തിരിച്ച് വീട്ടിലേക്ക് തന്നെ ഞങ്ങൾ പോയി, ഒരു ചായയും കുടിച്ച് ഞങ്ങൾ നേരെ എന്റെ റൂമിലേക്ക് പോയി.
“നാളെ പിന്നെയും അവൾക്ക് എന്ത് സമ്മാനം കൊടുക്കണം എന്ന് ആലോചിക്കുക ആയിരിക്കും” എന്റെ ചിന്തിച് ഉള്ള ഇരുപ്പ് കണ്ടിട്ട് കിച്ചു ചോദിച്ചു.
“സമ്മാനവും കുമ്മനവും ഒന്നും ഇല്ല, എന്നിട്ട് വേണം ഇനി അടുത്ത വല്ലിക്കെട്ട് വരാൻ. എന്നാലും അവളുടെ ഫ്രണ്ട്‌സ് ഇത് എവിടെ പോയി, ഞാൻ ആ കാര്യം ഓർത്തതും ഇല്ല ഇത്രയും ദിവസം”
“ഇതിനൊക്കെ ഇത്ര ടെൻഷൻ അടിക്കാൻ ഉണ്ടോ, ആദ്യം അവളോട് അധികം സംസാരിക്കാൻ പറ്റുന്നില്ല എന്നായിരുന്നു ഇപ്പൊ ഇതും. അല്ല ആ പ്രശ്നം തീർന്നോ?”
” അതൊക്കെ ഇപ്പൊ റെഡി” ഞാൻ പറഞ്ഞു. ഞാൻ അറിയാതെ എന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.
“എന്തിനാടാ സംസാരിച്ചതിന് നിനക്ക് ഇത്ര ഇല്ലി… അതോ എമാണ് വേറെ വല്ലതും ഒപ്പിച്ചോ ആവോ” കിച്ചു കൈ തൊഴുത്ത് കൊണ്ട് ചോദിച്ചു
“ഞങ്ങൾ തമ്മിൽ പലതും ഉണ്ടാവും എല്ലാം നിന്നോട് പറയണോ” എന്നും പറഞ്ഞ് ഞാൻ കിടന്ന്
“കൊള്ളാം മോനെ, ഓരോ ആവിശ്യത്തിന് വിളിച്ച് അവൻ ടിപ്സ് കൊടുത്ത ഞാൻ ഇപ്പൊ ആരായി. എല്ലാം കഴിഞ്ഞപ്പോ എന്നെ വേണ്ട, നിങ്ങൾ തമ്മിൽ ഇപ്പൊ എന്താ അവസ്ഥ എന്ന് എങ്കിലും പറ”
“ചെലക്കാതെ കിടന്ന് ഉറങ്ങടാ, നാളെ അവൾ ഡിസ്ചാർജ് ആവും പോവാൻ ഉള്ളതാ”
“ഡാ നാറി, ഫോൺ വിളിച്ച് മോങ്ങിയ എന്നോട് വേണ്ട നിന്റെ അഹങ്കാരം. സെറ്റ് ആയോ ഇല്ലേ എന്ന് പറ”
“നാളെ കൂടി ഒന്ന് വെയിറ്റ് ചെയ്യ്… കറക്റ്റ് പറഞ്ഞ് തരാം”
“അളിയാ… നീ വല്ലാണ്ട് അങ്ങ് വളർന്നു” എന്നും പറഞ്ഞ് കിച്ചു എന്നെ നോക്കി ഒരു സല്യൂട്ട് അടിച്ചു. ഞങ്ങൾ പിന്നെയും വേറെ ഓരോ കഥകൾ പറഞ്ഞ് എപ്പഴോ ഉറങ്ങി പോയി.
അടുത്ത ദിവസം ഇന്നേ വരെ ഇല്ലാത്ത ഉത്സാഹത്തിൽ ആണ് ഞാൻ എണീറ്റത്, അപ്പോഴും എന്റെ കൂടെ കിടന്ന ഈ തെണ്ടി എണീറ്റിട്ടില്ല. ഞാൻ കുളിച്ച് ഒരു തോർത്തും ഉടുത്ത് കണ്ണാടിയുടെ മുന്നിൽ നിന്ന് പാടികൊണ്ട് മുടി ചീകി…
“മുന്ദിനം പാർത്തേനെ… പാർത്തതും തോട്ടരേനെ… സല്ലാടൈ കണ്ണക്കാ നെഞ്ചമും പുന്നാണത്തെ…”
“ഒന്ന് നിർത്തട, ഉറങ്ങാനും സമ്മതിക്കില്ല നേരെ പാടാനും അറിയില്ല” കിച്ചു ബെഡിൽ കിടന്ന് കൂവി.
