നാമം ഇല്ലാത്തവൾ – 8 1അടിപൊളി  

അവളൊന്ന് നിർത്തി പിന്നെ ഒന്നും മിണ്ടില്ല ഞാനും ..

ഞങ്ങൾ നേരെ റൂമിലേക്ക് കയറി, ന്നേ അങ്ങനെ കണ്ടോന്ന് ഞെട്ടിയ ഗായത്രി യെ കണ്ടപ്പോ അവളുടെ ചോദ്യം.,

“” ഇയ്യോ ദേഹത്ത് മുഴുവൻ ചോര ആണെല്ലോ ന്നാ ആമി പറ്റിയെ.””

ആമി നടന്നത് പറഞ്ഞതും അവിടെ ഒരു കൂട്ട ചിരി, സ്നേഹ ഇടക്ക് ന്റെ ശരീരത്തിലേക്ക് നോക്കുന്നത് ഞാൻ കണ്ടെങ്കിലും,ഞാൻ അത് കണ്ടില്ലെന്ന് നടിച്ചു, ജിമ്മിൽ പോയി ഉണ്ടാക്കിയ ശരീരം ആയത് കോണ്ട് മസിലുകൾ ഓരോന്നും എടുത്ത് കാട്ടാൻ പോകുന്ന എണ്ണമായിരുന്നു, ഒതുങ്ങിയ ഒരു ബോഡി ഷേപ്പ് ആയിരുന്നു ന്റെ ന്റെ വണ്ണത്തിന് പറ്റിയ ഷേപ്പ്, ഉദാഹരണം പറയുവാണെകിൽ നമ്മടെ ടൈഗർ ഷുർഫ് ഇല്ലേ പുള്ളിടെ ബോഡി പോലെ ഒതുങ്ങിയത് ആ വണ്ണമേ എനിക്കും ഉള്ളൂ..

“” ആഹ് മതി..മതി.. ശരവഞ്ചരത്തിലെ ജയൻ കളിച്ചത്.. പ്പോയി കുളിച്ചു വാ… “”

“” അതിന് ഉടുത്തു മാറാൻ ഒന്നുല്ല ന്റെൽ ആകെ യുള്ളത് ആ മുഷിഞ്ഞ തുണിയാ.. “”

ഞാൻ ന്റെ അവസ്ഥ പറഞ്ഞതും, മുന്നെ ഇട്ടിരുന്ന ആ ഡ്രസ്സ്‌ ആകെ മുഷിഞ്ഞതാണെന്നും ഞാൻ ഓർത്തു.

“” ഞാൻ വേണേൽ വാങ്ങി വരാം..! സൈസ് പറഞ്ഞാ മതി… “” ന്ന് സ്നേഹ പറഞ്ഞപ്പോ ആമി അളവ് പറഞ്ഞു കൊടുത്തൂ.അവളും വരാമെന്ന് പറഞ്ഞപ്പോ വേണ്ടന്ന് പറഞ്ഞ് അത് ഒരു ചിരിയിൽ നിരസ്കരിച്ചു.,

ഞാൻ കുളിക്കാൻ അകത്തേക്ക് കയറി, കുളിച്ചു കഴിയാറായതും ഡോറിൽ ഒരു മുട്ട് കേട്ട് ആമി ആയിരുന്നു ഡ്രസ്സ്‌ ന്റെൽ തന്നു വേഗന്ന് വരാൻ പറഞ്ഞവൾ പോയി . വിശക്കുണ്ടാവും പാവം..തിരിച്ചു ഇറങ്ങുമ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി, അത്രേ കറക്റ്റ്,! ഒരു വൈറ്റ് ഷർട്ട്‌ യും മുട്ടിന്റെ അത്ര നീളമുള്ള ഒരു ഹാഫ് ജിൻസ് ഉം.. മുടിയും ചീകി ഞാൻ വെളിയിൽ ഇറങ്ങി..

“” ഇത് കൊള്ളാട്ടോ.. അസ്സലായി.. “” ന്ന് സ്നേഹയുടെ കമന്ററി അതിന് ബാക്കിയെല്ലാരും ശരി വച്ചതും ഞങ്ങൾ കഴിക്കാൻ ഇരുന്നു,സ്നേഹ വഴിയിൽ നിന്ന് കഴിച്ചെന്നു പറഞ്ഞു . ഞങ്ങൾ കഴിക്കാൻ തുടങ്ങി, പതിവ് പോലെ ആമിയുടെ പത്രത്തിലെ തീർന്നതും ന്റെ അവൾ കൈക്കലക്കി.. അതെല്ലാം ഗായത്രി യും സ്നേഹംയും അത്ഭുതത്തോടെ നോക്കി നില്കുന്നത് ഞാൻ കണ്ടിരുന്നു.

പിന്നെ ഫുഡ്‌ കഴിച്ചു ഓരോന്ന് പറഞ്ഞു സമയം അങ്ങ് പോയി, ഞാൻ വെളിയിലെ കസേരയിൽ ഇരുന്നു ഉറക്കം പിടിച്ചപ്പോ ഗായത്രിയെ കിടത്തിയ റൂമിൽ രണ്ട് ഡെക് ഉണ്ടായിരുന്നത് കോണ്ട് ആമി അതിൽ കിടന്നു, സ്നേഹ എവിടെ കിടന്നെന്ന് നമ്മളെ ബാധിക്കുന്ന കാര്യമല്ലാത്തത് കോണ്ട് അധികം ശ്രദ്ധിക്കാനോ ചോദിക്കാനോ പോയില്ലാ. ന്നാൽ അവൾക്ക് ന്നേ നന്നായി പിടിച്ച്.. നിക്കും നല്ലൊരു ഫ്രണ്ട് ആയി മാറിയിരുന്നു ഞങ്ങൾ.

×××××××××××××××

എട്ട് മാസങ്ങൾക്ക് ശേഷമോരു ഞാറാഴ്ചയുടെ പകൽ,

അന്ന് രണ്ടാളക്കും പണി ഒന്നുമില്ലാത്തത് കോണ്ട് വീട്ടിൽ തന്നെ കൂടി, അന്ന് പിന്നെ കളിയും ചിരിയും ആയി. ഉച്ചക്കത്തേകിനുള്ള പ്രീപ്രക്ഷനിലാണ് ഞാൻ, കൂടെ ന്റെ അടുത്ത് സ്ലാബിൽ കേറി ഇരുന്ന്

പച്ച പാലിൽ അല്പം വെണ്ണ ഒഴിച്ച് നന്നായി കുറുക്കി അതിൽ രണ്ട് പൂവൻ പഴവും ആപ്പിളും പച്ച മുന്തിരിയും മാതള നാരങ്ങ അല്ലിയും മിട്ട് ചെറുതായി മിക്സ്‌ ചെയ്ത് അതിൽ വാനില ഐസ്ക്രീം ഉം പകർന്ന ആ ബൗളിനു മുകളിൽ അല്പം ഉണക്ക മുന്തിരിയും കുങ്കുമപൂവും ബദാമും ഇട്ട സ്പെഷ്യൽ ഐറ്റം കഴിച്ചുകൊണ്ട് താളത്തിൽ കാലുകൾ ആട്ടി എന്നോട് കോളേജിലെ ഓരോ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ പറഞ്ഞ് കേൾപ്പിക്കുക ആണ്.. അല്ലാതെ പെണ്ണിന് ഉറക്കം വരില്ല..

“” ന്നിട്ട് നീ എന്നാ പറഞ്ഞെ… “”.

സാമ്പാറിനുള്ള കഷ്ണങ്ങൾ ചെറുതായി ശെരിയാകുന്ന ഞാൻ ഒരുവേള അവളോടത് ചോദിച്ച്,

‘” ഞാൻ ന്തോ പറയാൻ.., നേരിട്ട് അവളോട് തന്നെ ചോദിക്കാൻ പറഞ്ഞ്… “”

അവളുടെ കൂടെ പഠിക്കുന്ന ഏതോ ഒരുത്തന് അവളുടെ കൂടെ തന്നെ പഠിക്കുന്ന അവളുടെ കൂട്ടുകാരിയെ ഇഷ്ടം ആണ് അത് ഇവള് പറഞ്ഞു ശെരിയാക്കി കൊടുക്കണം..

” മ്മ്മ് “” ഞനൊന്ന് അമർത്തി മൂളി, അവൾ വീണ്ടും ഒരു സ്പൂൺ വായിലാക്കി, ചെറുതായി നീങ്ങി നീങ്ങി അടുത്തേക്കെത്തി.

Leave a Reply

Your email address will not be published. Required fields are marked *