മന്ദാരക്കനവ് – 7അടിപൊളി 

 

“വേണ്ടി വന്നാൽ ഈ നാടിനെ തന്നെ രക്ഷിക്കും…രക്ഷകൻ ആര്യൻ…”

 

ആര്യൻ ഒരു നാടകത്തിൻ്റെ പേര് പറയുന്നത് പോലെ അൽപ്പം ഗാംഭീര്യത്തിൽ അത് പറഞ്ഞപ്പോൾ ശാലിനിയുടെ പുഞ്ചിരി ഒരു പോട്ടിച്ചിരിയായി മാറി.

 

അവൾ “പോടാ ചെക്കാ…ഞാൻ പോവാ” എന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞ് നടന്നതും കറൻ്റ് പോയതും ഒന്നിച്ചായിരുന്നു.

 

“അയ്യോ…” ആര്യൻ ഇരുട്ടത്ത് നിന്നുകൊണ്ട് പറഞ്ഞു.

 

“ശ്ശേ…നശിച്ച കറൻ്റിന് പോകാൻ കണ്ട സമയം…” ശാലിനി നീരസത്തോടെ പറഞ്ഞു.

 

“ഭാഗ്യം വീട് വിട്ട് പോകാൻ തുടങ്ങിയപ്പോഴേക്കും കറൻ്റും പോയി…ചേച്ചി ഒരു സംഭവം തന്നെ…” ആര്യൻ ശാലിനിയെ ആക്കി പറഞ്ഞു.

 

“ഇരുട്ടത്ത് നിന്നാലും എന്നെ കളിയാക്കാൻ മറക്കരുത് കേട്ടോ…പോയി മെഴുകുതിരി വല്ലോം ഉണ്ടെങ്കിൽ എടുത്തോണ്ട് വാടാ ചെക്കാ…ഇല്ലേൽ ഞാൻ പോവാ…” ശാലിനി അൽപ്പം ദേഷ്യം അഭിനയിച്ച് പറഞ്ഞു.

 

“ഈ ഇരുട്ടത്തോ…അവിടെ നിൽക്ക് ഇനി കറൻ്റ് വന്നിട്ട് പോകാം…ഞാൻ പോയി മെഴുകുതിരി എടുക്കട്ടെ…ചേച്ചി അവിടെ തന്നെ നിന്നോ…”

 

“ടാ വാതില് കൂടി അടച്ചിട്ട് പോ…എന്തെങ്കിലും കയറി വന്നാൽ പോലും അറിയില്ല…”

 

“ഹഹ…ശരി…”

 

ആര്യൻ തപ്പിത്തടഞ്ഞ് മുൻവശത്തെ വാതിൽ അടച്ചതിന് ശേഷം അവൻ്റെ മുറി ലക്ഷ്യമാക്കി നടന്നു. ഷെൽഫിൽ നിന്നും മെഴുകുതിരിയും തീപ്പെട്ടിയും തപ്പി എടുത്ത ശേഷം അവൻ തിരികെ നടന്ന് ഹാളിൽ എത്തി.

 

“ചേച്ചീ…?”

 

“എന്താടാ…?”

 

“ഹാ ഒന്നുമില്ല എവിടെയാ നിൽക്കുന്നതെന്ന് അറിയാൻ വേണ്ടി വിളിച്ചതാ…”

 

“നീ എവിടാ…?”

 

“ഞാൻ ഇവിടൊണ്ട് അവിടെ തന്നെ നിന്നോ…”

 

ആര്യൻ ശാലിനിയുടെ ശബ്ദം കേട്ട സ്ഥലം ലക്ഷ്യമാക്കി മെല്ലെ നടന്നു നീങ്ങി. ഓരോ അടിയും ആര്യൻ വളരെ ശ്രദ്ധയോടെ മുൻപോട്ട് വച്ചു. ഒടുവിൽ അവൻ ശാലിനിയുടെ അരികിൽ ആയി എന്ന് ഏറെക്കുറെ ഉറപ്പായ ശേഷം ഇരുട്ടിൽ അവൻ്റെ വലതു കൈ മുൻപോട്ട് നീട്ടി ഒന്ന് പരതി. വിചാരിച്ച പോലെ തന്നെ ശാലിനിയുടെ ശരീരത്തിൽ അവൻ്റെ കൈ തട്ടിയെങ്കിലും അത് ചെന്ന് മുട്ടിയത് അവളുടെ മുലകളിൽ ആയിരുന്നു എന്ന് മനസ്സിലാവാൻ ആര്യന് വെളിച്ചത്തിൻ്റെ ആവശ്യം ഉണ്ടായിരുന്നില്ല.

