ഹന്നയുടെ ദുരിതം – 1 1അടിപൊളി  

ഹന്നയുടെ ദുരിതം – 1

[ പ്രിയപ്പെട്ട പ്രിയ ]


കഴിഞ്ഞ കഥക്ക് നൽകിയ എല്ലാ സപ്പോർട്ടിനും നന്ദി. ഒരു പുതിയ കഥ തുടങ്ങുകയാണ്.

ഹന്നയുടെ ദുരിതം അധ്യായം 1

ജോ എന്ന് വിളിക്കുന്ന ജോനാഥൻ ഫിലിപ്, ഐപിഎസ് ട്രെയിനിങിന്റെ അവസാന ഭാഗമായി ഹൈദരാബാദിൽ ASP ആയി ജോലി ചെയ്യുന്നു. കോട്ടയത്തെ പേരുകേട്ട ഒരു കുടുംബം ആണ്‌ ഇലക്കല്‍ കുടുംബം. അവിടുത്തെ ഏക പുത്രന്‍ ആണ്‌ ജോ. ചെറുപ്പം മുതലേ സ്പോര്‍ട്സിലും പഠിത്തത്തിലും ഒരു പോലെ മികവ് കാണിച്ചിരുന്ന ജോയുടെ സ്വപ്നം ആയിരുന്നു ഒരു ഐപിഎസ് ഓഫീസർ ആവുക എന്നത്. വെറുതേ വീട്ടില്‍ ഇരുന്ന് പണിക്കാരെ കൊണ്ട്‌ റബര്‍ വെട്ടി വിറ്റ് ജീവിച്ചാൽ പോലും ലക്ഷങ്ങൾ മാസം കിട്ടുമെങ്കിലും, ജോ സ്വന്തം കഠിനാധ്വാനം കൊണ്ടാണ്‌ ഐപിഎസ് നേടി എടുത്തത്. ചെറുപ്പം മുതൽ കുങ്ങ്ഫൂ പഠിച്ച് തുടങ്ങിയ ജോയ്ക്ക് ഫിസിക്കല്‍ ടെസ്റ്റ് ഒന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. അക്കാദമിയിലെ തന്നെ ഒരു ടോപ്പ് സ്കോറുമായി ആണ്‌ അവന്‍ പാസ്സായി വന്നത്. ഇപ്പോൾ ഏകദേശം നാല് വര്‍ഷം ആകാറായി ഹൈദരാബാദിൽ ASP ആയി ജോലി ചെയ്യുന്നു.

അവധിക്ക് വീട്ടില്‍ വന്ന് കയറിയതും അമ്മമാരുടെ ക്ലീഷേ ചോദ്യം ആണ്‌ അവനെ വരവേറ്റത് “അയ്യേ, ഇത് എന്ത് കോലം ആടാ? ആകെ അങ്ങ് കരിഞ്ഞ്‌ ഒണങ്ങി പോയല്ലോ നീ!”

അവന്റെ അച്ഛൻ ഫിലിപ് ചിരിച്ച് കൊണ്ട്‌ പറഞ്ഞു “പിന്നെ പോലീസ്മാര് എസി മുറിയില്‍ ഇരുന്ന് ജോലി ചെയ്യും എന്നാണോ സാറാമ്മ വിചാരിച്ചത്?” ജോയും ചിരിച്ചു.

സാറാമ്മ പക്ഷെ വിഷമത്തോടെ പറഞ്ഞു “പക്ഷെ ഇത് ഇത്തിരി കടുപ്പം തന്നെ. കണ്ടാൽ നീ അവിടെ കൂലി പണിക്ക്

പോയിട്ട് വരുവാന്നെ പറയൂ”.

ജോ ചിരിച്ച് കൊണ്ട്‌ “കൂലി പണിക്കാര്‍ക്ക് ഉച്ചക്കെങ്കിലും തണലത്ത് വിശ്രമിക്കാന്‍ പറ്റും മമ്മി. ഞങ്ങൾക്ക് അത് പോലും പലപ്പോഴും പറ്റത്തില്ല”.

സാറാമ്മ:”പിന്നെ നീ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്? കളഞ്ഞിട്ട് വന്നൂടെ? നിനക്ക് കിട്ടുന്ന ആ നക്കാ പിച്ച കിട്ടിയിട്ട് വേണമല്ലോ ഇവിടെ കഞ്ഞി മേടിക്കാന്‍”.

