☁️☁️മേഘം പോലെ☁️☁️ – 1 2

കാര്യം എന്താണെന്ന് പറഞ്ഞിട്ട് രണ്ടും കൂടി തല്ലൊ….. കൊല്ലുവെ…… എന്താണ് വെച്ചാ ചെയ്യ് മൈരുകളെ…”””. രാഹുൽ കലിപ്പ് മൂഡിൽ കയറി…. ഞാൻ നടന്നതെല്ലാം അവരോട് പറഞ്ഞു…. ഇടയ്ക്ക സത്യമാണെന്ന് അറിയാൻ ആൽബിയെ നോക്കുമ്പോ അവൻ തല കുലുക്കും….

അവള് നിനക്ക് ഉമ്മ തന്നോടാ കൊച്ച് കള്ളാ…”” എല്ലാം കേട്ട് കഴിഞ്ഞപ്പോ ശ്രീനിയുടെ ചോദ്യം…. പിന്നെ പറയണോ എൻ്റെ കൈ പോയി അവൻറെ മുക്കിനു ഇടിച്ചു…. അടുത്ത ഇടി കൊടുമ്പോയേക്കും ആൽബി എന്നെ പിടിച്ച് മാറ്റിയിരുന്നു….. ശ്രീനിയുടെ മുക്കിൽ നിന്നും രക്തം വന്നിരുന്നു….. രാഹുൽ അവനെയും കൂട്ടി പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയി… ആൽബി എന്നെ വലിച്ച് പിടിച്ച് വീട്ടിൽ കൊണ്ടാക്കി എൻ്റെ വണ്ടിയും കൊണ്ടവൻ ഹോസ്പിറ്റലിൽ പോയി…. നാളെ അവര് വിളിക്കുമ്പോ മാത്രം കടവിൽ വന്നാ മതിയെന്ന് രാഹുൽ വിളിച്ച് പറഞ്ഞു……

എടാ സൂരജ് നീ വന്നോ…. നിന്നെ കാണാൻ ആരെ വന്നിരിക്കുന്നത് എന്ന് നോക്കിയേ…..”” വീട്ടിൽ കയറിയ പാടെ അമ്മയുടെ വാക്യം…കല്ല്യാണം അടുത്തത് കൊണ്ട് വീട്ടിൽ ഒരുപ്പാട് ബന്ധുക്കൾ വന്നിരുന്നു… എല്ലാവരോടും ഒരു പുഞ്ചിരി നൽകി തല വേദനയാണെന്നും പറഞ്ഞു എൻ്റെ മുറിയിൽ കയറി…. കിടന്നിട്ടാണെ ഉറക്കവും വരുന്നില്ല… കോപ്പ്….. മനസ്സ് മാറ്റാൻ Your lie in April എന്ന സിരീസ് കാണുവാൻ ഇരുന്നു…. നല്ല മൂഡിൽ പോകുമ്പോ അതാ ഫോൺ റിംഗ് ചെയ്യുന്നു….. ഏതവനാ ഈ നേരത്ത് മനുഷ്യൻറെ മുഡ് കളയാനായിട്ട്…. ഫോൺ നോക്കിയപ്പോ…. പൂത്തതന ഈസ് കാളിംഗ്…. ഉച്ചയ്ക്ക് നടന്നത് വീണ്ടൂം ഓർമ്മ വന്നു…. ആദ്യത്തെ കാൾ എടുത്തില്ല… തുടരെ വിളിച്ച് ശല്യം ചെയ്യാൻ തുടങ്ങിയപ്പോ ഫോൺ എടുത്തു….

ഹലോ നിനക്ക് എന്താ വേണ്ടത്….””

