മന്ദാരക്കനവ് – 7അടിപൊളി 

 

“ഹഹ…സില്ലി ഗേൾ…”

 

“പ്രേതത്തിനേം ഭൂതത്തിനേം വിളിച്ച് വരുത്താൻ ആണേൽ ഞാൻ പോയി കഴിഞ്ഞ് വിളിച്ചോ നീ…”

 

“എന്തിനാ ഇനി വേറൊരു ഭൂതം…?”

 

“അയ്യാ തമാശ…”

 

“ഇഷ്ട്ടായില്ലാ…?”

 

“തീരെ ഇല്ലാ…മോൻ വേറെ വല്ലതും ഉണ്ടെങ്കിൽ പറ…”

 

“വേറെ എന്താ പറയുക ഇപ്പോ…ഹാ പുസ്തകം വായിച്ചതിനേപ്പറ്റിയുള്ള എക്സ്പീരിയൻസ് പറ കേൾക്കട്ടെ…”

 

“ഛീ…പോടാ…”

 

“ഹാ പറയന്ന്…കേൾക്കട്ടെ…”

 

“എന്തിനാ കേട്ടിട്ട്…?”

 

“വെറുതെ…ഒരു സുഖം…”

 

“അയ്യടാ…അങ്ങനെയിപ്പോ മോൻ സുഖിക്കണ്ടാ കേട്ടോ…” ശാലിനിയുടെ മുഖത്ത് അൽപ്പം നാണം വിടർന്നു.

 

“പറ ചേച്ചീ…എന്തായാലും ചേച്ചി അത് മുഴുവൻ വായിച്ചു…എങ്കിൽ പിന്നെ പറഞ്ഞൂടെ…എന്നോടല്ലേ…?”

 

“നിന്നോട് ആയോണ്ട് ഒട്ടും പറയില്ല…”

 

“മ്മ്ച്…”

 

“നീയും വായിച്ചതല്ലേ നിനക്കറിഞ്ഞൂടെ…?”

 

“ചേച്ചിക്ക് കിട്ടിയ എക്സ്പീരിയൻസ് ആയിരിക്കണം എനിക്ക് കിട്ടിയതെന്ന് നിർബന്ധമില്ലല്ലോ…”

 

“തൽക്കാലം കിട്ടിയത് വെച്ചങ്ങ് അഡ്ജസ്റ്റ് ചെയ്താൽ മതി…” ശാലിനി പുഞ്ചിരിച്ചു.

 

“ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നെങ്കിലും പറ…”

 

“ഇഷ്ടപ്പെട്ടെങ്കിൽ…?”

 

“വേറെ പുസ്തകം തരാം…”

 

“പോടാ…എനിക്കെങ്ങും വേണ്ടാ…”

 

“ഓ പിന്നേ…ഞാൻ കുളിക്കാൻ കേറുമ്പോ വല്ലോം വന്ന് എടുത്തോണ്ട് പോകാൻ ആയിരിക്കും…”

 

“ഹാ ആണ്…നീ പോയി കേസ് കൊടുക്ക്…”

 

“ഹാ ആലോചിക്കട്ടെ…”

 

“ശ്ശേ…ഈ കറൻ്റ് എന്താ വരാത്തത്…?” ശാലിനി ആരോടെന്നില്ലാതെ പരിഭവം കാട്ടി ചോദിച്ചു.

 

“ഞാൻ പറഞ്ഞില്ലേ…വേണമെങ്കിൽ ഞാൻ കൊണ്ടുവിടാം ചേച്ചി വാ…”

 

“വേണ്ടടാ…പുറത്ത് നല്ല ഇരുട്ടാ…കറൻ്റ് വരട്ടെ ഏതായാലും…” ശാലിനിക്ക് പോകാൻ അത്ര വലിയ താല്പര്യം ഇല്ലായിരുന്നതിനാൽ അവൾ പറഞ്ഞു.

 

“ഹാ എങ്കിൽ അവിടിരുന്നോ…”

 

ആര്യൻ മെഴുകുതിരിയുടെ തീനാളത്തിൽ കൂടി അവൻ്റെ ചൂണ്ടുവിരൽ മെല്ലെ അങ്ങോട്ടും ഇങ്ങോട്ടും കടത്തി രസിച്ചു.

 

കുറച്ച് നിമിഷത്തെ നിശബ്ദതക്കൊടുവിൽ ശാലിനി ആര്യന് നേരെ ഒരു ചോദ്യം എറിഞ്ഞു.

 

“എന്നാലും അതൊക്കെ ശരിക്കും നടന്നതായിരിക്കുമോ…?”

 

“എന്ത്…?” ആര്യൻ ശാലിനിയുടെ ചോദ്യം മനസ്സിലാകാതെ ചോദിച്ചു.

 

“അതിൽ പറഞ്ഞിരിക്കുന്നതൊക്കെ…”

 

“ഏതിൽ…?” ആര്യൻ തീനാളത്തിൽ കൂടി വിരൽ കടത്തിക്കൊണ്ട് വീണ്ടും ചോദിച്ചു.

 

“മ്മ്ച്…ആ പുസ്തകത്തിൽ…” ശാലിനി അൽപ്പം ഗൗരവത്തോടെ പറഞ്ഞു.

 

ആര്യൻ അവൻ്റെ വിരലിൻ്റെ ചലനം പെട്ടെന്ന് ഒന്ന് നിർത്തിയ ശേഷം വീണ്ടും തുടർന്നു.

 

പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കഥാപാത്രത്തിൻ്റെ ജീവിതത്തിൽ നടന്നിട്ടുള്ള സംഭവ വികാസങ്ങളെ പറ്റിയാണ് ശാലിനി ചോദിക്കുന്നതെന്ന് ആര്യന് ഇപ്പോൾ മനസ്സിലായി. അപ്പോ അവൾക്കും അതിനെ പറ്റി അറിയാനും സംസാരിക്കാനും താൽപ്പര്യം ഉണ്ട് എന്ന് ആര്യന് ബോധ്യമായി.

 

“കള്ളി എന്നിട്ട് അഭിനയിച്ചത് കണ്ടില്ലേ…” ആര്യൻ മനസ്സിൽ പറഞ്ഞു.

 

“അത് പിന്നെ യഥാർത്ഥ സംഭവങ്ങളെ പറ്റിയാണല്ലോ ആ പുസ്തകം…സത്യം ആയിരിക്കും…എന്തേ…?” ആര്യൻ അവളോട് ചോദിച്ചു.

 

“ഏയ് ഒന്നുമില്ല…” ശാലിനി മറുപടി നൽകി.

 

“മ്മ്…” ആര്യൻ മൂളുക മാത്രം ചെയ്തു. ഇനിയും അവളുടെ ഭാഗത്ത് നിന്നും ചോദ്യങ്ങൾ വരുമെന്നും താനായിട്ട് ഇനി ഒന്നും ചോദിക്കേണ്ടന്നും ആര്യൻ മനസ്സിൽ ഉറപ്പിച്ചു.

 

വീണ്ടും കുറച്ച് നിമിഷങ്ങൾ നിശബ്ദത. ആര്യൻ അവൻ്റെ “തീക്കളി” തുടർന്നു.

 

“എന്നാലും ഒരാൾക്ക് അത്രയും പേരുമായൊക്കെ…?” ആര്യൻ പ്രതീക്ഷിച്ചത് പോലെ ശാലിനിയുടെ അടുത്ത ചോദ്യവും വന്നു.

 

“അത്രയും പേരുമായൊക്കെ എന്ത്?…കളിയാണോ ചേച്ചി ഉദ്ദേശിച്ചത്…?”

 

“അയ്യേ…വൃത്തികെട്ടവൻ…ഒരു നാണവുമില്ല…” ശാലിനി നല്ല പിളള ചമയാൻ വേണ്ടി പറഞ്ഞു.

 

“എന്തിനാ നാണിക്കുന്നത്…ഇവിടിപ്പോ ചേച്ചി മാത്രം അല്ലേ ഉള്ളൂ…”

 

“എന്നോട് പറയാൻ നിനക്ക് ഒരു ഉളുപ്പുമില്ലാ…?”

 

“ചേച്ചിയോട് എനിക്ക് എന്ത് വേണമെങ്കിലും പറയാമല്ലോ…”

 

“ആഹാ…എന്നാരു പറഞ്ഞു…?”

 

“ആരും പറയണ്ടല്ലോ…എനിക്കറിയാം…എനിക്ക് അത്രയും കംഫർട്ട് ഉള്ള ആളാണ് ചേച്ചി…ചേച്ചിക്ക് തിരിച്ചും അതേപോലെ ആണെന്ന് എനിക്കറിയാം…” അത് പറയുമ്പോഴും ഒരു അസ്വാഭാവികതയും തോന്നാത്ത രീതിയിൽ ആര്യൻ അവൻ്റെ വിരലുകൾ തീനാളത്തിൽ കൂടി ചലിപ്പിച്ചുകൊണ്ടിരുന്നു.

 

ശാലിനി ഒരു നിമിഷം ആലോചിച്ച ശേഷം വീണ്ടും തുടർന്നു.

 

“എങ്കിൽ പറ…?”

 

“എന്ത്…?”

 

“ഞാൻ ചോദിച്ചത്…”

 

“ഓ അതോ…?”

 

“മ്മ്…” ശാലിനി ഉമിനീർ ഇറക്കിക്കൊണ്ട് മൂളി.

 

“ചേച്ചീ…മനുഷ്യൻ എന്ന് പറയുന്നത് പോളിഗമി ഇനത്തിൽ പെട്ടവരാണ്…അതായത് ഒന്നിലധികം പേരുമായി ലൈംഗികബന്ധം വേണമെന്ന് ആഗ്രഹിക്കുന്നവരാണ്…അപ്പോ അങ്ങനെ താൽപര്യം ഉള്ളവർക്ക് അങ്ങനെ കുറേപ്പേരുമായി ഒരേസമയവും അല്ലാതെയും ഒക്കെ കാണും…ഐ റിപ്പീറ്റ് “അങ്ങനെ താൽപര്യം ഉള്ളവർക്ക്”…”

 

“എന്നാലും അതൊക്കെ മോശം അല്ലേ…?”

 

“മറ്റുള്ളവർക്ക് മോശം ആയിരിക്കും…ചെയ്യുന്നവർക്ക് അങ്ങനെ ആയിരിക്കില്ല…”

 

“മ്മ്…” ശാലിനി ആര്യൻ പറഞ്ഞത് കേട്ട് ചിന്തിച്ചിരുന്നു.

 

വീണ്ടും കുറച്ച് നേരത്തെ മൗനത്തിനു ശേഷം ശാലിനിയുടെ അടുത്ത ചോദ്യവും ആര്യൻ്റെ കാതുകളിലെത്തി.

 

“നിനക്ക് പ്രണയം വല്ലോം ഉണ്ടായിട്ടുണ്ടോ…?”

 

“അതെന്താ ഇപ്പോ അങ്ങനെ ചോദിക്കാൻ…?”

 

“വെറുതേ…പറ ഉണ്ടോ…?”

 

“സത്യം പറയണോ കള്ളം പറയണോ…?”

 

“കള്ളം…”

 

“ഉണ്ടായിട്ടില്ലാ…”

 

“എത്രയെണ്ണം…? ഇനി സത്യം പറഞ്ഞാൽ മതി…”

 

“ഒരു രണ്ടെണ്ണം…പക്ഷേ അതൊന്നും അത്ര സീരിയസ് ആയിട്ടുള്ളതല്ലായിരുന്നു… ”

 

“എപ്പോഴായിരുന്നു?”

 

“ആദ്യത്തെ സ്കൂളിൽ…ഒരു ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ…”

 

“ആഹാ…മുട്ടേന്ന് വിരിയുന്നതിന് മുൻപേ തുടങ്ങിയതാണല്ലേ പരിപാടി…ഹഹ…”

 

“അത് പൊട്ടിയതാ ഏറ്റവും വലിയ രസം…”

 

“മ്മ് എങ്ങനാ പറ…”

 

“ക്രിസ്തുമസ് പരീക്ഷക്ക് എനിക്ക് അവളെക്കാൾ മാർക് കൂടിയെന്ന് പറഞ്ഞ് അവള് പോയി…”

 

“ഹഹഹ…അത് കൊള്ളാം…ഹഹ…” ശാലിനി പൊട്ടിച്ചിരിച്ചു.

 

“ചിരിച്ചോ…ചിരിച്ചോ…ഞാനും ഇടയ്ക്കിടക്ക് ഓർത്ത് ചിരിക്കാറുണ്ട്…”

 

“ഹഹ…മ്മ്…അപ്പോ രണ്ടാമത്തേത്…?”

 

“അത് കോളജിൽ പഠിക്കുമ്പോ…സെക്കൻ്റ് ഇയറിൽ…”

 

“അതെങ്ങനെയാ പൊട്ടിയത്…?”

 

“അത് ഒരു വർഷത്തോളം ഓടി…ഫൈനൽ ഇയർ കഴിയാറായപ്പോഴാ പൊട്ടിയത്…അത്ര വലിയ കാരണം ഒന്നുമില്ല രണ്ട് പേർക്കും മടുത്തു അത്ര തന്നെ…പക്ഷേ ആ സമയത്ത് എൻ്റെ ജീവിതത്തിൽ ഉണ്ടായ സങ്കടങ്ങൾക്കൊക്കെ ഒരു പരിധി വരെ അവളൊരു ആശ്വാസമായിരുന്നു…”

Leave a Reply

Your email address will not be published. Required fields are marked *