ജോ ചിരിച്ച് കൊണ്ട്‌ “ദേ അടുത്ത ക്ലീഷേ. എന്റെ പപ്പ ഈ മമ്മി ഇപ്പോഴും ആ സീരിയലുകളും കണ്ടാണോ ജീവിക്കുന്നത്?”.

ഫിലിപ്പും ചിരിച്ചു “ഇപ്പൊ ഇവള്‍ എന്നെയും കൂടെ പിടിച്ച് ഇരുത്തിയാ കാണുന്നത്”.

ജോ:”ചുമ്മാതല്ല, ഇങ്ങനത്തെ പഴഞ്ചൻ ഡയലോഗുകൾ”.

സാറാമ്മ ഫിലിപ്പിന്റെ വയറ്റിൽ ഒന്ന് കുത്തിയിട്ട് “അയ്യടാ, ഞാൻ പിടിച്ച് ഇരുത്തി കാണിക്കും അത്രേ. ഡാ മോനെ ഞാൻ ഇരുന്ന് കാണുമ്പോള്‍ പമ്മി പമ്മി അവിടെയും ഇവിടെയും എല്ലാം നിന്ന് എത്തി നോക്കി കണ്ട് കൊണ്ടിരിക്കും. അങ്ങനെയാണ്‌ ഞാൻ പറഞ്ഞത് വെറുതെ അവിടെ നിന്ന് എത്തി നോക്കാതെ ഇവിടെ വന്ന് ഇരുന്ന് കാണാന്‍. എന്നിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലേ..”.

മൂന്നുപേരും ചിരിച്ച് കൊണ്ട്‌ ജോ മമ്മിയെ ചേര്‍ത്തു പിടിച്ച് കൊണ്ട്‌ ഉള്ളിലേക്ക് കയറി പോയി.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

വൈകുന്നേരം ജോയുടെ ഫേവറിറ്റ് കള്ളപ്പവും, കരിമീൻ ഫിഷ് മോളിയും കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ ആണ്‌ പപ്പയും മമ്മിയും പരസ്പരം കൈയ്യും കണ്ണും കൊണ്ട്‌ കഥകളി കളിക്കുന്നത് കണ്ണിന്റെ കോണില്‍ കൂടെ ജോ ശ്രദ്ധിച്ചത്.

ജോ:”എന്താ, ഈ പ്രായത്തിൽ രണ്ട് പേരും കൂടെ കണ്ണും കലാശവും കാട്ടൽ? Romance ആണോ മിസ്സിസ് സാറാമ്മ ഫിലിപ്?”

പപ്പ ചിരിച്ചു, പക്ഷെ…

സാറാമ്മ:”ഛെ, മമ്മിയോട് പറയണ്ട

വർത്തമാനം ആണോ ഇത്?”

ജോ ചിരിച്ച് കൊണ്ട്‌ “എങ്കിൽ പിന്നെ കാര്യം എന്താന്ന് വെച്ചാൽ അങ്ങ് പറ. എന്തിനാ ഇങ്ങനെ കിടന്ന് കഷ്ടപ്പെടുന്നത്?”.

സാറാമ്മ:”കാര്യം എന്താന്ന് നിനക്ക് അറിയാൻ മേലെ? നിന്റെ കല്യാണ കാര്യം തന്നെ. ഇതിപ്പൊ എത്ര പ്രായം ആയി നിനക്ക്, ആദ്യം പറഞ്ഞു ഐപിഎസ് കഴിയട്ടെ എന്ന്. പിന്നെ പറഞ്ഞു ട്രെയിനിങ് കഴിയട്ടെ എന്ന്. ഇനി ഇപ്പൊ ഒരു രണ്ടോ മൂന്നോ മാസം കൂടെ കഴിഞ്ഞാൽ നിന്റെ ട്രെയിനിങ്ങും തീരും. അത് കൊണ്ട്‌ ഇനിയും ഇത് വെച്ച് താമസിപ്പിക്കാൻ ഞാൻ സമിതിക്കത്തില്ല. അത്ര തന്നെ”.

Updated: November 9, 2026 — 8:10 pm

Leave a Reply

Your email address will not be published. Required fields are marked *