വഴി തെറ്റിയ കാമുകൻ – 10 15

മെ സുമ : അതേതായാലും നന്നായി അവസാനം ഭീഷണി കൂടെ ആയപ്പോ ചെറുതായിട്ട് പിൻ വലിവുള്ളോരും അടങ്ങി…

മ്മ്… എല്ലാം നമുക്ക് വേണ്ട നമ്മുടെ ഉദ്ദേശം കൃഷി നടക്കണം എന്ന് മാത്രമാണ് അതിന് അവർ തയ്യാറായാൽ നമുക്ക് ആ സ്ഥലം വേണ്ട അല്ലാത്തപക്ഷം വിലകൊടുത്തു വാങ്ങിക്കാൻ ഞങ്ങളും പിടിച്ചെടുക്കാൻ നിങ്ങളും തയ്യാറാവണം…

ബിച്ചു : ഞങ്ങൾ പറഞ്ഞല്ലോ ശെരിക്കും അതിൽ ഞങ്ങൾക്ക് വേണ്ടത് പായിപ്പാട്ടെ ആ വയലുകൾ മാത്രമാണ് എന്നിട്ടും ബാക്കികൂടെ വാങ്ങാം എന്ന് കരുതുന്നത് പൈസക്കൊണ്ട് വേറേ ആവശ്യമില്ലാഞ്ഞിട്ടല്ല…

മെ സീജ : അറിയാടാ… അതുകൊണ്ടല്ലേ ഡോക്ടർ ഇങ്ങനൊരു പ്രെപ്പോസലുമായി വന്നപ്പോ ഞങ്ങൾ കൂടെ നിക്കാം എന്ന് പറഞ്ഞത്… നിങ്ങൾക്ക് പറ്റുമെങ്കിൽ ഗവണ്മെന്റ് ഹെൽത്ത് സെന്റർ ഒന്ന് വെള്ളത്തിന്റെ പ്രശ്നം പരിഹരിച്ചു തരാൻ അല്ലാതെ…ഞങ്ങളാരും നിങ്ങളോട് പൈസ പോലും ആവശ്യപ്പെട്ടില്ലല്ലോ…

പ്ര രമ : ഞങ്ങൾ അത് പറഞ്ഞപ്പോ നിങ്ങളുടെ കാര്യം ശെരിയാവാൻ പോലും കാത്തു നിൽക്കാതെ തന്നെ പെയിന്റിംഗ് മുതൽ ബെഡ് വരെ എല്ലാം ചെയ്ത് ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ പോലെ നിങ്ങൾ ആക്കിത്തന്നപ്പോ നിങ്ങൾ ആവശ്യപ്പെട്ട കാര്യത്തിന് ഞങ്ങൾ എന്തായാലും കൂടെ നിൽക്കും എന്ന് ഞങ്ങൾ തീരുമാനിച്ചതാ…

മെ ജയ : നാട്ടിൽ കൃഷിയും നടക്കും കുറേപേർക്ക് ജോലിയും ആവും ഒരു നല്ല കാര്യമല്ലേ…

പ്ര രമ : ഇത് കഴിഞ്ഞാൽ ആ കൃഷി ഓഫീസറെ മാറ്റി കൃഷിയോട് താല്പര്യമുള്ള ആരെയെങ്കിലും കണ്ടുപിടിച്ച് അവിടേക്ക് പോസ്റ്റ് ചെയ്യിച്ചാൽ നന്നാവും…

ബിച്ചു : അതൊക്കെ ഏർപ്പാടാക്കി കൃഷിയോഫീസിൽ ഉള്ള ഫീൽഡ് വിസിറ്റ് ചെയ്യുന്ന ഒരാൾ ഒഴികെ ബാക്കി എല്ലാർക്കും ട്രാൻസ്ഫർ…

പ്ര രമ : ഇത്രയും സ്ഥലം വാങ്ങാൻ ഉള്ള പൈസയൊക്കെ നിങ്ങളെ കൈയിൽ ഉണ്ടോടാ…

ബിച്ചു : ചേച്ചിയോട് ഇത്ത പറഞ്ഞിട്ടുണ്ടാവും ഞങ്ങളെ പറ്റി… എന്നാലും പറയുവാ ചെയ്തു തീർക്കാൻ പറ്റും എന്നുറപ്പുള്ള കാര്യങ്ങൾക്ക് മാത്രമേ ഞങ്ങൾ നിൽക്കൂ… ഇത് ആര് കൂടെ നിന്നാലും ആര് പിറകീന്നു കുത്തിയാലും ഞങ്ങൾ നടത്തും… അതിനി ആരെ കൊന്നിട്ടാണ് എങ്കിലും.

പ്ര രമ : എന്തിനായാലും ഞങ്ങൾ കൂടെ ഉണ്ട്

പായിപ്പാട്ടെ വയൽ അതെന്റെ ഉമ്മാന്റെ പേരിൽ വേണം അവിടുത്തെ തമ്പ്രാക്കൻ മാരുടെ ആട്ടും തുപ്പും കേട്ട് അവിടുത്തെ ചേറിൽ പണിയെടുത്ത ഉമ്മാനെ ആ സ്ഥലത്തിന് ഉടമസ്ഥയാക്കണം എന്നത് ഏന്റെ വാശിയാ… അത് ഞാൻ അധ്വാനിച്ചുണ്ടാക്കിയ പൈസക്കൊണ്ടാവണം എന്ന നിർബന്ധം കൊണ്ടാണ് ഇതിത്രയും വൈകിയത്…

മെ ശ്രീജ : എല്ലാം ശെരിയാവുമെടാ… നിങ്ങളെ പോലെ ചിന്തിക്കുന്ന മക്കളുണ്ടെൽ തന്നെ എല്ലാം തന്നെ ശെരിയായിക്കോളും…

അവിടുന്നിറങ്ങി ആശാന്റെ വീട്ടിലെത്തുമ്പോ അനുവും മൂസിയും കസേരയിലിരിപ്പുണ്ട് അവിടെ ഉണ്ട് പന്തൽ പണിയൊക്കെ ഗംഭീരം എന്ന് പറയേണ്ടുന്ന തരത്തിൽ തന്നെ ചെയ്തിട്ടുണ്ട് കല്യാണം അറിയാൻ വന്ന ബന്തുക്കൾക്കും നാട്ടുകാർക്കും ഇടയിൽ വെള്ള മുണ്ടും ഷർട്ടും ഇട്ട് തലയെടുപ്പോടെ നടക്കുന്ന ആശാനെ കണ്ടപ്പോ തന്നെ മനസ് നിറഞ്ഞു ആശാൻ ഞങ്ങളെ കണ്ടതും

ആശാൻ : നിങ്ങളെവിടെയിരുന്നിതുവരെ… പിള്ളേര് എത്രനേരായി നിങ്ങളെ കാത്തിരിക്കുന്നു…

ചെറിയ പണിയിൽ പെട്ടുപോയാശാനേ…

ആശാൻ : അകത്തേക്ക് ചെല്ല് പെണ്ണിന് മൈലാഞ്ചി ഇടുന്നുണ്ട്

ഞങ്ങൾ അകത്തേക്ക് കയറി എല്ലാരുടെ മുഖത്തും കല്യാണ തെളിച്ചം നിറഞ്ഞു നിൽപ്പുണ്ട് ഞങ്ങളെ കണ്ട് അടുത്തേക്ക് വന്നു തോളിൽ തല്ലികൊണ്ട്

ജാനുവേച്ചി (ആശാന്റെ ഭാര്യ) : എത്ര കാലായി നിന്നെ ഇങ്ങോട്ടൊന്നു കണ്ടിട്ട്… നിനക്കൊരു മാറ്റോം ഇല്ലാലോ… ആശാൻ പറഞ്ഞപ്പോ ഞാൻ പറഞ്ഞതാ നിന്നോടൊന്നിങ്ങോട്ട് വരാൻ പറയാൻ അപ്പൊ മൂപ്പര് പറഞ്ഞു നീ ആശുപത്രിയൊക്കെയായി എന്തൊക്കെയോ തിരക്കിലാണെന്ന്… കല്യാണം ഉറപ്പിച്ചപ്പോ തൊട്ട് ആശാന്റെ മനസീ സങ്കടമായിരുന്നു ഇപ്പൊ ആള് ഭയങ്കര സന്തോഷത്തിലാ… രാജീവൻ എന്ത് ചെയ്യണേലും മൂപ്പരോട് ചോദിച്ചിട്ടെ ചെയ്യുന്നുള്ളൂ… നീ ആശാനേ കണ്ടോ…

Leave a Reply

Your email address will not be published. Required fields are marked *