മന്ദാരക്കനവ് – 4അടിപൊളി  

 

“ദാ ആര്യാ താക്കോൽ.” മോളി തിരികെ താക്കോലുമായി വന്ന് അവൻ്റെ നേരെ നീട്ടി.

 

“ശരി ചേട്ടത്തി…” എന്ന് പറഞ്ഞുകൊണ്ട് അവൻ പുറത്തേക്കിറങ്ങി. കൂടെ മോളിയും ചെന്നു.

 

“വൈകിട്ട് എന്നെ സഹായിച്ചതിന് ഞാൻ ഒരു നന്ദി പോലും പറഞ്ഞില്ല…താങ്ക്സ് ഉണ്ട് കേട്ടോ…”

 

“ഏയ് അതിൻ്റെ ഒന്നും ആവശ്യമില്ല ചേട്ടത്തി.”

 

“അല്ലാ എന്തെങ്കിലും പരിഭവമോ മറ്റോ ഉണ്ടെങ്കിൽ അത് മാറിക്കോട്ടെ എന്ന് വിചാരിച്ച് പറഞ്ഞെന്നെ ഉള്ളൂ.”

 

താൻ അവിടെ നിന്നും തിടുക്കം കാണിച്ച് ഇറങ്ങുന്നത് ഉദ്ദേശിച്ചാണ് മോളി അത് പറഞ്ഞതെന്ന് ആര്യന് മനസ്സിലായി.

 

“അയ്യോ എന്ത് പരിഭവം ചേട്ടത്തി. മനസ്സിന് ഒരു സുഖം ഇല്ലാത്തത് പോലെ. ചെറിയ തലവേദനയും. അതാ ഞാൻ പെട്ടെന്ന് ഇറങ്ങുന്നത്. ഒന്ന് പോയി കിടക്കണം.”

 

“അതാ ഞാനും വിചാരിച്ചു എന്ത് പറ്റിയെന്ന്. മുഖത്തൊരു വാട്ടവും. ആര്യനെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ. ഇനി ചിലപ്പോൾ പനിക്കാൻ ആവും.”

 

“അറിയില്ലാ ചേട്ടത്തി…ശരി എന്നാൽ നാളെ കാണാം.”

 

ആര്യൻ അവിടെ നിന്നും ഇറങ്ങി അവൻ്റെ വീട്ടിലേക്ക് പോയി. വാതിൽ തുറന്ന് അകത്തു കയറിയ ശേഷം തുണികൾ കൊണ്ടുപോയി പുറത്ത് വിരിച്ചിട്ടു.

 

അവന് ഒന്നിനും ഒരു ഉന്മേഷം ഇല്ലാത്തത് പോലെ തോന്നി. ഇന്നിനി ഒന്നിനും വയ്യ അതുകൊണ്ട് രാത്രിയിൽ ആഹാരം പോലും വേണ്ടാന്നു വച്ചുകൊണ്ട് അവൻ കട്ടിലിലേക്ക് കയറി കിടന്നു.

 

കിടക്കുമ്പോൾ ആര്യൻ്റെ മനസ്സിലേക്ക് ഇതുവരെ നടന്ന കാര്യങ്ങൾ എല്ലാം ഓരോന്നോരോന്നായി വന്നുകൊണ്ടിരുന്നു. എന്ത് പെട്ടെന്നാണ് ഓരോ സന്ദർഭങ്ങളും മാറിമറിയുന്നതെന്ന് അവൻ ആലോചിച്ചു. എല്ലാംകൂടി മനസ്സിൽ കിടന്ന് നുരഞ്ഞുപൊന്തുമ്പോൾ അവന് തല പൊട്ടിപ്പോകുന്ന പോലെ തോന്നി. അവൻ അവൻ്റെ തലയിൽ മുറുക്കെ പിടിച്ചുകൊണ്ട് കണ്ണുകൾ അടച്ചു കിടന്നു.

 

ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ കതകിൽ ആരോ മുട്ടുന്ന പോലെ ആര്യന് തോന്നി. അവൻ എഴുന്നേറ്റ് പോയി വാതിൽ തുറന്നു നോക്കി. സംശയിച്ചത് ശരിയാണ് മോളി ചേട്ടത്തി ആണ്. കൈയിൽ എന്തൊക്കെയോ ഉണ്ട്. എന്താണെന്ന് അവൻ സംശയിച്ചു നിന്നു.

 

“കിടക്കുവായിരുന്നോ…”

 

“അതേ ചേട്ടത്തി…എന്താ വന്നത്…കൈയിൽ എന്താ.”

