നെയ്യലുവ പോലുള്ള മേമ – 2

നിമിഷനേരം കൊണ്ട് ഞാന്‍ വാതിലടച്ച് കുറ്റിയിട്ടു. എന്റെ കണ്ണിലും‍ മനസ്സിലും ഒരേപോലെ തീ ആളിപ്പടരുകയായിരുന്നു.

വാതിലടച്ചു കുറ്റിയിടുന്നത് കണ്ടമാത്രയില്‍ മേമ ശരിക്കും ഭയന്ന് പോയെന്നു തോന്നുന്നു. ഞെട്ടിപ്പിടഞ്ഞെഴുന്നെല്‍ക്കുമ്പോള്‍ ആ കണ്ണുകളിലെ വെറുപ്പ് മാറി അവിടെ ഒരു ഭയത്തിന്റെ ലാഞ്ചന പടര്‍ന്നു.

വിളറിയ മുഖത്തോടെയും ഭയം നിറഞ്ഞ കണ്ണുകളോടെയും അവര്‍ വാതിലിനു നേരെയും എന്റെ നേരെയും പതറി നോക്കി.

“എന്താ നിങ്ങളുടെ ഭാവം..ഏഹ്..പറ..എന്തിനാ നിങ്ങളീ ഷോയൊക്കെ കാണിച്ചെ…അത് പറഞ്ഞിട്ട് പോയാ മതി.!”

എന്റെ ശബ്ദം എന്നെത്തന്നെ അതിശയിപ്പിക്കുന്ന രീതിയില്‍ ക്രുദ്ധമായിരുന്നു.

അവര്‍ എന്ത് പറയണമെന്നറിയാതെ ഭയപ്പാടോടെ എന്നെ നോക്കി. എന്നില്‍ അങ്ങനൊരു ഭാവം അവരൊട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആ ഭാവം
കണ്ടാലറിയാം.

ഞാന്‍ വേറൊരക്ഷരം പറയാതെ ഒരു മറുപടി കിട്ടിയേ തീരൂ എന്ന വാശിയില്‍ അവരെത്തന്നെ നോക്കി നില്‍ക്കുകയാണ്.

“അത്..പിന്നെ നീ..നീയെന്റെ കയ്യില്‍ കയറിപ്പിടിച്ചില്ലേ..ഉമ്മ വെക്കാന്‍ നോക്കിയില്ലേ…!”

അവര്‍ നിന്നു വിക്കി.

“വാട്ട്…!!!!!!!”

എന്റെ ശബ്ദം വല്ലാതങ്ങുയര്‍ന്നു പോയിരുന്നു. മേമ ഒരു ഭയപ്പാടോടെ ആരെങ്കിലും കേട്ടുകാണുമോ എന്ന ഭാവത്തില്‍ വാതിലിനു നേരെ നോക്കി.

“ഉമ്മ വെക്കാനോ…നിങ്ങള്‍ക്കെന്താണ് ഹേ…ഭ്രാന്തുണ്ടോ..ആര് എപ്പോ ഉമ്മ വച്ചെന്നാ…?!

ഞാന്‍ ശരിക്കും അന്തംവിട്ടു പോയിരുന്നു.. ചെയ്യാത്ത ഒരു കാര്യത്തിനെക്കുറിച്ചാണ് അവര്‍ പറയുന്നത്. അതിന്റെ പേരിലായിരുന്നു പലതും എനിക്ക് കേള്‍ക്കേണ്ടി വന്നത്..!

എന്റെ മേലാസകലം വിറഞ്ഞു കയറി.

“എനിക്കതറിയണം..മനസ്സില്‍ പോലും ചിന്തിക്കാത്തൊരു കാര്യം എങ്ങനെ നടന്നെന്ന്…എന്ത് നടന്നാലും ശരി അത് പറയാതെ ഞാന്‍ വാതില്‍ തുറക്കില്ല..!’”

“നീ..നീ ഇങ്ങനെ പിടിച്ചിരിക്കുകയായിരുന്നു എന്റെ കൈ..!”

മേമ കൈപ്പടം അവരുടെ ചുണ്ടിനരികെ മുട്ടിച്ചു.

“എന്റെ ദൈവമേ..!”

ഞാന്‍ ശരിക്കും തലയില്‍ കൈവച്ചു പോയി. എന്റെ ഓര്‍മയില്‍ അങ്ങനൊരു സംഭവമേ ഉണ്ടായിരുന്നില്ല.

ഇനിയെന്ത് പറയണമെന്ന് ഒരു ഊഹവുമില്ലാതെ ഞാന്‍ ഒരു തളര്‍ച്ചയോടെ ചുമരിലേക്ക് ചാരി.

എന്ത് പറഞ്ഞാലും അവര്‍ വിശ്വസിക്കില്ല. അതിനവര്‍ക്ക് കാരണവുമുണ്ട്…അനുഭവങ്ങള്‍ ഒരുപാട് ഞാനായിട്ട് തന്നെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.

“നീ പിന്നെന്തിനാ എന്റെ കയ്യില്‍ പിടിച്ചത്..? എന്നിട്ടിങ്ങനെ ചുണ്ടിന്റെ അടുത്തുവരെ കൊണ്ട്പോകേം ചെയ്തു…!”

ഒരല്പം ഭയാശങ്കയുണ്ടായിരുന്നെങ്കിലും വാക്കുകളില്‍ അപ്പോഴുമൊരു ഈര്‍ഷ്യ പ്രകടമാണ്.

ഞാനാ മുഖത്തേക്ക് നോക്കി. അവര്‍ പെട്ടെന്ന് നോട്ടം മാറ്റിക്കളഞ്ഞു.

“അതിനു മുന്നേ നിങ്ങള്‍ എന്തായിരുന്നു മേമേ ചെയ്തു കൊണ്ടിരുന്നത്..? ഓര്‍മ്മയുണ്ടോ..? എനിക്ക് വേദനിച്ചപ്പോ ഞാനാ കൈപ്പത്തിയിലൊന്ന് പിടിച്ചു…! അതിന്… അതിനാണോ നിങ്ങളെന്നെ പട്ടിയെന്നൊക്കെ വിളിച്ചു കളഞ്ഞത്…?!”

എന്റെ സ്വരം അല്പം പതറിപ്പോയിരുന്നു. അടുത്ത നിമിഷം മിന്നല്‍ വേഗത്തില്‍ ഞാനാ കൈപ്പത്തി വീണ്ടും കൈക്കുള്ളിലാക്കി.

“ഇതുപോലെ ഒന്ന് പിടിച്ചതിനാണോ നിങ്ങളെന്നെ പട്ടിയെന്ന് വിളിച്ചത്..?!എനിക്കത് വിശ്വസിക്കാന്‍ പറ്റുന്നില്ല…!”

എന്റെയുള്ളിലൊരു നീറ്റലനുഭവപ്പെട്ടു. അശ്ലീലമായി നോക്കിയപ്പോഴാണ് അവരിങ്ങനെ പെരുമാറിയതെങ്കില്‍ ഞാന്‍ കേട്ടു നിന്നേനെ..പക്ഷെ, അവരോടൊപ്പം ചേര്‍ന്ന് തന്നെ ഒരു തമാശ കാണിച്ചതിന് ഇതുപോലൊക്കെ കേള്‍ക്കേണ്ടി വന്നത് എന്നെ വല്ലാതെ സ്പര്‍ശിച്ചു.

ഞാന്‍ മെല്ലെ ആ കൈ വിട്ടു. ഒരു നിമിഷം ആ മുഖത്തേക്കൊന്നു നോക്കി.
അവിടെ ഒരു കുറ്റബോധം ഉടലെടുക്കുന്നത് പോലെ ആ ഭാവം മാറി വരുന്നുണ്ടായിരുന്നു.

വാതില്‍ കുറ്റിയെടുത്ത് മലര്‍ക്കെ തുറന്നിട്ട ശേഷം ഞാന്‍ ചുമരും ചാരി തലയും കുമ്പിട്ടു നിന്നു.

“നീ…നീയെന്നെ വളരെ മോശമായിട്ടാ കാണുന്നത് ..പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്..തീരെ ശരിയല്ലായിരുന്നു നോട്ടം..!”

അവരുടെ സ്വരം ഒരല്പം മയപ്പെട്ടിരുന്നു.

ഞാന്‍ ഒന്നും മിണ്ടാതെ അതേ പോലെ നിന്നതേയുള്ളൂ. എന്നില്‍ നിന്നും എന്തെങ്കിലും വരുമോ എന്ന് കാത്ത് ഒരു നിമിഷം അവര്‍ നിശബ്ദയായി. പിന്നെ മെല്ലെ എഴുന്നേറ്റു.

“പെ..പെട്ടെന്ന് എനിക്കെന്തോ…എന്തോ ദേഷ്യം വന്നു പോയി..കൈ അങ്ങോട്ട്‌ കൊണ്ട് പോകുന്നത് കണ്ടപ്പോ.. ഇന്നലെയും ഇന്നുമായി നടന്നതൊക്കെ ഓര്‍ത്തപ്പോ‍ അത്..ആ വാക്ക് അറിയാതെ പുറത്തു വന്നു‍ പോയതാ…!”

അവര്‍ വല്ലാതെ പതറിക്കൊണ്ടായിരുന്നു പറഞ്ഞത്. വാക്കുകള്‍ പലപ്പോഴും മുറിഞ്ഞു. കുറ്റബോധത്തിന്റെ അലകള്‍ ആ സ്വരത്തില്‍ നല്ലപോലെ നിഴലിക്കുന്നുണ്ടായിരുന്നു.

“ശരിയാ..നിങ്ങളെ ഞാനങ്ങനെ നോക്കീട്ടുണ്ട്…മനുഷ്യനാണ് മേമേ…ഈ കണ്ണുകളെന്നു പറയുന്ന സാധനം അങ്ങോട്ടുമിങ്ങോട്ടും ഉരുളുന്നതിനിടയില്‍ സംഭവിച്ചിട്ടുണ്ടാകാം..! ആ നോട്ടം നിങ്ങളിലെത്തിയ സമയത്ത് മാത്രമാവാം നിങ്ങളത് ശ്രദ്ദിച്ചത്‌. അതിനു മുന്‍പ് വരെയും ഞാന്‍ ചിലപ്പോ പറമ്പിലേക്കോ, പാടത്തിലേക്കോ ആയിരിക്കാം നോക്കിയിട്ടുണ്ടാവുക. കല്ലിലേക്കോ പുല്ലിലേക്കോ കിളിയിലേക്കോ പ്രാണിയിലേക്കോ…അങ്ങനെ എന്തിലേക്കെങ്കിലുമാവാം…! ഇടയ്ക്കെപ്പോഴോ ആ നോട്ടം നിങ്ങളിലേക്ക് എത്തിയപ്പോള്‍ കൃത്യ സമയത്ത് നിങ്ങളത് ശ്രദ്ദിച്ചു…എന്നിട്ടങ്ങ് തീരുമാനിച്ചു..! എന്റെ മനസ്സില്‍ ആ നോട്ടം ആഭാസമല്ല…എനിക്ക് ഇഷ്ടപ്പെടുന്ന, എനിക്ക് സന്തോഷം പകരുന്ന കാഴ്ചകളിലേക്ക് കണ്ണ് പോകുന്നത് എനിക്കൊരിക്കലും മോശമായി തോന്നുകയുമില്ല. പക്ഷെ നിങ്ങള്‍ക്ക് പ്രതികരിക്കാമായിരുന്നു. എന്റെ പ്രവൃത്തി നിങ്ങളില്‍ അറപ്പുണ്ടാക്കിയിരുന്നെങ്കില്‍ ആ സമയത്ത് തന്നെ പ്രതികരിക്കാമായിരുന്നു. അടിക്ക്യോ..ഇടിക്ക്യോ..തെറി പറയോ..എന്തും ചെയ്യാമായിരുന്നു. ഒരു വാക്ക് മറുത്തു പറയാതെ ഞാനെല്ലാം ഏറ്റുവാങ്ങിയേനെ…കാരണം നിങ്ങള്‍ക്കതില്‍ ന്യായമുണ്ട്.! പക്ഷെ..ഇപ്പൊ ഈ കാണിച്ച ഷോ ഉണ്ടല്ലോ.. വിളിച്ച തെറിയുണ്ടല്ലോ.. ഇതില്‍ നിങ്ങള്‍ക്ക് പറയാന്‍ ഒരു ന്യായവുമില്ല മേമേ… ഞാനങ്ങനൊന്ന്‍ ചെയ്തിട്ടില്ല.. ചെയ്യാന്‍ ശ്രമിച്ചിട്ടുമില്ല.. വിശ്വസിക്കാന്‍ വേണ്ടി പറയുന്നതല്ല.. വിശ്വസിക്കണമെന്നുമില്ല…!”

പറഞ്ഞു കഴിഞ്ഞതും എനിക്കെന്തോ ഒരു ആശ്വാസം പോലെ തോന്നി. ഞാന്‍ എന്താണെന്ന് അവര്‍ അറിയട്ടെ..മനസ്സിലാക്കട്ടെ..എനിക്കതില്‍ ഒരു നാണക്കേടും തോന്നിയില്ല.

ആ മുഖം കുറ്റബോധത്താല്‍ കനത്തു. ചെയ്തതൊക്കെ കൂടിപ്പോയെന്ന ബോധം ഇപ്പൊ തെളിഞ്ഞു വരുന്നുണ്ടാകും.

പക്ഷെ എനിക്കത് ഒട്ടും ദഹിച്ചില്ല. എല്ലാം കഴിഞ്ഞ ശേഷമുള്ള പശ്ചാത്താപം വെറും ഷോ മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *