നെയ്യലുവ പോലുള്ള മേമ – 2

എന്നില്‍ വല്ലാത്തൊരു അസ്വസ്ഥത പടര്‍ന്നു കയറി. എനിക്കവരെ ആശ്വസിപ്പിക്കണമെന്നുണ്ട്.. പക്ഷെ ആ വാക്കുകളിലെ വിങ്ങല്‍ അറിഞ്ഞിട്ടും എനിക്കൊന്നും പറയാനോ ചെയ്യാനോ കഴിയുന്നില്ല.

അവര്‍ മെല്ലെ ബാല്‍ക്കണിയിലേക്ക് ഇറങ്ങി എന്റെ തൊട്ടരികിലെത്തി. ഏതോ ഒരു റൂമില്‍ നിന്നുള്ള വെളിച്ചത്തിന്റെ പാളി ആ മുഖത്തു വന്നു വീണു കിടന്നു.

പൊടുന്നനെ എന്നെ ഞെട്ടിച്ചു കൊണ്ട് അവരെന്‍റെ കൈ കടന്നു പിടിച്ചു..! ആ പത്തു പതുത്ത കൈകള്‍ക്കുള്ളില്‍ എന്റെ കൈപ്പത്തി രോമാഞ്ചം കൊണ്ട് കിടന്നു.

പെട്ടെന്ന് എന്തോ ഓര്‍മ വന്നതും ഞാന്‍ വേഗത്തില്‍ കൈ വലിച്ചെടുത്ത് മോചിപ്പിച്ചു. ഇനി അതിന്റെ പേരില്‍ വീണ്ടും അടിയുണ്ടാക്കാന്‍ വയ്യ.

എന്റെ ആ പ്രവൃത്തി അവരെ തെല്ലൊന്നു അന്ധാളിപ്പിച്ചു. എന്നാല്‍ ഞാനെന്തു കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് മനസ്സിലായത്‌ പോലെ ഒരു വിഷാദം നിറഞ്ഞ പുഞ്ചിരി ആ മുഖത്തു തെളിഞ്ഞു.

“മേമയെ ഇപ്പൊ ശരിക്കും പേടിച്ചു തുടങ്ങിയോ കണ്ണാ..!!”

“എനിക്ക് മേമയോട് ഒരു ദേഷ്യവുമില്ല പേടിയുമില്ല….പക്ഷെ നേരത്തെ ഈ കയ്യൊന്ന് പിടിച്ചപ്പോ കാണിച്ചു കൂട്ടിയതൊക്കെ ഓര്‍ക്കുമ്പോ ചെറുതായിട്ട്..!”

“അപ്പൊ ശരിക്കും ഒരു രാക്ഷസിയെപ്പോലെയായല്ലേ ‍ഞാന്‍..! ഒന്ന് തൊട്ടാലോ അടുത്തുകൂടെ പോയാലോ മിണ്ടിയാലോ കടിച്ചു കീറുന്ന രാക്ഷസി…അങ്ങനൊന്നും കരുതല്ലേ കണ്ണാ..എനിക്കത്..!”

വിങ്ങിപ്പൊട്ടിപ്പോയത് ഞാന്‍ കാണാതിരിക്കാന്‍ പെട്ടെന്നവര്‍ എനിക്ക് പിന്തിരിഞ്ഞു നിന്നു കളഞ്ഞു.

എനിക്കാകെ വിഷമമായി. അങ്ങനൊന്നും പറയേണ്ടിയിരുന്നില്ലെന്നു ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തി.

എങ്ങനാണ് ഒന്ന്‍ ആശ്വസിപ്പിക്കുക..

“സോറി മേമേ…!”

ഞാന്‍ മെല്ലെ ആ തോളില്‍ കൈ വച്ചു. പേടിച്ചു പേടിച്ചാണ് ഞാനങ്ങനെ ചെയ്തത്.എപ്പോ എന്ത് സംഭവിക്കുമെന്ന് ഒരു നിശ്ചയവുമില്ലല്ലോ..

അവര്‍ മെല്ലെ തിരിഞ്ഞു നോക്കി.

ഈശ്വരാ പണിയായോ…ഭീതിയോടെ ഞാനാ മുഖത്തേക്ക് നോക്കി..ഇല്ല..ആ കണ്ണുകളിലൊരു നീര്‍ത്തിളക്കം കാണാനുണ്ട്..ബീ കാം..!

“മേമയ്ക്ക് എന്ത് ശിക്ഷ വേണേലും തന്നോ..പക്ഷെ ഇന്നത്തെപ്പോലെ മിണ്ടാതിരിക്കരുത് ഒരിക്കലും…മേമയ്ക്ക് വേറെ ആരാടാ ഉള്ളത്.!”

ആ കൈ മെല്ലെ എന്റെ കവിളില്‍ തലോടി.

“ഇല്ല..ഇനി മേമയോട് മിണ്ടാതിരിക്കുന്ന പ്രശ്നമില്ല…പക്ഷെ നേരത്തെ ഞാന്‍ അങ്ങനൊന്നും വിചാരിച്ചിട്ട് കൂടെയില്ലായിരുന്നു മേമേ…എന്നാലും സാരമില്ല …അതിനു മുന്‍പൊക്കെ കൊറച്ച് ചീത്ത വേറെ കേട്ടിരുന്നല്ലോ.. ഇതൂടെ ഞാന്‍ അതിലേക്ക് വകയിരുത്താം..പോരേ..!”

ഞാനൊരു കള്ളച്ചിരി പാസാക്കി. അവരെ ഒന്ന് നോര്‍മലാക്കിയെടുക്കുക എന്ന ഒറ്റ ചിന്തയെ അതിനു പിന്നിലുണ്ടായിരുന്നുള്ളൂ.

അതിനു ഫലമുണ്ടായി. ആ മുഖത്തൊരു നേരിയ പുഞ്ചിരി പടര്‍ന്നു. മെല്ലെ മെല്ലെ ആ കണ്ണുകള്‍ പ്രകാശമാനമായി.

“തലവേദന കുറഞ്ഞോ…?”

എല്ലാം കലങ്ങിത്തെളിഞ്ഞ സ്ഥിതിയ്ക്ക് എനിക്ക് അല്‍പനേരം സംസാരിച്ചിരിക്കണമെന്നുണ്ടായിരുന്നു.അതിനൊരു തുടക്കമെന്ന നിലയിലാണ് ഞാന്‍ ചോദിച്ചത്.

“തലവേദനയൊന്നുമല്ലായിരുന്നെടാ…ഓരോന്ന് ആലോചിച്ചിരുന്നപ്പോ വല്ലാതെ സങ്കടായി. അപ്പൊ ഞാനങ്ങനെ പറഞ്ഞതാ..!”

“അപ്പൊ കണ്ണ് ചുവന്നതോ..?!”

“അത്..അത്..ആ എനിക്കറിയില്ല…എന്തായാലും തലവേദനയൊന്നും ഇല്ലായിരുന്നു.!”

“ഒന്നുമില്ലാതെ കണ്ണ് ചുവക്കാന്‍ മേമയെന്താ ഉപ്പനാണോ..!”

മേമ ഒറ്റ ചിരിയായിരുന്നു. അതോടൊപ്പം വേദനിപ്പിക്കുന്നപോലെ ആ കൈ

എന്റെ കവിള്‍ പിച്ചിയെടുത്തു.

പരത്തിന് പകരമായി ആതുടുത്ത കവിളിലേക്ക് എന്റെ കൈ പോയതായിരുന്നു.

പെട്ടെന്ന്..!

“എടീ ഏന്ധ്യായനീ… കോമലതെ..ലൈറ്റ് ഓഫാക്കിയാ ഞാന്‍ വരില്ലെന്ന് കരുതിയോടീ പന്നപ്പരട്ടെ…!”

മേമയും ഞാനും ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി.

“എന്നെ വഴിയാധാരമാക്കീട്ട് സുഖിച്ചു കിടന്നുറങ്ങുകയാണോടീ കുന്തലതേ…ഇങ്ങോട്റെറങ്ങി വാടി ചൂലേ..!”

ഇന്നലെ വന്ന കള്ളുകുടിയനാണ്..ഇന്നലെ വൈകിപ്പോയെന്ന് പറഞ്ഞ ആള്‍ ഇന്ന് അതിലും വൈകിയാണല്ലോ വരവ് എന്നോര്‍ത്തു കൊണ്ട്‍ ഒരു ചിരിയോടെ ഞാന്‍ മേമയെ നോക്കി.

എന്നാല്‍ മേമ ആകെ ചൂളിപ്പിടിച്ചു ചെവികള്‍ പൊത്തി നില്‍ക്കുകയായിരുന്നു. അസഹ്യമായൊരു ഭാവം ആ മുഖമാകെ ചുളിച്ചു കഴിഞ്ഞിരിക്കുന്നു.

