ക്ലാസിൻ്റെ പേരു നോക്കിയപ്പോ BA ഇംഗ്ലീഷ് ഫൈനലിയർ… എൻ്റെ നിത്തം കണ്ട് അവൻ ചോദിച്ചപ്പോ .. ഞാൻ ക്ലാസ് റൂം നോക്കി അവളെ കണ്ടെന്ന് പറഞ്ഞു……
ഏതാടാ നിൻ്റെ ആള്….”” അപ്പൊൾ ക്ലാസ്സിൽ ടീച്ചർ കുട്ടികളെ ഷൗട്ട് ചെയ്യുകയായിരുന്നു… കുറച് പെൺകുട്ടികൾ അത് കേട്ട് കരയുന്നുന്മുണ്ട്…. ടീച്ചർ അവരെ തല്ലാതെ തന്നെ കരയിച്ചു…
എടാ നീയെന്താ ഒന്നും മിണ്ടാത്തത്…. ആ ഫസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന കുട്ടിയാണോ….. അതോ ആ നിൽകുന്ന കിട്ടിയാണോ…”” അവൻ പലരെയും ചൂണ്ടി കാണിച്ചെങ്കിലും ഞാൻ ഒന്നും മിണ്ടാതെ ക്ലാസിൽ നോക്കി നിന്നു….
മിസ്സ് ആരോ പുറത്ത് നിൽക്കുന്നു….””” ക്ലാസിലെ ഒരു കുട്ടി ഞങ്ങളെ ചൂണ്ടി കാണിച്ചു…..
എടാ ആ ടീച്ചർ നമ്മുടെ നേരെയാണ് വരുന്നത്…. ഇവർക്ക് കിട്ടിയതിൻ്റെ ബാകി നമ്മുക്ക് കിട്ടും… കാണാൻ ലുക്ക് ഉണ്ടെന്നെയുള്ളു… ഇവൾ ആള് ഭയങ്കരിയാവും,””” അവൻ എന്നെ വലിച്ച് കൊണ്ടിരുന്നു…. ഞാൻ അനങ്ങിയില്ല….. ടീച്ചർ ഞങളുടെ അടുത്ത് വന്നു….
സൂരജ് ഏട്ടൻ കുറേ നേരമായോ വന്നിട്ട്… സോറി ഫോൺ എൻ്റെ ഹാൻഡ് ബാഗിലാണ് ഉള്ളത് ഏട്ടൻ വിളിച്ചിട്ട് കിട്ടികാണില്ല….… ഏട്ടൻ ആ കാണുന്ന ക്യാൻ്റീൻ കുറച് നേരം വൈറ്റ് ചെയ്തോ ഞാൻ ഒരു 10 മിനിറ്റ് കൊണ്ട് വരാം… “” നേർത്ത് പുഞ്ചിരി സമ്മാനിച്ച് അവള് വീണ്ടൂം ക്ലാസ്സിൽ കയറി…. ഇതൊക്കെ കണ്ട് ആൽബി വായും പൊളിച്ച് എന്നെ നോക്കി…. ഞാൻ അവനെയും മെല്ലെ കൊണ്ട് ക്യാൻ്റീനിൽ പോയി…..
അവിടെ ഉണ്ടായിരുന്ന ജെഗിൽ നിന്നും മൊത്തം വെള്ളവും അവൻ കുടിച്ചു …..എന്നിട്ടും അവൻ്റെ ദാഹം തീർനില്ല…..
എൻ്റെ അളിയാ ആ സാധനത്തിനെയാണോ നമ്മള് നിസ്സാരമായി കണ്ട് വന്നത്…… ആ മൈ,** വാക്ക് കേട്ട് വന്ന എന്നെ പറഞ്ഞാ മതി…. ഇതിപ്പോ പട്ടിയെ വാങ്ങാൻ വന്നിട്ട് അച്ചിയെ വാങ്ങിയ അവസ്ഥയായലോ.””
നീയൊക്കെയല്ലടാ വെടലെ…. അവള് ഒരു പഠിപ്പിയാണ് ആനയാണ് തേങ്ങയാണെക്കൊ പറഞ്ഞു എന്നെ ഈ കോലം കെട്ടിച്ചത്… ഇനി അവള് എന്നേ എടുത്ത് അലക്കാതിരുന്നാ മതിയായിരുന്നു…. അവൻറെ അമ്മൂമ്മേടെരു ഐഡിയ… ആ ശ്രീനിയെ എൻ്റെ കയ്യില് കിട്ടിയാൽ അവൻ തീർന്നു””. അവളോട് എന്ത് കാര്യങ്ങൾ പറയണം എങ്ങെനെ പറയുമെന്ന് ആലോചിക്കുമ്പേഴാണ് ഒരുത്തി നിങ്ങളുടെ നേരെ വന്നത്…
ഹലോ… ചേട്ടന്മാരെ… കുറേ നേരമായല്ലോ രണ്ടു പേരും ഇവിടുന്ന് ചുറ്റികളിക്കുന്നു… ആരെ കാണാൻ വന്നതാ…”” അവളെ കണ്ടപ്പോഴേ ഒരു പിടയുടെ ലക്ഷണമുണ്ടായിരുന്നു… എൻ്റെ കൂടെ പൂവൻ ഇരിക്കുന്നത് കൊണ്ട് അതൊരു പ്രശ്നമായി തോന്നിയില്ല…. എന്നിരുന്നാലും ഇവളെ കൊണ്ട് അവളുടെ സ്വഭാവത്തെ പറ്റി ഏകദേശരൂപം കിട്ടിയാലോ…. വിട്ട് കളയണ്ട ഒന്ന് സുഖിപ്പിക്കാം….
ഞങൾ ചുമ്മാ നിങ്ങളെപ്പോലെ തരുണീമണികളെ ഒന്നു കാണാൻ വന്നതാ….”” അവൾക്കത് അങ്ങ് ഇഷ്ട്ടപെട്ടു… പെട്ടെന്നുള്ള എൻ്റെ പറചലിൽ ആൽബി കിളി പോയി നോക്കി നിന്നു….
എന്നിട്ട് കണ്ടോ…”” ഞങ്ങളുടെ അടുത്ത് ഇരുന്നു കൊണ്ട് ചോദിച്ചു…
കാനേണ്ടവരോകെ കണ്ടു…. അതെ കുട്ടി എനിക് ഒരു ഉപകാരം ചെയ്യുമോ….””
എന്താ മാഷേ നമ്മള് ഇപ്പോള് കണ്ടതല്ലെയുള്ളു അപ്പോഴേക്കും സഹായം ചോടിക്കനോക്കെയുള്ള ബന്ധമായോ?..””
എന്നെ നീ സഹായിച്ചാൽ ഈ ക്യാൻ്റീനിൽ നിനക്ക് ഇഷ്ടപെട്ട ഫുഡ് ഞാൻ മേടിച്ച് തരും…. എന്തേ ഡീലാണോ?”” അവൾക് നേരെ ഞാൻ കൈ നീട്ടി…. എനിക്ക് ശൈക് ഹാൻഡ് തന്നിട്ട് കാര്യം ഞാൻ അവതരിപ്പിച്ചു…..
അയ്യോ…. ആ ടീച്ചർ പിശാചിനെ കുറിച്ചാണോ നിങ്ങൾക്ക് അറിയേണ്ടത്…. മറ്റന്നാൾ അതിൻ്റെ കല്യാണമാണ് എന്നിട്ടും ആ ജന്തു ഇന്നും ക്ലാസ്സിൽ വന്നില്ലേ…. ചെറിയ കാര്യത്തിൻ്റെ പേരിൽ പോലും ഞങളെ തൊലി ഉരിക്കുന്ന നാശമാണവൾ…. ഞങളുടെ ലോവേഴ്‌സിൻ്റെ കൂടെ പോകുന്നത് കണ്ടാ അപ്പൊ പരെൻ്റിനെ വിളിച്ച് പറയും… കേളേജിൽ ഫോൺ ഉപയോഗിക്കാനുള്ള പെർമിഷൻ പോലും തരില്ല സാധനം…..എല്ലാവരുടെയും മുന്നിൽ വെച്ച് നാണം കെടുത്തുന്നത് അതിൻ്റെ ഹോബിയാണ്….ആട്ടെ അവളെ പറ്റി നിങ്ങൾക്ക് എന്തിനാ അറിയുന്നത്… “”
