“പാതിരാത്രി ഒന്നും ആവാൻ നിക്കണ്ട ഇനി ഇങ്ങോട്ട് വരാൻ…” അമ്മയുടെ താകിത്തും കേട്ട് ഞാൻ ഹോസ്പിറ്റലിലേക്ക് പോയി. അവിടെ ചെറിയ രീതിയിൽ പാക്കിങ് നടന്ന് കൊണ്ടിരിക്കാ ആയിരുന്നു, ഞാനും കൂടെ കൂടി. ഇവൾ അത്ര വലിയ പഠിപ്പി അല്ല എന്ന് പറഞ്ഞിട്ട് ഇവിടെ ബുക്കിന്റെ കുറവ് ഒന്നും ഇല്ലാലോ, ഇംഗ്ലീഷ് literature, ക്രീയേറ്റീവ് റൈറ്റ്റിംഗ്, വിക്ടോറിയ literature…
“നീ അത്ര നന്നായി ഒന്നും പഠിക്കില്ലലെ… അതുകൊണ്ട് ആയിരിക്കും ഇത്ര കുറച്ച് ബുക്ക്” ഞാൻ അവളെ നോക്കി ഇളിച്ച് കൊണ്ട് പറഞ്ഞു.
“അത്രക്ക് ഒന്നും ഇല്ല കേട്ടോ, ഇങ്ങനെ കുറച്ച് കുറച്ച് ഒക്കെ” അവൾ ചെറുതായി വെപ്രാളം പിടിച്ച്, കറുത്ത കണ്ണുകൾ ഉരുട്ടി എന്നോട് പറഞ്ഞു.
“ഡി, ടെൻഷൻ ആവല്ലേ. ഞാൻ നല്ല കാര്യം അല്ലെ പറഞ്ഞത്… അതിന് ഇങ്ങനെ ഒക്കെ എന്നെ നോക്കിയ എങ്ങനെയാ” എന്റെ കണ്ണുക്കൾ ഉരുട്ടാൻ ശ്രേമിച്ച് കൊണ്ട് ഞാൻ അവളോട് ചോദിച്ചു, പക്ഷെ നടന്നില്ല.
“ആ മോനെ, അത്ര പഠിക്ക ഒന്നും ഇല്ല പക്ഷെ മാർക്ക് കുറച്ച് കുറഞ്ഞ ഇങ്ങനെ മുഖം വീർപ്പിച്ച് നടക്കുന്നത് കാണാ” അവളുടെ അമ്മ എന്നോട് പറഞ്ഞു, എന്നിട്ട് ഞങ്ങൾ രണ്ടാളും കൂടി ഇരുന്ന് ചിരിച്ചു, അത് കണ്ടിട്ട് അവൾ മുഖം വീർപ്പിച്ച് ബെഡിൽ ഇരുന്നു.
“ഇങ്ങനെ ആണോ ആന്റി ഉദേശിച്ചത്” അവളെ ചൂണ്ടി കാണിച്ച് കൊണ്ട് അവളുടെ അമ്മയോട് ഞാൻ ചോദിച്ചു. അത് കണ്ടപ്പോ അമ്മയുടെ ചിരിയുടെ ഒച്ച കൂടി, എന്റെയും. അവൾ ചെവി പൊതി അവിടെ ഇരുന്നു.
കുറച്ച് സമയം കഴിഞ്ഞ് സംസാരിക്കുമ്പോഴും അവളുടെ പിണക്കം മാറിട്ട് ഉണ്ടായിരുന്നില്ല… അന്ന് മുഴുവൻ സംസാരിച്ചത് അവളുടെ പിണക്കം മാറ്റാൻ ആയിരുന്നു. ഈ ദിവസം എനിക്ക് അവളുടെ കൂടെ ഒറ്റക് സമയമേ കിട്ടിയില്ല. അവളുടെ ബുക്കും മറ്റു സാധങ്ങളാലും കൊണ്ടുപോവാൻ ഒരു രണ്ട് പേര് അവിടെ ഇണ്ടായിരുന്നു, അവർ ഇറങ്ങിയപ്പോ ഞാനും അവരുടെ കൂടെ ഇറങ്ങി. ആ രണ്ട് പേരെയും സഹായം എന്നോളം ഞാനും കുറച്ച് സാധങ്ങൾ പിടിച്ച് ഞാനും കൂടെ നടന്നു.
“ഡാ… വല്ലപ്പോഴും നമ്മളെ ഒന്ന് മൈൻഡ് ആക്കട” പുറകിൽ നിന്നും ആരോ പറഞ്ഞു. ഗ്രീഷ്മ ചേച്ചി ആയിരുന്നു.
