. “” ഇങ്ങോട്ട് കിട്ടിയാലേ അങ്ങോട്ടും തരാൻ ഒക്കു… ഗിവ് റെസ്‌പെക്ട് ആൻഡ് ടേക്ക് റെസ്‌പെക്ട് ന്നാ..അല്ലെ യേച്ചി..! . “”
“” നീ ആദ്യം കുറച്ചു ഇങ്ങോട്ട് ഗിവ്…!! ന്നിട്ട് എത്ര വേണേലും അങ്ങോട്ട് ടേയ്ക്കിക്കോ…””
ഞാൻ തീർത്തും പുച്ഛിച്ചു അവളുടെ കൈയിൽ നിന്നും കവർ ഗായത്രിക്ക് കൊടുത്ത്, അതികം നില്കാതെ ഞാൻ നേരെ വെളിയിൽ ഇറങ്ങി, പിന്നീട് അടുത്തുള്ള ഒരു ബെഡ് കൂടെ ഞാൻ കരഞ്ഞു കാലുപിടിച്ചു വാങ്ങിയിരുന്നു ഹോസ്പിറ്റലിൽ പറഞ്ഞു. തിരിച്ചു റൂമിൽ എത്തുമ്പോൾ അവർ ഡ്രസ്സ് എല്ലാം മാറി നിൽക്കുകയായിരുന്നു,.
“” എടി നീ ഉറങ്ങുന്നോന്നുമില്ലേ.. നാളെ പോണ്ടേ ക്ലാസ്സിൽ.. “”
ഡോർ തുറന്ന് അകത്ത് കേറിയതും കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു കഥ പറയുന്ന പെണ്ണിനെയാണ്, കൈയിൽ ഒരു ഓറഞ്ചുമുണ്ട്,
“” അതൊക്കെ ഞാൻ പൊക്കോളാം.. ഇയ്യാള് കൂടുതല് കിടന്ന് വേവലാതി പെടുവൊന്നും വേണ്ടാ.. “”
ചുണ്ട് രണ്ടും ഇരു സൈഡിലേക്കും നീക്കി പെണ്ണോന്ന് പരിഭവം അറിയിച്ചു, ഉടനെ ഞാൻ അതിനെ പോയാ മതി ന്നൊരു കമന്റ് ഇട്ട് അവിടെ ഉള്ള കസേരയിൽ ഇരുന്നു.
“” ആമി ഡോക്ടറിനാ പടിക്കണേ..ഇല്ലെ..?!””
“” മ്മ് അതെയേച്ചി.. ഡോക്ടർ ആയിട്ട് വേണം ഇവിടെ ചെലരെ ഒക്കെയെനിക് വേണ്ടവിധത്തിലൊന്നു കാണാൻ… “”
കൈയിൽ ഇരുന്ന മാഗസിൻ ഞാൻ ചെറുതായി താഴ്ത്തി അവളെ നോക്കി പെണ്ണ് ഊറി ചിരിക്കുന്നുണ്ട്..ഞാനത് കാര്യമാക്കിലാ,, അല്ലേലും പെണ്ണിന് ഇന്നിതിരി ഇളക്കം കൂടുതലാ.. വച്ചിട്ടുണ്ടെടി.
“” ആരാ ഏട്ടാ.. ഒന്ന് നോക്കിയേ… “”
മേശയുടെ മുകളിലിരുന്ന അവളുടെ മൊബൈൽ ശബ്ദമുണ്ടാക്കിയതും, ഞാൻ ഏന്തി വലിഞ്ഞു എടുത്ത് നോക്കി, അമ്മ…
ഏഹ് ഇതിലേതു അമ്മയാ… ആ
“” എടി അമ്മയാ… ” ” ഞാൻ ഫോൺ നോക്കികൊണ്ട് തന്നെ അവളുടെ നേരെ നീട്ടി.
“” ഇയ്യോ ഇന്ന് വിളിച്ചില്ല… കൊല്ലുമെന്നേ ന്നമ്മാ.””
അവള് ആരോടെന്നില്ലാതെ പറഞ്ഞെന്ണിക്കാൻ പോയതും,
“” ആമിടെ അമ്മയാണോ.. അതോ അജുന്റെ യോ.. “” ഗായത്രി ക്ക് സംശയം
“” ന്റെ ലക്ഷ്മിമ്മയാ..!! ആഹ്ഹ് കേക്കണുണ്ടമ്മാ പറഞ്ഞോ… “”
അവള് ഫോണും ചെവിയിൽ തിരുകി വെളിയിലേക്ക് നടന്നു.. അപ്പോളും ഗായത്രിയുടെ മുഖത്ത് ഒരു വയ്ക്ലബ്യം,
“” എന്റമ്മയാ…!”” അവള് നില്കുന്നിടത്തോട്ട് നോക്കി ഞാൻ പറഞ്ഞതും അവരും ഒന്ന് ചിരിച്ചു,
കുറച്ചധിക നേരം കഴിഞ്ഞാണ് പെണ്ണ് വന്നത്, വന്നതും മുഖം ഒരു കോട്ട യുണ്ട് നേരെ ന്റെ അടുത്ത് വന്ന് കൈയും കെട്ടി നിന്നെന്നെ നോക്കി, ഞാൻ മാഗസിനിൽ നിന്ന് കണ്ണുകൾ അവളുടെ നേരെ നീട്ടിയതും,
“” കഷ്ട്ടോണ്ട് ട്ടോ അജുവേട്ടാ.. ന്തിനാന്നെ എല്ലാം അമ്മയോട് പറഞ്ഞെ… “”
എളിയിൽ ഇരു കൈയുംകുത്തി ആ ചുവന്ന തുണ്ടിപ്പഴ ചുണ്ടുകൾ മുന്നോട്ടുന്തി പരിഭവം കാട്ടുന്നവളെ ഞാൻ ഒരു ചിരിയോടെ അടുത്തേക്ക് വിളിച്ചു,
“” എന്നിട്ട് ന്തോ പറഞ്ഞമ്മ…? “”
ഉള്ളിൽ ഊറിയ ചിരി കടിച്ചു പിടിച്ചു ഞനത് ചോദിച്ചതും, പെണ്ണ് ചവിട്ടികുലുക്കി ഗായത്രിക്ക് അടുത്ത് ചെന്നിരുന്ന്,
“” എല്ലാം പറഞ്ഞ് കൊടുത്തിട്ട്.. ഇപ്പൊ ഒന്നുമറിയാത്തപോലെ ചോദിക്കണ കേട്ടില്ലേ..
ന്ത് പറഞ്ഞെന്ന്…!! ഹും.. “”
അവൾ കെറുവിച്ചു തിരിഞ്ഞിരുന്നു, അത് കണ്ട് ഞാനും ഗായത്രി യും മുഖത്തോട് മുഖം നോക്കി, ഞാൻ രണ്ട് കൈയും മലർത്തി ഗായത്രി യെ നോക്കി ചിരിച്ചു.
“” ന്റെലും ഉണ്ട് പറയാൻ ഒരുപാട്… നോക്കിക്കോ ഞാനും പറഞ്ഞ് കൊടുക്കുമല്ലോ.. അപ്പൊ ഞാനും ഇതേ പോലെ ഇരുന്ന് ചിരിക്കും.. അഹ് ഹാ അത്രക്ക് പാടില്ലല്ലോ “”
വീണ്ടും അവൾ എന്തൊക്കെയോ പൊറുപൊരുത്, അത് പിന്നെ അങ്ങനെ നീണ്ടു സമയം ഏകദേശം ഒൻപത് ആകുന്നു, ന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത് കോണ്ട് ഞാൻ പറഞ്ഞോണ്ടിരുന്ന കാര്യം നിർത്തി ഫോൺ എടുത്ത്
“”ആഹ്ഹ് പറഞ്ഞോ ഏട്ടത്തി.. “”
“” ന്റെ അജു നീയ്യാ വയ്യാത്ത പെണ്ണിനേം കോണ്ട് ന്തിനാടാ അവിടേക്ക് പോയെ.. വന്ന് വന്ന് നിനക്ക് തീരെ ബോധമില്ലാണ്ടായോ.. “”
“” ഞാൻ എന്ത് ചെയ്തുന്നാ,, പറഞ്ഞാ കേൾക്കണ്ടേ.. “”
