“അങ്ങനെ അല്ല ചെറിയമ്മേ…” അവൻ സംസാരിച്ച് തുടങ്ങിയപ്പോ തന്നെ ഒരു കഷ്ണം ദോശ എടുത്ത് അവന്ടെ അണ്ണാക്കിലേക്ക് ഞാൻ വെച്ച് കൊടുത്തു. ഇന്ന് അമ്മ നല്ല മുല്ലക്ക് ചമ്മന്തി ഉണ്ടാകാത്തത് എനിക്ക് ഇപ്പൊ ഒരു നഷ്ടം ആയി തോന്നി. ഇവിടെ കൊണ അടിച്ച് ഇരുന്ന് ലേറ്റ് ആവും എന്ന് മനസ്സിലായപ്പോ ഞാൻ അവനോട് വേഗം വരാൻ പറഞ്ഞു. പുറത്തേക്ക് ഇറങ്ങി ഞാൻ ബൈക്കിൽ ഇരുന്നു, സൈഡ് മിററിൽ നോക്കി ഞാൻ മുഖത്ത് കുഴപ്പങ്ങൾ ഒന്നും ഇല്ലാലോ എന്ന് നോക്കി. പെട്ടന്ന് ഹാൻഡ്‌ലിൽ രണ്ട് മൈനകൾ പറന്ന് വന്ന് ഇരുന്നു. ഇരട്ട മൈനകളെ കാണുന്നത് നല്ല ലക്ഷണം ആണലോ, അപ്പൊ ഇന്ന് എന്തെങ്കിലും ഒകെ നടക്കും. അങ്ങനെ ഓരോന്ന് ആലോചിച്ച് അവിടെ ഇരിക്കുമ്പോ തന്നെ കിച്ചു വന്ന്, നേരത്തേ എത്താൻ അമ്മയും പറഞ്ഞു, അങ്ങനെ ഞങ്ങൾ യാത്രയായി. പോകുന്ന വഴിക്ക് കിച്ചുനെ ഞാൻ ബസ്സ് സ്റ്റോപ്പിൽ ഇറക്കി, കൂടെ വരാൻ ഞാൻ പറഞ്ഞെങ്കിലും അവൻ എന്തോ അത്യാവിശ്യം ഉണ്ട് സീരിയസ് ആണ് എന്നൊക്കെ പറഞ്ഞപ്പോ പിന്നെ ഞാൻ അധികം നിർബന്ധിക്കാൻ നിന്നില്ല.
ഞാൻ ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും റൂമിൽ നിന്ന് ഇറങ്ങാൻ റാഷിക റെഡി ആയി കഴിഞ്ഞ് ഇരുന്നു.
“ഓഹ് നീ വന്നോ, ഞാൻ കരുതി ഞങ്ങൾ ഇറങ്ങി കഴിഞ്ഞിട്ടേ ഇനി നീ വരുള്ളൂ എന്ന്” എന്നെ വാതിലിന്റെ അടുത്ത് കണ്ടതും അവൾ പറഞ്ഞു. ഞാൻ ചിരിച് കൊണ്ട് അങ്ങോട്ട് പോണോ അതോ എക്സ്പ്രഷൻ ഒന്നും ഇടാതെ നിക്കണോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു. ഒരു വളിച്ച ചിരിയുമായി ഞാൻ അങ്ങോട്ട് പോയി. അവിടെ റൂമിൽ അവള്ടെ അമ്മയും ഗ്രീഷ്മ ചേച്ചിയും ഒക്കെ ഉണ്ടായിരുന്നു. അവർ രണ്ടാളും അവിടെ എന്തോ സംസാരിച്ച് കൊണ്ട് ഇരുന്നപ്പോ ഞാൻ അവളുടെ അടുത്തേക്ക് പോയി നിന്നു.
“നിന്നോട് ഞാൻ പറഞ്ഞതല്ലെ നേരത്തേ വരണം എന്ന്, ഏഹ്” എന്നും പറഞ്ഞ് അവൾ എന്റെ കൈയിൽ നുള്ളി. ഒരു മയത്തിൽ ഒക്കെ നുല്ലിക്കൂടെ, ഉണ്ടക്കണ്ണി. എനിക്ക് ആണെകിൽ അവൾക്ക് കൊടുക്കാൻ പ്രേതേകിച് മറുപടിയും ഉണ്ടായിരുന്നില്ല. അവൾ പിന്നെ എന്റെ കൈ ഉഴിയാണ് തുടങ്ങി.