“ആ ചേച്ചി, ഞാൻ ഇങ്ങനെ അന്വേശിക്കുന്നുണ്ടായിരുന്നു, പക്ഷെ കണ്ടില്ല”
“ആരെയാ നീ അന്വേഷിച്ചത്… എന്നെ ആയിരിക്കില്ല കാരണം ഞാൻ അവിടെ ഒക്കെ തന്നെ ഉണ്ടലോ…” എന്നും പറഞ്ഞ് ഗ്രീഷ്മ ചേച്ചി എന്നെ നോക്കി ചിരിച്ചു. ഞാനും ഒരു ചമ്മിയ ചിരി തിരിച്ച് ചിരിച്ച്.
“അപ്പൊ നാളെ പോവാൻ അല്ലെ നിങ്ങൾ” ചേച്ചി ചോദിച്ചു.
“ആ… അങ്ങനെ കൂറേ കാലത്തെ ചികത്സക്ക് ശേഷം നാളത്തോടെ എല്ലാം കഴിയും, ഇനി നമ്മൾ ഒകെ കാണുമോ ആവോ” ഞാൻ മറുപടി കൊടുത്തോ.
“പുറത്തിന് ഇവിടുനിലും കാണുമായിരിക്കും, അല്ലാതെ നിന്നോട് പോയിട്ട് തിരിച്ച് വരാൻ ഒന്നും പറയാൻ പറ്റില്ലാലോ, അങ്ങനെ ഒരു സ്ഥലം അല്ലാലോ” ഞങ്ങൾ രണ്ടാളും ചിരിച്ചു.
“ഞാൻ നോക്കട്ടെ, ചിലപ്പോ ഇതുപോലെ എന്തേലും ഞാൻ ഇനിയും ഒപ്പിച്ച് എന്ന് വരാം”. പിന്നെയും കുറച്ച് നേരം സംസാരിച്ചതിന് ശേഷം ഞാൻ പോയി. കൈയിൽ ഉണ്ടായിരുന്ന കുറച്ച് സാധനങ്ങൾ ഞാൻ കൊണ്ടുപോയി കാറിൽ വെച്ചു, അവളുടെ കുറച്ച് ബുക്കുകൾ ആയിരുന്നു, സ്കൂൾ പിള്ളേരെ പോലെ നോട്ട് ബുക്ക് എല്ലാം പൊതിഞ്ഞ് നെയിം സ്ലിപ് എല്ലാം ഒട്ടിച്ച് ഇരുന്നു.
Name : Rashika Year : 3 Course : B. A.
തിരിച്ച് ബൈക്കിന്റെ അടുത്തേക്ക് പോയപ്പോ അവിടെ കിച്ചു എന്നെ കാത്ത് നില്കുന്നുണ്ടായിരുന്നു.
“നീ എന്താടാ ഇവിടെ” ഞാൻ അവനോട് ചോദിച്ചു.
“വീട്ടിൽ വെറുതെ പോയപ്പോ നീ ഇല്ല, പിന്നെ നീ ഇവിടെ അല്ലെ ഉണ്ടാവുള്ളു…” എന്നും പറഞ്ഞ് അവൻ എന്റെ തൊലിൽ നല്ല ഒരു തട്ട് തട്ടി.
“എന്ന പിന്നെ ഇവിടെ വന്ന് നിന്നെയും കണ്ട്, പിന്നെ വേറെ ആരെങ്കിലും ഉണ്ടെകിൽ അവരെയും കണ്ട് അങ്ങോട്ട് പോവാം എന്ന് വെച്ചു…” കിച്ചു തുടർന്നു
“അങ്ങനെ പുറത്ത് ഇറങ്ങി നടക്കാൻ ഒന്നും സമ്മതിക്കില്ല അവളെ”
“അവളെ കണ്ടിട്ട് എനിക്ക് എന്തിനാ. അവളെ കാണാൻ അവളുടെ കൂട്ടുകാരികൾ ആരെങ്കിലും വരുമല്ലോ അപ്പൊ അവരെ കാണാലോ എന്ന് ആയിരുന്നു എന്റെ ഒരു ഇത്” കിച്ചു അവന്ടെ കഴുത്തിലെ ബട്ടനിൽ പിടിച്ച് കൊണ്ട് പറഞ്ഞു. അവൻ ആ കാര്യം പറഞ്ഞപ്പോ ആണ് ഞാനും ഓർത്തത് അവളെ കാണാൻ അവളുടെ കൂട്ടുകാരികൾ ആരും വന്നില്ലാലോ എന്ന്… ഇനി ഇവളുമാർ ഒക്കെ തെറ്റിയോ, അതോ ഞാൻ ഇല്ലാത്ത സമയത്ത് ഒക്കെ വന്ന് പോയോ ആവോ… ഞാൻ തലയും ചൊറിഞ്ഞ് കുറച്ച് നേരം അവിടെ തന്നെ നിന്നു. കിച്ചുവും എന്നോട് കാര്യം തിരക്കി, ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു. പിന്നെ അവനെയും കൂട്ടി ഞാൻ അവിടുന്ന് പോയി.
