☁️☁️മേഘം പോലെ☁️☁️ – 1 2

എടാ സൈകോ…. അവള് ചത്ത് പോയാൽ ആര് ഉത്തരം പറയും….”” രാഹുൽ ആൽബിയുടെ തലയ്ക്ക് ഒരു കൊട്ട് കൊടുത്തു….

എടാ വിഡ്ഢികളെ നാളെയാണ് കല്യാണം അവള് ഇന്ന് കോളജിൽ പോകില്ല… പിഞ്ഞെങ്ങനെ ഇത് നടപ്പിലാകും… “” ശ്രീനി അവരെ രണ്ടാളെയും ഊക്കി …

എന്നാ അവളുടെ തന്തപ്പടിയെ കൊല്ലാം… “” ആൽബിയുടെ അടുത്ത കണ്ടുപിടുത്തം..

എൻറെ പൊന്നു രാഹുലെ ഇവൻ ഫുൾ കഞ്ചുവാണ് ഇവൻ്റെ ചിന്ത മൊത്തം അക്രമാസക്തനാണ്…ഇങ്ങനെ പോയാൽ ഇവൻ കാരണം നമ്മൾ അഴിഎന്നേണ്ടി വരും…”””

എന്നാ നമ്മുക്ക് അവളെ കിഡ്നാപ്പ് ചെയ്താലോ… അപ്പൊ കല്യാണം മുടങ്ങില്ലെ…”” രാഹുലിൻ്റെ പ്ലനാണ് അത്…. . സംഗതി ഒക്കെ കൊള്ളാം… പക്ഷെ അവളെ വീട്ടിൽ കയറി ആര് പോക്കും… നീ പോകുമോ അല്ലെങ്കിൽ ആൽബി പോകുമോ…””

ഞാൻ പോവൂല…. അതൊക്കെ നാറ്റ കേസാണ്….”” ആൽബി കൈ മലർത്തി…

ഇപ്പൊ എന്തായി…. പറയാൻ എളുപ്പമാണ് പക്ഷെ ചെയ്യാനുള്ള ധൈര്യം വേണം…”” അവര് വീണ്ടൂം ആലോചനയിൽ മുഴുകി……

രാത്രി എൻ്റെ മുറിയിൽ മറിഞ്ഞും തിരഞ്ഞും കിടന്നിട്ട് എനിക്കുറക്കം വന്നില്ല… അവന്മാരാണെ വിളിച്ചിട്ട് കിട്ടുന്നുമില്ല…. വീട്ടിൽ മൊത്തം ഇന്ന് ഭയങ്കര ബഹളമാണ്…. ആരോടും അധികം മിണ്ടാതെ തല വേദനയാണെന്നും പറഞ്ഞു ഞാൻ നേരെത്തെ വന്നു കിടന്നതാണ്…. അപ്പോഴാണു വാതിലിൽ ആരോ മുട്ടിയത്…. ഞാൻ പോയി തുറന്നു… അമ്മയാണ്…

നീ ഇതുവരെ ഉറങ്ങിയില്ലേ…”” എൻ്റെ ഉറക്കം കെടുത്തിയിട്ട് തള്ള ചോദിക്കുന്ന ചോദ്യം.. മ്മ്

ഇല്ല കിടന്നിട്ട് ഉറക്കം വന്നില്ല .””.

എന്നാ വാ ഞാൻ ഉറക്കാം എൻ്റെ കുട്ടിയെ…. “” ഇപ്പൊ മനസ്സിന് കുറച്ചാശ്വാസമാണ് വേണ്ടത് അതിന് ഈ കിടത്തം അത്യാവശ്യമാണെന്ന് എനികും തോന്നി…. അമ്മയുടെ മാറിൽ തല ചായ്ച്ച് ഞാൻ കിടന്നു…. എൻ്റെ നെറുകയിൽ മുത്തി അമ്മ തല തഴുകാൻ തുടങ്ങി…

കണ്ണാ…. അമ്മയല്ലെ മോൻ്റെ ഈ ദിവസങ്ങളിലെ തലവേദനയ്ക്ക് കാരണം….”” അമ്മയുടെ മുഖം വാടിയിരുന്നു…

അതെന്താ എൻറെ സീത കുട്ടിക്ക് ഇപ്പൊ അങ്ങനൊരു തോന്നൽ??..””

