രുദ്രപ്രതാപം – 15 1അടിപൊളി  

രുദ്രപ്രതാപം 15

Rudraprathapam Part 15 | Author : Jhon Clinton

[ Previous Part ] [ www.kambi.pw ]


Picsart 26 06 03 21 20 10 314
ഒരുപാടു വേഴുകി എന്ന്‌ അറിയാം

കാരണം

1.മടി

2. പനി

3.രാമന്റെ മിഴിയും, തമ്പുരാട്ടിയും

ഞാൻ ഉദ്ദേശിച്ച പോലെ ഒന്നും വന്നില്ല തട്ടികൂട്ടു ആയോ ആവോ… 😶

——————————————————————

അമൃഗീയമായ കാഴ്ച കണ്ട് അവിടെ ഉണ്ടായിരുന്നവരെല്ലാം  കണ്ണുകൾ കൂട്ടിയടച്ചു

രക്തത്തിൽ മുഴുവനായി കുളിച്ച് നിൽക്കുന്നു ആ രൂപം പെട്ടെന്ന് ആകാശത്തിന്റെ കോണുകളിലേക്ക് നോക്കി അമാനുഷികമായി അലറി…

ആ അലർച്ചയുടെ തരംഗങ്ങൾ ആ പ്രദേശമാകെ പ്രതിധ്വനിച്ചു നിന്നു …

അവൻ അലർച്ച നിർത്തി പതിയെ മുഖം താഴ്ത്തി പിടിച്ചു… കണ്ണുകൾ കൂട്ടിയടച്ച് അവൻ പവിത്രന് നേരെ നോക്കി പതിയെ ആ കണ്ണുകൾ തുറന്നു…

അഗ്നിയോളം കലിയിൽ പുളയുന്ന രക്ത ചുവപ്പുള്ള കണ്ണുകൾ…

******************

THE SHOWDOWN…

******************

ചുറ്റും കൂടി നിന്നിരുന്നവരാരുടെയും ശ്വാസം പോലും പുറത്തേക്ക് വരാൻ മടിച്ചു നിന്നു…

കൺമുന്നിൽ അരങ്ങേറുന്ന ആ മൃഗീയമായ കാഴ്ച അവരുടെ രക്തം വരെ തണുപ്പിച്ചിരുന്നു…

ഭയത്തിൽ മരവിച്ച അവർക്ക് അനങ്ങാനോ സംസാരിക്കാനോ പോലും കഴിഞ്ഞില്ല. ഓരോ കണ്ണിലും ഒരേ വികാരം മാത്രം…

സുനിതയുടെ കണ്ണുകൾ അഭിയുടെ നേരെ പതിഞ്ഞു…

പക്ഷേ അവൾക്ക് അവിടെ തന്റെ ഓമന പുത്രനെ കാണാൻ കഴിഞ്ഞില്ല…

പകരം, വെറികൊണ്ട് പുളയുന്ന ഒരു ക്രൂര മൃഗത്തെയായിരുന്നു അവളുടെ കണ്ണുകൾ കണ്ടത്…

ഭയം കൊണ്ട് മരവിച്ച ചുണ്ടുകൾ വിറച്ചുകൊണ്ട് അവൾ മൊഴിഞ്ഞു…

“അഭി… മോനെ…”

മുന്നിൽ സംഭവിക്കുന്ന കാഴ്ചകൾ കണ്ടപ്പോൾ സുനിതയ്ക്ക് തല ചുറ്റുന്നതുപോലെ തോന്നി. കാലുകൾക്ക് ബലം നഷ്ടമായതുപോലെ അവൾ ആടിയുലഞ്ഞു…

 പക്ഷേ ആ കൂട്ടത്തിൽ ഒരാൾക്ക് മാത്രം അഭിയുടെ ഈ ഭാവം അപരിചിതമായിരുന്നില്ല…

അശ്വതി…

അവന്റെ മുഖത്തേക്ക് കണ്ണുകൾ പതിഞ്ഞ നിമിഷം തന്നെ അവളുടെ ശരീരമാകെ ഒരു തണുത്ത വിറയൽ പടർന്നു. തലച്ചോർ മരവിച്ചതുപോലെ അവൾ അനങ്ങാതെ നിന്നു.

ആ കണ്ണുകൾ…

രക്തച്ചുവപ്പ് പടർന്ന ആ നോട്ടം…

ഒരിക്കൽ പോലും മറക്കാൻ കഴിയാതെ അവളുടെ മനസ്സിന്റെ ഏറ്റവും ഇരുണ്ട കോണിൽ പതിഞ്ഞുകിടന്ന അതേ നോട്ടം…

അടുത്ത നിമിഷം, അവളുടെ ഹൃദയമിടിപ്പ് ക്രമം തെറ്റി.

മനസ്സ് നിയന്ത്രണം വിട്ട് മൂന്ന് വർഷങ്ങൾ പിന്നിലേക്ക് കുതിച്ചു…

താൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ആ ഇരുണ്ട ഓർമകളിലേക്കായിരുന്നു  അവളുടെ ഓർമകൾ ചെന്നെത്തിയത്…

കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി.

“ഇനിയൊരിക്കലും… അവനെ ആ രൂപത്തിൽ കാണേണ്ടി വരരുതേ…”

വർഷങ്ങളായി ഓരോ ദിവസവും മനസ്സിൽ ഉരുവിട്ടിരുന്ന ആ പ്രാർത്ഥനയ്ക്ക്, വിധി വീണ്ടും ചെവികൊടുത്തില്ല.

മറുവശത്ത്…

കൈകാലുകൾ നിയന്ത്രണം വിട്ട് വിറച്ചുകൊണ്ട്, ഒരു പ്രതിമയെപ്പോലെ അനങ്ങാനാവാതെ നിൽക്കുകയായിരുന്നു പവിത്രൻ.

അൽപസമയം മുമ്പ് വരെ ശരീരത്തിൽ തിളച്ചോടിയിരുന്ന കള്ളിന്റെയും കഞ്ചാവിന്റെയും ലഹരി എപ്പോഴോ അപ്രത്യക്ഷമായിരുന്നു.

ആ മൃഗീയ രൂപത്തിന്റെ മുന്നിൽ എന്തു ചെയ്യണം എന്നറിയാതെ അവൻ പതറി നിന്നു…

കഴുത്തിൽ അമർത്തിപ്പിടിച്ചിരുന്ന കത്തി പവിത്രൻ

പിൻവലിച്ചതും മായ ശക്തിയായി കിതച്ചുകൊണ്ട് നിലത്തേക്ക് വീണിരുന്നു.

ജീവന് വേണ്ടി വായുവിനെ വലിച്ചുകുടിച്ചുകൊണ്ട് അവൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് കഴുത്തിൽ പരതി.

അൽപനിമിഷങ്ങൾക്കുശേഷം അവളുടെ കണ്ണുകൾ പതിയെ അഭിയുടെ നേരെ തിരിഞ്ഞു…

പക്ഷേ…

അവൾ ഇന്നുവരെ സ്നേഹിച്ച, ഹൃദയത്തോട് ചേർത്തുവച്ചിരുന്ന തന്റെ പ്രിയതമനെയല്ല അവിടെ കണ്ടത്.

രക്തത്തിൽ കുളിച്ച്, വെറിയാൽ ജ്വലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന ആ രൂപം…

അങ്ങനെയൊരു അഭിയെ അവൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.

ഭയവും ഞെട്ടലും കലർന്ന അവളുടെ നോട്ടം പതിയെ വലതുവശത്തേക്ക് നീങ്ങി ദിവ്യയിൽ പതിഞ്ഞു.

ദിവ്യയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *