മന്ദാരക്കനവ് – 4 2അടിപൊളി  

 

“ഞാൻ കരുതി എന്നെ പിന്നെയും പറ്റിച്ചെന്ന് നീ…എത്ര നേരമായി ഞാൻ നോക്കി ഇരിക്കുന്നു…എന്താ താമസിച്ചത്?” ശാലിനി നടന്നുകൊണ്ട് പറഞ്ഞു.

 

“അഞ്ചര ആയപ്പോൾ തന്നെ ഇറങ്ങിയതാ…അപ്പോഴാണ് മോളി ചേട്ടത്തിയെ കണ്ടത്…രണ്ട് മിനുട്ട് കുശലം പറയാം എന്ന് കരുതി കയറിയതാ ചേട്ടത്തി എന്നെക്കൊണ്ട് പൂക്കൂട തൂക്കി ഇടീപ്പിച്ചു…അതാ സമയം പോയത്.”

 

“ആരെ കണ്ടാലും ഉടനെ കുശലം പറയാൻ ഓടിക്കോണം…”

 

“ശ്ശേടാ…അങ്ങനെയാണെങ്കിൽ നാളെ മുതൽ ചേച്ചിയെ കണ്ടാൽ മൈൻഡ് ചെയ്യാതെ പോകാം ഞാൻ.”

 

“ഓ അല്ലേലും നിനക്ക് മോളി ചേട്ടത്തിയും ലിയ ചേച്ചിയും ഒക്കെ ഉണ്ടല്ലോ പിന്നെ എന്നെ മൈൻഡ് ചെയ്തില്ലേൽ എന്താ അല്ലേ…”

 

“ഹഹഹ…ശാലിനി ചേച്ചിക്ക് കുശുമ്പ് ആണോ…ഹേ ശാലിനി ചേച്ചി…”

 

“കൊഞ്ചാതെ നടക്ക് വേഗം…”

 

“അടിയൻ…”

 

“സമയം ഇപ്പോ തന്നെ വൈകി ഇനി തിരിച്ച് വരുമ്പോഴേക്കും ഇരുട്ട് മൂടാൻ തുടങ്ങും.”

 

“അതിനെന്താ കൂടെ ഞാൻ ഇല്ലേ…”

 

“നീ കുളത്തിൽ വച്ച് വേറെ ആരെയെങ്കിലും കണ്ട് അവരോട് കുശലം പറയാൻ പോവില്ലെന്ന് ആര് കണ്ടൂ…”

 

“അങ്ങനെ ശാലിനി ചേച്ചിയെ ഇട്ടിട്ട് ഞാൻ പോകുമോ…”

 

“അയ്യാ അവൻ്റെ ഒരു ചാലിനി ചേച്ചി…ഞാൻ കണ്ടതാ രാവിലെ…”

 

“ഓഹ് അത് ഇതുവരെ വിട്ടില്ലേ…നാളെ രാവിലെ കണ്ടോണം ഞാൻ വരുന്നത്.”

 

“കണ്ടാൽ മതി…ഹും…”

 

“ദേഷ്യപ്പെടുമ്പോ ചേച്ചിക്ക് സൗന്ദര്യം ലേശം കൂടുന്നുണ്ടോ എന്നൊരു സംശയം.”

 

“മ്മ്…സുഖിച്ചു നടക്ക്…”

 

“ഇത്രപ്പെട്ടെന്ന് സുഖിച്ചോ ഞാൻ പോക്കാൻ തുടങ്ങിയതേ ഉള്ളൂ…”

 

“കൂടുതൽ നീ പൊക്കണ്ടാ ഇപ്പോ…ബാക്കി തിരിച്ച് വരുമ്പോ പൊക്കാം…അന്നേരവും എന്തെങ്കിലും വേണ്ടേ…”

 

“ഇത് ഉരുള പോലെ ഇങ്ങനെ ഉരുട്ടി ഉരുട്ടി വച്ചിരിക്കുകയാണോ…”

 

“എന്ത്?”

 

“അല്ലാ…എൻ്റെ ആക്കലുകൾക്കുമുള്ള ഈ മറുപടികളെ…എല്ലാത്തിനും ചേച്ചിക്ക് ഉരുളക്കുപ്പേരി പോലെ ഓരോന്ന് കാണും.”

 

“അത് എന്താണെന്നോ എനിക്ക് ഇതൊന്നും പറയാൻ ഇവിടെ പറ്റിയ ഒരാളില്ലായിരുന്നു… അങ്ങനെ ഞാൻ വിഷമിച്ച് ഇരിക്കുമ്പോഴാണ് നിൻ്റെ വരവ്…അതുകൊണ്ട് ഇത്രയും കാലം ഞാൻ ഓർത്ത് വെച്ചതെല്ലാം അങ്ങ് പറയുന്നതാ…ഇപ്പോ മനസ്സിലായില്ലേ…”

 

“മ്മ്…ആയി…”

 

“എന്ത്?”

 

“വീണ്ടും എന്നെ ഊഞ്ഞാലാട്ടിയതാണെന്ന്…”

 

“അഹഹഹ…”

 

അവർ രണ്ടു പേരും അതിന് ഒരുപോലെ ചിരിച്ചുകൊണ്ട് കുളത്തിലേക്ക് വേഗം നടന്നു. ആളുകൾ ഓരോരുത്തരായി അലക്കിയും കുളിച്ചുമൊക്കെ കഴിഞ്ഞ് തിരികെ പോകുന്നും വരുന്നും ഒക്കെ ഉണ്ടായിരുന്നു. അവർ വഴിയിൽ നിന്നും ചെടികൾക്കിടയിലൂടെ കുളത്തിൻ്റെ കെട്ടിലേക്ക് കയറി പടവുകൾ ഓരോന്നായി ഇറങ്ങി.

 

കുളത്തിൽ ഇപ്പോൾ കൂടിപ്പോയാൽ ആറ് പേര്. അതിൽ ഒന്ന് ചന്ദ്രികയും. ചന്ദ്രിക കുളിക്കാൻ തുടങ്ങിയിരുന്നു. അവരെ കണ്ടപ്പോൾ പടവിലേക്ക് കുറച്ച് അടുത്ത് വന്നു.

 

“നിങ്ങളിത് എവിടെ ആയിരുന്നു?”

 

“ഓ ഒന്നും പറയണ്ട ചേച്ചി ഈ ചെക്കൻ വരാൻ താമസിച്ചതാ.”

 

“നീ എന്തിനാ അവനെ നോക്കി നിന്നത്…ഞാൻ ഇവനോട് പറഞ്ഞിരുന്നല്ലോ നിന്നോട് എന്നെ നോക്കി നിൽക്കണ്ട പൊക്കോളാൻ നേരത്തെ.”

 

“ഹാ അതിവൻ പറഞ്ഞു…അപ്പോ ഇവനും കുളത്തിലോട്ട് പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി എങ്കിൽ ഇനി ഇവൻ്റെ കൂടെ ഒന്നിച്ച് അങ്ങ് പോകാം ചേച്ചിയും അപ്പോഴേക്ക് അല്ലേ വരത്തുള്ളൂ എന്ന്…വഴിയിൽ കണ്ടവരെ എല്ലാം സഹായിച്ചും സംസാരിച്ചും ഇവൻ വന്നപ്പോളേക്ക് ഒരു സമയം ആയി…”

 

“അത് കൊള്ളാം…”

 

“എൻ്റെ ചേച്ചീ മോളി ചേട്ടത്തിയെ കണ്ട് സംസാരിച്ചപ്പോൾ എന്നോട് ഒരു സഹായം വേണമെന്ന് പറഞ്ഞു…പറ്റില്ല എന്ന് പറയാൻ പറ്റുമോ…അതുകൊണ്ടാ.” ആര്യൻ ചന്ദ്രികയോട് പറഞ്ഞുകൊണ്ട് ആര്യൻ നടന്ന് ആണുങ്ങളുടെ പടവിലേക്ക് പോയി.

 

“ചേച്ചി വന്നിട്ട് കുറേ നേരം ആയോ?”

 

“മ്മ്…ഒരു പതിനഞ്ച് മിനുട്ട്.”

Leave a Reply

Your email address will not be published. Required fields are marked *