“വേദനിച്ചോടാ നിനക്ക്…” ഇവൾ ഇത്… എല്ലാം ചെയ്യുന്നതും പറയുന്നതും ഇവൾ തന്നെ. പെട്ടന്ന് എന്തോ ഓർമ വന്ന് ഞാൻ അവളോട് ചോദിച്ച്
“ഡി അതെ…”
“ഹൃതികെ… കാര്യങ്ങൾ ഒക്കെ ഇവൾ പറഞ്ഞില്ലെ” ഞാൻ സംസാരിച്ച് തുടങ്ങുന്നതിന്റെ ഇടയിൽ അവളുടെ അമ്മ വന്ന എന്നോട് ചോദിച്ചു. ഞാൻ ഇല്ല എന്ന രീതിയിൽ തലയാട്ടി. ഞങ്ങൾ സംസാരിച്ചോട്ടെ എന്ന രീതിയിൽ
“മോനെ, ഒരു അമ്മ എന്ന നിലയിൽ എനിക്ക് കുറച്ച് അതികം തെറ്റുകൾ പറ്റി. ന്യായികരണം ഒന്നും ഇല്ല, ഈ ഗ്രീഷ്മ കാര്യം പറഞ്ഞപ്പോ ആണ് ഞാനും അവളുടെ ഭാഗത്തിന് ചി… ചിന്തിച്ചത്” പറഞ്ഞ് അവസാനത്തേക്ക് അമ്മയുടെ തൊണ്ട ഇടറാണ് തുടങ്ങി, കണ്ണുകൾ ചെറുതായി നനഞ്ഞു. എന്താണ് കാര്യം എന്ന മനസിലാവാതെ ഞാനും അവിടെ നിന്നു.
“എന്റെ മോളും ആയിട്ട് ഉള്ള പ്രേശ്നങ്ങൾ ഇപ്പോഴാണ് ഒന്ന് ശെരി ആയി വരുന്നത്, ഇനി ഇവളും അവളും ആയിട്ട് ഉള്ളത് ഉള്ള പ്രേശ്നങ്ങൾ തീർക്കണം” രാശികയെ ചൂണ്ടി കാണിച്ച് കൊണ്ട് അമ്മ പറഞ്ഞു. ഓഹ്, ഇപ്പോഴെങ്കിലും ബോധം വന്നാലോ, സന്തോഷം. ഞാൻ അവളെ നോക്കി ചിരിച്ചു, എന്നിട്ട് അവിടെ നിന്ന് അവൾക്ക് തംബ്സ് അപ്പ് കാണിച്ചു.
അവർക്ക് പോകാൻ ഉള്ള വണ്ടി എല്ലാം പുറത്ത് റെഡി ആയി നിൽക്കുന്ന ഉണ്ടായിരുന്നു, റൂമിൽ നിന്ന് ഞാൻ ഉൾപ്പെടെ എല്ലാരും ഇറങ്ങി. അവളെ ഗ്രീഷ്മ ചേച്ചി വീൽച്ചെയറിൽ ആണ് താഴത്തേക്ക് കൊണ്ടുപോവുണ്ടായിരുന്നു, ഞാൻ അവളുടെ അമ്മയുടെ കൂടെയും വന്നു.
“ഇന്നത്തേക്ക് ശെരിക്കും റെഡി ആവേണ്ടത് ആയിരുന്നു ഇവൾക്ക്, വെറുതെ റൂമിൽ ചാടി കളിച്ച് സ്‌ട്രെയിൻ കൊടുത്തിട്ട് ഉണ്ടാവും” അമ്മ എന്നോട് പറഞ്ഞു. അമ്മ എന്താണ് ഇങ്ങനെ, ഒരു മാതിരി എല്ലാം അറിഞ്ഞ് അർഥം വെച്ച് സംസാരിക്കുന്ന പോലെ. അമ്മ പറഞ്ഞത് ഒക്കെ ശെരിയാണ് എന്ന പോലെ ഞാൻ തലയാട്ടി. പുറത്തു കൊണ്ടുപോയതും അവളെ ബേസ്‌മെന്റിൽ കൂടി ഓടിപ്പിച്ചതും ഒരു മിന്നൽ പോലെ എന്റെ മനസ്സിൽ വന്ന പോയി. വേറെ എന്തേലും സംസാരിച്ചേക്കാം എന്ന എനിക്ക് തോന്നി.
