☁️ മേഘം പോലെ 1 ☁️
Mekham Pole Part 1 | Author : Zoro
എടാ സൂരജെ നീ എന്താടാ അമ്മ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നത്…..??”””
ഏട്ടാ അമ്മയോടു ഞാൻ ഒരായിരം വട്ടം പറഞ്ഞതാണ് എനിക്കിനി ഒരു കല്യണമോ… ദാമ്പത്യ ജീവിതമോ ആവശ്യമില്ലന്ന്. വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞ് മനുഷ്യനെ എടങ്ങാറാക്കിയാലോ?..”””.
അല്ല മോനെ ഇത് ഇത്ര കാലമായി നിൻ്റെ ഉദ്ദേശം എന്താണ്, കല്യാണവും കഴികാതെ ഒരു ജീവിതമുണ്ടാകാതെ ഇങ്ങനെ അടിച്ച് പൊളിച്ച് കഴിയാഞ്ഞാണോ?,…. അതുമല്ലെങ്കിൽ ഇപ്പോഴും നീ അവളെ തന്നെ ഓർത്ത് നിൻ്റെ ജീവിതം നശിപ്പിക്കാനാണേ. അതാണോ നിൻ്റെ ഭാവം…. ????”””
എൻ്റെ പട്ടി ഓർക്കും ആ പുന്നാര മോളെ…. അവളെയോർത്ത് ജീവിതം നശിപ്പിക്കാൻ എനിക്ക് വട്ടാണ്. ഏട്ടൻ അത് വിട്.”””
അപ്പോ പിന്നെ നിൻ്റെ ഇപ്പോഴത്തെ പ്രശ്നം എന്താണ് നീ അതുകൂടി പറ.?”””
ഏട്ടാ അതിപ്പോ ഏട്ടനോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്ന് എനിക്ക് അറിയില്ല… മമ്…… മമ്… അതായത് ഏട്ടാ എനിക്ക് ഇപ്പോള് പെണ്ണുങ്ങളേട് താൽപര്യമില്ല. അത്ര തന്നെ കാര്യങ്ങൾ.”””
എടാ നീ എന്താണ് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല..”””
എൻ്റെ ഏട്ടാ എനിക്ക് ഇപ്പൊ അമ്മയും എട്ടത്തിയും ഒഴിച്ചുള്ള ബാകി എല്ലാ പെണ്ണെന്ന വർഗത്തെ തന്നെ വെറുപ്പാണ്. ഇതിൽ കൂടൂതൽ എനിക്ക് ഏട്ടണ് പറഞ്ഞ് മനസ്സിലാക്കിത്തരാൻ പറ്റില്ല. ഞാൻ ഫോൺ വെക്കുവാ ഓഫീസിൽ കയറാൻ ടൈമായി.
എടാ സൂരജ്.. ഞാൻ പറയട്ടെ…””” ഫോൺ അപ്പോഴേക്കും കട്ടായിരുന്നു.
ബിജു തൻ്റെ അനുജൻ പറഞ്ഞത് ഒന്നും അത്രക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അത് മുഴുവൻ അയാള് നാട്ടിലുള്ള ഭാര്യയെയും അമ്മയെയും വിളിച്ച് പറഞ്ഞു. ഇനി ഇവരൊക്കെ ആരാണെന്ന് പറഞ്ഞു തരാം.
ബിജുവും സൂരജും ഇപ്പൊൾ യു എ ഇ ലാണ് താമസം… ബിജു അബുദാബിയിൽ ഒരു ഹൗസ് ഡ്രൈവറായും സൂരജ് ദുബൈയിലുള്ള ഒരു മാനുഫാക്ചറിങ് കമ്പനിയിൽ ജൂനിയർ മാർക്കറ്റിംഗ് ഓഫീസറായിട്ടാണ് ജോലി ചെയ്യുന്നത്. ദുബൈ ലൈഫ് എൻജോയ് ചെയ്യാൻ വേണ്ടതെല്ലാം ഇപ്പോൾ സൂരജിൻ്റെ കയ്യിലുണ്ട്. പ്രതി മാസം 18000 ദിർഹം സാലറിയായിട്ട് കിട്ടുന്നുമുണ്ട്. അടുത്ത കൊല്ലം ചീഫ് ഓഫീസറായി പ്രമോഷനും ഉറപ്പാണ് അപ്പൊൾ വീണ്ടും ശമ്പളവും കൂടും. ഒരു ബാച്ചിലർക്ക് അവിടെ അടിച്ച് പൊളിച്ച് ജീവിക്കാൻ ഇതിൽ കൂടൂതൽ മറ്റെന്തെങ്കിലും കാരണം വേണോ. കാര്യങ്ങൾ ഇങ്ങയോക്കെ ആണെങ്കിലും അവൻ പണം അധികം ദൂർത്തടിക്കാരില്ല.. മാസത്തിൽ ഒരു തവണ ഡ്രിങ്ക്സ് കഴിക്കുമെന്ന് ഒഴിച്ചാൽ മറ്റൊരു അനാവശ്യ ചിലവും അവനില്ല. റിയൽ എസ്റ്റ്റ്റെടിലും കാറുകളിലും പിന്നെ ഫുഡിനോടുമാണ് സൂരജിന് കൂടുതൽ കമ്പം.
