“” ന്നാ നിങ്ങള് മിണ്ടിയിരിക്ക് ഞങ്ങളൊന്ന് പുറത്ത് പോയിട്ട് വരാം…!!””
ആമിയാണ് നിറഞ്ഞ പുഞ്ചിരിയിൽ അവരെ നോക്കി അത് പറഞ്ഞ് ന്റെ കൈയിൽ പിടിച്ചു,
“” അല്ല ഞാൻ ചോദിക്കണം ന്ന് വച്ചതാ… ഇതാരാ…?? “”
അമിയിൽ കാണുകൾ നീട്ടി അത് ചോദിക്കുമ്പോൾ ഏറെ സംശയം ആാാ പെണ്ണിൽ ഉണ്ടായിരുന്നു
“” അത് ഞാൻ പറഞ്ഞു കൊടുത്തോളം.. നിങ്ങള് പോയിട്ട് വാ.. “”
അവളുടെ ചോദ്യത്തിന് മറുപടി ന്നോണം ഗായത്രി അത് പറഞ്ഞതും ഞങ്ങൾ വെളിയിലേക്ക് ഇറങ്ങി, ഞാൻ കൈയിൽ ഉണ്ടായിരുന്ന ഫുഡ് അവിടെ വച് ഞാനും അവളുടെ പിന്നാലെ മ്.
“” എന്തായിരുന്നു ഒരു കൊഞ്ചികുഴയൽ അവിടെനിന്ന് ഏഹ്ഹ്.. “”
വെളിയിൽ എത്തണ്ട താമസം അവള് നിന്ന് വിറക്കാൻ തുടങ്ങി, ഇത്രെ നേരം ചിരിച്ചു നിന്നവളാ.. പെണ്ണുങ്ങളെ മനസിലാക്കാൻ വലിയ പാട.. ല്ലെ.. ഇനി ഇവളിൽ ആണോ മാടംപള്ളിയിലെ മനോരോഗി ഒളിഞ്ഞു കിടക്കുന്നത്…
“” ന്ത്…..! കാണാൻ കൊള്ളാവുന്ന ആണ്പിള്ളേരെ കണ്ടാൽ പെണ്ണുങ്ങള് നോക്കും.. അയിന് അസൂയ പെട്ടിട്ട് ഒന്നും കാര്യമില്ല.. “”
“” ഓ ഒരു കാണാൻ കൊള്ളാവുന്ന ചുന്ദരൻ വന്നിരിക്കുന്നു.. ഹും.. ഊള… “”
അവളുടെ ആ മറുപടിയിൽ ചിരിച്ചുപോയി ഞാൻ ന്നാലും അവളത് കാണാതെ ഇരിക്കാൻ നോക്കി ഞാൻ ,
“” ഓരോരുത്തര് ഭാര്യമാരോട് കാണിക്കുന്ന സ്നേഹം കണ്ടാ കൊതിയാവും.. ഇടെ എനിക്കുണ്ട് ഒരു മണുകൂസ്സൻ കെട്ടിയോൻ..
ന്താ ഇപ്പോ പറയാ… ന്റെ വിധി,, പെട്ട് പോയില്ലേ സഹിക്കതന്നെ.. “”
അവളെന്നെ ഇടം കണ്ണിട്ട് നോക്കി അത് മുഴുവപ്പിച്ചതും ഞാൻ ചിരിച്ചു പോയി അതവൾ കണ്ടെന്നു മനസിലാക്കാൻ എനിക്കെധിക നേരമൊന്നും വേണ്ടി വന്നില്ല.
“”നിനക്ക് കുറച്ചു കുടന്നുണ്ട് പെണ്ണെ… “” പിച്ച് കിട്ടിയ വയറും തടവി ഞാൻ ഒന്നിരുന്നു പോയി, ഹോ..
“” ഓ പിന്നേ… “” അവളത് പുച്ഛിച്ചു തള്ളി..,
“” ദേ ഒറ്റ വീക് വച്ചങ്ങ് തന്നാലുണ്ടല്ലോ… “”
പറഞ്ഞ് ഞാൻ മുന്നോട്ടേക്ക് നടന്നതും, എതിരെ വന്നൊരു സിസ്റ്ററെ ഞാൻ ഇടിച്ചതും നിലത്തു വീണതും ഒക്കെ ഒരൊറ്റ സെക്കന്റ് ൽ..
