മന്ദാരക്കനവ് – 4 2അടിപൊളി  

 

അതേ സമയം തന്നെ ചന്ദ്രിക ഒരു ഗ്ലാസ്സ് ചായയും ആയി ആര്യൻ്റെ അരികിലേക്ക് ചെന്നു. അവൾ അവൻ്റെ മുന്നിൽ ചായ വച്ച ശേഷം അവൻ്റെ ഇരുപ്പ് കണ്ടിട്ട് “എന്ത് പറ്റി” എന്ന് ചോദിച്ചു.

 

“ഓ കിടന്നുറങ്ങിപ്പോയി ചേച്ചി…എട്ട് മണിയായി എഴുന്നേറ്റപ്പോൾ.”

 

ചന്ദ്രിക അത് കേട്ട് മറ്റാരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം ആര്യനെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ ചന്തി ആട്ടി അടുക്കളയിലേക്ക് തന്നെ പോയി. ആ നടന്നു പോകുന്ന മുതലിനെ ഇന്നലെ പാതിരാത്രിയിൽ ഇവിടെ ഇട്ട് കളിച്ചതിൻ്റെ ക്ഷീണത്തിൽ ആണല്ലോ താൻ ഉറങ്ങിപ്പോയത് എന്ന് ആലോചിച്ചപ്പോൾ ആര്യൻ്റെ മുഖത്തും ഒരു ചിരി വിടർന്നു.

 

കുട്ടൻ വീണ്ടും രണ്ട് ദോശയും കൂടി എടുത്തുകൊണ്ട് അവിടേക്ക് വന്നു. ആര്യൻ തൻ്റെ മുഖത്ത് വിടർന്ന പുഞ്ചിരി ഉടനെ തന്നെ മാറ്റി. അയാൾ ദോശ അവൻ്റെ പ്ലേറ്റിലേക്ക് ഇട്ടുകൊണ്ട് കുറച്ച് കൂടി ചമ്മന്തി ഒഴിച്ച് കൊടുത്തു. ആര്യൻ വളരെ ആർത്തിയോടെ തന്നെ അതും കഴിച്ച് ചായയും കുടിച്ച ശേഷം എഴുന്നേറ്റ് പോയി കൈയും വായും കഴുകി. ദോശയുടെയും ചായയുടെയും ഒപ്പം ഉച്ചക്കത്തെ ഊണിൻ്റെയും കൂടി പൈസ വച്ചോ എന്ന് പറഞ്ഞ് കുട്ടൻ്റെ കൈയിൽ കൊടുത്ത ശേഷം ആര്യൻ കടയിൽ നിന്നും ഇറങ്ങി. അപ്പോഴേക്കും ബസ്സും എത്തിയിരുന്നു.

 

ആര്യൻ സൈക്കിൾ എടുത്തപ്പോഴേക്കും ലിയ ബസ്സിൽ നിന്നും ഇറങ്ങി ഇപ്പുറത്തേക്ക് വരാൻ വേണ്ടി നിൽക്കുന്ന കാഴ്ച്ച കണ്ടു. ലിയയും ആര്യനെ കണ്ടൂ എന്ന് അവന് മനസ്സിലായതിനാൽ ഇനി അവിടെ നിന്നും മാഡത്തിനെ കൂട്ടാതെ പോകുന്നത് ശരിയല്ല എന്നവനു തോന്നി.

 

ആര്യൻ ലിയ റോഡ് ക്രോസ് ചെയ്ത് വരുന്നതും കാത്തു നിന്നു. തന്നെയും നോക്കി ആര്യൻ അവിടെ കാത്തു നിൽക്കുന്നത് ലിയക്കും സന്തോഷം നൽകി. ബസ്സ് പോയതിനു ശേഷം അവൾ റോഡിൻ്റെ ഇരു വശത്തേക്കും നോക്കി ആര്യൻ്റെ അരികിലേക്ക് നടന്നു.

 

തന്നെ നോക്കി ചുണ്ടുകളിൽ ഒരു മന്ദസ്മിതവും തൂകി നടന്നു വരുന്ന ലിയയെ കണ്ട് ആര്യന് അവളുടെ ഐശ്വര്യം തൂകുന്ന മുഖത്ത് നിന്നും കണ്ണുകൾ എടുക്കാൻ തോന്നിയില്ല. അവനും നല്ലൊരു കണി കാണുന്ന പ്രതീതിയിൽ മുഖത്ത് ഒരു ചിരി വിരിച്ചുകൊണ്ട് തന്നെ അവളെ വരവേറ്റു.

 

“ആര്യൻ എന്താ ഇവിടെ?”

 

“ഞാൻ ഇവിടെ കഴിക്കാൻ വന്നതാ മാഡം…”

 

“ഞാൻ ഇന്നലെ ഒരു കാര്യം പറഞ്ഞിരുന്നു…”

 

മാഡം എന്ന് വിളിച്ചതാണ് ലിയ ഉദ്ദേശിച്ചതെന്ന് ആര്യന് പെട്ടെന്ന് തന്നെ മനസ്സിലായി. അവൻ നെറ്റിയിൽ കൈ വെച്ച് തല താഴ്ത്തി നിന്ന ശേഷം “അയ്യോ സോറി ഓർത്തില്ല മാഡം…” എന്ന് പറഞ്ഞു. വീണ്ടും ലിയയുടെ മുഖ ഭാവം മാറുന്നത് ശ്രദ്ധിച്ചപ്പോഴാണ് ആര്യന് വീണ്ടും അവൻ പറഞ്ഞത് എന്താണെന്ന ബോധ്യം ഉണ്ടായത്. അവൻ ഒന്നും മിണ്ടാതെ ലിയയെ തന്നെ നോക്കി നിന്നു.

 

“വാ പോകാം…”

 

ആര്യൻ മെല്ലെ സൈക്കിളും എടുത്ത് നടന്നു. ഒപ്പം ലിയയും. കടയുടെ പിറകിലേക്ക് ഇറങ്ങി വഴിയിലൂടെ നടക്കാൻ തുടങ്ങി ഇരുവരും. ആര്യൻ ലിയയുടെ മുഖത്തേക്ക് പാളി നോക്കി. വന്നപ്പോൾ ഉണ്ടായിരുന്ന ആ ചിരി മാഞ്ഞിരിക്കുന്നു. എന്ത് പറഞ്ഞ് സംസാരിച്ച് തുടങ്ങും എന്ന് അവൻ മനസ്സിൽ ആലോചിച്ചു.

 

“ചേച്ചി…” പെട്ടെന്ന് അവൻ ലിയയുടെ മുഖത്ത് വീണ്ടും പഴയ ചിരി കണ്ടു. ആര്യന് ആശ്വാസമായി. അവൻ അവളെ നോക്കി പുഞ്ചിരിച്ചു. ലിയ അവനെയും നോക്കി ചിരിച്ചു.

 

“മ്മ്…അങ്ങനെ വിളിച്ചാൽ മതി.”

 

“ശരി ചേച്ചി…പിന്നെ ഫോർമൽ ആകുമ്പോൾ ഞാൻ മാഡം എന്ന് തന്നെ വിളിക്കും കേട്ടോ…”

 

“അത് അപ്പോൾ നോക്കാം…”

 

“ശരി മാഡം…” ആര്യൻ ലിയയെ ഒന്ന് നോക്കിയ ശേഷം വീണ്ടും അവളുടെ ഭാവം മാറുന്നത് കണ്ട് പൊട്ടിച്ചിരിച്ചു. അത് മനപ്പൂർവം ആണെന്ന് മനസ്സിലായ ലിയയും അവൻ്റെ ഒപ്പം ചിരിച്ചു.

 

“ആ കടയിൽ നിന്നാണോ എന്നും കഴിക്കുന്നത്?”

 

“അല്ല ചേച്ചി…രാവിലെ ഞാൻ തന്നെ ഉണ്ടാക്കി കഴിക്കാറാ പതിവ്…ഇന്നെന്തോ കടയിൽ നിന്നും കഴിക്കാം എന്ന് തോന്നി…” എഴുന്നേൽക്കാൻ താമസിച്ച കാര്യം ഒന്നും പറയണ്ടാന്ന് ആര്യൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *