“ഇല്ല ചേട്ടത്തി ഞാൻ ഇവിടെ നിൽക്കാം ചേട്ടത്തി എടുത്തുകൊണ്ട് വന്നാൽ മതി.”
മോളി അവനെ പരോക്ഷമായി മുറിയിലേക്ക് വിളിക്കുകയാണെന്ന് മനസ്സിലായിട്ടും ആര്യൻ അത് നിരസിച്ചു. ഒരുപക്ഷേ അങ്ങനെയൊന്നും കുളത്തിൽ വച്ച് സംഭവിച്ചില്ലായിരുന്നെങ്കിൽ മോളി ഇന്ന് തന്നെ സ്വന്തമാക്കുമായിരുന്നു എന്ന് ആര്യൻ ആലോചിച്ചു. അവൻ മുറിയിലേക്ക് വരുന്നില്ലാ എന്ന് പറഞ്ഞത് മോളിയിൽ നിരാശ പടർത്തിയെന്ന് ആര്യൻ അവളുടെ മുഖത്ത് നിന്നും വായിച്ചെടുത്തു.
“ദാ ആര്യാ താക്കോൽ.” മോളി തിരികെ താക്കോലുമായി വന്ന് അവൻ്റെ നേരെ നീട്ടി.
“ശരി ചേട്ടത്തി…” എന്ന് പറഞ്ഞുകൊണ്ട് അവൻ പുറത്തേക്കിറങ്ങി. കൂടെ മോളിയും ചെന്നു.
“വൈകിട്ട് എന്നെ സഹായിച്ചതിന് ഞാൻ ഒരു നന്ദി പോലും പറഞ്ഞില്ല…താങ്ക്സ് ഉണ്ട് കേട്ടോ…”
“ഏയ് അതിൻ്റെ ഒന്നും ആവശ്യമില്ല ചേട്ടത്തി.”
“അല്ലാ എന്തെങ്കിലും പരിഭവമോ മറ്റോ ഉണ്ടെങ്കിൽ അത് മാറിക്കോട്ടെ എന്ന് വിചാരിച്ച് പറഞ്ഞെന്നെ ഉള്ളൂ.”
താൻ അവിടെ നിന്നും തിടുക്കം കാണിച്ച് ഇറങ്ങുന്നത് ഉദ്ദേശിച്ചാണ് മോളി അത് പറഞ്ഞതെന്ന് ആര്യന് മനസ്സിലായി.
“അയ്യോ എന്ത് പരിഭവം ചേട്ടത്തി. മനസ്സിന് ഒരു സുഖം ഇല്ലാത്തത് പോലെ. ചെറിയ തലവേദനയും. അതാ ഞാൻ പെട്ടെന്ന് ഇറങ്ങുന്നത്. ഒന്ന് പോയി കിടക്കണം.”
“അതാ ഞാനും വിചാരിച്ചു എന്ത് പറ്റിയെന്ന്. മുഖത്തൊരു വാട്ടവും. ആര്യനെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ. ഇനി ചിലപ്പോൾ പനിക്കാൻ ആവും.”
“അറിയില്ലാ ചേട്ടത്തി…ശരി എന്നാൽ നാളെ കാണാം.”
ആര്യൻ അവിടെ നിന്നും ഇറങ്ങി അവൻ്റെ വീട്ടിലേക്ക് പോയി. വാതിൽ തുറന്ന് അകത്തു കയറിയ ശേഷം തുണികൾ കൊണ്ടുപോയി പുറത്ത് വിരിച്ചിട്ടു.
അവന് ഒന്നിനും ഒരു ഉന്മേഷം ഇല്ലാത്തത് പോലെ തോന്നി. ഇന്നിനി ഒന്നിനും വയ്യ അതുകൊണ്ട് രാത്രിയിൽ ആഹാരം പോലും വേണ്ടാന്നു വച്ചുകൊണ്ട് അവൻ കട്ടിലിലേക്ക് കയറി കിടന്നു.
കിടക്കുമ്പോൾ ആര്യൻ്റെ മനസ്സിലേക്ക് ഇതുവരെ നടന്ന കാര്യങ്ങൾ എല്ലാം ഓരോന്നോരോന്നായി വന്നുകൊണ്ടിരുന്നു. എന്ത് പെട്ടെന്നാണ് ഓരോ സന്ദർഭങ്ങളും മാറിമറിയുന്നതെന്ന് അവൻ ആലോചിച്ചു. എല്ലാംകൂടി മനസ്സിൽ കിടന്ന് നുരഞ്ഞുപൊന്തുമ്പോൾ അവന് തല പൊട്ടിപ്പോകുന്ന പോലെ തോന്നി. അവൻ അവൻ്റെ തലയിൽ മുറുക്കെ പിടിച്ചുകൊണ്ട് കണ്ണുകൾ അടച്ചു കിടന്നു.
ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ കതകിൽ ആരോ മുട്ടുന്ന പോലെ ആര്യന് തോന്നി. അവൻ എഴുന്നേറ്റ് പോയി വാതിൽ തുറന്നു നോക്കി. സംശയിച്ചത് ശരിയാണ് മോളി ചേട്ടത്തി ആണ്. കൈയിൽ എന്തൊക്കെയോ ഉണ്ട്. എന്താണെന്ന് അവൻ സംശയിച്ചു നിന്നു.
“കിടക്കുവായിരുന്നോ…”
“അതേ ചേട്ടത്തി…എന്താ വന്നത്…കൈയിൽ എന്താ.”
“വയ്യാ എന്ന് പറഞ്ഞല്ലേ അവിടുന്ന് ഇറങ്ങിയത് അതുകൊണ്ട് ഞാൻ കുറച്ച് ഭക്ഷണം ആയിട്ട് വന്നതാ…ഇനി ഇന്ന് ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട സുഖമില്ലാതെ.” മോളി അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു.
“അയ്യോ ചേട്ടത്തി…സത്യം പറഞ്ഞാൽ ചേട്ടത്തി ഇതൊക്കെ ആയിട്ട് വന്നതിൽ സന്തോഷം ഉണ്ടെങ്കിലും ഒന്നും വേണ്ടിയിരുന്നില്ല…എനിക്കാണേൽ ഒന്നും കഴിക്കാൻ തോന്നുന്നില്ല.”
“ഓ എനിക്ക് ബുദ്ധിമുട്ടായി എന്ന് വിചാരിച്ചായിരിക്കും…അതായിരിക്കും അടുത്ത ചോദ്യവും അല്ലേ?”
“ചോദിച്ചാലും ചേട്ടത്തി ബുദ്ധിമുട്ടായി എന്ന് സമ്മതിക്കില്ലല്ലോ.”
“ഹാ ഇല്ല അതുകൊണ്ട് ചോദിക്കണ്ട…ഇത് വന്ന് കഴിക്ക് വേഗം.”
“ഇപ്പോ വേണ്ടാ ചേട്ടത്തി…വിശപ്പില്ലാ…ഞാൻ പിന്നെ എടുത്ത് കഴിച്ചോളാം…ചേട്ടത്തി പൊയ്ക്കോളൂ…”
“അങ്ങനൊന്നും പറഞ്ഞാൽ പറ്റില്ല വന്നേ…”
“അയ്യോ സത്യം ചേട്ടത്തി ഇപ്പോ ഒട്ടും വേണ്ടാ…ചേട്ടത്തി എനിക്ക് വേണ്ടി കൊണ്ടുവന്നതല്ലേ അതുകൊണ്ട് ഞാൻ എന്തായാലും കഴിച്ചിട്ടേ ഉറങ്ങൂ.”
“ഉറപ്പാണല്ലോ അല്ലേ…”
