നിധിയുടെ കാവൽക്കാരൻ 22
Nidhiyude Kaavalkkaran Part 22 | Author : Kavalkkaran
[ Previous Part ] [ www.kambi.pw ]

തലച്ചോറിലെ ചോദ്യങ്ങൾക്ക് തൽക്കാലം അവധി നൽകി, ഞങ്ങൾ വേഗം കുളി അവസാനിപ്പിച്ചു.
തണുത്ത വെള്ളം ശരീരത്തിലെ ചൂട് കുറച്ചെങ്കിലും, ഉള്ളിലെ ആകാംക്ഷയുടേയും അമ്പരപ്പിന്റെയും തീ അണക്കാൻ അതിന് കഴിഞ്ഞിരുന്നില്ല.
ശരീരത്തിലെ ഈറൻ മാറ്റി ഞങ്ങൾ പെട്ടെന്ന് തന്നെ വസ്ത്രങ്ങൾ മാറി. ആമി അവളുടെ നീല ജീൻസും വെള്ള ടോപ്പും, നിധി മഞ്ഞ കുർത്തിയും ലെഗ്ഗിൻസും ധരിച്ചു. ഞാൻ എന്റെ കറുത്ത ഷർട്ടും മുണ്ടും ഉടുത്തു. കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുമ്പോൾ എന്റെ കൈകൾ അറിയാതെ കഴുത്തിലേക്ക് നീളുന്നുണ്ടായിരുന്നു. ഇല്ല…,അവിടെ ഒന്നുമില്ല…
“വാ ദേവാ… മതി ഒരുങ്ങിയത്….”
ആമി എന്റെ കൈപിടിച്ചു വലിച്ചു.
നിധിയെയും ആമിയെയും ഇരുവശത്തും ചേർത്തുപിടിച്ച് ആ വലിയ തടിഗോവണിപ്പടികൾ ഇറങ്ങുമ്പോൾ, വല്ലാത്തൊരു ഉത്തരവാദിത്തം എന്റെ ചുമലിൽ വന്നതുപോലെ തോന്നി. വിലമതിക്കാനാവാത്ത ഏതോ വലിയൊരു നിധിയുടെ കാവൽക്കാരനായതുപോലെയുള്ള ഒരു തോന്നൽ. എന്റെ ശരീരത്തിൽ പുതുതായി ഇരച്ചുകയറിയ ആ ഊർജ്ജം എനിക്ക് അവർക്ക് കാവലൊരുക്കാൻ കൂടുതൽ കരുത്ത് നൽകുന്നുണ്ടായിരുന്നു.
താഴത്തെ നിലയിലേക്ക് എത്തിയതും,പതിവ് പോലെ മുകളിലെ ആ നിഗൂഢമായ ശാന്തതയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോകത്തേക്കാണ് ഞങ്ങൾ കാലെടുത്തുവെച്ചത്.
ആ വലിയ വീട് അതിന്റെ പതിവ് പ്രഭാത തിരക്കുകളിലേക്ക് ഉണർന്നു കഴിഞ്ഞിരുന്നു.
ഡൈനിംഗ് ഹാളിൽ നിന്നും പ്ലേറ്റുകൾ കൂട്ടിമുട്ടുന്ന ശബ്ദവും, തിളച്ച സാമ്പാറിന്റെയും ദോശയുടെയും കൊതിപ്പിക്കുന്ന മണവും അവിടമാകെ നിറഞ്ഞുനിൽപ്പുണ്ടായിരുന്നു.
അവിടെ താമസിക്കുന്ന മറ്റു പെൺകുട്ടികളും ആളുകളും അവരവരുടെ രാവിലത്തെ തിരക്കുകളിലാണ്. ചിലർ കോളേജിലേക്കും ജോലിസ്ഥലത്തേക്കും പോകാനുള്ള തിടുക്കത്തിൽ ബാഗുകൾ തോളിലിട്ട് മുടി ചീകിക്കൊണ്ട് ഓടുന്നു. വേറെ ചിലർ ഡൈനിംഗ് ടേബിളിന് ചുറ്റുമിരുന്ന് ചൂട് കാപ്പി ഊതിക്കുടിക്കുന്നതിനിടയിൽ ഉറക്കച്ചടവോടെ സംസാരിച്ചും ചിരിച്ചും കൊണ്ടിരിക്കുന്നു.
അടുക്കളയുടെ ഭാഗത്തുനിന്നും കടുക് വറുക്കുന്ന ശബ്ദവും ജോലിക്കാരുടെ സംസാരവും കേൾക്കാം. മുറ്റത്ത് ആരോ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് പോകുന്നതിന്റെ ഹോൺ ശബ്ദം മുഴങ്ങി. എല്ലാം കൊണ്ടും തിരക്കുപിടിച്ച, വളരെ സാധാരണമായ ഒരു പ്രഭാതം.
പക്ഷെ, ഈ സാധാരണത്വത്തിനിടയിലും എന്റെ കണ്ണുകൾ പരതിയത് അവളെയാണ്. ഈ ആൾക്കൂട്ടത്തിനിടയിൽ എവിടെയോ ആ മാനസയുടെ കാന്തക്കണ്ണുകൾ എന്നെ വീക്ഷിക്കുന്നുണ്ടെന്ന് എന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.
എന്ത് ചെയ്യണം, ആരോട് സംസാരിക്കണം എന്നറിയാതെ ഞാൻ ആ ഹാളിലെ വലിയൊരു സോഫയിലേക്ക് ചെന്നിരുന്നു. എന്റെ ഇരുവശത്തുമായി വന്നിരിക്കാൻ ആമിയും നിധിയും പാഞ്ഞെത്തിയതാണ്.
പക്ഷേ, അതിനുമുമ്പ് എവിടെനിന്നോ ദാവണിയുടുത്ത ഒരു പെണ്ണ് ഒരു കുട്ട നിറയെ പൂക്കളുമായി വന്ന് എന്റെ തൊട്ടടുത്ത്, എന്റെ ദേഹത്ത് മുറുമി എന്നോണം വന്നിരുന്നു.
അവൾക്കെന്നെ പണ്ടേ അറിയാവുന്നതുപോലെ മുഖത്തൊരു വല്ലാത്ത ചിരി. എന്നിട്ട് കൊഞ്ചിക്കൊണ്ട് തമിഴിൽ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി.
“എപ്പടി ഇറുക്കീങ്കെ ദേവാ… ഉദമ്പിലെ വലി എപ്പടി ഇറുക്ക്… നാ ഉങ്കൾക്കാക താ ഇന്ത പൂ കൊണ്ടുവന്തേൻ…” എന്നൊക്കെ പറഞ്ഞ് അവൾ എന്റെ തോളിലേക്ക് ഒരു വല്ലാത്ത അടുപ്പത്തോടെ ചായുകയാണ്.
പെട്ടെന്ന് എവിടെനിന്നോ വന്ന് അമിതമായ അടുപ്പം കാണിക്കുന്ന ഈ പീറപ്പെണ്ണിനെ കണ്ട് ആമിയും നിധിയും വാ പൊളിച്ച് നിൽപ്പുണ്ടായിരുന്നു. ഒരു നിമിഷം അവരുടെ മുഖത്ത് അമ്പരപ്പായിരുന്നുവെങ്കിൽ, പിറ്റേ നിമിഷം അത് കടുത്ത ദേഷ്യമായി മാറി. അവൾ എന്നോട് ഒട്ടിയിരിക്കുന്നത് കണ്ട് ആമിയുടെ കണ്ണുകൾ ചുവന്നു.