 

“വയ്യാ എന്ന് പറഞ്ഞല്ലേ അവിടുന്ന് ഇറങ്ങിയത് അതുകൊണ്ട് ഞാൻ കുറച്ച് ഭക്ഷണം ആയിട്ട് വന്നതാ…ഇനി ഇന്ന് ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട സുഖമില്ലാതെ.” മോളി അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു.

 

“അയ്യോ ചേട്ടത്തി…സത്യം പറഞ്ഞാൽ ചേട്ടത്തി ഇതൊക്കെ ആയിട്ട് വന്നതിൽ സന്തോഷം ഉണ്ടെങ്കിലും ഒന്നും വേണ്ടിയിരുന്നില്ല…എനിക്കാണേൽ ഒന്നും കഴിക്കാൻ തോന്നുന്നില്ല.”

 

“ഓ എനിക്ക് ബുദ്ധിമുട്ടായി എന്ന് വിചാരിച്ചായിരിക്കും…അതായിരിക്കും അടുത്ത ചോദ്യവും അല്ലേ?”

 

“ചോദിച്ചാലും ചേട്ടത്തി ബുദ്ധിമുട്ടായി എന്ന് സമ്മതിക്കില്ലല്ലോ.”

 

“ഹാ ഇല്ല അതുകൊണ്ട് ചോദിക്കണ്ട…ഇത് വന്ന് കഴിക്ക് വേഗം.”

 

“ഇപ്പോ വേണ്ടാ ചേട്ടത്തി…വിശപ്പില്ലാ…ഞാൻ പിന്നെ എടുത്ത് കഴിച്ചോളാം…ചേട്ടത്തി പൊയ്ക്കോളൂ…”

 

“അങ്ങനൊന്നും പറഞ്ഞാൽ പറ്റില്ല വന്നേ…”

 

“അയ്യോ സത്യം ചേട്ടത്തി ഇപ്പോ ഒട്ടും വേണ്ടാ…ചേട്ടത്തി എനിക്ക് വേണ്ടി കൊണ്ടുവന്നതല്ലേ അതുകൊണ്ട് ഞാൻ എന്തായാലും കഴിച്ചിട്ടേ ഉറങ്ങൂ.”

 

“ഉറപ്പാണല്ലോ അല്ലേ…”

 

“അതേ ചേട്ടത്തി…”

 

“മ്മ്…തലവേദന എങ്ങനെയുണ്ട്…മാറിയോ?”

 

“ഓഹ് ഇല്ലാ…തല പൊട്ടുന്ന വേദനയാ…”

 

“ഞാൻ തലയിൽ പുരട്ടാൻ ഒരു ഒറ്റമൂലി കൂടി കൊണ്ടുവന്നിട്ടുണ്ട് ആര്യൻ വാ ഞാൻ പുരട്ടി തരാം.”

 

“എന്തിനാ ചേട്ടത്തീ ഇങ്ങനെ ബുദ്ധിമുട്ടുന്നത്…”

 

“ബുദ്ധിമുട്ട് ആര്യനല്ലേ ഞാൻ ഇങ്ങനെയൊക്കെ ചെയ്യുന്നതിന് എനിക്കല്ലല്ലോ…”

 

“എനിക്ക് വേണ്ടി അങ്ങനെ ആരും കഷ്ട്ടപ്പെടുന്നതൊന്നും എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യങ്ങളാ അതാ ഞാൻ…”

 

“അതിന് ഞാൻ എന്നും ഒന്നും വരുന്നില്ലന്നേ സഹായിക്കാൻ ആര്യൻ അതോർത്ത് പേടിക്കണ്ടാ ഹഹ…”

 

“എങ്കിൽ ചേട്ടത്തി പുരട്ടിക്കോ ഞാൻ ഇനി തർക്കിക്കുന്നില്ലാ…”

 

“അതുശരി ഇങ്ങനെ നിന്നാൽ ഞാൻ എങ്ങനെ പുരട്ടും…ഒരു കാര്യം ചെയ്യ് ആര്യൻ കട്ടിലിലേക്ക് പോയി കിടന്നോ…”

 

“വേണ്ടാന്ന് പറഞ്ഞാലും ചേട്ടത്തി സമ്മതിക്കില്ലല്ലോ…കിടന്നേക്കാം…”

 

“ഹാ അങ്ങനെ നല്ല കുട്ടിയായി പറയുന്നത് കേൾക്ക്.”