 

“അയ്യോ…” അവളുടെ മുലകളിൽ പെട്ടെന്ന് സ്പർശനം ഏറ്റപ്പോൾ ശാലിനി അറിയാതെ ഒച്ച ഉയർത്തിപ്പോയി.

 

“ഞാനാ…ഞാനാ…എവിടെയാണെന്ന് അറിയാൻ കൈ നീട്ടിയതാ…” ആര്യൻ പറഞ്ഞു.

 

“മ്മ്…” ആര്യൻ്റെ സ്പർശനം ആണ് തൻ്റെ മേനിയിൽ പതിച്ചത് എന്ന് മനസ്സിലായ ശാലിനി ശബ്ദം താഴ്ത്തി ഒന്ന് മൂളുക മാത്രം ചെയ്തു.

 

“ചേച്ചീ…കൈ ഒന്ന് നീട്ടിക്കേ…”

 

ശാലിനി അവൻ പറഞ്ഞതനുസരിച്ച് കൈകൾ നീട്ടിയപ്പോൾ ആര്യൻ മെഴുകുതിരി അവളുടെ കൈയിൽ ഏൽപ്പിച്ചു. ശേഷം അവൻ തീപ്പെട്ടി മെല്ലെ ഉരച്ച് മെഴുകുതിരിയിലേക്ക് വെളിച്ചം പകർന്നു.

 

ഇരുട്ട് മൂടിയ ആ ഹാളിൽ ശാലിനിയുടെ കൈകളിൽ ഇരുന്ന് മെഴുകുതിരി വെട്ടം പതിയെ പ്രകാശിക്കുന്നതിനനുസരിച്ച് അവളുടെ വട്ട മുഖം ആര്യൻ്റെ കൺമുന്നിൽ തെളിഞ്ഞു വന്നു. ആര്യൻ്റെ മുഖം ശാലിനിക്കും അതുപോലെ തന്നെ.

 

ആര്യൻ ഇതുവരെ ശാലിനിയിൽ കാണാത്ത ഒരു വശ്യ മനോഹാരിത അവളുടെ മുഖത്ത് ആ മെഴുതിരി വെട്ടത്തിൽ അവൻ കണ്ടു. അവളുടെ കരിമഷി എഴുതിയ വിടർന്ന കണ്ണുകളും, നീണ്ട മൂക്കും, മലർന്ന ചുണ്ടുകളും ആര്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി നിന്നു. ഒടുവിൽ അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി. ആര്യൻ്റെ കണ്ണുകളിലെ തെളിച്ചം ശാലിനി നോക്കി നിന്നു. അവളുടെ തൊണ്ടയിൽ നിന്നും ഉമിനീർ മെല്ലെ താഴേക്ക് ഇറങ്ങുന്നത് ആര്യൻ അറിഞ്ഞു.

 

“എവിടെയാ വെക്കേണ്ടത്…?”

 

ശാലിനിയുടെ പതിഞ്ഞ താളത്തിലുള്ള സ്വരം കേട്ട് ആര്യൻ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നുകൊണ്ട് വീണ്ടും “എന്താ…” എന്ന് ചോദിച്ചു.

 

“മെഴുകുതിരി എവിടെയാ വെക്കേണ്ടത്തെന്ന്…?”

 

“ഇങ്ങു തന്നേക്കു ചേച്ചീ…”

 

ആര്യൻ അവളുടെ കൈയിൽ നിന്നും മെഴുതിരി വാങ്ങി. വാങ്ങുന്നതിനിടയിൽ അവരുടെ വിരലുകൾ പരസ്പരം സ്പർശിച്ചത് അവരിൽ രണ്ടുപേരിലും ഒരു കുളിർക്കാറ്റ് വീശിയ സുഖം നൽകി.

 

ആര്യൻ മെഴുകുതിരി ഡൈനിങ് മേശയിൽ കൊണ്ടുപോയി മെഴുകൊഴിച്ച് കുത്തി നിർത്തി. അവർ അതിനപ്പുറവും ഇപ്പുറവുമായി കസേരകളിൽ ഇരുന്നു.

 

“അമ്മ അന്വേഷിക്കുമോ ചേച്ചീ…?”

