ചേച്ചി : നിന്നെ മുറിയിൽ കണ്ടപ്പോഴേ എനിക്ക് തോന്നിയതാ എന്തോ കാക്കാനായിരിക്കുമെന്ന്… കള്ളാ… നിന്നെ ഞാൻ കാണിച്ചുതാരാടാ… എന്തൊക്കെയോ വലിയ വായിൽ വിളിച്ച് പറയുന്ന അവരോട് ഒന്നും പറയാതെ അവിടുന്നിറങ്ങി നേരെ ചെന്നത് വർക്ഷോപ്പിലേക്കാണ് അവിടെ ചെന്ന് കൈകഴുകി ടൂൾ ബോക്സിൽ സ്പാനർ തപ്പികൊണ്ടിരിക്കെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ ഉറ്റിവീണുകൊണ്ടിരുന്നു പുറകിൽ ഹവായി ചെരുപ്പിന്റെ ശബ്ദം കേട്ടപ്പോയെ കണ്ണ് തുടച്ചു തപ്പിയെടുത്ത സ്പാനറുമായി എഞ്ചിന് അടുത്തേക്ക് നടക്കുമ്പോഴേക്കും കൈയിൽപിടി വീണു എന്നെ തിരിച്ചു നിർത്തി ചേർത്തുപിടിച്ച ആശാന്റെ നെഞ്ചിന്റെ പാതിയിൽ തല അമരുമ്പോ കണ്ണുനീര് പൊടിയാതെ അനങ്ങാതെ നിന്നു
സാരോല്ലടാ പോട്ടെ…
മ്മ്… നാളെ പരീക്ഷയാ പോവാതിരിക്കാൻ പറ്റില്ല… പണി തീർക്കാനുണ്ട്…
ആശാന്റെ പിടി വിടീച്ചു കൊണ്ട് എഞ്ചിൻ സെറ്റ് ചെയ്യാൻ തുടങ്ങി
അവക്ക് നിന്നെ ഇഷ്ടമല്ല അല്ലേടാ…
ആശാനേ നോക്കി ചിരിച്ചു
സാരോല്ലടാ… വിട്ടേക്ക്… നമ്മളൊക്കെ ഈ കരീലും ഗ്രീസിലും പണിയെടുക്കുന്നൊരല്ലേ… ആർക്കുമൊരു വിലയുണ്ടാവില്ല…
(ചിരിച്ചോണ്ട്) അതെന്താ… ഈ പണി അത്രക്ക് മോശാണോ…
പോടാ… എനിക്കതല്ല എന്നാലും അതെങ്ങനെ നിന്റെ മുണ്ടിൽ വന്നൂന്നാ…
(ചിരിയോടെ)ഞാനെടുത്തതാണാശാനേ…
അതെനിക്കറിയാടാ… എടുത്താ ശെരിക്ക് വെക്കണ്ടേ ഇങ്ങനൊക്കെ വീഴാമോ…
അതുവരെ ആശാൻ എന്റെമുന്നിൽ എടുത്തണിഞ്ഞ ഗൗരവത്തിന്റെ മുഖം മൂടി അഴിഞ്ഞു വീഴുകയായിരുന്നന്ന്
പൂച്ച പൂട പോലും കിളിർക്കാത്ത വെളുത്ത മുഖത്ത് പൊങ്ങിനിൽക്കുന്ന വിരലടയാളം കവിളിൽ ചുവന്നു കിടക്കുന്നുണ്ടാവും എന്നറിയുന്ന കൊണ്ട് ഇച്ചിരെ പഴയ ഗ്രീസ് ആ കവിളിലും മുഖത്തും കൈയിലും അവിടവിടെയായും തേച്ചുവെച്ചു
വൈകി വീട്ടിലെത്തുമ്പോ ഇത്തയും ഉമ്മയും ഉറങ്ങിയിട്ടുണ്ടാവണേ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചെങ്കിലും അവർ മൂന്ന്പേരും കോലയിൽ എന്നെ കാത്തിരിപ്പുണ്ടായിരുന്നു വെളിച്ചത്തിലെത്തിയതും
