“ഓക്കേ ഹഹ…”
അവർ വീണ്ടും പഴയപോലെ തന്നെ കളി തമാശകൾ പറഞ്ഞ് ഇന്നലത്തെ സംഭവം പാടെ മനസ്സിൽ നിന്നും മായിച്ചുകൊണ്ട് വീട്ടിലേക്കുള്ള നടത്തം തുടർന്നു.
ശാലിനിയെ അവളുടെ വീട്ടിലാക്കിയ ശേഷം ആര്യൻ അവൻ്റെ വീട്ടിലേക്ക് പോയി. രാവിലത്തെ എല്ലാ പരിപാടികളും തീർത്ത് ആര്യൻ ജോലിക്ക് പോകാൻ ഒരുങ്ങി. അവൻ വീടിൻ്റെ ഗേറ്റിന് സമീപം ലിയയെ കാത്ത് നിന്നു.
എട്ടര കഴിഞ്ഞപ്പോഴേക്കും ലിയ നടന്നു വരുന്നത് ആര്യൻ കണ്ടു. അവനെ കണ്ടതും ലിയയുടെ മുഖത്ത് സന്തോഷം പടർന്നു. അവൾ അവൻ്റെ അരികിലേക്ക് ചെന്നു.
“ഞാൻ കരുതി നീ പോയിട്ടുണ്ടാകുമെന്ന്.”
“ചേച്ചി വരട്ടെ എന്ന് കരുതി.”
“മ്മ്…ഇന്നെന്താ കഴിക്കാൻ പോയില്ലേ?”
“ഇല്ലാ ഇന്ന് ഞാൻ തന്നെ ഉണ്ടാക്കി കഴിച്ചു.”
“ആഹാ…കേറട്ടെ ഞാൻ?” ലിയ ആര്യൻ്റെ സൈക്കിളിൽ പിടിച്ചുകൊണ്ട് ചോദിച്ചു.
“ഹാ കേറിക്കോ ചേച്ചി.”
അവർ ഓഫീസിലേക്ക് യാത്ര ആയി. പതിവ് പോലെ തന്നെ അന്നും അധികം ജോലികൾ ഒന്നും ഉണ്ടായിരുന്നില്ല. ആര്യൻ ഉച്ചക്ക് കത്തുകൾ കൊണ്ടുപോയി കൊടുത്ത് തിരികെ വന്ന ശേഷം അവർ കഥകൾ പറഞ്ഞിരുന്നു. ഉച്ചക്ക് അവൻ കുട്ടൻ്റെ കടയിൽ പോയി ഊണ് കഴിക്കാൻ മാത്രം അവിടുന്നിറങ്ങി. കഴിച്ചിട്ട് വന്നതിന് ശേഷം വീണ്ടും അവർ സംസാരിച്ചുകൊണ്ടിരുന്നു.
ഓഫീസ് പൂട്ടി നാലുമണിയോടെ അവർ ഇറങ്ങി. ആര്യൻ അന്നും അവളെ ബസ്സ് സ്റ്റോപ്പിൽ കൊണ്ടുപോയി ആക്കി. എന്നാൽ ഇന്നലത്തെ പോലെ ലിയ വേണ്ടാ എന്നൊന്നും പറയാഞ്ഞത് ആര്യൻ ശ്രദ്ധിച്ചു. അവളെ കൊണ്ട് വിട്ട ശേഷം കടയിൽ നിന്നുമൊരു ചായയും കുടിച്ച് പഴംപൊരിയും കഴിച്ച് ഒരു നാല് പഴംപൊരി പൊതിഞ്ഞു കൂടെ വാങ്ങിയ ശേഷം ആര്യൻ പൈസയും കൊടുത്ത് ഇറങ്ങി.