എൻറെ മോൻ്റെ കാര്യത്തിൽ ഞാൻ തെറ്റു ചെയ്യുന്നത് പോലെ തോനുവാ…”” രണ്ടു തുള്ളി കണ്ണുനീർ എൻ്റെ നെറ്റിയിൽ വീണു…. ഞാൻ തല ഉയർത്തി അമ്മയെ നോക്കി….

അയ്യേ എൻ്റെ സീത കുട്ടി കരയാ….. അയ്യേ മോശം..”” ഞാൻ അമ്മയുടെ കണ്ണു തുടച്ചു കവിളിൽ ഉമ്മ വച്ചു…

എൻ്റെ വാശിക്ക് നീ വെറുതേ കല്യാണം കഴികേണ്ട…. ഞാൻ വേണേ എല്ലാവരോടും പറയാം…”” ഈ തള്ളക്ക് ഇത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ സമ്മദിച്ചേനെ ഇപ്പൊ അഞ്ജലിയുടെ അച്ചൻ്റെ കാര്യം കേട്ടപ്പോ എനിക്ക് ഈ കല്യാണം മുടങ്ങിയാൽ അയാളുടെ പ്രാക് കിട്ടുമോ അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഒരു റിഗ്രെറ്റ് വരുമോ എന്ന പേടിയുണ്ട്…..

അയ്യോ അതൊന്നും വേണ്ട…. എൻ്റെ അമ്മ ആരുടെ മുന്നിലും തല കുനിക്കുന്നത് എനിക്കിഷ്ടമല്ല…. എൻ്റെ വാവ ആദ്യമായിട്ടാണ് എന്നോടെരു ആവിശ്യം പറഞ്ഞത് അതും ഈ കാര്യം മാത്രമാണ്…. അത് സാധിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ ഒരു മകനാണെന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല…. എൻ്റെ തടച്ചി ഇങ്ങ് വന്നെ…. എനിക്ക് നല്ല ഉറക്കം വരുന്നു…..”” അമ്മയെ കെട്ടിപ്പിടിച്ച് ഞാൻ ഉറങ്ങി…….

രാവിലെ പത്ത് മണിക്കാണ് മുഹൂർത്തം…. താലികെട്ട് അവളുടെ വീട്ടിൽ വെച്ചാണ്….. എൻ്റെ വീട്ടിൽ നിന്ന് ഒരു മണിക്കൂര് യാത്ര മാത്രമേയുള്ളൂ…. എട്ടൂമണി കഴിഞ്ഞിട്ടും അവന്മാരെ കണ്ടില്ല…. കല്യാണം മുടക്കാൻ പോയവരെ കാണുന്നില്ലല്ലോ…. എന്തെങ്കിലും പറ്റിയോ ആവോ….. എൻറെ മനസ്സ് സ്വയം ചോദിച്ചു

കണ്ണാ നീ എന്താ ഇതവരെയും ഡ്രസ് ഇടാതെ ഇരിക്കുന്നത്…. വന്നേ നീ നമ്മുക്ക് പോകാൻ സമയമായി….””…

അതെട്ടാ അവന്മാരെ കാണുന്നില്ല…. “”…

കണ്ണാ മുഹൂർത്തത്തിന് മുന്നേ നമ്മള് അവിടെയെത്തണം…. നമ്മുക്ക് അവിടുന്നു വിളിക്കാം അവരെ … നീ ഇപ്പൊ ഒരുങ്ങിയെ….””… അങ്ങനെ അവസാനത്തെ പിടി വള്ളിയും പോയി….. മനസ്സില്ലാ മനസ്സോടെ ഞാൻ അണിഞ്ഞൊരുങ്ങി…. ബന്ധുക്കളും കുട്ടികളുമായി ഞങൾ പത്ത് നൂറാളുകൾ അഞ്ജലിയുടെ വീട്ടിലേക്ക് പുറപെട്ടു……..

Leave a Reply

Your email address will not be published. Required fields are marked *