കുറച്ച് നാൾ നീണ്ടു നിന്ന ഒരു യാത്ര ഇന്ന് അവസാനിക്കുകയാണ് ജാനിക്കൊപ്പം ഈ യാത്രയിൽ പങ്കുചേർന്ന എല്ലാവർക്കും ഒരുപാട് നന്ദി അപ്പോൾ തുടങ്ങാം
2 വർഷങ്ങൾക്ക് മുൻപ് വാലന്റെയിൻസ് ഡേ
ജിൻസി :എന്താ ജാനി നീ വരുന്നില്ലേ നമ്മുടെ വർക്ക് ടൈം കഴിഞ്ഞല്ലോ
ജാനി :അല്ലേടി അവൻ ചിലപ്പോൾ വിളിച്ചാലോ
ജിൻസി :ജൈസന്റെ കാര്യമാണോ ഇപ്പോൾ ഒരു വർഷത്തോളമായില്ലേ ജാനി അവൻ വിളിക്കുമെന്ന് തോന്നുന്നുണ്ടോ
ജാനി :ഇന്ന് അവൻ ചിലപ്പോൾ വിളിക്കും അവനു ബേക്കറിയിലെ നമ്പർ അറിയാം നീ ഇറങ്ങിക്കോ ഞാൻ കുറച്ച് നേരം കൂടി ഇരുന്ന ശേഷം വരാം
ജിൻസി :ശെരി നിന്റെ ഇഷ്ടം പോലെ തന്നെ യാകട്ടെ
ഇത്രയും പറഞ്ഞു ജിൻസി താഴെ പൊതിഞ്ഞു വെച്ചിരുന്ന ഗിഫ്റ്റ് ബോക്സ് കയ്യിലെടുത്തു
ജാനി :ആർക്ക് വേണ്ടിയാടി അത്
ജിൻസി :എന്നെ ഒരാൾ ഒരുപാട് സഹായിച്ചു അയാൾക്ക് കൊടുക്കാനാ
ജാനി :സഹായിച്ച ആൾക്ക് ഗിഫ്റ്റ് അതും ഈ ദിവസം തന്നെ ഉം നടക്കട്ടെ
ജിൻസി :നീ വിചാരിക്കുന്ന പോലെ ഒന്നുമില്ല ജാനി
ജാനി :ശെരി ശെരി മനസ്സിലായി
ജിൻസി പതിയെ ചിരിച്ചുകൊണ്ട് ബേക്കറിക്ക് പുറത്തേക്കിറങ്ങി ശേഷം പതിയെ മുൻപോട്ടു നടന്നു കുറച്ച് നേരത്തിനുള്ളിൽ അവൾ അടുത്തുള്ള സെൻട്രൽ പാർക്കിനു മുൻപിൽ എത്തി കാത്തുനിൽക്കാൻ തുടങ്ങി അല്പനേരത്തിനുള്ളിൽ തന്നെ അവളുടെ മുൻപിൽ ഒരു കാർ വന്നു നിന്നു അതിൽ നിന്ന് ദേവ് പുറത്തേക്ക് ഇറങ്ങി
ദേവ് :വന്നിട്ട് ഒരുപാട് നേരമായോ
ജിൻസി :ഹേയ് ഇല്ല ഇപ്പോൾ വന്നതെയുള്ളു
ദേവ് :എന്താ ജിൻസി കാണണം എന്ന് പറഞ്ഞത് വല്ല പ്രശ്നവുമുണ്ടോ
ജിൻസി :ഹേയ് ഒന്നുമില്ല ദേവാ ഞാൻ
ദേവ് :എന്താ ജിൻസി വേഗം പറ എനിക്ക് തീരെ സമയമില്ല
ജിൻസി :അത് ഞാൻ ഇത് തരാൻ വേണ്ടി വന്നതാ
ജിൻസി ഗിഫ്റ്റ് ദേവിനു നേരെ നീട്ടി ദേവ് അല്പനേരം ജിൻസിയെ തന്നെ നോക്കി നിന്നു ശേഷം
ദേവ് :എന്താ ജിൻസിഇത് പ്രേമം വല്ലതുമാണോ എങ്കിൽ ഇപ്പോൾ തന്നെ ആ ചിന്ത മാറ്റിയേക്ക് ജാനിയുടെ ഫ്രണ്ട് എന്ന നിലയിൽ മാത്രമാണ് ഞാൻ നിന്നെ കണ്ടിട്ടുള്ളത് അതുകൊണ്ട് വേണ്ടാത്ത ചിന്തകൾ ഒന്നും മനസ്സിൽ നിറക്കണ്ട
ജിൻസി :ഞാൻ എന്നെ സഹായിച്ചതിന്..
