കേൾക്കുന്നവർക്ക് നിസ്സരമാവും അനുഭവിച്ചവർക്കെ അതിൻ്റെ വേദന അറിയൂ…””
ഇതൊക്കെ നമ്മുടെ കല്യാണത്തിന് ശേഷം ഞാൻ മാറ്റിയെടുക്കാം ഏട്ടനെ ഞാൻ പഴയെ ആളാകി മാറ്റും എനിക്ക് ഉറപ്പുണ്ട്….””
എൻ്റെ അഞ്ജലി നീ എന്താ ഞാൻ പറയുന്നത് മനസ്സിലാകാത്തത്… എടോ എനിക്ക് തന്നെ സ്നേഹിക്കാൻ പറ്റില്ല…. താൻ ആഗ്രഹിക്കുന്ന പലതും എനിക്ക് തരാൻ പറ്റില്ല… എപ്പോഴും നമ്മൾ തമ്മിൽ പ്രശ്നം ഉണ്ടാവും…. വെറുതേ നമ്മള് കാരണം വീട്ടുകാരെ കൂടി വിഷമിപ്പിക്കണോ??..””
ഇത്രയും നേരം സൂരജെട്ടൻ ഏട്ടൻ്റെ ഭഗമല്ലെ പറഞത്… എൻ്റെ ഭാഗന്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്കിയെ…. കാണാൻ അഴകുണ്ടെന്ന് വെച്ച് എനിക് പെട്ടെന്ന് കല്ല്യാണം സെറ്റ് ആവുമെന്ന് പുറമെ നിന്നുള്ളവർക്ക് തോന്നും… സൂരജ് ഏട്ടൻ്റെ ആലോചന തന്നെ അഞ്ചാമത്തെതാണ്… മുൻപ് വന്ന മൂന്നെണം മുടങ്ങിയത് നിശ്ചത്തിൻ്റെ അടുത്ത ദിവസങ്ങളിലാണ്… ഒന്ന് മുടങ്ങിയത് ചെറുക്കൻ കല്യാണത്തിൻ്റെ ഒരു മാസം മുൻപ് ഒളിച്ചേടി പോയതാണ്… ഇതൊക്കെ എൻ്റെ ജാതക ദോഷം കൊണ്ടാണെന്ന് ബന്ധുക്കൾ പറയുന്നത്… അത് കാരണം അച്ഛന് അറ്റാക്ക് വരെയും വന്നിട്ടുണ്ട്…. ഏട്ടൻ്റെ വാക്ക് കേട്ട് ഞാൻ ഈ കല്യാണം വേണ്ടെന്ന് വെച്ചാ… അപമാനം താങ്ങാതെ എൻ്റെച്ചൻ മരിച്ചു പോകും…. കല്യാണത്തിന് ഒരു ദിവസം മുന്നെ ഞാൻ വേണ്ടെന്ന് പറഞ്ഞാല് എനിക്ക് പിന്നെ നല്ല കുടുംബത്തില് നിന്ന് ആലോചന വരുമോ?, എല്ലാരും എനിക്ക് വെറാരുമായോ അടുപ്പമുള്ളത് കൊണ്ടാണ് ഇത്രയും കല്യാണം ഞാൻ മുടക്കിയതെന്ന് ആരെങ്കിലും പറഞാൽ.. എനിക്കത് നിഷേധിക്കാൻ ആവുമോ…. എൻ്റെ അച്ഛനും അമ്മയും അനിയത്തിയും എന്നെ പിന്നെ പഴയെ പോലെ സ്നേഹിക്കുമോ…പറ…. ഞാൻ ചോദിച്ചതിന് ഏട്ടൻ മറുപടി പറ “”” കണ്ണുനീർ തുടച്ചുകൊണ്ട് അവള് എൻ്റെ അടുത്തിരുന്നു….
