മന്ദാരക്കനവ് – 5 3അടിപൊളി  

 

“ഇല്ല പോ…” ആര്യൻ വീണ്ടും അവൻ്റെ മുഖം തിരിച്ചു.

 

“നിനക്ക് വേദനിക്കുമെന്ന് കരുതിയില്ല…ഞാൻ സോറി പറഞ്ഞില്ലേ…പറയടാ പ്ലീസ്…” ശാലിനി അവനോട് കെഞ്ചി.

 

ആര്യൻ ഒന്നും മിണ്ടിയില്ലെന്ന് മാത്രമല്ല അത് കേട്ട ഭാവം പോലും നടിച്ചില്ല.

 

ശാലിനി അവൻ്റെ വലതു കൈ കട്ടിലിൽ നിന്നും ഉയർത്തി അവളുടെ തല കുനിച്ചുകൊണ്ടുവന്ന് അവൾ അടിച്ച ഭാഗത്ത് ചുംബിച്ച ശേഷം “പറയടാ…കഷ്ട്ടമുണ്ട്…” എന്ന് കെഞ്ചി.

 

അപ്രതീക്ഷിതമായി ശാലിനിയിൽ നിന്നും അങ്ങനൊരു ക്ഷമാപണം കിട്ടിയതിൻ്റെ ഞെട്ടലിൽ ആര്യൻ മുഖം തിരിച്ച് അവളെ ഒന്ന് നോക്കി. താൻ എന്താണ് ചെയ്തതെന്ന ബോധം അവൾക്ക് അവൻ്റെ ആ നോട്ടം കണ്ടപ്പോൾ ആണ് ഉണ്ടായത്.

 

അമ്മു എന്തെങ്കിലും കുരുത്തക്കേട് കാണിക്കുമ്പോൾ താൻ തല്ലിയാൽ ഇങ്ങനെ പിണങ്ങി ഇരിക്കും. അപ്പോൾ താൻ അവളെ അനുനയിപ്പിക്കാൻ വേണ്ടി ചെയ്യുന്ന അതേ കാര്യമാണ് ഇപ്പോൾ ഓർക്കാതെ ആര്യനിലും ചെയ്തത് എന്ന് അവൾ മനസ്സിൽ ആലോചിച്ചു. അവൻ എന്ത് വിചാരിച്ചു കാണും എന്ന ചിന്ത അവളെ വല്ലാതെ പിടികൂടി. അതിൻ്റെ ജാള്യതയും അവളുടെ മുഖത്ത് നിഴലടിച്ചു നിന്നു.

 

എന്നാൽ ആര്യൻ്റെ മനസ്സിൽ ആദ്യം ഒരു ഞെട്ടൽ ആയിരുന്നു പ്രകടമായതെങ്കിൽ പിന്നീട് അത് അവനൊരു സന്തോഷകരമായ കാര്യം ആയി മാറി. അവൻ്റെ മുഖത്ത് അതൊരു പുഞ്ചിരി വിടർത്തി. ശാലിനിയുടെ മുഖം കണ്ടപ്പോൾ തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ് എന്ത് പറയണമെന്നറിയാതെ ഇരിക്കുകയാണെന്ന് അവനും മനസ്സിലായി.

 

രണ്ടുപേർക്കും ഒരുപോലെ വിലക്ഷണമായ ആ സന്ദർഭം മിണ്ടാതിരുന്നാൽ കൂടുതൽ പ്രശ്നം ആവുകയെ ഉള്ളൂ എന്ന് മനസ്സിലാക്കിയ ആര്യൻ അവളുടെ കൈയിൽ നിന്നും അവൻ്റെ കൈ വലിച്ച് മാറ്റിയ ശേഷം മൗനം വെടിഞ്ഞു.

 

“അങ്ങനെ ഒന്നും എന്നെ സുഖിപ്പിക്കാൻ നോക്കണ്ടാ…കിടന്ന് കരയാതിരിക്കാൻ ഞാൻ പറയാം പോരെ…”

 

“മ്മ്…പറ…” ശാലിനി അവൻ്റെ കണ്ണുകളിൽ നോക്കി പറഞ്ഞു.