ഷെബിത്ത : നീയെന്താടാ… കരിയോയലിൽവീണോ… എന്തായാലും ഇപ്പൊ ഒരു ചന്ധമൊക്കെ ഉണ്ട്
ഇന്നിത്തിരി വൈകി നിങ്ങൾ കിടന്നോ ഞാൻ കഴിച്ചിട്ടാ വന്നേ
കുളിച്ചു വന്ന് കിടക്കുമ്പോഴും ഇത്ത വന്ന്നോക്കുമോ എന്ന പേടികൊണ്ട് ഇടതുവശം ചരിഞ്ഞു കിടന്നു കുറച്ചു സമയത്തിന് ശേഷം അവൾ വന്ന് തലയിൽ തലോടുന്നതും കവിളിൽ ഉമ്മവെക്കുന്നതും അറിഞ്ഞെങ്കിലും അനങ്ങാതെ കിടന്നു നാലുമണിക്ക് എണീറ്റ് പുഴയിൽ പോയി കുളിച്ചു യൂണിഫോം ബാഗിൽ വെച്ച് ഉമ്മ ഉണർന്നുവരുന്ന കണ്ടതും വർഷാപ്പിൽ പണിയുണ്ട് എന്നും പറഞ്ഞു ഉമ്മാന്റെ മറുപടി കാക്കാതെ പോവുമ്പോഴും മുഖത്തെ നീര് മായാൻ എന്ത് ചെയ്യും ഇന്നും ഇന്നലെത്തെ പോലെ ചെയ്യാൻ പറ്റില്ല അങ്ങനെ ചെയ്താൽ എന്തായാലും ഇത്ത പോക്കും.
കാക്കൂ…കാക്കു ഞാൻ പറേന്നെ ഒന്നും കേൾക്കുന്നില്ലേ…
ഹേ… എന്താ പറഞ്ഞേ…
എന്താ ഭക്ഷണം കഴിക്കാതിരിക്കുന്നെ… മുഖമൊക്കെന്താ വല്ലാതിരിക്കുന്നെ…
ഒന്നൂല്ല…
കൈകഴുകി വരുന്ന ജിഷേച്ചി എന്നെകണ്ട് അസതെന്ന് നൊടിഞ്ഞോണ്ട് പോകുന്നത് കണ്ടു
തൊണ്ട വരളുന്ന പോലെ…
കുഴച്ച ചോറ് പ്ളേറ്റിലേക്കിട്ട് കസേരയിലേക്ക് ചാരിയിരുന്നു
എന്താ… കാക്കൂ… എന്ത് പറ്റി എന്തേലും പ്രശ്നമുണ്ടോ…
ഹേയ്…
പറ കാക്കൂ… എന്താ… എനിക്ക് പേടിയാവുന്നു…
ഒന്നൂല്ല… നീ ഭക്ഷണം കഴിച്ചേ…
(അവൾ തിരിഞ്ഞു ബിച്ചുവിനെ നോക്കി) ചേട്ടാ… ഒന്നിങ്ങോട്ട് വന്നേ…
ബിച്ചു അടുത്തേക്ക് വന്നു
ബിച്ചു : നീയെന്താ വിയർത്തിരിക്കുന്നെ… എന്ത് പറ്റി…
മുത്ത് : അറിയില്ലേട്ടാ ഞാനും കുറേനേരായി ചോദിക്കുന്നു
ഒന്നൂല്ലടാ… ഭയങ്കര ചൂട്… അതാ…
ആശാൻ : എന്താടാ… എന്തുപറ്റി…
ബിച്ചു : എന്തെന്നറിയില്ല ഇവനാകെ വിയർത്തു മുഖമൊക്കെ വല്ലാതായി…
അപ്പോഴേക്കും അടുത്തെത്തിയ ആശാൻ എന്നെയും കുഴച്ചുവെച്ച ചോറിലേക്കും നോക്കി
ആശാൻ : എന്താടാ…
ഒന്നൂല്ലാശാനേ… ഭയങ്കര ചൂട്…
ആശാൻ : നീ വാ… അവിടെ ഫാനുണ്ട്…
അവരോട് കഴിക്കാൻ പറഞ്ഞു കൈയും മുഖവും കഴുകി ആശാനൊപ്പം നടന്നു ചുറ്റും നോക്കി ആരുമില്ലെന്നുറപ്പിച്ചു ആശാൻ എന്നെ നോക്കി
