“” ന്നിട്ട് പെണ്ണെന്തിയെ…?? “”
“” ഇവിടെ ഉണ്ട്.. നുംമ്പേ അമ്മ വിളിച്ചു നല്ലത് പറഞ്ഞതിന്റെ ദെഷ്യത്തിൽ മുഖം ഒരു കോട്ടയുണ്ട്.. “”
“” ചുമ്മാതാ ഏട്ടത്തി… ഏട്ടൻ ചുമ്മാ ഓരോന്ന് പറയണതാ.. “”
ഫോണിൽ കൂടെ ഞാൻ അവളുടെ കുറ്റം ഏട്ടത്തിക്ക് പറഞ്ഞ് കൊടുക്കുക ആണെന്ന് അരിഞ്ഞതും പെണ്ണ് ചാടി വീണു.. പിന്നെ അവളോടും ന്തോ പറഞ്ഞ് അതാവസാനിപ്പിച്ചു.
“” ന്നാ ഞാൻ പോയി കഴിക്കാൻ വല്ലതും കോണ്ട് വാങ്ങി വരാം.. “”
അതിന് രണ്ടാളും തല യാട്ടി.. ഞാൻ നേരെ വെളിയിൽ പോയി പാർസൽ വാങ്ങി തിരിച്ചു ഹോസ്പിറ്റലിലേക്ക് കടക്കുമ്പോൾ,
“” ഈ ഗായത്രി ****** നെ ഇവിടാ അഡ്മിറ്റ് ആക്കിയിരിക്കുന്നത്.. ഇന്ന് കോണ്ട് വന്ന കേസ് ആ.. “”
“” ഒരു മിനിറ്റ് ഒന്ന് ചെക് ചെയ്തോട്ടെ മാഡം.. “”
അവളുടെ ആവശ്യത്തിന് ആ റിസപ്ഷനിൽ നിൽക്കുന്ന പെണ്ണ് കമ്പ്യൂട്ടറിൽ ന്തോ നോക്കാൻ നില്കുന്നത് കണ്ടാണ് ഞാൻ അങ്ങോട്ടേക് ചെന്നത്.. ഓ ലിവളായിരുന്നോ അവൾ പറഞ്ഞ ലവൾ..!!
കൊള്ളാം തരക്കേടില്ല…,!!
“” അതെ ഗായത്രി യുടെ ഫ്രണ്ട് ആണോ… ”
പിന്നിൽ നിന്നും അപരിചിതമായ ശബ്ദം കേട്ടതും അവളൊന്ന് തിരിഞ്ഞു പെട്ടെന്ന് ആ മുഖമൊന്ന് വിടർന്നു.
“” അജുവല്ലേ.. സോറി…അർജുനല്ലേ…. “”
ഞാൻ അതേയെന്ന് തലയിളക്കി,
“” അതെ ഇനി ഡീറ്റെയിൽസ് തിരയണ്ട..””
ആ കൊച്ചിനോട് അത് പറഞ്ഞവൾ മുന്നോട്ടേക്ക് നടന്നു അതിനാ കൊച്ച് ഒന്ന് ചിരിച്ചു..
‘” ന്നേ അറിയുവോ.. ഓ ഗായത്രി മാഡം പറഞ്ഞിട്ടുണ്ടാവുമല്ലേ.. “”
പെട്ടന്ന് ഇവൾ അവളുടെ ഫ്രണ്ട് ആണെന്ന് ഓർമ്മ വന്നെനിക്.. ന്നാലും ന്നേ കുറിച്ച് ന്ത് പറഞ്ഞയിരിക്കും മറ്റവൾ പരിചയപെടുത്തിയിരിക്കുന്നെ..
“” എയ്യ് അവളൊന്നും പറഞ്ഞിട്ടില്ല.. ഞാൻ ആഡ് കണ്ട് ഫാൻ ആയതാ.. നേരിട്ട് കാണാൻ ഒക്കുമെന്ന് കരുതിയില്ലട്ടോ.. ”
ഫാനോ……………………..! ന്റെ ദൈവമേ… ആരുമില്ലേ ഇതൊന്ന് കേൾക്കാൻ… അതെ ഞാനും ആരാധകരുള്ള ഒരു തിരക്ക് പിടിച്ച സെലിബ്രേർട്ടി ആയി മാറിയിരിക്കുന്നു.,
ആരാധകരെ ശാന്തരാകുവിൻ….!!!
അങ്ങനെ പറഞ്ഞതും എനിക്ക് ന്നോട് തന്നെ ഒരു ബഹുമാനം തോന്നിട്ട് ഒരു നിമിഷം ഞാൻ ഒന്നുയർന്നു പൊങ്ങി..
“” നേരിട്ട് കാണുന്നതാട്ടോ ഒന്നുടെ ഭംഗി… സുപ്രാ… “”
മതി…. ഇതിൽ കൂടുതൽ ഞാൻ ഒന്നും അർഹിക്കുന്നില്ല ദൈവമേ…,
പാവത്തുങ്കൾക്കെന്തിനിങ്ങനെ സൗന്ദര്യം നീ വാരി കോരി കൊടുക്കുന്നു… ഈ സൗന്ദര്യം എനിക്കൊരു ശാപമാകുമോ…??
“” അല്ല പേര് പറഞ്ഞില്ല..!!”” ഞാൻ തീർത്തുകൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരത്തിലേക്ക് ഒരു ചീട്ട് കൂടെ കെട്ടി പണിതു.
“” അയ്യോ ഞാൻ അതങ്ങ് മറന്നു തന്നെ കണ്ട ആ ഒരു ഇതിൽ… അഹ്… ഞാൻ സ്നേഹ… സ്നേഹ സൂസൻ.. ഇവിടെ ****** ബാങ്കിൽ വർക്ക് ചെയുന്നു.. “”
ഞാൻ ഒരു ചിരിയോടെ ന്നേ പരിചയപെടുത്തിയതും അവൾ ന്നേ തടഞ്ഞു.. എനിക്ക് എല്ലാമറിയാം ന്ന് ഓ കിടുങ്ങി പ്പോയി..
തൃപ്തി ആയി… മോളു തൃപ്തി ആയി …
നേരെ റൂമിന്റെ ഡോർ തുറന്നതും..
“” ഞനൊരു സെൽഫി എടുത്തോട്ടെ… “”
അതിന് തുറന്ന വാതിൽ അങ്ങനെ വച് അവൾക്ക് ഒരു യെസ് കൊടുത്ത് അവളുടനെ ഫോൺ കൈലാക്കി ക്യാമറ ഒന്ന് ചെയ്തു,
“” ഒന്നും കരുതരുത്.. പിന്നെ പറ്റില്ലെലോ ന്നോർത്താ.. “”
ഫോട്ടോസ് എടുത്ത് അകത്തു കേറുമ്പോൾ അവർ രണ്ടാളും തുറന്ന വാതലിൽ നോക്കി നീക്കുണ്ടായിരുന്നു,
“” നിങ്ങളെന്താ അകത്തു കേറഞ്ഞെ.. “” ഗായത്രി യാണ്, സ്നേഹ യോടാണ്, ന്നാൽ ന്നേ അടിമുടി നോക്കുന്ന ആമിയെ നോക്കി നിറഞ്ഞ പുഞ്ചിരി കൊടുത്തതും, പെട്ടെന്ന് ഒരു ചിരി അവിടേം.
“” ആഹ്ഹ് ഞാൻ അർജുനുമായി ഒരു സെൽഫി എടുത്തതാ… “”
ന്നേ ഒന്ന് തിരിഞ്ഞു നോക്കി പറഞ്ഞു ഗായത്രിയിലേക്ക് വീണ്ടും തിരിഞ്ഞവൾ
“” അല്ല നിനിക്ക് എങ്ങനെയുണ്ട് ഇപ്പൊ..??’”
ന്നായി അടുത്ത ചോദ്യം, ഉടനെ കുഴപ്പമൊന്നുമില്ല ന്ന് ഗായത്രി പറഞ്ഞതും അവൾ അവിടെയുള്ള സ്ടൂളിൽ ഇരുന്നു,
“” എടി പെട്ടെന്ന് അജുനെ കണ്ടപ്പോ, ന്റെ കിളി പോയി.. “”” അവള് വീണ്ടും എന്തൊക്കെയോ പറഞ്ഞ്, തന്റെ കൂട്ടുകാരി കാണിക്കുന്ന അലമ്പിനു ഗായത്രി കണ്ണുകൊണ്ട് മാപ്പ് പറയുന്നുമുണ്ട്..
