മന്ദാരക്കനവ് – 4 2അടിപൊളി  

 

“മ്മ്…ഞാൻ വിശ്വസിച്ചു…എനിക്ക് കൂട്ട് വരാൻ സൗകര്യം ഇല്ലാത്തോണ്ട് നീ മനപ്പൂർവം കിടന്ന് ഉറങ്ങിയതാവും…”

 

“ശെൻ്റെ പൊന്നേ…ഞാൻ എങ്ങനെയാ വിശ്വസിപ്പിക്കണ്ടേ എന്ന് ചേച്ചി പറ…സത്യമാണ് ഞാൻ പറഞ്ഞത്.”

 

“ഇങ്ങനെ കിടന്ന് ഉറങ്ങാൻ നീ എന്താ ഇന്നലെ കക്കാൻ പോയോ അതിന്?”

 

ശാലിനിയുടെ ആ ചോദ്യത്തിന് ആര്യന് മറുപടി ഇല്ലായിരുന്നു. കക്കാൻ അല്ല കളിക്കാൻ ആണ് പോയതെന്ന് ശാലിനിയോട് പറയാൻ പറ്റാത്തത് തന്നെ കാരണം. അവൻ മുഖം കുനിച്ച് നിന്നു.

 

“എന്താ നിനക്ക് ഉത്തരമില്ലേ?”

 

“ഇന്നലെ ഈ നാട്ടിലെ മുഴുവൻ വീടുകളുടെയും അഡ്രസ്സ് അടങ്ങിയ ഒരു ബുക്ക് ഓഫീസിൽ നിന്നും കിട്ടിയിരുന്നു…അതിരുന്ന് ഓരോന്നും നോക്കി നോക്കി അങ്ങ് സമയം പോയി…അങ്ങനെ ഉറങ്ങിയപ്പോ ഒരു മണി കഴിഞ്ഞു…അതാ പറ്റിപ്പോയത്…വിശ്വസിക്ക്…”

 

പെട്ടെന്ന് വായിൽ തോന്നിയ ഒരു കള്ളം ആര്യൻ എടുത്തിട്ടു. അത് പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ആ ബുക്ക് വല്ലോം ചേച്ചി കാണിക്കാൻ പറഞ്ഞാൽ താൻ കുടുങ്ങും എന്ന ബോധ്യം ആര്യന് വന്നത്.

 

എന്നാൽ ആര്യൻ ഭയപ്പെട്ട പോലെ അതിനെപ്പറ്റി ഒന്നും ശാലിനി ചോദിച്ചില്ല മാത്രവുമല്ല “മ്മ്…ശരി” എന്ന് അവൾ പറഞ്ഞപ്പോൾ “ഇതിപ്പോ ലാഭായല്ലോ…” എന്ന് ആര്യൻ മനസ്സിൽ ചിന്തിച്ചു പോയി.

 

എന്നാൽ ശാലിനി അടുത്ത ശരം അവൻ്റെ നേരെ എയ്യാൻ തയ്യാറായി നിൽക്കുക ആയിരുന്നു എന്ന കാര്യം അവന് അറിയുക ഇല്ലായിരുന്നു.

 

“അതൊക്കെ പോട്ടെ നീ ഉറങ്ങിപ്പോയി സമ്മതിച്ചു…പക്ഷേ രാവിലെ ഞാൻ നിന്നെ വിളിച്ചിട്ട് നീ എന്നെ മൈൻഡ് ചെയ്തതുപോലുമില്ല…അതിനെന്താ നിനക്ക് മറുപടി പറയാൻ ഉള്ളത്…”

 

“രാവിലെയോ?…എന്നെയോ?… എപ്പോ വിളിച്ചു?…”

 

“ഓ നീ കൂടുതൽ അഭിനയിക്കണ്ടാ…”

 

“എൻ്റെ ചേച്ചി രാവിലെ എപ്പോ വിളിച്ചെന്ന്?”

 

“രാവിലെ നീ ഇതിലേകൂടെ പോയപ്പോ…എന്നെ കണ്ടതും നീ റോക്കറ്റ് വിട്ട പോലെ ഞാൻ വിളിച്ചിട്ട് ഒന്ന് തിരിഞ്ഞുപോലും നോക്കാതെ സൈക്കിളിൽ പോയ കാര്യമാ പറഞ്ഞത്.”

 

“ഇതൊക്കെ എപ്പോ…?”

 

“ഓ നീ എന്നെ കണ്ടതുമില്ലാ ഞാൻ വിളിച്ചത് കേട്ടതുമില്ലാ എന്നായിരിക്കും പറയാൻ വരുന്നത്.”

 

“ചേച്ചി തന്നെ ഇങ്ങനെ ഞാൻ പറയാൻ പോണ ഉത്തരം പറയല്ലേ…അത് തന്നെയാണ് സത്യം…വിശ്വസിക്ക്…”

 

“മ്മ്…ഒരു മാറ്റോമില്ല…”

 

“സത്യം അതല്ലേ പിന്നെ എങ്ങനെ മാറ്റും ഞാൻ…ചേച്ചി കേൾക്ക്…ഞാൻ ഇന്ന് എഴുന്നേറ്റത് എട്ട് മണിക്ക്…ഇന്നലെ ലിയ ചേച്ചി ഓഫീസിൻ്റെ താക്കോൽ എന്നെ ഏൽപ്പിച്ചത് കൊണ്ട് പുള്ളിക്കാരി വരുന്നതിന് മുൻപേ തന്നെ…”

 

“ലിയ മാഡം ഒക്കെ മാറി ലിയ ചേച്ചി ആയോ ഒറ്റ ദിവസംകൊണ്ട് തന്നെ?”

 

“ഹോ…അതാണോ ഇപ്പോ ഇവിടുത്തെ പ്രശ്നം…പറയുന്നത് കേൾക്ക്…അപ്പോ പുള്ളിക്കാരി രാവിലെ എത്തുന്നതിനു മുൻപേ തന്നെ എനിക്ക് ഓഫീസിൽ എത്തണം…ഞാൻ റെഡി ആയി കഴിഞ്ഞപ്പോൾ സമയം എട്ടര…പിന്നെ രാവിലെ ആഹാരം ഉണ്ടാക്കി കഴിഞ്ഞിട്ട് പോകാൻ എനിക്ക് എവിടുന്നാ സമയം…അതുകൊണ്ട് ഞാൻ വെകിളി പിടിച്ച പോലെ പറക്കുവായിരുന്നു കുട്ടച്ചൻ്റെ കടയിലോട്ട്…ആ പോക്കിലായിരിക്കണം ചേച്ചി എന്നെ കണ്ടിട്ടുണ്ടാവുക…ഞാൻ ചേച്ചിയെ കണ്ടിട്ടില്ല എന്നുള്ളത് സത്യം…ചേച്ചി വിളിച്ചത് കേട്ടിട്ടില്ല എന്നുള്ളതും സത്യം…സംശയം ഉണ്ടേൽ ചന്ദ്രിക ചേച്ചിയോട് ചോദിച്ചു നോക്കിക്കോ…രാവിലത്തെ എൻ്റെ വെപ്രാളം ചേച്ചിയും കണ്ടതാ.”

 

“എനിക്കാരോടും ചോദിക്കുവേം വേണ്ട അറിയുകയും വേണ്ടാ…ഹൊ എന്നാലും നിമിഷ നേരം കൊണ്ട് നീ കണ്ടുപിടിച്ച കള്ളം കൊള്ളാം…സമ്മതിക്കണം നിന്നെ…”

 

“എന്നെ അങ്ങ് കൊല്ല്…ഞാൻ പറഞ്ഞത് മുഴുവൻ സത്യമാ ചേച്ചി ഇതാ സംഭവിച്ചത്…ഇനിയും വിശ്വാസം ആയില്ലെങ്കിൽ എൻ്റെ അമ്മയെ പിടിച്ച് ഞാൻ സത്യം ചെയ്യാം…ഞാൻ പറഞ്ഞത് മുഴുവൻ എൻ്റെ അമ്മയാണേ”

 

“വേണ്ടാ…വേണ്ടാ നീ പറഞ്ഞത് ഞാൻ വിശ്വസിച്ചു…എനിക്ക് തോന്നിയതാവും ചിലപ്പോ…ഞാൻ ഗേറ്റ് അടക്കുമ്പോളാ നീ പോകുന്നത് കണ്ടത് നീ എന്നെ കണ്ടിട്ടുണ്ടാവില്ല ശരിയാ…”

Leave a Reply

Your email address will not be published. Required fields are marked *