എന്നാൽ സന്ധ്യയുടെ കൈ കുടഞ്ഞെറിഞ്ഞു അവന്റെ കഴുത്തിൽ തൂങ്ങി.
“ഇനി ഓൺസൈറ്റ് അല്ല….എന്തിന്റെ പേരിലാണേലും…എന്നോട് ഒറ്റയ്ക്ക് ഒരിടത്തും പോവാൻ പറയരുത്….
ഒരു വര്ഷം ഞാൻ അനുഭവിച്ചത് എന്താണ് എന്നറിയോ…..ഇനി അകന്നു നിന്നുള്ള സ്നേഹം അറിയലൊന്നും വേണ്ട….എനിക്ക് നീ ഇല്ലാതെ പറ്റത്തില്ല….”
കണ്ണ് നിറച്ചു അനഘ പറഞ്ഞ ശേഷം അവന്റെ നെഞ്ചിൽ ചാഞ്ഞു നിന്നു.
യാത്രയാക്കാൻ വന്നവരും തിരിച്ചു പോകുന്നവരും എല്ലാം തങ്ങളെ നോക്കുന്നത് കണ്ട രാഹുൽ അവളെയും ചുറ്റിപ്പിടിച്ചു കൊണ്ട് കാറിനടുത്തേക്ക് നടന്നു.
ലഗ്ഗേജ് എടുത്തു ഡിക്കിയിൽ വെച്ച ശേഷം സന്ധ്യ പിൻസീറ്റിൽ ഇരുന്നു.
തന്റെ കാറിൽ രാഹുലിന്റെ കയ്യും ചുറ്റി തോളിൽ ചാരി ഇരിക്കുന്ന അനഖയെ നോക്കി ചിരിച്ചുകൊണ്ട് രാഹുൽ ഓർത്തത് ഒരു വര്ഷം മുൻപ് ഓൺസൈറ്റ് കിട്ടിയപ്പോൾ അനഖയെ പറഞ്ഞയക്കാൻ പെട്ട പാടിനെക്കുറിച്ചായിരുന്നു. അന്ന് അവനു പ്രതീക്ഷ നൽകിയത് മാധവിക്കുട്ടി ആയിരുന്നു.
“സ്വന്തമാക്കണം എന്നാഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക…
തിരിച്ചെത്തിയാൽ അത് നിങ്ങളുടേതാണ്, അല്ലെങ്കിൽ അത് മറ്റാരുടേതോ ആണ്…”
ഇന്ന് ഇവിടെ അവന്റെ അനു കയ്യും മുറുക്കെപിടിച്ചു തോളിൽ ചാരി ഇരുന്നു ഒരു വർഷത്തെ പരിഭവങ്ങൾ പറഞ്ഞു തീർക്കുമ്പോൾ ഒരു ജമത്തിലേക്കുള്ള സ്വപ്‌നങ്ങൾ ഇന്നിവിടെ പൂർത്തിയായ നിർവൃതിയിൽ ആയിരുന്നു രാഹുൽ.
പതിഞ്ഞ താളത്തിൽ അവന്റെ ഹൃദയം പാടുമ്പോൾ വീട്ടിൽ അവരെ കാത്തു നിറവയറുമായി പാർവതി
കാത്തിരിക്കുന്നുണ്ടായിരുന്നു…
“My hearts a stereo…
It beats for you
So listen close…
Hear my thoughts in every notes…
Oh oh…
Make me your radio
Turn me up when you feel low
This melody was meant for you….
Just sing along to my stereo…”
ഈ കഥ കോഴി അല്ലാത്ത ഒരു കഥാപാത്രം തരണം എന്ന് പറഞ്ഞ പ്രിയപ്പെട്ട പി വി സെർ നു നൽകുന്നു.
ഒപ്പം സ്നേഹിച്ചിട്ടും വീണുപോയവർക്ക്, എഴുന്നേറ്റു നില്ക്കാൻ മനസ്സുണ്ടെങ്കിൽ സ്നേഹവും ജീവിതവും ഇനിയും ഒരുപാട് ബാക്കി ഉണ്ടെന്നു പറയാനും കൂടി ഉള്ള എന്റെ ഒരു ചെറിയ ശ്രെമം ആയി കണ്ടാൽ മതി.
തന്ന സ്നേഹത്തിനു തിരികെത്തരാനും സ്നേഹം മാത്രം….
അവസാനിച്ചു…❤❤❤
സ്നേഹപൂർവ്വം…❤❤❤
