെറ്റ് പറഞ്ഞത് കാര്യം തന്നെ അല്ലേ

അച്ഛൻ അമ്മേ തുറിച്ച് ഒരു നോട്ടം നോക്കി

അമ്മ : ദേ അങ്ങേർടെ വാക്ക് കേട്ട് ആ പെണ്ണിനെ ഇവടെ വിളിച്ചോണ്ട് വന്നാ നോക്കിക്കോ

ചെറി : ചേട്ടത്തി അത്

അച്ഛൻ : എടോ ആ കുട്ടി കൈടെ ഞരമ്പ് മുറിച്ച് ആശൂത്രിയില് കെടക്കാ അറിയോ

ഇടി, current, കൈയ്യിൽ ഞരമ്പ് മുറിഞ്ഞ പോലെ വേദന ഒക്കെ ഒരേ പോലെ തോന്നി

ഒരു നിമിഷം കൊണ്ട് അടിയിലേക്ക് പോയ പോലെ കാലിന്റെ അടിയിൽ feel ഇല്ലായ്മ പോലെ എല്ലാം തോന്നി…

ആ കുട്ടിക്ക് വല്ലതും പറ്റിയാ ഞാൻ എങ്ങോട്ടെങ്കിലും എറങ്ങി അങ്ങ് പോവും… ആ ശാപം താങ്ങാൻ മാത്രം ശക്തി എനിക്കില്ല.

ഒരിക്കലും അവളത് ചെയ്യില്ല എന്തിനാ അങ്ങനെ ചെയ്യണേ

ചെറി : ഞങ്ങള് വീട്ടിലേക്ക് വരാൻ നിക്കുമ്പോ കൃഷ്ണേട്ടൻ വിളിച്ചു ഏട്ടൻ അങ് ഇരുന്ന് പോയി… എന്നാലും ആ കുട്ടി

അച്ഛൻ : ഞാൻ വെറുതെ സംശയത്തിന്റെ പേരില് ചോദിച്ചതാ നീ എന്തിനാ ടാ അങ്ങനെ ചെയ്തേ

Leave a Reply

Your email address will not be published. Required fields are marked *