സാംസൻ – 2 3അടിപൊളി  

 

പക്ഷേ ആ ചിന്തകളെ മനസ്സിൽ നിന്നും തൂത്തു കളഞ്ഞിട്ട് ഞാനവളെ നോക്കി.

 

“ഇപ്പൊ എല്ലാ കുറ്റവും എന്റെ തലയിലാക്കി, അല്ലേ..? നിന്റെ കൂട്ടുകാരികളോട് ഞാൻ സംസാരിച്ചാൽ നീയെന്നെ കുറ്റപ്പെടുത്തും, അവർ എന്നോട് സംസാരിച്ചാലും നീയെന്നെ തന്നെയാ കുറ്റപ്പെടുത്തുന്നത്, എനിക്ക് അറിയാത്ത ആളുകള്‍ എന്നെ നോക്കി ചിരിച്ചതിനും എന്നെയാണ് നി കുറ്റപ്പെടുത്തിയത്. അങ്ങനെ തൊട്ടതിനും പിടിച്ചതിനും നീയല്ലേ എന്നെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നത്. അങ്ങനെ നീയെന്നെ കുറ്റപ്പെടുത്തുന്നത് കൊണ്ടല്ലേ അവസാനം സഹിക്കാൻ കഴിയാതെ ഞാൻ ദേഷ്യപ്പെട്ടു പോയത്?”

 

ഞാൻ പറഞ്ഞത് കേട്ട് കുറെ നേരം ചുണ്ടും കൂർപ്പിച്ച് അവളെന്നെ നോക്കി നിന്നു.

 

“ഞാൻ അവരോട് സംസാരിക്കുന്നത് കൊണ്ട്‌ നിനക്ക് എന്താണ് പ്രശ്നം…?” ഞാൻ ചോദിച്ചു.

 

“എനിക്കറിയില്ല…!!” അവള്‍ താഴെ നോക്കി പറഞ്ഞു.

 

“ശരി, ക്യാമ്പസിലുള്ള പെൺകുട്ടികൾ എന്നോട് ചിരിച്ചെന്നു വച്ച്…. കൈ കാണിച്ചെന്നു വച്ച്.. എന്നോടെന്തിന നി ദേഷ്യവും വെറുപ്പും കാണിക്കുന്നത്..?”

 

“എനിക്കറിയില്ല….?” ഒരു കാല്‍ പൊക്കി തറയെ ദേഷ്യത്തില്‍ ചവിട്ടി കൊണ്ടാണ് അവള്‍ പറഞ്ഞത്.

 

അവളുടെ ആ ശാഠ്യം പോലത്തെ പ്രവര്‍ത്തി കണ്ട് എനിക്ക് ചിരി വന്നു.

 

“ശരി, നിനക്ക് അറിയാവുന്ന എന്തെങ്കിലും ഉണ്ടോ..?”

 

“എനിക്കൊന്നും അറിയില്ല…” അവള്‍ ചുണ്ട് കോട്ടി.

 

ഞാൻ കുറെ നേരം അവളെ തന്നെ നോക്കി നിന്നു. അവളുടെ നില്‍പ്പും നിഷ്കളങ്കമായ ഭാവവും കണ്ട് ഒരു ഉമ്മ കൊടുക്കാന്‍ തോന്നി പോയി.

 

“ശരി അതും പോട്ടെ. എന്റെ മോൾക്ക് എന്തേലും പറയാൻ ഉണ്ടെങ്കിൽ അതിനെയെങ്കിലും പറയാമോ..?”

 

“ചേട്ടൻ എന്നോട് പിണങ്ങുന്നതും എന്നോട് ദേഷ്യം കാണിക്കുന്നതും എനിക്ക് ഇഷ്ട്ടല്ല. ക്യാമ്പസിലെ പെണ്‍കുട്ടികളോട് ചേട്ടൻ സ്നേഹവും അടുപ്പവും കാണിക്കുന്നതും എനിക്ക് ഇഷ്ട്ടപ്പെടുന്നില്ല. ആ പെണ്‍കുട്ടികൾ ചേട്ടനെ തൊടുന്നതും എനിക്ക് ഇഷ്ട്ടല്ല. എനിക്ക് തരേണ്ട കരുതലിനെ പകുത്ത് ആര്‍ക്കൊക്കെയൊ ചേട്ടൻ കൊടുക്കുന്നത് എനിക്ക് സഹിക്കുന്നില്ല.”

 

അവള്‍ അത്രയും പറഞ്ഞിട്ട് വേഗം മുന്നോട്ടാഞ്ഞെന്റെ കഴുത്തിനെ കെട്ടിപിടിച്ചു കൊണ്ട്‌ വിതുമ്പി. അവളുടെ ശരീരം വലുതായി എന്റെ ശരീരത്തെ തൊടാതെയാണിരുന്നത്.

 

ഞാനും ഉടനെ അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ മുടിയിലും പുറവും തഴുകി കൊടുക്കാൻ തുടങ്ങിയതും അവളുടെ ശരീരം എന്റെ ശരീരത്തോട് ചേര്‍ന്നു വന്നു. ഒടുവില്‍ ഞങ്ങളുടെ രണ്ട് ശരീരവും കാന്തം പോലെ ഒട്ടി ചേര്‍ന്നതും സാന്ദ്രയുടെ ശരീരം പതിയെ റിലാക്സ് ആവാന്‍ തുടങ്ങി.

 

“എന്റെ മോൾക്ക് എന്താ പറ്റിയത്…? എന്തിനാ ചെറിയ കുഞ്ഞുങ്ങളെ പോലെ ഇങ്ങനെ അസൂയ കാണിക്കുന്നത്..?” അവളുടെ മുടിയില്‍ തഴുകി കൊണ്ട്‌ ഞാൻ ചോദിച്ചു. “നിന്നെ പെട്ടന്ന് കെട്ടിച്ചു വിട്ടാലെ ശരിയാവത്തുള്ളു..” അവളോട് ഞാൻ തമാശ പറഞ്ഞു.

 

പക്ഷേ അവൾ പെട്ടന്ന് പൊട്ടിക്കരയുകയാണ് ചെയ്തത്. ഞാനും കാര്യമറിയാതെ വിഷമിച്ചു നിന്നു.

 

“എന്റെ സാന്ദ്ര കുട്ടി…!” ഞാൻ സ്നേഹത്തോടെ വിളിച്ചു. “എന്റെ പൊന്ന് മോള്ക്ക് എന്താ പറ്റിയത്. എന്ന് മുതലാ തൊട്ടതിനും പിടിച്ചതിനും ഇങ്ങനെ കരയാന്‍ ശീലിച്ചത്. കരയല്ലെ..!!” ഞാൻ ആശ്വസിപ്പിച്ചു.

 

“ചേട്ടന്റെ ഈ മോൾക്ക് കല്യാണവും വേണ്ട. എനിക്ക് ചേട്ടനെ വിട്ട്………” പെട്ടന്ന് അവള്‍ ഇല്ലാത്ത ചുമ ഉണ്ടാക്കി ചുമച്ചിട്ട് പറഞ്ഞു, “എനിക്ക് ചേട്ടനും ചേച്ചി യുടെയും കൂടെ തന്നെ അവസാനം വരെ നില്‍ക്കാനാ ഇഷ്ട്ടം. എന്നെ ആര്‍ക്കും കെട്ടിച്ചു കൊടുക്കരുത്, പ്ലീസ്. എനിക്ക് കല്യാണമേ വേണ്ട. എന്റെ സാമേട്ടനെ വിട്ട് എനിക്കെങ്ങും പോകണ്ട.”

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *