നാമം ഇല്ലാത്തവൾ – 8 1അടിപൊളി  

*********************************************

നീണ്ട യാത്രക്കൊടുവിൽ ഞാൻ ന്റെ ഫ്ലാറ്റിൽ എത്തി വെളിയിൽ കണ്ട ഫ്ലാറ്റിലെ സെക്യൂരിറ്റി ചേട്ടനോടും അവിടുത്തെ ചേച്ചിമാരോടും ഒരു ആഫ്റ്റർ നൂൺ ഉം പറഞ്ഞകത്തേക്ക് കയറാൻ ഒരുങ്ങുമ്പോളാണ് അവളുടെ വിവരം ചോദിച്ചോണ്ട് നമ്മടെ മണിക്കുട്ടൻ വരുന്നത് അവനോട് മറുപടി പറഞ്ഞത് അവിടെ ഉണ്ടായിരുന്ന ഉഷ ചേച്ചിയായിരുന്നുന്ന് മാത്രം.

“” മണിക്കുട്ടന്റെ ആമി അക്ക ഇല്ല്ര്യാ ആഹ്ഹ്.. അക്ക വന്ത് ഉണക്ക്ന്ന് ഒരു തമ്പിയെ തരത്രക്ക്കാകെ പോയിരിക്കെ.. കവലപ്പെടമേ വന്തുടുടാ.. “”

അതിനവനെന്നെ നോക്കി ആണോന്ന് ചോദിച്ചപ്പോ ആ നിഷ്കളങ്കത തുളുമ്പുന്ന ആ മുഖത്തിനെ ഒന്ന് തഴുകി ഞാൻ ഫ്ലാറ്റിലേക്ക് കയറി..

എനിക്ക് അർജന്റ് ആയിട്ട് ഒന്ന് വെളിയിൽ പോകണമായിരുന്നു അതുകൊണ്ട് അവളെ പിന്നേ വിളിച്ചു പിണക്കം മാറ്റാന്ന് കരുതി. വേഗമോന്ന് കുളിച്ചു ഡ്രസ്സ്‌ മാറി ഒരു ഡാർക്ക്‌ ബ്ലൂ ഷർട്ടും ഗ്രേ കളർ പാന്റും എടുത്തിട്ട് അതിന് ഒരു വൈറ്റ് ഷൂ ഉം.. ഫ്ലാറ്റ് പൂട്ടി ഞാൻ പാർക്കിംഗ് ൽ ചെന്നു.. അവിടെ ന്റെ സുന്ദരി ന്നേ കാത്തിരിക്കുന്നുണ്ടായിരുന്നു, അവിടുന്ന് ഇങ്ങോട്ട് വന്നത് കോണ്ട് ആകെ ചെളിയായി പെണ്ണിന്റെ ദേഹത്ത്.. ഒന്ന് വാഷ് ചെയ്യണം.. ഞാൻ പതിയെ പാർക്കിംഗ് ചെന്നു ന്റെ R6 ന്റെ ടാങ്കിലൂടെ കൈ ഓടിച്ചു, എത്ര കൊല്ലത്തെ ആഗ്രമാ … ഞാൻ ചിരിച്ചോണ്ട് തന്നെ വണ്ടി മുന്നോട്ടേക്ക് എടുത്ത്..

പോകുന്ന വഴിയിൽ ഒരു വാഷിംഗ്‌ ഏരിയ യിൽ വണ്ടിയും കൊടുത്ത് ഞാൻ ഒരു പതിനഞ്ചു മിനിറ്റ് പോസ്റ്റ്‌ ആയെങ്കിലെന്താ കൊച്ച് അങ്ങ് തിളങ്ങി ന്ന് വേണം പറയാൻ., പിന്നൊന്നും ശ്രദിക്കാതെ വണ്ടി ഞാൻ മുന്നോട്ടേക് പായ്ച്ചു, അത് നേരെ ചെന്നുനിന്നത് ന്റെ ഓഫീസിൽ ആയിരുന്നു, അവിടെ ചെന്നതെ ഉള്ളവരെല്ലാം കൂടെ ആകെ ബഹളം, അച്ഛൻ ആകാൻ പോകുന്നതിന്റെ ചെലവ്.. മ്മ് കുറെ ചെലവാ…