അവൻ നേരെ പോയത് ശാലിനിയുടെ വീട്ടിലേക്കായിരുന്നു. അമ്മൂട്ടിയോട് ഇന്നലെ വാക്ക് കൊടുത്തത് പോലെ തന്നെ അവൻ ചെന്നു കണ്ടു. അവളുടെ കൈയിൽ ആ പഴംപൊരിയും കൊടുത്ത് അവളെ കുറച്ച് നേരം കൊഞ്ചിച്ച് ശാലിനിയോടും അമ്മയോടും കുറച്ച് നേരം സംസാരിച്ചിരുന്ന ശേഷം അവൻ വീട്ടിലേക്ക് മടങ്ങി.
വീട്ടിലെത്തി കുളിച്ചിറങ്ങിയ ആര്യന് മനസ്സിൽ എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി. അവൻ്റെ മനസ്സിലെ വിഷമങ്ങൾ എല്ലാം അവൻ മറന്നതുപോലെ. അതിനെ പറ്റി കൂടുതൽ ആലോചിച്ച് വീണ്ടും മനസ്സിനെ അലട്ടാൻ അനുവദിക്കാതെ അവൻ മറ്റു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇന്നലെ മോളി ചേട്ടത്തിയുമായി നടന്ന കാര്യങ്ങൾ അവൻ്റെ മനസ്സിലേക്ക് ഓടിയെത്തി. അവൻ അത് തന്നെ ഓർത്തുകൊണ്ട് കട്ടിലിൽ കിടന്നു. ജനലിലൂടെ അവരുടെ കാർപോർച്ചിലേക്ക് നോക്കിയ അവൻ തോമാച്ചൻ വന്നിട്ടില്ല എന്ന് മനസ്സിലാക്കി. ചേട്ടത്തിയെ കാണാൻ ഒന്ന് പോയാലോ എന്ന് അവൻ്റെ മനസ്സ് അവനോട് ചോദിച്ചു. ഒടുവിൽ ഒരു അഞ്ചര ആയപ്പോൾ അവൻ അവിടെ നിന്നും മോളിയുടെ വീട്ടിലേക്ക് പോയി.
ബെൽ അടിച്ചപ്പോൾ പതിവ് പോലെ തന്നെ മോളി വന്ന് കതക് തുറന്നു. ആര്യനെ കണ്ടതും അവരുടെ കണ്ണിലെ തിളക്കം അവൻ ശ്രദ്ധിച്ചു.
“ഹാ…ആര്യനോ അകത്തേക്ക് വാ.”
ആര്യൻ അകത്തേക്ക് കയറിയതും മോളി വാതിൽ അടച്ചു. അവൻ അവിടെ സോഫയിൽ ഇരുന്നു.
“കുടിക്കാൻ എന്തെങ്കിലും എടുക്കട്ടേ?”
“ഒന്നും വേണ്ട ചേട്ടത്തി.”
“ഒന്നും വേണ്ടെങ്കിൽ പിന്നെ എന്തിനാ ഇങ്ങോട്ട് വന്നത്?” മോളി ഒരു വശ്യമായ ചിരി ചിരിച്ചുകൊണ്ട് ചോദിച്ചു.
“അത് പിന്നെ ചേട്ടത്തി തന്നെയല്ലേ പറഞ്ഞത് ഇടയ്ക്കൊക്കെ വരണം സംസാരിക്കാം എന്നൊക്കെ…”
“ഓ അതുകൊണ്ട് വന്നതാണോ…എങ്കിൽ വാ സംസാരിക്കാം…” എന്ന് പറഞ്ഞുകൊണ്ട് മോളി ആര്യൻ്റെ അരികിലായി സോഫയിൽ ഇരുന്നു.
ആര്യൻ ഒന്നും മിണ്ടാതെ മോളിയെ തന്നെ നോക്കി ഇരുന്നു.
“എന്താ ഒന്നും സംസാരിക്കുന്നില്ലേ?”
“ഇവിടെ ജോലി ചെയ്യുന്ന ആ അമ്മാമ്മ ഇല്ലേ ചേട്ടത്തി…?” ആര്യൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
