പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 7 16

(15 മിനിറ്റിന് ശേഷം)

സിഗ്നൽ പച്ച ആയിട്ടും വണ്ടികൾ വേഗം നീങ്ങാത്തത് കണ്ടപ്പോ നിർത്താതെ ഹോൺ അടിച്ച് കൊണ്ട് ഇരുന്നു ഞാൻ 🔊🔊🔊🔊🔊

സാധാരണ പോകുന്നതിനെ കാലും സ്പീഡിൽ ഞാൻ വണ്ടി ഓടിച്ചു, എന്റെ ഡ്രൈവിംഗ് എന്റെ മനസ്സിന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നു. ഞാൻ വണ്ടിയും എടുത്ത് നേരെ അവളുടെ കോളേജിലേക്ക് പോയി. അത്യാവശ്യം സ്പീഡിൽ വന്നത് കൊണ്ട് തന്നെ ബ്രേക്ക് ഇട്ടപ്പോ പാർക്കിംഗ് ഏരിയ ഫുൾ പൊടി പാറിച്ച് കൊണ്ട് ആണ് വണ്ടി നിന്നത്, പാർക്കിംഗ് അറയിൽ അവളുടെ സ്കൂട്ടർ നിർത്തി വെച്ചിട്ട് ഉണ്ട്. വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ ക്യാമ്പസ്സിലേക്ക് ഓടി ചെന്നു. നേരെ മുന്നിൽ കാണുന്നത് അല്ലാതെ വേറെ ഒന്നും എന്റെ ശ്രേദ്ധയിൽ പെടുന്നുണ്ടായിരുന്നില്ല. ഹിസ്റ്ററി സെക്ഷന്റെ സ്റ്റാഫ്‌റൂം തപ്പി ഞാൻ വരാന്തയിലൂടെ നടന്നു. ഉച്ചക്ക് തൊട്ട് മുമ്ബ് ഉള്ള ക്ലാസ് നടന്ന കൊണ്ടിരിക്കുക ആയിരുന്നു, അതുകൊണ്ട് സ്റ്റാഫ്‌റൂമിൽ ടീചെര്സ് കുറവ് ആയിരുന്നു. അവിടെ ഉണ്ടായിരുന്ന പ്യുണിനോട് ചോദിച്ച് ഫൈനൽ ഇയർ ക്ലാസ് ടീച്ചറിന്റെ ഡെസ്ക് ഞാൻ തപ്പി പിടിച്ചു… മേശപ്പുറത് വെച്ചിരുന്ന രജിസ്റ്റർ ഞാൻ തുറന്നു…

⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩

“എന്നാലും അവൻ എന്ത് മാജിക്‌ കാണിച്ചിട്ട് ആവും ഇവൾ ഇങ്ങനെ ആയത്, ഇവൾ ഇങ്ങനെ ഒക്കെ പറയുന്നത് കേൾക്കുമ്പോ എന്തോ പോലെ” രമ്യ പറഞ്ഞു.

“ഡീ, നീ ഇതുവരെ നീല കളർ ശ്രേദ്ധിച്ചിട്ട് ഉണ്ടോ?”

“ഡീ അവളുടെ കയ്യിന് ആ സാധനം ഇങ്ങോട്ടെ വാങ്ങിച്ചേ, നല്ല ഫിറ്റ് ആയിട്ട് ഉണ്ട്…” പ്രിയാ പറഞ്ഞു.