 

“ഞാൻ നിൻ്റടുത്തേക്ക് പോകുവാണെന്ന് പറഞ്ഞിട്ടാ ഇറങ്ങിയത്…”

 

“മ്മ്…പോകണമെങ്കിൽ പറഞ്ഞാൽ മതി ഞാൻ കൊണ്ടാക്കാം…”

 

“വേണ്ടടാ കറൻ്റ് വരട്ടെ ഏതായാലും…”

 

“മ്മ്…” ശാലിനി ആ പറഞ്ഞതിൽ നിന്നും അവൾക്കും ഉടനെ ഇവിടെ നിന്നും പോകാൻ ആഗ്രഹം ഇല്ലായെന്ന് ആര്യന് മനസ്സിലായതിനാൽ ആര്യൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മൂളി.

 

“എന്താ ചിരിക്കുന്നെ…?” ആര്യൻ്റെ പുഞ്ചിരി കണ്ട ശാലിനി ചോദിച്ചു.

 

“ഏയ് ഒന്നുമില്ല…” മുഖത്തൽപ്പം ഗൗരവം വരുത്തിക്കൊണ്ട് ആര്യൻ പറഞ്ഞു.

 

“നാളത്തെ കാര്യം നീ മറന്നിട്ടില്ലാലോ…?”

 

“എന്ത് കാര്യം…” ആര്യൻ ഒന്ന് ആലോചിച്ച ശേഷം ചോദിച്ചു.

 

“അത് ശരി…നാളെ നീ കോഴി മേടിക്കാം ഇവിടുന്ന് കഴിക്കാം എന്നൊക്കെ പറഞ്ഞത് മറന്നോ…?”

 

“ഓ…ശരിയാ…നാളെ പോരെ…ഞാൻ ഏറ്റു…”

 

“മ്മ് ഉവ്വാ…ഞാൻ ഇപ്പോ പറഞ്ഞപ്പോഴാണ് നീ ഓർക്കുന്നത് തന്നെ…”

 

“അത് പിന്നെ ഇന്നത്തെ പ്രശ്നങ്ങൾ എല്ലാം കാരണം പെട്ടെന്ന് ഓർത്തില്ല അതാ…”

 

“മ്മ്…”

 

“നാളെ രാവിലെ ഞാൻ വിളിക്കാൻ വരണോ കുളത്തിൽ പോകാൻ വേണ്ടല്ലോ…?”

 

“വെളുപ്പിനെ നീ പോകുമ്പോൾ വീട്ടിൽ ലൈറ്റ് കാണുവാണേൽ വിളിച്ചേക്ക്…”

 

“ഹാ ശരി…”

 

“രാത്രിയിലത്തേക്ക് കഴിക്കാൻ എന്താടാ…?”

 

“ചോറും മോരുകറിയും ചമ്മന്തിയും…രണ്ട് പപ്പടം കൂടി കാച്ചണം കറൻ്റ് വന്നിട്ട്…”

 

“ആഹാ…കൊള്ളാലോ…”

 

“വേണോ…?”

 

“വേണ്ടടാ…നാളെ എന്തായാലും വരുന്നുണ്ടല്ലോ…”

 

“മ്മ്…നല്ല അന്തരീക്ഷം അല്ലേ…?”

 

“ഇതോ…?” ശാലിനി ചുറ്റിനും തല ഒടിച്ചുകൊണ്ട് അത്ഭുതത്തോടെ ചോദിച്ചു.

 

“ഹാ…കുറ്റാക്കൂരിരുട്ട്…മെഴുതിരി വെളിച്ചം…എങ്ങും നിശബ്ദത…ഒരു ഓജോ ബോർഡ് കൂടി ഉണ്ടെങ്കിൽ കിടുക്കിയേനേം…”

 

“എന്തോ ബോർഡാ…?”

 

“ഓജോ ബോർഡ്…”

 

“അതെന്തോന്നാ…?”

 

“ചേച്ചി ചില പ്രേത സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ ഒരു ബോർഡിൻ്റെ നടുക്ക് മെഴുകുതിരി കത്തിച്ച് വച്ചിട്ട് പ്രേതത്തിനെ വിളിക്കുന്നത്…അതാ സാധനം…”

 

“പ്രേതമോ…ഒന്ന് പോയേടാ ചെക്കാ…അവൻ്റെ ഓജോ ബോർഡ്…”

 

“ഹഹഹ…പേടിയുണ്ടോ പ്രേതത്തിനെ…?”

 

“ഏയ് ഇല്ല ഞാൻ കൂട്ടുകിടക്കാൻ എന്നും രാത്രി വിളിച്ചു വരുത്താറുണ്ടല്ലോ…ഒന്ന് പോയേടാ അവിടുന്ന്…”

Leave a Reply

Your email address will not be published. Required fields are marked *