എൻ്റെ ജീവിതം എന്തായാലും എനിക്ക് പ്രശ്നമല്ല ഈ കല്യാണം നടന്നെ തീരൂ…. ഏട്ടൻ ഈ കല്യാണം മുടക്കാൻ എന്നെ കാണാൻ വരുമെന്ന് അമ്മ എനിക് നേരത്തെ സൂചന തന്നിരുന്നു…. ഏട്ടനെ പറ്റി എല്ലാം എനിക്കറിയാം കളവ് പറഞ്ഞു എന്നെ പറ്റിക്കാൻ ശ്രമികണ്ട….എന്തൊക്കെ സംഭവിച്ചാലും ഞാൻ ഈ കള്ളനെ വിട്ട് പോവില്ല…. സൂരജെട്ടാ എൻറെ മരണംവരെ ഇയാളുടെകൂടെ ഞാൻ ഉണ്ടാവും””” അതും പറഞ്ഞു അവള് എൻ്റെ കവിളിൽ ഉമ്മ വെച്ചു…
അത് കിട്ടേണ്ട താമസം ഒരു റോബർട്ടിനെ പോലെ ഞാൻ വേഗം എഴുന്നേറ്റ് വണ്ടി പാർക്ക് ചെയ്ത് സ്ഥലത്തേക്ക് നടന്നു… അവിടെ എന്നെ കാത്ത് ആൽബി ഇരികുന്നുണ്ടായിരുന്നു…. അവൻ എന്നോട് എന്താ സംഭവിച്ചതെന്ന് നൂറു തവണ ചോദിച്ചു ഞാൻ ഒന്നും പറയാതെ വണ്ടി എടുത്ത് പുറത്തേക്ക് ഓടിച്ചു… ഞങൾ പോകുമ്പോ അവള് ആരും കാണാതെ എന്നെ നോക്കി ഫ്ലയിങ് കിസ്സ് തന്നു… ആൽബി അത് കണ്ട് സ്റ്റക്കായി … എന്നിട്ടുമവർ നിർത്തിയില്ല… ഞങ്ങൾ ഗേറ്റ് കടന്നു പോകുന്നത് വരെയും ടാറ്റാ തന്നു…. ആൽബിനെ കൂട്ടി ഞാൻ നേരെ പോയത് കടവിലേക്കാണ്… അവൻ അപ്പോഴും ഓരോന്ന് ചോദിച്ചു…. ഞാൻ അണ്ടി പോയ അണ്ണാനെ പോലെ പുഴയും നോക്കിയിരുന്നു…. സമയം പോയതെന്നും അറിഞ്ഞില്ല… രാത്രി ശ്രീനി വന്നു വിളിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിൽ വന്നത്… അവനെ കണ്ടതും എൻ്റെ കലി മൊത്തം അവൻറെ മേലിൽ തീർന്നു….
എടാ രാഹുലെ ആൽബീ ഓടി വാടാ ഇവൻ എന്നെ കൊല്ലുന്നെ രക്ഷിക്കടാ…. “” അവനെയും കൊണ്ട് ഞാൻ പുഴവക്കിൽ എത്തിയിരുന്നു…. മുക്കി കൊല്ലുകയാണ് എൻ്റെ ഉദ്ദേശം…. കൊല കുറ്റത്തിന് ജയിലിൽ പോയാലും എനിക്ക് പ്രശ്നമല്ല…. അങനെ പോയാൽ അവളെ കെട്ടണ്ടല്ലൊ അതായിരുന്നു മനസ്സിൽ…. … എന്നാ ഓടി വന്ന ആൽബിയും രാഹുലും കൂടെ എന്നെ പിടിച്ച് മാറ്റി….
എന്താടാ… പ്രശ്നം….. നിങ്ങള് എന്തിനാ തല്ലു കൂടിയത്…”” രാഹുൽ ശ്രീനിയെ എഴുന്നേൽപ്പിച്ചു
എനിക്കൊന്നും അറിയാപ്പാടില്ല…. ഇവന് മുഴുത്ത പ്രന്താണ്””…
ഭ്രാന്ത് നിൻ്റെ അച്ഛന് നായെ…. എന്നേകൊണ്ടെന്നും പറയിപ്പികണ്ട… അവൻറെ ഒരു ഊമ്പിയ പ്ലാനും കോപ്പും….””….
