മറുപുറം – 3 1

“അയ്യോ….ഞാൻ എങ്ങനാ ഇവിടെ….”

തല നേരെ നിന്നപ്പോൾ രാത്രി കിടന്ന സ്ഥലം കണ്ട അനഘ ഞെട്ടി.

“രാത്രി ഞാൻ പൊക്കികൊണ്ട് വന്നു കിടത്തി….എടി തെണ്ടി നിന്നോട് ഞാൻ ഇന്നലെ രാത്രി പറഞ്ഞതല്ലേ…ഉറങ്ങുന്നതിനു മുന്നേ പൊയ്‌ക്കോളാൻ….”

“ഞാൻ ഉറങ്ങിപ്പോയി….സോറി….സമയം എത്ര ആയി….”

അവന്റെ ഫോൺ എടുത്തു ഡിസ്പ്ലേ നോക്കിയതും അനഘ മുഖവും പൊത്തി ബെഡിലേക്ക് വീണതും ഒരുമിച്ചായിരുന്നു.

“പിന്നേം കിടന്നു ഉറങ്ങാതെ എഴുന്നേറ്റു നിന്റെ റൂമിൽ പോടീ….”

രാഹുൽ അവളെ കുലുക്കാൻ തുടങ്ങി.

“ഞാൻ പോണില്ല ഏട്ടത്തി അറിഞ്ഞിട്ടുണ്ടാവും അല്ലെ…അയ്യേ…ഏട്ടത്തി എന്ത് വിചാരിക്കും….മിക്കവാറും എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും…”

“ഓഹ് നിന്റെ കാര്യത്തിൽ മാത്രം അല്ല എന്റെ കാര്യത്തിലും….ഏതു നേരത്താണോ ഈശ്വരാ എനിക്ക് ഈ കുരുപ്പിനെ റൂമിൽ കിടത്താൻ തോന്നിയത്….”

രാഹുൽ തടിക്കും കൈ കൊടുത്തിരുന്നു പറഞ്ഞു.

“പോടാ…എങ്ങനേലും നിന്റെ ഒടുക്കത്തെ കുടി മാറട്ടെ എന്ന് വിചാരിച്ച ഞാൻ ഇപ്പോ തെറ്റുകാരി അല്ലെ…”

കണ്ണുരുട്ടി അനഘ ചോദിച്ചതും രാഹുൽ വായിൽ വിരലിട്ടു കമിഴ്ന്നു കിടന്നു.

“ഡാ….ഡാ….”
കമിഴ്ന്നു കിടന്ന രാഹുലിനെ അനഘ ഉരുട്ടി വിളിക്കാൻ തുടങ്ങി.

“എന്താടി….”

“നീ ഒന്ന് എന്നെ റൂമിലാക്കി തരുവോ…”
നഖം കടിച്ചു ക്കൊണ്ടവൾ ചോദിച്ചു.

“എന്താന്നു….???”

“എടാ പ്ലീസ് എനിക്ക് പുറത്തേക്കിറങ്ങാൻ ചമ്മലാ ഏട്ടത്തി എങ്ങാനും കണ്ടു വല്ലോം ചോദിച്ചാലോ നീ കൂടെ ഉണ്ടേൽ ഒരു കൂട്ടാവുമല്ലോ…”

“അതിനു ഏട്ടത്തി ചോദിച്ചാൽ നീ വർത്താനം പറയാൻ വന്നിട്ടു കിടന്നു ഉറങ്ങിപോയെന്നു പറഞ്ഞാൽ മതി…”

“അയ്യട ഇങ്ങനൊരു പൊട്ടൻ…ഏട്ടത്തി ഇപ്പൊ തന്നെ വിശ്വസിക്കും…എടാ…ഒന്ന് വാടാ….”

അവൾ കെഞ്ചാൻ തുടങ്ങിയതും രാഹുൽ എഴുന്നേറ്റു പതിയെ ഡോർ തുറന്നു പുറത്തേക്ക് നോക്കി.
ഹാളിൽ കാണാത്തത് കൊണ്ട് പാർവതി കിച്ചണിൽ ആയിരിക്കും എന്ന് അവന് മനസിലായി ബെഡിൽ ഇരുന്ന അനഖയെ കൈ കൊണ്ട് ആംഗ്യം കാട്ടി അവൻ വിളിച്ചു.