“” എവിടെ നോക്കിയാടോ നടക്കണേ… “” ബോധം വീണതും അവര് നിന്ന് ചീറി.. അത് കണ്ട് ആമി ചിരി കടിച്ചു പിടിച്ച് ന്നേ വലിച്ചു പൊക്കാൻ നോക്കി..
“” അവിടെ ആകെ ചോര ആക്കി.. തനിക്ക് കാണ്ണില്ലേ.. “”
“” ഇത് പണ്ടേ പൊട്ടകണ്ണനാ സിസ്റ്ററെ… “” അവളത് പറഞ്ഞ് അവർക്ക് നിലത്തു കിടന്ന ബോക്സ് എടുത്ത് കൊടുത്ത്.. ഞാൻ ആമിയെ നോക്കി പല്ല് കടിച് അവരോട് ഒരു സോറി പറഞ്ഞു, ന്റെ മുഖത്തെ ദയനീയത കണ്ടാകണം അവര് അമർത്തി ഒന്ന് മൂളി, പിന്നെ ക്ലീനിങ് ചെയുന്ന ചേച്ചിയെ വിളിച്ചത്.. അവര് സാംബിൾസ് കോണ്ട് പോകുവായിരുന്നു.. അപ്പോളാ ഞാൻ..ശേ… അതുമല്ല ഞാൻ ഇട്ട ഷർട്ട് എല്ലാം ചോര.. പോരാഞ്ഞതിനു അവരുടെ കൈയിൽ ഉണ്ടായിരുന്ന ഇരുമ്പ് പെട്ടി യുടെ സൈഡ് കോണ്ട് ഷർട്ട് ഫുൾ ആയി കീറി,, മൈര്.. അവര് പോയതും അർത് ചിരിക്കുന്ന ആമിയെ ഞാൻ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു ഞാൻ പുതുതായി വാങ്ങിയ ബനിയൻ ഫിറ്റ് ഷർട്ട് വിഷമത്തോടെ ഞാൻ അവിടെ നിന്നുമൂരി,
“” നിങ്ങള് ഈ ഷർട്ടും ഊരി ഫാഷൻ ഷോക്ക് പോവണോ.. “”
ഷർട്ട് എടുത്ത് ദേഹത്തുള്ള ബാക്കി ചോര കൂടെ തുടച്ചു, അപ്പോൾ അവൾ അത് ന്റെ കൈയിൽ നിന്നും വാങ്ങി ബാക്കി തുടച്ചു, മുഖം എല്ലാം തുടച്ചു വൃത്തിയാക്കി,
“” ഇയാൾക്കിതെന്ന പറ്റി.. “” ഗായത്രി യെ നോക്കിയ ആ ഡോക്ടർ ആണ്, നടന്നത് പറഞ്ഞതും, അയാളും കൂടെ വന്ന രണ്ടു കൊച്ച് സിസ്റ്റർ പിള്ളാരും ചിരിച്ചു, പിന്നെ അവരുടെ രണ്ടാളുടേം കണ്ണുകൾ വടിച്ചു വൃത്തിയാക്കിയ ന്റെ വിരിഞ്ഞ നെഞ്ചിലേക്കും ശരീരത്തിലേക്കും ആണെന്ന് അറിയാൻ ഞാൻ കുറച്ച് വയ്കി പോയി, ഇടക്കിടെ നീളുന്ന ആ കണ്ണുകൾ ന്റെ ദേഹത്തൂടെ ഓടി നടന്നു അപ്പോളും ഞാനും ആമിയും ആ ഡോക്ടറുഡ് സംസാരിക്കുക ആയിരുന്നു, അവസാനം പോയി ഫ്രഷ് ആക് ന്ന് പറഞ്ഞാ ഡോക്ടർ നടന്നു പോയി, കൂടെ അവരും,
“” ഒറ്റ ഒരണത്തിന്റേം നോട്ടം ശെരിയല്ല.. ഇതുങ്ങള് ആണുങ്ങളെ കണ്ടിട്ടില്ലേ.. നിക്ക് അങ്ങ് ചൊറിഞ്ഞു വന്നതാ.. പിന്നിതൊരു ആശുപത്രി ആയത് കോണ്ട്. “”
