ഹന്നയുടെ ദുരിതം – 1 1അടിപൊളി  

ജോ മേശയുടെ അടിയിലൂടെ അവളുടെ കൈയ്യിൽ പിടിച്ച് ഒന്ന് മെല്ലെ ഞെരിച്ച് കൊണ്ട് “അതേ. അടിപൊളി ആയിട്ടുണ്ട്”.

ഹന്ന അല്പം ഭയത്തോടെ മമ്മിയെ നോക്കി. മമ്മി പക്ഷെ ഒന്നും മിണ്ടാതെ ആ ബീഫ് ഒരു വശത്തേക്ക് നീക്കി വച്ചിട്ട് ചോറുണ്ണാൻ തുടങ്ങി. ഹന്നയ്ക്ക് അല്പം വിഷമം തോന്നിയെങ്കിലും അവൾ ചിന്തിച്ചു ‘എന്തായാലും ഞാനാണ് ഉണ്ടാക്കിയത് എന്ന് അറിയുന്നതിന് മുൻപ് മമ്മിയത് കഴിച്ചിട്ട് നല്ലതാണെന്ന് പറഞ്ഞല്ലോ. അത്

മതി’.

വൈകുന്നേരം ആയപ്പോൾ ഹന്നയെയും കൂട്ടി ജോ അവരുടെ പറമ്പും, പ്ലാൻ്റേഷനും, ഫാം ഹൗസും എല്ലാം ചുറ്റി നടന്ന് കാണിച്ച് കൊടുത്തു. ഒപ്പം സ്റ്റാഫിനെ എല്ലാം പരിചയപ്പെടുത്തി കൊടുത്തു.

വൈകുന്നേരം കുളി കഴിഞ്ഞ് വീട്ടിൽ ഇടുന്ന ഒരു സാധാരണ സ്കർട്ടും ടോപ്പും ഇട്ട് ഇറങ്ങി വന്ന ഹന്നയെ ജോ കൊതിയോടെ നോക്കി ഇരുന്നു. അവൻ്റെ കണ്ണിലെ കാമം തിരിച്ചറിഞ്ഞ ഹന്ന അല്പം വെപ്രാളത്തോടെ പറഞ്ഞു “ഇച്ഛാ. അടങ്ങി ഇരിക്കണം. അത്താഴം കഴിക്കാൻ എപ്പോൾ പോകേണ്ടതാ”.

ജോ:”അതിന് ഇനിയും അര മണിക്കൂർ സമയം ഉണ്ട്”

ഹന്ന:”ആ സമയം കൊണ്ട് കയറി കുളിക്കാൻ നോക്ക്. എന്നിട്ട് വേണം നമുക്ക് കഴിക്കാൻ പോകാൻ”.

ജോ:”അത് ഞാൻ അത്താഴം കഴിഞ്ഞിട്ട് കുളിച്ചോളാം. ഇപ്പൊ നീ ഇങ്ങ് വാ ഞാൻ ഒന്ന് നോക്കട്ടെ നീ ശരിക്കും കുളിച്ചിട്ടുണ്ടോ എന്ന്”.

ഹന്ന പുഞ്ചിരിയോടെ “അയ്യേ, ഇച്ചിച്ചി കുട്ടി. കുളിക്കാതെയാണോ ഭക്ഷണം കഴിക്കുന്നത്. പോ മര്യാദയ്ക്ക് കയറി കുളിക്ക്”.

എന്നിട്ടും അവളെ കൊതിയോടെ നോക്കിയിരുന്ന ജോവിനെ അവൾ തന്നെ തള്ളി കുളിമുറിയിൽ കയറ്റി വിട്ടു

കുളി കഴിഞ്ഞ് ഒരു തോർത്ത് മാത്രം ഉടുത്ത് ഇറങ്ങി വന്ന ജോവിൻ്റെ ഉരുക്ക് പോലുള്ള ശരീരം ഹന്ന ഒരു നിമിഷം അന്തം വിട്ട് നോക്കിയിരുന്നു. എന്തോ അവളുടെ ശ്വസനത്തിൻ്റെ വേഗത തനിയെ അല്പം കൂടി. അവൻ്റെ നെഞ്ചിലെ രോമത്തിൽ നിന്ന് അപ്പോഴും വെള്ളതുള്ളികൾ ഇറ്റ് നിൽക്കുന്നുണ്ടായിരുന്നു. അവനെ നോക്കിയിരുന്ന ഹന്നയ്ക്ക് അവൻ്റെ നെഞ്ചിലെ രോമക്കാട്ടിലെ വെള്ളം സ്വന്തം കൈ കൊണ്ട് തുടച്ച് എടുക്കാൻ തോന്നി.