അന്നത്തെ ലഞ്ച് അവരെന്നെ കോണ്ട് സ്പോൺസർ ചെയ്യിപ്പിച്ചു നാറികൾ, അങ്ങനെ പരുപാടി എല്ലാമായി ആ ദിവസം അങ്ങനെ പോയി വൈകിട്ട് പെണ്ണിനെ വിളിച്ചു സമാദാനപ്പെടുത്താൻ ഞാൻ പെട്ട പാട്.. ഹൊ.. അങ്ങനെ തിരക്കുകളിൽ പെട്ട് രണ്ട് ദിവസം അങ്ങനെ പോയി, പതിവുപോലെ ജോലിയെല്ലാം കഴിഞ്ഞിറങ്ങി പോകാൻ നിൽകുമ്പോൾ ഗായത്രി എല്ലാരോടുമായി രണ്ട് ദിവസം ഓഫ്‌ ആണെന്നും അത് കഴിഞ്ഞേ ഇനി വർക്ക്‌ കാണു ന്നും ന്നാൽ ഇപ്പോ ഏറ്റവും കൂടുതൽ അതിൽ സന്തോഷം കൊള്ളുന്നത് ഞനയിരുന്നു,ഓഫ്‌ ആയത് കോണ്ട് തന്നെ മാഗി അവളുടെ വീട്ടിലെക്കും അവൻ എങ്ങോട്ടോ ട്രിപ്പ്‌ നും പോയി വരുന്നോ ന്ന് ചോദിച്ചപ്പോ ഞാൻ ഒന്ന് പരുങ്ങി അത് കണ്ട് അവനൊന്നും മിണ്ടാതെ ചിരിച്ചോണ്ട് തലയനക്കി മുന്നോട്ടേക്ക് നീങ്ങി, നേരെ ഫ്ലാറ്റിൽ പോവാ കുളിക്കാ കഴിക്കാ ഇറങ്ങുക അത്രേ തന്നെ. ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ വണ്ടി നിർത്തി അവിടെ എങ്ങും ആരുമില്ലെന്ന് തോന്നിപ്പോയി സാദാരണ ആരേലും കാണുന്നതാണ് ഇവിടെ… ഓ അപ്പോളാണ് ഓർത്തത് ഇവിടെ അടുത്തൊരു പ്രോഗ്രാം നടക്കുന്നുണ്ട് അങ്ങോട്ടേക്ക് പോയി കാണും എല്ലാം. ഞാൻ മുന്നോട്ടേക് നടക്കാൻ ആഞ്ഞതും

ഫോൺ അനുസരണയില്ലാതെ ശബ്ദിക്കാൻ തുടങ്ങി ഇഷ്ടകേറുവോടെ തന്നെ ഫോൺ ഞാൻ ചെവിയിലേക്ക് വച്ചതും, അനക്കം ഒന്നുമില്ല ആരാപ്പോ ഇത്..

“” ഹെലോ…..ചെവി കേട്ടൂടെ ആരാന്നു… “”

അവിടുന്ന് അനക്കമൊന്നുമുണ്ടായില്ല, ഏതവനാണോ ഫോൺ വിളിച്ചിട്ട് മിണ്ടാതെ നിക്കുന്നെ..

“” ഏത് മാറ്റവനാണോ ന്തോ.. ഫോൺ വിളിച്ചിട്ട് മിണ്ടാണ്ടിരിക്കാൻ ഇവന്റെ വായിലെ പിരി വെട്ടിയോ.. ഹലോ..””

“” ഹെലോ ഇതാരാ ന്നറിയില്ല.. ഒരു മാഗി യെ അറിയാമോ… “”

ന്റെ ഉള്ളൊന്ന് പിടഞ്ഞു മാഗി അവൾക്കെന്ത് പറ്റി.

“” അയ്യോ സോറി സർ… മാഗി… അവൾക്കെന്ന പറ്റി.. “”

ഞാൻ പരിഭമത്തോടെ ചോദിച്ച് നിർത്തിയതും, അയാൾ ന്നേ ഒന്ന് സമാദാനപെടുത്താൻ നോക്കി.

തുടരും….!

വേടൻ

Leave a Reply

Your email address will not be published. Required fields are marked *