 

ആര്യൻ അവൻ്റെ മുറിയിലേക്ക് കയറി കട്ടിലിൽ കിടന്നു. മോളി വാതിൽ അടച്ചിട്ട് ആര്യൻ്റെ മുറിയിലേക്ക് പോയി അവൻ്റെ അരികിലായി കട്ടിലിൽ ഇരുന്നു. ശേഷം കൈയിൽ കരുതിയിരുന്ന ഒറ്റമൂലിയുടെ അടപ്പ് തുറന്ന് അതിൽ നിന്നും രണ്ട് തുള്ളിയെടുത്ത് അവൻ്റെ നെറ്റിയിൽ പുരട്ടി മെല്ലെ തടവി കൊടുത്തു.

 

“ഇത് നല്ലപോലെ പുരട്ടി ഒരു പത്ത് മിനുട്ട് കിടന്നാൽ മതി എത്ര വലിയ തലവേദന ആണെങ്കിലും പെട്ടെന്ന് പൊയ്ക്കോളും.”

 

ആര്യൻ അതിന് ഒന്ന് ചിരിച്ചതേയുള്ളൂ. കുറച്ച് നിമിഷങ്ങൾ കൊണ്ട് തന്നെ മോളി ചേട്ടത്തി ആ പറഞ്ഞത് സത്യം ആയിരിക്കും എന്ന തോന്നൽ അവനിൽ വന്നു. അവന് പെട്ടെന്ന് തന്നെ ചെറിയ ആശ്വാസം തോന്നിത്തുടങ്ങി.

 

“എങ്ങനെയുണ്ട് വത്യാസം തോന്നുന്നുണ്ടോ?”

 

“ഉണ്ട് ചേട്ടത്തി…നല്ല ആശ്വാസം ഉണ്ട്.”

 

“മ്മ് ഞാൻ പറഞ്ഞില്ലേ…പത്ത് മിനുട്ട് അത്രയേ വേണ്ടൂ…അതിനുള്ളിൽ മുഴുവൻ വേദനയും പൊയ്ക്കോളും.”

 

“മ്മ്…തോമാച്ചൻ വന്നോ ചേട്ടത്തി?”

 

“ഇല്ല ആര്യാ…താമസിക്കും എന്ന് കുറച്ച് മുന്നേ വിളിച്ച് പറഞ്ഞിരുന്നു.”

 

“ആഹാ…ഈ പ്രായത്തിലും എല്ലാം ഒറ്റയ്ക്ക് തന്നെ നോക്കി നടത്തണം അല്ലേ?”

 

“മ്മ് അതേ…എല്ലാത്തിലും സ്വന്തം കണ്ണെത്തണമെന്ന് വാശിയാ.”

 

“നല്ലതല്ലേ…അതുകൊണ്ട് ചേച്ചിയെ പോന്നു പോലെ നോക്കുന്നുണ്ടല്ലോ…”

 

“മ്മ്…കുറേ പൈസ മാത്രം ഉണ്ടാക്കിയതുകൊണ്ട് കാര്യം ഉണ്ടോ ആര്യാ…”

 

“പൈസക്ക് പൈസ തന്നെ വേണം ചേട്ടത്തി…”

 

“അതൊക്കെ ശരി തന്നാ…പക്ഷേ അത് മാത്രം പോരല്ലോ…”

 

“ചേട്ടത്തിക്ക് അവിടെ എന്താ ഒരു കുറവ്?”

 

“ഓ കുറവ്…കുറവിൻ്റെ കാര്യം ഒന്നും പറയാതിരിക്കുന്നതാ നല്ലത്.”

 

“ചേട്ടത്തിക്ക് എന്ത് വേണേലും തോമാച്ചനോട് പറഞ്ഞാൽ പോരെ…”

 

“ഇരുപത്തിനാല് മണിക്കൂറും ബിസിനസ്സ് പൈസ എന്ന് പറഞ്ഞു നടക്കുന്ന ആളോട് എന്ത് പറഞ്ഞിട്ടെന്താ കാര്യം. അതൊക്കെ ഞാൻ പണ്ടേ നിർത്തിയതാണ്.”

 

“എന്തിനെ പറ്റിയാ ചേട്ടത്തി ഈ പറയുന്നത്?”

 

“അതൊന്നും ആര്യന് ഇപ്പോ പറഞ്ഞാൽ മനസ്സിലാവില്ല ഒരു കല്ല്യാണം ഒക്കെ കഴിയട്ടെ.”

Leave a Reply

Your email address will not be published. Required fields are marked *