“ഡാ, വാ വാ… ടൈം ആയി. അവൾ അവിടുന്ന് ഇറങ്ങുന്നതിന് മുന്നേ അവിടെ എത്താൻ ഉള്ളതാണ്.” ഇത് പറഞ്ഞിട്ടും എനിക്കാതെ കിടന്ന അവനെ പിടിച്ച് വലിച്ചുകൊണ്ട് ഞാൻ താഴത്തേക്ക് പോയി. പല്ല് തെക്കാൻ ഉള്ള ഉപകരണം ഒന്നും ഇല്ലാത്ത അവന്ടെ കൈയിൽ ഒരു പെയ്സ്റ്റും കൊടുത്ത് താഴെ ഉള്ള ബാത്‌റൂമിലേക്ക് വിട്ടു. കഴിക്കാൻ വേണ്ടി ഞാൻ ടേബില്ലും ഇരുന്നു, അമ്മയും കൂടെ ഉണ്ടായിരുന്നു. വളരെ നേരത്തേ എണീക്കുന്നത് കൊണ്ട് അമ്മ ആദ്യമേ കഴിച്ച് കഴിഞ്ഞിരുന്നു.
“മെല്ലെ മെല്ലെ കഴിക്കടാ, ആരും എടുത്തോണ്ട് പോവാൻ ഒന്നും പോവുന്നില്ല” എന്റെ ദിർത്തി വെച്ച് ഉള്ള തീറ്റ കണ്ടിട്ട് അമ്മ പറഞ്ഞു.
“എന്താണ് സർ ഇന്ന് വല്ലാത്ത സന്തോഷത്തിൽ ആണലോ” അമ്മ തുടർന്നു. അമ്മയെ നോക്കി ഒന്നുടെ ചിരിച്ചു എന്ന് അല്ലാതെ മറുപടി ഒന്നും കൊടുക്കാൻ എനിക്ക് ഉണ്ടായിരുന്നില്ല.
“വല്യ വല്യ കാര്യങ്ങൾ നടക്കാൻ പോകുന്ന ദിവസം അല്ലെ ചെറിയമ്മേ, അവൻ സന്തോഷിക്കട്ടെ. ഇന്ന് റിസൾട്ട് അറിയാലോ” ഒരു കൊനഷ്ട്ട് ടോണിൽ കിച്ചു വന്ന് പറഞ്ഞു.
“അടുത്ത ആഴ്ച്ച വരും എന്ന് ആണലോ പത്രത്തിൽ കണ്ടത്” അമ്മ പറഞ്ഞു. അടുത്ത ആഴ്ച ഇതൊക്കെ എന്തിനാ പത്രത്തിൽ വരുന്നേ… കാര്യം മനസ്സിലാവാതെ ഞങ്ങൾ രണ്ടാളും അമ്മയെ നോക്കി ഇരുന്നു.
“CAT എക്സാം എഴുതിയത് ഒക്കെ എന്റെ മോൻ ഓർമ്മയുണ്ടോ എന്തോ… പിന്നെ എന്തിനെ പറ്റിയാണ് നിങ്ങൾ പറഞ്ഞത്”
“അതല്ല ചെറിയമ്മക്ക് ഇങ്ങനെ ഇവനോട് മാത്രം സംസാരിച്ച് ഇരുന്ന മതിയോ വീട്ടിൽ, ഒരു ആളും കൂടി ആയാലോ വീട്ടിൽ” കിച്ചു എന്തോ വല്യ ക്ലൂ കൊടുത്ത പോലെ പറഞ്ഞു.
“സംസാരിക്കാൻ അപ്പുറത്തും ഇപ്പുറത്തും വീട്ടിൽ ആൾകാർ ഉണ്ടലോ, അല്ലെങ്കിൽ ഫോൺ വിളിച്ചും സംസാരിക്കാമലോ, അതിന് ഇപ്പൊ വീട്ടിലേക്ക് എന്തിനാ വീട്ടിലേക്ക് പുറത്തിന് ആളെ കൊണ്ട് വരുന്നത്” അമ്മ പറഞ്ഞു. ആ ഇവൻ തേഞ്ഞു, ഈ എക്സ്പ്രഷനിൽ ഇവനെ കാണാൻ ബ്യൂട്ടിഫുൾ ആയിട്ട് ഉണ്ട്.