എന്റെ ചിരി മാഞ്ഞു. പെട്ടെന്ന് തലയ്ക്കുള്ളില്‍ ഒരു ബള്‍ബ് മിന്നി. മേമയോട് കൂടുതലടുക്കാനുള്ള ഒരു സുവര്‍ണാവസരമാണിത്. ഇപ്പൊ പോയി അയാക്കിട്ടൊന്നു കൊടുത്താ എന്റെ ഇമേജ് കൂടും..മേമയുടെ വില്ലനാണ് താഴെ നിക്കുന്നത് അയാളെ ഓടിച്ചാ ഞാനാരായി.. ഹീറോ..മേമയുടെ ഹീറോ…അതുവഴി മെല്ലെ പിടിച്ചു പിടിച്ചു കയറാം…എന്തായാലും അയാള്‍ നല്ല പൂസാണ്..അതുകൊണ്ട് പേടിക്കാനില്ല…തിരിച്ചടി ഉണ്ടാവില്ല…ഇത് വര്‍ക്കായാ നീ രാജാവാണ് മോനെ രാജാവ്…ഇതുവരെയുള്ള എല്ലാ ക്ഷീണവും ഒറ്റയടിയ്ക്ക് മാറും….വൌ.. അട മ്വോനേ പ്വൊളി..!”

ഒരു കാര്യവുമില്ലാതെ എന്റെ സിരകളില്‍ രക്തം കുതിച്ചൊഴുകി. അയാള്‍ പോയിക്കളയുന്നതിനു മുന്നേ ഞാന്‍ താഴേയ്ക്ക് കുതിക്കാനൊരുങ്ങി.

നോ…വെയ്റ്റ്…കാണേണ്ട ആള്‍ കാണാതെ പോയാ ശരിയാവില്ല..മേമ ഇപ്പോഴും കാതുകള്‍ പൊത്തിപ്പിടിച്ചു കണ്ണുകള്‍ ഇറുക്കിയടച്ച് നില്‍പ്പാണ്..

അവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഞാനൊന്ന് വെറുതെ ചുമച്ചു. എന്നാല്‍ അവരത് കേട്ടില്ല എന്ന്‍ തോന്നുന്നു…എന്നാ തോണ്ടി വിളിച്ചു തല്ലാന്‍ പോകുകയാണെന്ന് പറഞ്ഞാലോ….ഹേയ്..വേണ്ട വേണ്ട..ഊമ്പന്‍ പരിപാടിയാണ്….പിന്നെന്തു ചെയ്യും..!

യെസ്..ഐഡിയ…!!

“ഡാ….!!!!”

ഞാന്‍ ഉറക്കെ അലറിക്കൊണ്ട്‌ കോണിപ്പടിയുടെ നേരെ കുതിച്ചു..ആ കുതിപ്പില്‍ മനപ്പൂര്‍വ്വം മേമയെ ഒന്ന് തട്ടിമാറ്റി. ഉറപ്പാണ് ഇപ്പൊ കണ്ണ് തുറന്നു കാണും..!

ആദ്യം മുകളില്‍നിന്നു തന്നെ മുറ്റത്തേയ്ക്ക് ചാടാമെന്നായിരുന്നു കരുതിയത്‌. ആലോചിച്ചപ്പോള്‍ അതില്‍ ഒരുപാട് ‘റിസ്ക്‌ എലമെന്റ്സ്’ ഉണ്ടെന്ന് മനസ്സിലായി.അതാണ്‌ കോണിപ്പടി തന്നെ മതിയെന്ന് വച്ചത്.

“കണ്ണാ..നിക്ക് വേണ്ടാ..!”

പിന്നില്‍ നിന്നും മേമയുടെ ആന്തലോടെയുള്ള വിളി ഞാന്‍ ഉള്‍പ്പുളകത്തോടെ കേട്ടു.

‍ ആഹ്..ബെസ്റ്റ്..! ഇവിടെ ഈ വെടിക്കെട്ടൊക്കെ നടന്നിട്ടും അമ്മമ്മയും അമ്മച്ചനും ഒന്നും അറിഞ്ഞ മട്ടില്ല. ശ്ശേ..അവരും കൂടെയുണ്ടെങ്കില്‍ ഒരു മജ ആയേനെ…രണ്ടു പേരെയും വിളിച്ചുണര്‍ത്തണോ?!….വേണ്ട സമയം പോകും..!

മുന്‍വാതില്‍ തുറന്നു മുറ്റത്തേക്ക് ചാടിയതും എവിടെയോ എന്തോ ഒരു സാധനം…ഭയം പോലെന്തോ..നൈസായിട്ട്..! നട്ടപ്പാതിരയ്ക്ക് വലിയൊരു സ്റ്റേഡിയത്തില്‍ ഒറ്റയ്ക്ക് പെട്ടുപോയത് പോലൊരു ഫീല്‍…പക്ഷെ പേടിക്കാനൊന്നുമില്ല…

Leave a Reply

Your email address will not be published. Required fields are marked *