ചൂടാവല്ല മാഷെ…. എനിക് ഈ രാത്രി വിളിക്കാനും കൊഞ്ചാനും എട്ടനല്ലെയുള്ളൂ””…

എടീ പതഞ്ജലി…. ഇനി നീ എന്നെ വിളിച്ചാ…. ഞാൻ ഇങ്ങനെയായിരിക്കില്ല പെരുമാറുന്നത്….”” ഫോൺ ഞാൻ കട്ട് ചെയ്തു… അതല്ലെങ്കിലും അങ്ങനായാ ഫോണിലൂടെ ഒരാളെ തളച്ചിടാൻ ഞാൻ പണ്ടെ മിടുക്കനാണ്…. അവൾടെ അമ്മെട സല്ലാപം…. മ്മം… ……കുറച്ചു കഴിഞ്ഞപ്പോൾ ദേണ്ട വീണ്ടൂം വിളിക്കുന്നു…. ഇവലെൻ്റെ നോമ്പ് തെറ്റിക്കും…… ഇനി പിടിച്ച് വെച്ചിട്ട് കാര്യമില്ല…. ഇനി മേലാൽ വിളിക്കാത്ത മാതിരി സംസാരിക്കണം…

എടീ…. എലി…. നിന്നോട് ഞാൻ മലയാളത്തില്ലല്ലെ പറഞത് ….. ഒരിക്കെ പറഞ്ഞാ മനസ്സിലാവില്ലെ ഇവിടെ നിൻ്റെ തള്ള പെറ്റ് കിടക്കുന്നുണ്ടൊടീ…. മറുപടി പറയടീ …. എന്തെയ് നിൻ്റെ നാവ് ഇറങ്ങി പോയോ…””

മോനെ ഇത് അഞ്ജലിയുടെ അച്ഛനാണ് സംസാരിക്കുന്നത്…. എൻ്റെ ഭാര്യ പെറ്റിട്ട് ഇപ്പൊ 20 വർഷമായി…. ഞാൻ അത് അറിയാനല്ല വിളിച്ചത്…. മോൻ അവളെ കാണാൻ കോളജിൽ പോയ വിവരം എന്നോടവൾ പറഞ്ഞു…. ഇപ്പൊ മോൻ്റെ പെരുമാറ്റത്തിൽ നിന്നു അവള് മോനോട് എന്തോ ചെയ്തതായി എനിക്ക് തോന്നി….. മോനെ ഒന്നും മനസ്സിൽ വെക്കരുത്… അവള് അവൾക് ഇഷ്ടമുള്ളവരെ വെറുപ്പിക്കുന്നത് വലിയ ഇഷ്ടമാണ്…. മോനോട് അവള് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ഈ അച്ചനെയേർത്ത് മോനത് ക്ഷമിക്കണം….”” അയാള് ഒരു സങ്കടത്തോടെ പറഞ്ഞു..

അച്ഛാ… എന്നോട് പെറുക്കണം… അച്ഛനാണ് വിളിക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു… ഞാൻ എന്തൊക്കെയോ വെളിവില്ലാണ്ട് പറഞ്ഞ് പോയി…. ഞാൻ പറഞ്ഞതൊന്നും അച്ഛൻ കാര്യമാക്കേണ്ട അവളെ ചൂടാക്കാൻ ഇട്ട നമ്പറാണ് ഇതൊക്കെ….””..

ഏയ് ഞാനും ഇതുവരെ അങനെ തന്നെ എടുത്തുള്ളൂ…. പിന്നെ ഞാൻ വിളിച്ചത് അവള് അറിയേണ്ട…. മോനോട് നേരത്തേയവൾ സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു…. അവള് മാറിയപോ ഞാൻ ആരും കാണാതെ വിളിച്ചതാണ്….””

ഇല്ലച്ചാ … ഞാൻ പറയില്ല… എന്നിട്ട് കല്യാണത്തിൻ്റെ ഒരുക്കങ്ങൾ എങ്ങെനെ പോകുന്നു….”” ങ്ങേ…. എനിക്കെന്ത് പറ്റി ഞാൻ എന്തിനാ ഇതൊക്കെ ചോദിക്കുന്നത്… എൻ്റെ അച്ചനില്ലാത്ത വിഷമം തീർകുവാണോ…… അധികം ഇമോഷണൽ അറ്റാച്ച്മെൻ്റ്ന്നും വേണ്ട.. അവസാനം പണിത്തരും…. എന്തെങ്കിലും പറഞ്ഞിട്ട് കാൾ കട്ട് ചെയ്യാനോകാം……

Leave a Reply

Your email address will not be published. Required fields are marked *