സൂരജ് അവൻറെ 22 വയസ്സിലാണ് ദുബൈയിൽ വന്നത് പിന്നീട് നാട്ടിലേക്ക് ഒരിക്കൽ പോലും പോയിട്ടില്ല. അവന് പോകാൻ താൽപര്യമില്ലായിരുന്നു. കാരണം അവന് നാടിനെ അത്രത്തോളം വെറുത്തിരുന്നു അതിന് കാരണം അവളായിരുന്നു. അവന് ഇപ്പൊൾ 28 വയസ്സിൽ കഴിഞ്ഞിരുന്നു.
സൂരജിൻ്റെ അമ്മ സീതയെ അവൻ്റെ അച്ഛൻ മനോജ് പന്ത്രണ്ടാം വയസിലാണ് കല്യാണം കഴിച്ചത്.. ആ സമയത്ത് പെണ്ണ് വയസരിച്ചാൽ ഉടനെ കല്യാണം എന്നായിരുന്നു അവിടുത്തെ നട്ടു നടപ്പ്. അങ്ങനെ പതിമൂന്നാം വയസ്സിലാണ് സീത ബിജുവിനെ പ്രസവിക്കുന്നത്, ശേഷം ആറ് വർഷത്തിന് ശേഷമാണ് സൂരജ് പിറന്നത്. കുടുംബ സ്വത്ത് ഉണ്ടെങ്കിലും സ്വന്തമായി എന്തെങ്കിലും ഉണ്ടാകണം എന്നാ വാശിയിൽ മനോജ് അവൻ്റെ ഭാര്യക്കും മക്കൾക്കും വേണ്ടി എല്ലാവരും ഉണ്ടാക്കി വെച്ചു.
രണ്ടുനിലയിലായി ഒരു തറവാടും മുപ്പത് ഏക്കറോളം ഭൂമിയും അയാള് അക്കാലത്ത് ഉണ്ടാക്കി. സൂരജിന് നാല് വയസുള്ളപ്പോൾ അവരുടെ നാട്ടിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും നടന്നു അന്ന് മണ്ണിനടിയിൽ പെട്ടവരെ രക്ഷിക്കാൻ പോയതാണ് മനോജ്. നിർഭാഗ്യം എന്ന് പറയട്ടെ ഇരുപതോളം പേരെ രക്ഷിച്ച മനോജും മറ്റു നാലു പേരും അവിടെ അപ്പോയുണ്ടായ ഉരുൾ പൊട്ടലിൽ അകപ്പെടുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. സീതയ്ക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…. കല്യാണം കഴിച്ച അന്ന് മുതൽ ഇന്ന് വരെ അയാള് അവൾക്ക് ഒരു കുറവും ഇല്ലാതെയാണ് നോക്കിയത്. പത്തും നാലും വയസുള്ള കുട്ടികളെ ഇനി എങ്ങനെ നോക്കുമെന്ന് അവൾക്കൊരു പിടിയും ഉണ്ടായിരുന്നില്ല. മനോജിൻ്റെ അച്ഛനും അമ്മയും നേരത്തേ മരിച്ചിട്ട് ഉണ്ടായിരുന്നു. അവരുടെ സ്വത്തോക്കെ മനോജിൻ്റെ ചേച്ചിക്ക് അവൻ ആദ്യമേ കൊടുത്തിരുന്നു. സീത ഒറ്റ മകളാണ്, ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപെട്ടവൾ, പിന്നീട് അവളെ വർത്തിയത്തും കല്യാണം കയിപിച്ചതുമെല്ലാം അവളുടെ അമ്മവനായിരുന്നു.
