മന്ദാരക്കനവ് – 4 2അടിപൊളി  

 

ആര്യൻ അമ്മയെ പിടിച്ച് സത്യം ചെയ്യാമെന്ന് പറഞ്ഞപ്പോൾ തന്നെ ശാലിനിക്ക് അവൻ പറയുന്നത് സത്യം ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായി…കാരണം അവന് അമ്മയോടുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്ന് അവൾക്കും നന്നായി അറിയാം.

 

“ഹാ ചേച്ചി ഞാൻ കണ്ടില്ലാ…കണ്ടിരുന്നെങ്കിൽ രാവിലത്തെ ആ ഓട്ടത്തിൽ ഞാൻ നിർത്തിയില്ലെങ്കിലും അറ്റ്‌ലീസ്റ്റ് സമയമില്ല വൈകിട്ട് സംസാരിക്കാം എന്നെങ്കിലും പറഞ്ഞിട്ടേ പോകുവുള്ളായിരുന്നു…സത്യം…”

 

“മ്മ്…ശരി…എനിക്കെന്തോ നീ പെട്ടെന്ന് എന്നെ മൈൻഡ് ചെയ്യാതെ പോയി എന്നൊരു തോന്നൽ വന്നപ്പോ ചെറിയ സങ്കടം വന്നു അതാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്…സോറി നീ ഒന്നും മനസ്സിൽ വെക്കണ്ടാ…”

 

“ഓ പിന്നേ ഞാൻ മനസ്സിൽ വെക്കാൻ പോകുവാ…ഒന്ന് പോയെ ചേച്ചി…പിന്നെ ഞാൻ ഒന്ന് വിളി കേൾക്കാതെ പോയപ്പോളേക്കും ചേച്ചിക്ക് സങ്കടം ആയത് എന്നേ അത്രയ്ക്ക് കാര്യം ആയതുകൊണ്ടല്ലേ…എനിക്ക് അതൊക്കെ സന്തോഷം തരുന്ന കാര്യം അല്ലേ…”

 

“അത്രയ്ക്കങ്ങ് സന്തോഷിക്കണ്ടാ സങ്കടം ഒക്കെ എനിക്ക് രണ്ട് മിനിറ്റ് കൊണ്ട് പോയായിരുന്നു…”

 

“ഹാ പിന്നെയും പഴയ ശാലിനി ആയല്ലോ…”

 

“ഹാ ശാലിനി ഇങ്ങനെയാ നീ വേണമെങ്കിൽ കൂട്ട് കൂടിയാ മതി…”

 

“ഇങ്ങനെ മതി…ഈ ശാലിനിയെ ആണ് എനിക്കും ഇഷ്ട്ടം…ഇവിടെ ഞാൻ ആരെയെങ്കിലും കളിയാക്കുമ്പോൾ തിരിച്ച് അതേ നാണയത്തിൽ തന്നെ എനിക്ക് കിട്ടുന്നത് ചേച്ചിയുടെ അടുത്ത് നിന്ന് മാത്രമാ…അതിന് എനിക്കൊരു പരാതിയും ഇല്ലാ…”

 

“പരാതി ഉണ്ടെങ്കിൽ തന്നെ ഞാൻ അങ്ങ് നിർത്താൻ പോവാ ഒന്ന് പോയേടാ ചെക്കാ…”

 

“ഹോ ദേ വീണ്ടും…”

 

“അത് വിട്…നീ എന്താ ഈ യൂണിഫോമിൽ തന്നെ…എവിടെയായിരുന്നു?”