“ദേ…ഏട്ടത്തി കിച്ചണിലാ… നീ ഇവിടുന്ന് ഒറ്റ ഓട്ടം നേരെ റൂമിൽ, എന്നിട്ടു ഇനി ബ്രേക്ഫാസ്റ് കഴിക്കാൻ മാത്രം ഇറങ്ങിയാൽ മതി,….മിക്കവാറും നമുക്ക് രണ്ടുപേർക്കും ഇന്ന് വയറു നിറച്ചു കിട്ടും.”

രാഹുൽ പറഞ്ഞത് കേട്ട അനഘ ദയനീയമായി അവനെ നോക്കി.
അടുത്ത സെക്കന്റിൽ വാണം വിട്ട പോലെ ഓടി അവളുടെ റൂമിൽ കയറി വാതിലടച്ചു.

റൂമിൽ രാഹുലിന് അവൾ നിറഞ്ഞിരിക്കുന്ന പോലെ തോന്നി.
കഴുത്തിലെ നനവിനെ അവൻ കൈകൊണ്ടു തൊട്ടു, ബെഡിലും ഷീറ്റിലും അവനു അവളുടെ മണം കിട്ടി,…
എവിടെയൊക്കെയോ മറന്നു മരിച്ചു മണ്ണടിഞ്ഞ ഏതോ വികാരങ്ങൾ വീണ്ടും നാമ്പിടുന്ന പോലെ അവനു തോന്നി.

കുളിച്ചു ഇറങ്ങി ഡൈനിങ്ങ് ടേബിളിൽ ഇരിക്കുമ്പോൾ അവൻ വന്നിട്ടുണ്ടെന്ന് ഉറപ്പു വരുതിയിട്ടാണ് അനഘ വന്നിരുന്നത്.

രണ്ടു പേരും തലയും കുമ്പിട്ടു ഇരുന്നു ദോശയും ചമ്മന്തിയും ഉറുമ്പ് തിന്നുന്ന പോലെ തിന്നു തുടങ്ങി ഇടയ്ക്ക് കണ്ണുകൾ കൊണ്ട് ആശങ്കയും ചോദ്യങ്ങളും കൈമാറി…
എന്നാൽ പാർവതിയോ ദീപനോ സാധാരണ കാര്യങ്ങൾ പറഞ്ഞതല്ലാതെ രാവിലത്തെ കാര്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടാതെ കഴിച്ചെഴുന്നേറ്റു പോയതും രണ്ടു പേരുടെയും കൺഫ്യൂഷൻ അവരുടെ തല തിന്നാൻ തുടങ്ങി.
“ഡാ…അവരെന്താടാ രാവിലത്തെ കുറിച്ചൊന്നും ചോദിക്കാതിരുന്നെ….ഇനി കണ്ടിട്ടുണ്ടാവില്ലേ…”

ഓഫീസിൽ ഇരുന്നതും എത്തിയത് അനഖയുടെ കാൾ ആയിരുന്നു.

“ഏയ്….അറിയാതെ ഇരിക്കാനൊന്നും വഴി ഇല്ല, ഇനി വേറെ എന്തേലും ആവുമോ….അല്ലേൽ നമുക്ക് തന്നെ അങ്ങോട്ട് പറഞ്ഞാലോ…ചുമ്മാ കിടന്നു ഉറങ്ങിപോയതാണെന്നു….”

“പോടാ…അതങ്ങോട്ടു കയറി ഒന്നുമില്ലെന്ന് അറിയിക്കാൻ പറഞ്ഞ പോലെ ആവില്ലേ…
വൈകിട്ട് നോക്കാം എന്തായാലും…”

അനഘ ഫോൺ വെച്ചിരുന്നു തന്റെ ജോലി തുടങ്ങി,…
രാഹുൽ പക്ഷെ അപ്പോഴും രാവിലത്തെ ആഹ് നനുത്ത സ്പര്ശനത്തിൽ മുങ്ങി ഇരിക്കുകയായിരുന്നു, അവളുടെ ചൂടും നനവും ഇപ്പോഴും അവനെ തൊടുന്ന പോലെ അവനു തോന്നി.

Leave a Reply

Your email address will not be published. Required fields are marked *