ജോ ഒരു കുസൃതി ചിരിയോടെ തന്നെ

നോക്കി നിൽക്കുന്നത് കണ്ട് ഹന്ന പെട്ടെന്ന് നാണിച്ച് മുഖം മാറ്റി.

ജോ:”എന്താ അന്നക്കുട്ടി ഒരു പ്രത്യേക നോട്ടം?”

ജോ തന്നെ കളിയാക്കുവാണെന്ന് മനസ്സിലായ ഹന്ന ഒരു ചെറിയ കള്ള പിണക്കം അഭിനയിച്ച് കൊണ്ട് “ഞാൻ പോവാ, അത്താഴം കഴിക്കാൻ വേഗം താഴേക്ക് വന്നേക്കണേ” എന്ന് പറഞ്ഞ് ഹന്ന എഴുന്നേറ്റ് പുറത്തേക്ക് നടക്കാൻ തുടങ്ങി. എന്നാൽ വാതിലിൻ്റെ അടുത്ത് എത്തിയപ്പോഴേക്കും ജോ അവളുടെ അരക്കെട്ടിൽ ചുറ്റി ഒന്ന് ശക്തിയായി വലിച്ചു. ഹന്ന ഒന്ന് കറങ്ങി ജോവിൻ്റെ ഉരുക്ക് ശരീരത്തിൽ വന്ന് വീണു. അവളുടെ മുഖം, അവളെ കൊതിപ്പിച്ച രോമക്കാട്ടിലെ വെള്ളത്തിൽ അമർന്ന് നനഞ്ഞു. ഹന്നയും ആഗ്രഹിച്ചതാണ്, തന്നെ പോകാൻ വിടാതെ ജോ ഒന്ന് കയറി പിടിച്ചിരുന്നെങ്കിൽ എന്ന്. അത് കൊണ്ട് അവൾ യാതൊരു എതിർപ്പും ഇല്ലാതെ അവൻ്റെ നനഞ്ഞ നെഞ്ചിൻ്റെ ചൂടിൽ തല ചായ്ച്ച് നിന്നു. ജോവിൻ്റെ കൈ അവളെ വരിഞ്ഞ് മുറുക്കി.

കുറച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ അവളുടെ അടിവയറ്റിൽ വീണ്ടും ജോവിൻ്റെ പൗരുഷത്തിൻ്റെ ദൃഢതയും കുതിപ്പുകളും അറിഞ്ഞ് തുടങ്ങി. അവൾക്ക് ഇപ്പൊൾ ഭയം തോന്നിയില്ല. മറിച്ച് തിരിച്ചറിയാൻ കഴിയാത്ത ഒരു വികാരവും ആവേശവും ആണ് തോന്നിയത്. അവളുടെ കണ്ണുകളുടെ മുൻപിൽ ജോവിൻ്റെ രോമത്തിൽ നിന്ന് വീഴാൻ വെമ്പി നിൽക്കുന്ന ഒരു തുള്ളി വെള്ളം അവൾ കണ്ടു, എന്തോ ഒരു പ്രേരണയിൽ ഹന്ന നാവ് നീട്ടി അവൻ്റെ നെഞ്ചിലെ aa വെള്ളത്തുള്ളി നക്കി എടുത്തു. ഇതിന് മുൻപ് എല്ലാം ജോവിൻ്റെ പൗരുഷത്തിൻ്റെ ഉറപ്പ് അവളുടെ ശരീരത്തിൽ അറിഞ്ഞ സമയത്തെല്ലാം ജോവിൻ്റെ കണ്ണുകളിലെ കാമം അവൾ ഓർത്തു, ആ

കാമം നിറഞ്ഞ കണ്ണുകൾ വീണ്ടും കാണണം എന്നവൾക്ക് തോന്നി. ഹന്ന മെല്ലെ തല ഉയർത്തി ജോവിൻ്റെ കണ്ണുകളിലേക്ക് നോക്കി. അതേ കാമം നിറഞ്ഞ കണ്ണുകൾ അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ തുളച്ച് കയറാൻ തുടങ്ങി. ഹന്നയുടെ ശ്വസനത്തിൻ്റെ വേഗത വീണ്ടും കൂടി തുടങ്ങി.

Updated: November 9, 2026 — 8:10 pm

Leave a Reply

Your email address will not be published. Required fields are marked *