വഴി തെറ്റിയ കാമുകൻ – 10 15

നിങ്ങളിവിടെ ചാർജ് എടുക്കുമ്പോ ഇവിടുത്തെ ജനസംഖ്യ് പുതിയ താമസക്കാർ ഉൾപ്പടെ പതിനെട്ടായിരത്തി ഇരുന്നൂറ്റി നല്പത്തിമൂന്ന് അതായത് പത്തായിരത്തി എണൂറ്റി മുപ്പത്തി ഒന്ന് ആളുകൾ വർധിച്ചപ്പോ കൃഷി ഭൂമിയുടെ അളവ് പതിനെട്ടേ പോയിന്റ് ഒന്ന് നെൽവയലിന്റെ അളവ് പതിനാറെ പോയിന്റ് ആറ്

ഇപ്പൊ ജനസംഖ്യ് ഇരുപത്തി ഏഴായിരത്തി ആറന്നൂറ്റി എൺപത്തിരണ്ട് ആവുമ്പോ അതായത് വെറും ഒൻപതിനായിരത്തി നാന്നൂറ്റി മുപ്പത്തി ഒൻപത് പേരുടെ വർദ്ധനവ് ഉണ്ടായപ്പോയേക്കും കൃഷി ഭൂമി പതിനാലെ പോയിന്റ് മൂന്നിലേക്ക് ചുരുങ്ങി നെൽപാടം വെറും അഞ്ച് പോയിന്റ് ഒൻപത് സ്ക്വയർ കിലോമീറ്ററിലേക്ക് ചുരുങ്ങി അതിൽ തന്നെ മൂന്ന് സ്ക്വയർ കിലോമീറ്ററിൽ താഴെ ചില ചെറിയ ചെറിയ കർഷകർ മാത്രമാണ് നെല്ല് ഉൽപാതിപ്പിക്കുന്നത് ബാക്കി ഭാഗം മുഴുവനും തരിശ്നിലമായി കിടപ്പാണ്

ഈ പഞ്ചായത്തിൽ നിങ്ങളുടെ സേവനത്തിന്റെ ഭാഗമായി ഉണ്ടായ നേട്ടമിതാണ്

ആണ്ടിലും സങ്ക്രാന്തിക്കും എന്തേലും കുറച്ച് തൈകൾ കൊടുക്കുന്നതും വിത്തും വളവും കൊടുക്കുന്നതുമല്ലാതെ ഈ കൊടുക്കുന്നതെല്ലാം ഉപയോഗിക്കപെടുന്നുണ്ടോ… ഈ പഞ്ചായത്തിലെ കർഷകരുടെ പ്രശ്നമെന്താണ് എന്നൊക്കെ നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ…

അതുകൊണ്ട് നിങ്ങളിനി ഒരക്ഷരം മിണ്ടിയാൽ ഞങ്ങളെ തനി സ്വഭാവം നിങ്ങള് കാണും

അവൻ പറയുന്നത് സത്യമായത് കൊണ്ട്തന്നെ ഞാനൊന്നും പറയാൻ നിന്നില്ല അയാളോട് ബിച്ചു പറഞ്ഞത് കേട്ട് തലക്കനം ഉള്ള അയാൾക്കിട്ട് തട്ട് കിട്ടിയ സന്തോഷവും കൂടെ ഞങ്ങൾക്കിട്ടും കിട്ടുമോ എന്ന സംശയവും മറ്റുള്ളവരിൽ നിറഞ്ഞു നിന്നു

(ഞാൻ എല്ലാരേയും നോക്കി) ഞങ്ങൾക്ക് പ്രതേകിച്ചു പറയാനൊന്നുമില്ല… നിങ്ങളിന്നലെ പാസാക്കിയ ബില്ലനുസരിച്ച് തന്നലിസ്റ്റിൽ ഉള്ള എല്ലാവർക്കും നിങ്ങൾ നാളെത്തന്നെ നോട്ടീസയക്കുന്നു… ഒരു മാസത്തിനുള്ളിൽ കൃഷി ചെയ്യാത്ത എല്ലാ നെൽ വയലുകളും പിടിച്ചെടുക്കും എന്നറിയിക്കുന്നു… കൃഷി ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ സ്ഥലം പഞ്ചായത്തിനു തരാൻ താല്പര്യമില്ലെങ്കിൽ ഞങ്ങളെ കോണ്ടാക്റ്റ് ചെയ്യിച്ചാൽ സ്ഥലം വിലകൊടുത്തു വാങ്ങാൻ ഞങ്ങൾ തയ്യാറാണ്…

