“” ദേ മതി രണ്ടും കത്തി വച്ചത്… ദാ പിടിച്ചേ.. “”
ഞാൻ രണ്ടാൾക്കും പ്ലേറ്റ് കൊടുത്ത് ഞാനും കഴിക്കാൻ എടുത്തു. ഗായത്രി പതിയെയാണ് കഴിക്കുന്നേ.. സമയമെടുത്തു.
ന്നാൽ ആമി നല്ല പോളിംഗ് ആണ് അത് കണ്ടെനിക് കുറച്ച് സങ്കടം തോന്നി,പെണ്ണ് ഇത്രേം വിശന്നിരിക്കുവായിരുന്നോ.. .
“” കഞ്ഞി എങ്ങനെയുണ്ട് കൊള്ളാവോ… “”
മസാല ദോശ തീർന്നതും പെണ്ണ് ന്റെ പ്ലേറ്റ്ലേക്ക് കൈ ഇട്ട് ഒരു പീടി വാരി വായിലാക്കി, ന്നിട്ട് ന്റെന്ന് പ്ലേറ്റ് വാങ്ങി ഗായത്രിയെ നോക്കി ചിരിച്ചു. ഞാൻ എണ്ണിക്കാൻ പോയതും അവളെന്റെ കൈക്ക് പിടിച്ച് നിർത്തിട്ടു ഒരു പീടി എനിക്ക് വാരി തന്നു ഞനത് വായിലാക്കി, പിന്നേ അടുത്ത ഉരുള അവൾ ഗായത്രി ക്ക് നേരെ നീട്ടിയതും അവളൊന്ന് ശംകിച്ചു, ആപ്പോ ആമി കണ്ണുകൊണ്ട് കൊഞ്ചിയപ്പോ ചിരിയോടെ അവളും വാങ്ങി,
“” ടി നിനക്ക് ന്തേലും വേണോ… ഞനൊന്ന് പുറത്ത് പോയിട്ട് വരാം.””
കുറച്ച് നേരം അവിടെ ഇരുന്നപ്പോ ബോറടിച്ചു, ഒന്ന് നടക്കാം ന്ന് കരുതി പെണ്ണുങ്ങൾ നല്ല കത്തി വയ്‌പ്പാണ്,.
“” നിക്കൊന്നും വേണ്ടാ… പിന്നെ വലിക്കാൻ വല്ലോമാ പോണേ ങ്കിൽ.., അറിയാല്ലോ ന്നേ… “”
അവളൊന്ന് കൂർപ്പിച്ചു നോക്കി, ഞാൻ ചിരിയോടെ ‘ അറിയാമേ…. ‘ ന്ന് കൈ കൂപ്പിയതും പെണ്ണ് ആഹ്ഹ് ന്നൊരു ദീർഘ നിശ്വാസം.
“” മാഡത്തിന് വല്ലോം… “”
“” എയ്യ് ഒന്നും വേണ്ടടോ..!””
ഞാൻ വെളിയിലേക്ക് ഇറങ്ങി,ഫോൺ എടുത്ത് അമ്മയെ വിളിച്ചു കാര്യം പറഞ്ഞപ്പോ കുറെ കേട്ട്, സംഭവം അവളെ ഹോസ്പിറ്റലിൽ ഈ അവസ്ഥയിൽ നിർത്തിയത് തന്നെ.. നിനക്ക് പറ്റില്ലേൽ നാളെ തന്നെ ഞാൻ വന്ന് ന്റെ കൊച്ചിനെ തിരിച്ചു കൊണ്ടുപോകുമെന്ന്.. ഒരു വിധം പറഞ്ഞ് സമാധാനപ്പെടുത്തി. ഒന്ന് പുകയ്ക്കണം ന്നുണ്ടേലും അവള് പറഞ്ഞത് കൊണ്ടും അവളുടെ ഇപ്പോളത്തെ അവസ്ഥയിൽ ഇതൊന്നും അവൾ ശ്വസിക്കാൻ പോലും പാടില്ലല്ലോ. നേരെ ചെന്ന് ഒരു ചായയും കടിയും വാങ്ങി കഴിച്ചു, അവിടെ ഇരുന്നു സമയം ആറകുന്നു. , കാന്റീൻ തീരെ പോരാ…. അങ്ങനെ മാഗിയെയും വിളിച്ചു കാര്യം പറഞ്ഞു,പിന്നെ അവിടുത്തെ ചേട്ടൻ മാരോട് ഓരോന്ന് പറഞ്ഞങ്ങനെ ഇരുന്നു, അപ്പോളാണ് ഇടാൻ ഒന്നും കോണ്ട് വന്നില്ലാലോ ന്നോർത്തത് ഞാൻ അടുത്തുള്ള ഒരു പബ്ലിക് ബാത്രൂം മിൽ കേറി കുളിച്ചു,അവിടെ കേറിയപ്പോ അങ്ങനെ ഒരു തീരുമാനം തെറ്റായി പോയിന്ന് തോന്നി. പിന്നെ അടുത്തുള്ള ഒരു ടെസ്റ്റിൽസിൽ കേറി ഒരു ബനിയൻ ഫിറ്റ് ബ്ലാക്ക് ഷർട്ടും ഒരു കാവി മുണ്ടും വാങ്ങി ട്രയൽ റൂമിൽ കേറി ഇട്ടു. ഷോർട്സ് ആണ് ആദ്യം എടുത്തത് ന്നാൽ ഗായത്രി യുടെ മുന്നിൽ ഇനി അതും ഇട്ട് നടന്നെന്ന് പറഞ്ഞവൾ ന്റെ തല എടുക്കും. ആമിക്ക് ഞാൻ ഒരു നൈറ്റ് ഡ്രെസ്സും ഇന്നറും എടുത്തു, അപ്പോളാണ് പണി പാളിയല്ലോ ന്നോർക്കുന്നെ.. ഞാൻ ഫോൺ എടുത്ത് ആമിയെ വിളിച്ചു കാര്യം പറഞ്ഞപ്പോ അവളുടെ സെയിം അളവ് മതിയെന്ന് പറഞ്ഞു പെണ്ണ്, അപ്പോ ഗായത്രി ക്കും വാങ്ങി ഒരു നൈറ്റ് ഡ്രെസ്. അതും വാങ്ങി പൈസയും കൊടുത്ത് തിരിച്ചു ഹോസ്പിറ്റലിൽ കേറി, ഡോറിൽ മുട്ടിയതും, കവർ എല്ലാം ആമിയുടെ കൈയിൽ കൊടുത്തൂ….
‘” കൈ നീട്ടിയെ… നോക്കട്ടെ… “”
അവളെന്റെ കൈ പിടിച്ച് മണപ്പിച്ചു നോക്കി,അവളുദേശിച്ചത് ഇല്ലെന്ന് കണ്ടതും പെണ്ണ് നല്ല പോലെ ഒന്ന് ചിരിച്ചു. ന്നിട്ട് തിരിഞ്ഞു നിന്ന് കണ്ണിറുക്കി ചുണ്ട് കോർപ്പിച്ചൊരുമ്മ, ഗായത്രി കാണാതെ..
“”കൊള്ളാട്ടോ… അജുന് ചേരുന്നുണ്ട് ഈ വേഷം..””
ഗായത്രി ന്റെ ഡ്രെസ്സിനെ പുകഴ്ത്തിയതും ഞാൻ ഒന്ന് പൊങ്ങി താങ്ക്സ് പറഞ്ഞു, ഉടനെ
‘” ഓ പറയത്തക്ക പോലെ ഒന്നുല്ല.. കൊള്ളാം.. അത്രേ ഉള്ളൂ… “”
ഓ….. അങ്ങനെ…!!
“” എടി… എടി നല്ലത് കണ്ടാൽ നല്ലതാണെന്ന് പറയാൻ ആദ്യം കുറച്ച് നന്മ വേണം… “”
“”വീണ്ടും തുടങ്ങിയോ രണ്ടും…”” ഗായത്രി ഇടപെട്ടു, ഇല്ലേൽ ഇന്നിവിടെ ആരെങ്കിലും ഒരാളെ ഉണ്ടാവുള്ളു അത് പക്ഷെ ഞാൻ ആയിരിക്കില്ല,
“” നോക്ക് മാഡം.. ഒന്നുല്ലേലും ഞാൻ.. ഞാനവളുടെ കെട്ടിയോനല്ലേ.. അതിന്റ റെസ്‌പെക്ട് എങ്കിലും കാട്ടണ്ടേ.. “”
