“നിന്റെ അമ്മക്ക് നിന്നെ പറ്റി വല്യ ഐഡിയ ഒന്നും ഇല്ല ലെ” സ്റ്റെപ് കേറികൊണ്ടിരുന്നപ്പോ ഞാൻ അവളോട് ചോദിച്ചു.
“എന്താടാ പെട്ടന് അങ്ങനെ തോന്നിയത്”
” ഞാൻ നിന്റെ ഫ്രണ്ട്‌സ് വരുന്ന കാര്യം ചോദിച്ചപ്പോ ഉള്ള മറുപടി കേട്ടപ്പോ അങ്ങനെ തോന്നി”
“എന്തേയ്… എനിക്ക് അധികം ഫ്രണ്ട്‌സ് ഒന്നും ഇല്ല എന്ന് പറഞ്ഞോ. അതൊരു സത്യം അല്ലെ” ഞാൻ അവിടെ തന്നെ നിന്നു, എന്നിട്ട് ഇവളെ നോക്കി.
“എന്തൊക്കെയാടി നീ ഈ പറയുന്നത്, ഇതിന്ടെ ഇടയിൽ ഇപ്പൊ വേറെ എന്താ സംഭവിച്ചത്… എന്നോട് നീ ഒന്നും പറഞ്ഞില്ലാലോ” ഒരു ഞെട്ടളോട് കൂടി അവളോട് ഞാൻ ചോദിച്ചു.
“എന്റെ കൂടെ വല്ലപ്പോഴും നടക്കുന്ന ആൾക്കാരെ ആണ് നീ എന്റെ ഫ്രണ്ട്‌സ് ഉദേശിച്ചത് എങ്കിൽ അങ്ങനെ അല്ല, അവർ ഒക്കെ ക്ലാസ്സ്‌മേറ്റ്സ്… അത്രേ ഉള്ളു” അവൾ പറഞ്ഞു. ഇത് ഇവിടെ എന്തൊക്കെ ആണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ ഞാൻ അവിടെ നിന്നു. എന്നിട്ട് ആണോ ഇവൾ അവരെയും കൂട്ടി എന്റെ കൂടെ ഒക്കെ വന്നിട്ട് ഉണ്ടായത്, പക്ഷെ എനിക്ക് ഇവൾ പറഞ്ഞത് പോലെ ഒന്നും അല്ലാലോ തോന്നിയത്.
“മോളെ… ഒന്ന് താഴത്തേക്ക് വന്നേ. ഇത് ആരാ വന്നത് എന്ന് കണ്ടോ” താഴത്ത് നിന്ന് അമ്മ അവളെ വിളിച്ചു. ഞാനും താഴത്തേക്ക് നോക്കി, എവിടെയോ കണ്ട് പരിചയം ഉണ്ടലോ ഇയാളെ. അവളുടെ മാമൻ ആണ് എന്ന് അവൾ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോ എനിക്ക് ആളെ പിടികിട്ടി, ഇവളെ അന്ന് പ്രോജെക്ടിന് പോവുന്നതിന് മുന്നേ കണ്ടപ്പോ കാഫെയിൽ വന്ന മാമൻ. ഇയാളെ കാണാതെ ഇരിക്കാൻ ആണലോ ഞങ്ങൾ അന്ന് അവിടെ ഒളിച്ച് ഇരുന്നത്. ചെറുതായി എന്റെ ഉള്ളിൽ ഒരു ടെൻഷൻ വന്നു. ഞാൻ അവളെ നോക്കിയപ്പോ അവൾ ഇപ്പൊ വരാം എന്നും എന്നോട് റൂമിലേക്ക് പോകളാണ് പറഞ്ഞു.
ഞാൻ അവിടെ കണ്ട് ആദ്യത്തെ മുറിയിൽ തന്നെ കേറി. വിർത്തി ആക്കി വെച്ചിട്ട് ഉള്ള ബെഡും സ്റ്റഡി ടേബിളും ആണെകിലും അലമാരിയുടെ അവിടെ തുന്നി എല്ലാം വെളിച്ച് വാരി ഇട്ടിട്ട് ഉണ്ട്. ടേബിളിൽ വെച്ചിട്ട് ഉള്ള ഒരു ബുക്കിന്റെ പുറത്തേക്ക് ഒരു പേപ്പർ ഞാൻ കണ്ടു, നല്ല പരിചയം ഉള്ള ഒരു കൈയക്ഷരം… വേറെ ആരും അല്ല എന്റെ കൈ അക്ഷരം. ഞാൻ അവളുടെ വണ്ടിയിൽ പണ്ട് വെച്ചിട്ട് പോയ കത്ത്, ഇതൊക്കെ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ട് ഉണ്ട് അല്ലെ. ഞാൻ വെറുതെ അത് എടുത്ത് വായിച്ചു… ഇത്ര അങ്ങോട്ട് ഒളിപ്പിക്കേണ്ടായിരുന്നു. അത് തിരിച്ച് നോക്കിയപ്പോ എന്തോ എഴുതി വെച്ചിട്ട് ഉണ്ടായിരുന്നു.
میں تم سے کیا مانگوں، تم خود سمجھو۔
میری آنکھیں، انہیں مت چھونا۔
الفاظ میں بیان نہیں کیا جا سکتا
جو بھی دل سے ہے
ദൈവമേ ഇവൾ അറബിയിൽ ഇത് എന്ത് തേങ്ങയാണ് എഴുതി വെച്ചേക്കുന്നത്. ഞാൻ വേഗം തന്നെ ഒരു ഫോട്ടോ എടുത്ത് ഗൂഗിളിൽ ട്രാൻസ്ലേറ്റ് ചെയ്യാൻ കൊടുത്തു. അത് അറബി അല്ല ഉർദു ആണ് എന്ന് എനിക്ക് അപ്പൊ മനസ്സിലായി. അതിന്ടെ മലയാളം അർത്ഥം ഞാൻ വായിച്ചു.
“ഞാൻ നിന്നോട് എന്താണ് ചോദിക്കേണ്ടത്, നിങ്ങൾ സ്വയം മനസ്സിലാക്കുന്നു.
എൻ്റെ കണ്ണുകളേ, അവയെ തൊടരുത്.
വാക്കുകളിൽ വിശദീകരിക്കാനാവില്ല,
ഹൃദയത്തിൽ നിന്നുള്ളത് എല്ലാം”
എന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ഞാൻ അത് തിരിച്ച് ആ ബുക്കിന്റെ ഉള്ളിൽ തന്നെ വെച്ചു. അത് അവിടെ വെച്ച് തല ഉയർത്തിയതും ഞാൻ ചുമരിൽ അവളും അവളുടെ മൂന്ന് കൂട്ടുകാരികളും കൂടി ഉള്ള ഒരു ഫോട്ടോ കണ്ടു. ഞാൻ തല ചൊറിഞ്ഞ് അവിടെ കുറച്ച് നേരം ഇരുന്നു. ഏതായാലും അവൾ വരട്ടെ എന്നിട്ട് ചോദിക്കാം. അവളെ നോക്കാം വേണ്ടി ഞാൻ റൂമിന്റെ പുറത്ത് ഇറങ്ങി സ്റെപിന്റെ അവിടുന്ന് തലയിട്ട് ഞാൻ നോക്കി. അവിടെ തന്നെ ഉണ്ട്, കാര്യമായിട്ടുള്ള എന്തോ വാർത്തമാനത്തിൽ ആണ്.
ഞാൻ തിരിച്ച് റൂമിലേക്ക് പോകുമ്പോ ഹാളിൽ കുറച്ച് ഫോട്ടോസും പെയിന്റിംഗും തൂക്കി ഇട്ടത് കണ്ടു. ഈ വീട്ടിൽ ഉള്ള എല്ലാരുടെയും ഫോട്ടോ ആണ് എന്നെ തോന്നുന്നു, പക്ഷെ ഒരെണ്ണം മാത്രം ആയിരുന്നു പെയിന്റിംഗ് ആയിട്ട് ഉള്ളത്. എന്റെ നെഞ്ച് പെട്ടന്ന് പട പട അടിക്കാൻ തുടങ്ങി, കാലുകൾക്ക് ബലം ഇല്ലാതെ ആവുന്നത് പോലെ തോന്നി. ഞാൻ ചുറ്റും നോക്കിയപ്പോ നേരത്തേ ചായ തന്ന ചേച്ചി സ്റ്റെപ് കേറി വരുന്നത് കണ്ടു. ഞാൻ ചേച്ചിയോട് ഇങ്ങോട്ട് ഒന്ന് വരുമോ എന്ന് ചോദിച്ചു…
