ഏകദേശം ഇങ്ങനൊക്കെ തന്നെയാ സാവിത്രി ചേച്ചിയും അത് നിനക്ക് ഓർമയുണ്ടാവണം…
നീ ഇടക്ക് വന്ന് കയറിയില്ലേൽ ഞങ്ങളും ഏതാണ്ട് ഈ അവസ്ഥ തന്നെ ആയിരിക്കില്ലായിരുന്നോ…
അവർക്കെന്തേലും ഡിമാന്റുണ്ടോ…
പെണ്ണാവണം എന്ന് തോന്നുന്നു…
ഹേ…
അവർക്കൊരു ഡിമാന്റുമില്ല… ഒരു കുട്ടിയെ കിട്ടിയാൽ മതി… അല്ലേൽ അങ്ങേർക്ക് എന്താ ഒരു കുറവ് നല്ല ജോലിയുണ്ട് കള്ളുകുടി സിഗരറ്റ് പെണ്ണ്പിടി ഇങ്ങനെ കണ്ട ഒരു ദുശ്ശീലവും ഇല്ല…
നാളെ നമുക്കവിടെവരെയൊന്ന് പോയാലോ…
പോവാം… ആരേലുമുണ്ടോ…
മ്മ്… ഒരാളുണ്ട് പക്ഷേ ഒരു പ്രശ്നമുണ്ട്…
പ്രശ്നമില്ലാത്ത ഒരിടപാടും നമുക്കില്ലല്ലോ…
നമുക്ക് ആദ്യം ഇവരോട് ചോദിക്കാം…
ആരാ… ആള്…
തേൻമൊഴി…
ഹാ… അത് ഞാൻ ഓർത്തില്ല… അല്ല അവൾക്കെന്താ കുഴപ്പം…
അവൾ തമിഴ് ആയോണ്ട് ഇവർക്ക് പറ്റുമോന്നാ… പിന്നെ അവൾ അവിടെവിട്ട് ഇങ്ങോട്ട് വരില്ല…
മ്മ്.. ഇവർക്ക് അങ്ങോട്ട് പോവാൻ പ്രശ്നമൊന്നും ഉണ്ടാവില്ലെന്നാ തോന്നുന്നേ…
മ്മ്…
പുഴയിലേക്ക് ചാടി നീന്തി കുളിച്ചു ഡ്രസ്സ് ചെയ്തു വീട്ടിലേക്ക് നടന്നു
ബിച്ചു : ഞാൻ പോട്ടേ… ഷംസീടെ അടുത്ത് ചെന്നിട്ട് ഉറങ്ങാൻ സുഹൈലിന്റെ അടുത്തെത്തണം…
ശെരി… പിന്നെ നീ സഫാനെ വിളിച്ച് വണ്ടി എന്തായെന്ന് ചോദിക്കാൻ മറക്കണ്ട…
ശെരി…
അവൻ പോയശേഷം എല്ലാരും കഥപറഞ്ഞിരിക്കെ ഉമ്മയും ഉപ്പയും കിടക്കാൻ പോയ പിറകെ അളിയനും ഇത്തയും മുറിയിൽ കയറി ഞങ്ങൾ ആരുപേരും പിന്നെയും കുറേ സമയം സംസാരിച്ചിരുന്ന് ഹാളിൽ പാ വിരിച്ചു നിരന്നു കിടന്നു എന്റെയും മുത്തിന്റെയും നടുവിൽ കിടക്കുന്ന ഇത്ത ഉറങ്ങിയെന്നു തോന്നിയതും എണീറ്റു പോയി വെള്ളം കുടിച്ച് തിരികെ വന്ന് ഇത്ത എന്നെ പിടിച്ചിരിക്കുന്ന കൈ മാറ്റിവെച്ച് ഏന്റെ അടുത്ത് കിടന്നു കവിളിൽ ഉമ്മ വെച്ച അവളെ ഒന്ന് നോക്കി ചേർത്തുപ്പിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു കിടന്ന് പതിയെ ഉറക്കം വന്നു തുടങ്ങിയതും ഫോൺ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു ഫോണിലേക്ക് നോക്കി
കാലിദ് ആണല്ലോ ഇതെന്താ ഈ സമയത്ത്
അസ്സലാമുഅലൈക്കും
വ അലൈകും അസ്സലാം
ഷെബീ ഒരു പ്രശ്നം ഉണ്ട് ദിവ്യെടെ മതറിന് സുഖമില്ല ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ് ഇപ്പോഴാ ഫോൺ വന്നേ കണ്ടീഷൻ ഇത്തിരി സീരിയസ് ആണെന്നാ പറഞ്ഞേ… ഓപ്പറേഷൻ ചെയ്യാൻ കൺസേൺ ഒപ്പിടാൻ ഇവൾ ചെല്ലണമെന്ന്…അവളെ എത്രയും പെട്ടന്ന് അവിടെ എത്തിക്കണമായിരുന്നു എന്താ ചെയ്യുക…
ഫ്ലൈറ്റ് അവൈലബിൾ ഉണ്ടോ എന്ന് നോക്കട്ടെ ഇല്ലെങ്കിൽ ഓൺ റോഡ് പോവാം അവളോട് റെഡിയായിക്കൊള്ളാൻ പറ ഞാൻ ഇപ്പൊത്തന്നെ അങ്ങോട്ട് തിരിക്കാം…
ശെരി…
ഫോണിന്റെ റിങ്ങും സംസാരവും കേട്ട് എല്ലാരും എണീറ്റു
ഇത്ത : എന്താ…
ഒരു ചെറിയ പ്രശ്നം എനിക്കൊന്നു കൊച്ചി വരെ പോണം…
മുത്ത് : എന്ത് പറ്റി ആരാ വിളിച്ചേ…
കഫീലാണ്…
ട്രാവൽസിലേക്ക് വിളിച്ചു
ജാസറേ ഒരു ഹെല്പ് വേണം…
പറയ്…
കാലിക്കറ്റ് ടു കൊച്ചി ഫ്ലൈറ്റ് അവൈലബിൾ ഉണ്ടോ എന്ന് നോക്കൂ… എത്രയും പെട്ടന്ന്…
ഇപ്പോ നോക്കാം…
ഇത്ത : എന്താടാ എന്തേലും പ്രശ്നമുണ്ടോ…
ഹാ… ദിവ്യേടെ അമ്മ ഹോസ്പിറ്റലിൽ ആണെന്ന് ഇവള് ചെല്ലാതെ കൺസെൺ ഒപ്പിടാൻ ആളില്ല… പെട്ടന്ന് അവളെ അവിടെ എത്തിക്കണം…
ജാസറിന്റെ കാൾ വന്നു
പറയെടാ…
നാളെ കാലത്തെ ഉള്ളൂ… എടുക്കണോ…
താങ്ക്സ് ഡാ… അത് പോര… എങ്കി ഓൺ റോഡ് നോക്കാം…പ്ലാനിൽ ചേഞ്ച് ഉണ്ടെങ്കിൽ ഞാൻ വിളിക്കാം…
ശെരി…
മുത്ത് : ഉറക്കത്തിൽ എഴുനേറ്റ് പോകുവല്ലേ ഒറ്റയ്ക്ക് പോവണ്ട ഞാനും വരാം…
വേണ്ട ഞാൻ പോയിട്ട് വരാം…
ഇത്ത : അവളും പോരട്ടെ… അതാ നല്ലത്…
ഒരുങ്ങാനൊന്നും സമയമില്ല…
മുത്ത് : ഒരുങ്ങൊന്നും വേണ്ട… ഒന്നു മുഖം കഴുകി ഇത്താന്റെ പർദ്ദ എടുത്തിട്ടാൽ മതി…
എന്നാൽ പെട്ടന്ന് റെഡിയാവ്…
കാലിദിനെ വിളിച്ച് ഫ്ലൈറ്റ് അവൈലബിൾ അല്ലാത്ത കാര്യം പറഞ്ഞു ഞാൻ എത്രയും പെട്ടന്ന് എത്താം…
മുറ്റത്തേക്ക് ഇറങ്ങിയതും മുറ്റത്തെ പ്ലാവിൻ കൊമ്പിലിരുന്നു കാലൻ കോഴി ഉച്ചത്തിൽ കൂവി യതും എല്ലാരുമൊന്ന് ഞെട്ടി…
വണ്ടിയെടുത്തു സീറ്റ്ബെൽറ്റ് ഇട്ടുകൊണ്ട് വണ്ടിയുടെ വേഗം കൂട്ടി ഹൈവേ ലക്ഷ്യം വെച്ച് വണ്ടി കുതിച്ചു ഹൈവെയിൽ കയറിയതും വണ്ടി ഹൈസ്പ്പീഡിൽ മുന്നോട്ട് കുതിക്കാൻ തുടങ്ങി വീട്ടിൽ എത്തി ബെല്ലടിച്ചതും ഖാലിദ് വന്ന് വാതിൽ തുറന്നു