 

“ഞാൻ ലിയ ചേച്ചിയെ ഒന്ന് ബസ്സ് സ്റ്റോപ്പ് വരെ കൊണ്ടുപോയി വിട്ടു, കുട്ടച്ചൻ്റെ കടയിൽ നിന്നും ഒരു ചായ കുടിച്ചു, അത് കഴിഞ്ഞ് ചന്ദ്രിക ചേച്ചിയോട് കുറച്ച് നേരം സംസാരിച്ചു, എല്ലാം കഴിഞ്ഞ് വരുന്ന വഴിയാ…”

 

“ആഹാ…ആ പുള്ളിക്കാരി ഇതുവരെ ആരോടും മിണ്ടുന്നത് പോലും ഞാൻ കണ്ടിട്ടില്ല ഓഫീസിൽ ആരേലും വരുമ്പോഴല്ലാതെ…അവരേയും നീ ചാക്കിലാക്കിയോ…”

 

“ഓ…അതൊരു പാവം ആണ്…ഞാൻ ചേച്ചിയെ ചാക്കിലാക്കാൻ എന്തേലും കാണിച്ചിട്ടാണോ ചേച്ചി എൻ്റെ ചാക്കിൽ ആയത്…”

 

“എന്തോ എങ്ങനേ…?”

 

“ഹെഹേ…അല്ലാ…ഞാൻ ഉദ്ദേശിച്ചത് ഞാൻ ആരേയും ചാക്കിലാക്കാൻ പ്രത്യേകം ഹോമം ഒന്നും നടത്തുന്നില്ല…അല്ലപിന്നേ.”

 

“അതാ ഞാൻ ഇന്നലെ പറഞ്ഞത് ആളുകൾ നിന്നെ ഇഷ്ടപ്പെടാൻ എന്തോ ഒരു പ്രത്യേക കഴിവ് നിനക്കുള്ളത് പോലെ…”

 

“ഇഷ്ടപ്പെടാൻ മാത്രം അല്ലാ വേണ്ടി വന്നാൽ നല്ലപോലെ വെറുപ്പിക്കാനും എനിക്ക് അറിയാം കേട്ടോ…ബീ കെയർഫുൾ.”

 

“ഓ പിന്നേ ഒരു വീരപ്പൻ വന്നിരിക്കുന്നു…പോടാ ചെക്കാ ചിരിപ്പിക്കാതെ.”

 

“ശ്ശേടാ…ഹാ അതൊക്കെ പോട്ടെ. ചന്ദ്രിക ചേച്ചി ഇന്ന് താമസിക്കും കുളത്തിലേക്ക് വരാൻ ചേച്ചിയോട് നോക്കി നിൽക്കണ്ട എന്ന് പറയാൻ പറഞ്ഞിരുന്നു.”

 

“ഞാൻ ഇറങ്ങാൻ തുടങ്ങുവാരുന്നു അപ്പോഴാ നീ വന്നത്.”

 

“ആഹാ…എനിക്കും പോണം ചെന്ന് വേഷം ഒക്കെ ഒന്ന് മാറട്ടേ…”

 

“എങ്കിൽ ഇനി നീ ഇറങ്ങുമ്പോൾ വാ എന്തായാലും താമസിച്ചു ഒന്നിച്ച് പോകാം.”

 

“ഹാ എന്നാൽ അങ്ങനെ ആവട്ടെ…ഞാൻ പോയിട്ട് വരാം…”

 

“പോയിട്ട് ഇന്ന് തന്നെ വരുമോ…അതോ രാവിലത്തെ പോലെ ആകുമോ…”

 

“വരാം വരാം…ഹഹ…”

 

ആര്യൻ അവിടെ നിന്നുമിറങ്ങി അവൻ്റെ വീട്ടിലേക്ക് ചെന്നു. യൂണിഫോം എല്ലാം ഊരിയ ശേഷം അത് കൊണ്ടുപോയി അലക്കാൻ വേണ്ടി ഒരു ബക്കറ്റിൽ എടുത്ത് വച്ചു.

 

ഏകദേശം അഞ്ചര ആകാറായപ്പോഴേക്കും ആര്യൻ വീട് പൂട്ടി മുറ്റത്തേക്കിറങ്ങി. പതിവ് പോലെ മോളി ചേട്ടത്തി അപ്പുറത്ത് ചെടികൾക്ക് വെള്ളം ഒഴിച്ചുകോണ്ട് നിൽപ്പുണ്ടായിരുന്നു. ആര്യൻ അവരുടെ അടുത്തേക്ക് നടന്നു.

 

“ആഹാ ആര്യനോ…ഇതെങ്ങോട്ടാ കുളത്തിലേക്കാണോ.”

Leave a Reply

Your email address will not be published. Required fields are marked *