 

“ഞാൻ ഇവിടെ ഏറ്റവും കൂടുതൽ കമ്പനി ആയ, എപ്പോഴും ഞാൻ കളിയാക്കുന്ന, എന്നെയും കളിയാക്കുന്ന, എന്നെ വഴക്ക് പറയാൻ പോലും ഞാൻ സ്വാതന്ത്ര്യം കൊടുത്തിട്ടുള്ള, എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ചുരുക്കം ചില ആളുകളിൽ ഒരാളാണ് ശാലിനി ചേച്ചി എന്ന് ഞാൻ പറഞ്ഞു…”

 

ശാലിനി അവൻ പറയുന്നത് ഓരോന്നും കേട്ട് സന്തോഷം കൊണ്ട് വിടർന്ന പുഞ്ചിരിതൂകി അവൻ്റെ കണ്ണുകളിൽ തന്നെ നോക്കി “മ്മ്…” എന്ന് മൂളി.

 

“എന്താ പറഞ്ഞത് കൂടിപ്പോയോ…” ശാലിനിയുടെ തന്നെത്തന്നെ നോക്കിയുള്ള ആ ഇരിപ്പ് കണ്ട് ആര്യൻ ചോദിച്ചു.

 

“പോടാ…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി ഒന്ന് ചിരിച്ച ശേഷം തല കുനിച്ചിരുന്നു.

 

“അല്ലാ കൂടിപ്പോയെങ്കിൽ പറഞ്ഞാൽ മതി അടുത്ത തവണ പോകുമ്പോൾ ഞാൻ തിരുത്തിക്കോളാം…”

 

“അയ്യടാ…അങ്ങനിപ്പോ തിരുത്താൻ നിക്കണ്ട കേട്ടോ…” ശാലിനി വീണ്ടും അവനെ നോക്കി കൊഞ്ഞനംകുത്തി പറഞ്ഞു.

 

ആര്യൻ അത് കണ്ട് ചിരിച്ച ശേഷം ശാലിനിയുടെ മുഖത്തേക്ക് നോക്കിയിരുന്നു. അവളുടെ വലിയ കണ്ണുകളും നീണ്ട മൂക്കും തത്തമ്മ ചുണ്ടുകളും നുണക്കുഴിയും എല്ലാത്തിനും ഇന്നെന്തോ ഇതുവരെ ഇല്ലാതിരുന്ന ഒരു പ്രത്യേക ചന്തം എന്ന് അവന് തോന്നി.

 

ആര്യൻ്റെ സൂക്ഷ്മതയോടെയുള്ള നോട്ടം കണ്ട ശാലിനിക്ക് ഉള്ളിൽ ഒരു ചെറിയ നാണം വന്നു. അവൻ്റെ കണ്ണുകൾ തൻ്റെ മുഖത്തിലെ ഏതൊക്കെ ഇന്ദ്രിയങ്ങളിലേക്കാണ് പോകുന്നതെന്ന് അവൻ്റെ കൃഷ്ണമണിയുടെ ചലനത്തിൽ നിന്നും അവൾക്ക് വ്യക്തമായിരുന്നു.

 

ഒടുവിൽ അവളുടെ ചുണ്ടുകളിലേക്ക് നോക്കി ഇരിക്കുന്ന അവൻ്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവൾ “എന്താ…?” എന്ന് പതിഞ്ഞ താളത്തിൽ ചോദിച്ചു.

 

“ഏയ് ഒന്നുമില്ല…എന്നെ അടിച്ചിട്ട് ഇപ്പോ പാവത്തെ പോലെ ഉള്ള ഇരുപ്പ് കണ്ട് നോക്കിയിരുന്നു പോയതാണെ…”

 

“അത് അറിയാതെ പറ്റിയതാടാ…ഞാൻ എത്ര വട്ടം സോറി പറഞ്ഞു…”

 

“മ്മ്…ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു…”

Leave a Reply

Your email address will not be published. Required fields are marked *