ബിച്ചു : വേറേ എന്തെങ്കിലും പറയാനുണ്ടോ…

പ്രതിപക്ഷ നേതാവ് : അല്ല ജനങ്ങൾ എതിർത്താൽ എന്ത് ചെയ്യും…

ബിച്ചു : അത് നേരിടേണ്ടത് നിങ്ങളാണ്…

ഹേയ്… അങ്ങനല്ല ബിച്ചൂ ജനങ്ങൾ എതിർക്കില്ല… കാരണം ഇവിടെ കൃഷി ചെയ്യാത്തവർ ആരും സമൂഹത്തിൽ ഇറങ്ങി ജനങ്ങളോട് നല്ലരീതിയിൽ ഇടപെടുന്നവരല്ല… ഇനി എതിർപ്പുമായി ആരെങ്കിലും വന്നാൽ നാട്ടിലെ നെൽവയലുകൾ സംരക്ഷിക്കാൻ ആണെന്ന് പറയണം… അയക്കേണ്ട നോട്ടീസ് നിങ്ങൾ തന്ന പഞ്ചായത്ത് ലേറ്റർപാടിൽ പ്രിന്റ് ചെയ്തു സീൽ വെച്ച് കവറിൽ ഇട്ട് അഡ്ഡ്രസ് എഴുതി ഓരോ മെമ്പർമാരുടെയും വാർഡ് തിരിച്ച് നാളെ എട്ടുമണിക്ക് ഓരോ മെമ്പർമാരുടെയും വീട്ടിൽ എത്തും നേരിട്ട് ഓരോ അഡ്രസ്സിലും എത്തിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത് സീലുകൾ നാളെ കാലത്ത് പ്രസിഡന്റ്റിന്റെയും കൃഷി ഓഫീസറുടെയും കൈയിൽ എത്തും

ബിച്ചു : മുകളിൽ നിന്ന് നിങ്ങൾക്ക് ഇതിനെതിരെ ഒരു പ്രഷറും ഉണ്ടാവില്ല… ഇനി എന്തേലും പറയാനുണ്ടോ…

പ്രസിഡന്റ് : ആർക്കും ഒന്നും പറയാനില്ലേൽ നമുക്ക് അങ്ങനെ തന്നെ തീരുമാനിക്കാം…

ആർക്കേലും എതിർപ്പുണ്ടെങ്കിൽ ഇപ്പൊ പറയണം…

പ്രസിഡന്റ് : എതിർക്കുന്നവർക്ക് കൈ പോകാം…

ആരും പോക്കാത്തത് കണ്ട് അനുകൂലിക്കുന്നവരോട് കൈപൊക്കാൻ പറഞ്ഞതും എല്ലാവരും കൈ പൊക്കി പിരിയാം എന്ന് പറഞ്ഞു എല്ലാവരും പോയിതുടങ്ങുന്ന കൂട്ടത്തിൽ ഞാനും ബിച്ചുവും ഇറങ്ങി അല്പദൂരം പോയതും എല്ലാരും പോയെന്ന് പ്രസിഡന്റിന്റെ വിളി വന്നു തിരികെ ചെല്ലുമ്പോ പ്രസിഡന്റും പ്രതിപക്ഷത്തെ അടക്കം നാല് മെമ്പർമാരും ഉണ്ട്

പ്രസിഡന്റ് : (ബിച്ചുവിനെ കണ്ടതും അവന്റെ തോളിൽ തല്ലികൊണ്ട്) നീ ആ കണക്കൊക്കെ പറയുന്ന കേട്ടപ്പോ അടുത്തതിനി ഞങ്ങളെ നേരെ വരുമോന്ന് പേടിച്ചുപോയി…

Leave a Reply

Your email address will not be published. Required fields are marked *