ജിൻസി വാക്കുകൾ കിട്ടാതെ കുഴഞ്ഞു
ദേവ് :വേണ്ട ജിൻസി ഒന്നും പറയണ്ട എനിക്ക് മനസ്സിലായി ഞാൻ അന്ന് പറഞ്ഞത് ഓർമ്മയില്ലേ നിന്നെ സംരക്ഷിക്കാൻ കഴിവുള്ള നിന്നെ ഇഷ്ടമുള്ള ഒരാളെ തിരഞ്ഞെടുക്കണമെന്ന് അങ്ങനെ ഒരാളെ കണ്ടെത്തി ഇത് അയാൾക്ക് കൊടുത്തേക്ക് ഞാൻ അത്തരത്തിൽ ഒരാളാല്ല
ഇത് കേട്ട ജിൻസിയുടെ മുഖം വേഗം മാറി
ജിൻസി : ദേവാ ഞാൻ നിനക്ക് ഒരു ഗിഫ്റ്റ് തരണം എന്നേ കരുതിയിരുന്നുള്ളു നിന്നെ ബുദ്ധിമുട്ടിച്ചെങ്കിൽ ക്ഷമിക്കണം
ഇത്രയും പറഞ്ഞു ജിൻസി തിരിഞ്ഞു നടന്നു പെട്ടെന്ന് തന്നെ ദേവ് അവളുടെ മുന്പിലേക്ക് ഓടിയെത്തി
ദേവ് :ബുദ്ധിമുട്ടായോ എന്ന് ചോദിച്ചാൽ ആയി പക്ഷേ സാരമില്ല എന്തായാലും നീ ഇതുവരെ കൊണ്ട് വന്നതല്ലെ ഇങ്ങെടുക്ക്
ഇത്രയും പറഞ്ഞു ദേവ് ഗിഫ്റ്റ് കയ്യിൽ വാങ്ങി
ദേവ് : ഇതിന് വേറേ അർത്ഥം ഒന്നും കാണരുത് കേട്ടല്ലോ പിന്നെ ഇത് ഞാൻ സൂക്ഷിച്ചു വെക്കും നിനക്ക് ഇഷ്ടപ്പെട്ടോരു ആളെ കണ്ടെത്തുമ്പോൾ എന്നോട് ചോദിച്ചാൽ മതി ഇത് ഞാൻ തിരിച്ചു തരാം
ജിൻസി :ശെരി ദേവാ
ദേവ് :ഞാൻ വീട്ടിൽ കൊണ്ട് വിടണോ
ജിൻസി :വേണ്ട ഞാൻ പൊക്കോളാം
ഇത്രയും പറഞ്ഞു ജിൻസി മുൻപോട്ടു നടന്നു ദേവ് തന്റെ കാറിലേക്ക് കയറി കാർ മുൻപോട്ടു എടുത്തു കുറച്ചു നേരത്തിനുള്ളിൽ അവൻ വീട്ടിൽ എത്തി
അമ്മ :എവിടെയായിരുന്നെടാ നീ നിനക്കൊന്നും കഴിക്കണ്ടേ
ദേവ് :ഞാൻ പുറത്തു നിന്ന് കഴിച്ചതാ അമ്മേ
അമ്മ :അല്ല അതെന്താടാ നിന്റെ കയ്യിൽ
ദേവ് :ഹേയ് ഒന്നുമില്ല അമ്മേ
അമ്മ :ഒന്നുമില്ലേ ഇത് വല്ല പെൺകൊച്ചുങ്ങളും തന്നതാണോടാ ഏതാടാ കൊച്ച്
ദേവ് :ഈ അമ്മയെ കൊണ്ട് തോറ്റല്ലോ ഒരു കൊച്ചുമില്ല ഇത് തിരിച്ചു കൊടുക്കാനുള്ളതാ