“പറയട്ടെ ഡി മുഴുവൻ… ഞാൻ അവനോട് ഒരു ദിവസം ഇഷ്ടപെട്ട കളർ ഏതാണ് എന്ന് ഞാൻ ചോദിച്ചു, അവൻ ചുവപ്പ് പറഞ്ഞു. അപ്പൊ സ്വഭാവികമായും അവൻ തിരിച്ച് ചോദിച്ചു… എനിക്ക് അങ്ങനെ ഇഷ്ടപെട്ട കളർ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ അവനോട് ഊഹിച്ച് കണ്ടുപിടിക്കാൻ പറഞ്ഞു. അവൻ നീല ആണോ എന്ന് ചോദിച്ചു, ഞാൻ അവൻ കാര്യമായി പറഞ്ഞത് കൊണ്ട് നീല ആണ് ഇഷ്ടം എന്ന രീതിയിൽ നിന്നു… അതിന് ശേഷം എനിക്ക് നീല ഭയങ്കര സ്പെഷ്യൽ ആവാൻ തുടങ്ങി, എവിടെ പോയാലും കൂടുതൽ കാണാനും ശ്രേധിക്കാനും തുടങ്ങി, മെല്ലെ മെല്ലെ എനിക്ക് അത് ശെരിക്കും ഇഷ്ടമായി. അവൻ വെറുതെ ഒരു കളർ പറഞ്ഞപ്പോ തന്നെ എനിക്ക് ഇങ്ങനെ എങ്ങനെ ആയി എന്ന് ഞാൻ ആലോചിച്ചു… അവൻ എന്നെ മുഴുവനായി അങ്ങോട്ട് വീഴ്ത്തി കളഞ്ഞടി, ജീവിതത്തിൽ മിസ്സ് ചെയ്ത എന്തക്കയോ കിട്ടിയത് പോലെ…” കണ്ണുകൾ ചെറുതായി നനഞ്ഞ കൊണ്ട് അവൾ പറഞ്ഞു. അവളുടെ കൂട്ടുകാരികൾ അവളെ സമാധാനിപ്പിക്കാൻ വേണ്ടി അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. അവൾ സങ്കടത്തോട് കൂടി അവളുടെ കൂട്ടുകാരികളുടെ കൈയിൽ പിടിച്ച് വീണ്ടും ക്ഷേമ ചോദിച്ചു.

“എന്താടി ഇങ്ങനെ, ഞങ്ങൾ വെറുതെ… അപ്പോഴേക്കും ഇത് നല്ല ഒരു ദിവസം ആയിട്ട് അവൾ.” രമ്യ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു.

“ഡി നീ പറയുന്നത് ഒക്കെ ശെരി തന്നെ, എന്നാലും ഒന്നുടെ ഒന്ന് ആലോചിക്ക് നീ. ഓ.കെ. അല്ലെ അവൻ തന്നെ മതിയോ” പ്രിയ ചോദിച്ചു.

“നീ പറഞ്ഞ് വരുന്നത് എനിക്ക് മനസ്സിലായി… അവൻ ഈ ഇൻസ്റ്റയിൽ ഒക്കെ ഉള്ളത് പോലെ കാണുമ്പോ തന്നെ കണ്ണ് തള്ളി പോവുന്ന മോഡൽക്കളെ പോലെ അല്ല, പക്ഷെ അവൻ എനിക്ക് അടിപൊളി ആണ്. മുഖസൗന്ദര്യം പോലെ താത്ക്കാലികമായ ഒന്നല്ല ഞാൻ നോക്കാർ. ഇനി എന്റെ ഈ തീരുമാനത്തിന് ഒരു മാറ്റം ഇല്ല” അവൾ പറഞ്ഞു. അവളും അവളുടെ ഫ്രണ്ട്സും അവിടെ ഇരുന്ന് പിന്നെയും ഓരോന്ന് പറഞ്ഞു. ഇവർ എന്തൊക്കെയാ ഈ ഇരുന്ന് പിറുപിറുകുന്നെ എന്നും ആലോചിച്ച് അവിടെ വേറെ ഒരു കൂട്ടം ഇവരെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

“ഞാനും ചേച്ചിക്ക് ഫുൾ സപ്പോർട്ട്” ഇവരുടെ സംസാരത്തിന്റെ കൂടെ ചേരാൻ വേണ്ടി ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരുത്തി പറഞ്ഞു.

“എനിക്ക് ഒരു ആഗ്രഹം ഉണ്ട്…” ആ കൂട്ടത്തിൽ ഉണ്ടായിരുന്ന വേറെ ഒരുത്തി പറഞ്ഞു. എല്ലാരും വല്യ ആകാംഷയോടെ എന്താണ് പറയാൻ പോവുന്നത് എന്ന് കാത്ത് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *