ഹന്ന ഒടുവിൽ താഴേക്ക് ഇറങ്ങിയപ്പോൾ സമയം 8.30 കഴിഞ്ഞിരുന്നു. താഴെ പപ്പ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഹന്ന ഉള്ളിലെ ജാള്യത മറച്ച് പിടിച്ച് കൊണ്ട് ഒരു പുഞ്ചിരിയോടെ “Good morning പപ്പാ” എന്ന് പറഞ്ഞു.
ഫിലിപ്പ് അവളെ നോക്കി സന്തോഷത്തോടെ “ഹാ, മോള് എഴുന്നേറ്റോ? ഉറക്കം
ഒക്കെ നന്നായിരുന്നോ മോളെ?”
ഹന്ന:” ആ, പപ്പാ നന്നായിട്ട് ഉറങ്ങി. മമ്മി ഇവിടെ പപ്പാ?”
ഫിലിപ്പ്:”അവൾ അടുക്കളയിൽ ഉണ്ടാവും അവിടെ നോക്കിക്കോ”.
ഹന്ന അടുക്കളയിലേക്ക് നടന്നു. അവിടെ മമ്മി ചപ്പാത്തി ചുട്ട് കൊണ്ട് നിൽക്കുവായിരുന്നു. ഒരു ജോലിക്കാരി അപ്പുറത്ത് നിന്ന് തേങ്ങാ ചിരവി കൊണ്ട് നിൽക്കുന്നുണ്ട്.
ഹന്ന:”Good morning മമ്മി”.
എന്നാൽ സാറാമ്മ കേട്ട ഭാവം കാണിച്ചില്ല. ഹന്നയുടെ മുഖം അല്പം ഒന്ന് വാടി. എങ്കിലും അവൾ വീണ്ടും പുഞ്ചിരിച്ച് കൊണ്ട് അടുത്ത് നിന്ന ചേച്ചിയോട് “Good morning ചേച്ചീ. ചേച്ചിടെ പേരെന്താ?”. അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ആ ചേച്ചി പറഞ്ഞു “എൻ്റെ പേര് മേരി എന്നാ മോളെ”.
ഹന്ന:”ചേച്ചിടെ വീട് ഇവിടെ അടുത്തണോ?”
മേരി:”അല്ല മോളെ. ഞാൻ അങ്ങ് തൊടുപുഴെന്നാ. ഞാൻ ഇവിടെ തന്നെയാ താമസ..”
സാറാമ്മ ഇടക്ക് കയറി പറഞ്ഞു “ചില പെണ്ണുങ്ങള് നല്ല പുളിങ്കൊമ്പ് നോക്കി പിടിച്ച് കെട്ടി കഴിഞ്ഞാൽ, പിന്നെ അകത്താരമ്മ കളിച്ച് ഉച്ചിയിൽ വെയില് വീഴുന്നത് വരെ കിടന്ന് ഉറങ്ങാമെന്നാണ് വിചാരം”.
ഹന്നയുടെ കണ്ണുകൾ നനഞ്ഞു..
ഹന്ന:”മമ്മി.. അത്.. സാധാരണ ഞാൻ നേരത്തെ എഴുന്നേൽക്കാറുള്ളതാണ്. ഇന്ന് അല്പം വൈകി പോയി സോ..”
അവളെ പറഞ്ഞ് മുഴുവിക്കാൻ സമ്മതിക്കാതെ സാറാമ്മ അത് വരെ ചുട്ട ചപ്പാത്തിയും ആയി അവളെ കടന്ന് ഹാളിലേക്ക് നടന്നു…
ഹന്ന കരയാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി. അവൾ മേരി ചേച്ചി കാണാതെ ഇരിക്കാൻ വേണ്ടി തിരിഞ്ഞ് നിന്ന് കണ്ണുകൾ തുടച്ചു.
മേരി:”സാരമില്ല മോളെ. എല്ലാം ശരിയാകും. സാറാമ്മ ചേച്ചിക്ക് കുറച്ച്
മുൻകോപം ഉണ്ടെന്നെ ഉള്ളൂ. പക്ഷെ ഉള്ള് ശുദ്ധമാണ്”.
ഹന്ന മുഖം എല്ലാം തുടച്ചിട്ട് ഒന്ന് പുഞ്ചിരിച്ച് കാണിച്ചിട്ട് “അതൊന്നും സാരമില്ല ചേച്ചി. ഞാൻ എന്താ ചെയ്യേണ്ടത്?”
മേരി:”അയ്യോ, മോള് ഒന്നും ചെയ്യേണ്ട. ഞാൻ കൂടാതെ ഇവിടെ എലിസബത്തും, ശാന്തയും ഉണ്ട്. സാറാമ്മ ചേച്ചി എല്ലാം ഒന്ന് നോക്കിയും കണ്ടും പറഞ്ഞ് തരികയെ ഉള്ളു. മോൾക്ക് എന്തെല്ലാമാണ് ഇഷ്ടം എന്ന് പറഞ്ഞാൽ മതി. ഞങൾ ഉണ്ടാക്കിക്കൊളാം”.
ഹന്ന:”ചേച്ചി എന്നാൽ ഇന്ന് ഉച്ചക്ക് ഒരു കറി ഞാൻ ഉണ്ടാക്കിക്കോട്ടേ?”
മേരി:”അതിനെന്താ മോളെ, മോൾക്ക് എന്തെല്ലാമാണ് വേണ്ടത് എന്ന് പറഞാൽ മതി എല്ലാം ഞങ്ങൾ ഒരുക്കി തരാം”.
ഹന്ന:”അതൊന്നും വേണ്ട ചേച്ചി. എല്ലാം എവിടെയൊക്കെ ആണ് ഇരിക്കുന്നത് എന്ന് പറഞ്ഞ് തന്നാൽ മാത്രം മതി. ഇവിടെ ബീഫ് അടുത്ത് മേടിക്കാൻ കിട്ടുമോ?”
മേരി:”അത് എന്ത് ചോദ്യമാ മോളെ? ഫിലിപ്പ് സാറിന് സ്വന്തം ആയിട്ട് ഒരു ബീഫ് എക്സ്പോർട്ട് ചെയ്യുന്ന ഒരു കമ്പനി തന്നെ ഉണ്ട്. അവിടെ ഒന്ന് വിളിച്ച് പറഞാൽ മതി, ഏത് പ്രായത്തിൽ ഉള്ള ബീഫിൻ്റെ ഏത് ഭാഗം വേണമെന്ന് പറഞാൽ മതി അര മണിക്കൂറിൽ ഇവിടെ എത്തും”.
ഹന്ന:”എങ്കിൽ അധികം പ്രായം ഇല്ലാത്ത, കുറച്ച് നെയ്യുള്ള ഒരു 2 കിലോ കൊണ്ട് വന്ന് തരാൻ പറയുമോ?”
മേരി:”പിന്നെന്താ മോളെ.ഞാൻ ദാ ഇപ്പൊൾ തന്നെ വിളിക്കാം. വേറെ എന്തൊക്കെ വേണം മോളെ?”
ഹന്ന:”ബാക്കി എല്ലാം ഇവിടെ ഉണ്ടായിരിക്കണം. അത് മതിയാകും ചേച്ചി”.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
ജോ എക്സർസൈസ് എല്ലാം കഴിഞ്ഞ് താഴേക്ക് വന്നപ്പോൾ പതിനൊന്ന് മണി കഴിഞ്ഞു. അപ്പോഴേക്കും ഫിലിപ്പ് ഓഫീസിലേക്ക്
പോയി കഴിഞ്ഞിരുന്നു. സാറാമ്മ മുൻപിൽ ഇരുന്ന് ടിവി കണ്ട് കൊണ്ട് എന്തെല്ലാമോ ഫയലുകൾ നോക്കുകയായിരുന്നു.
ജോ:”മമ്മി ഹന്നയെ കണ്ടായിരുന്നോ?”
സാറാമ്മ:”എനിക്ക് എങ്ങനെ അറിയാം? വെല്ലടത്തും കാലിന്മേൽ കാലും കയറ്റി വെച്ച് ഇരിക്കുന്നുണ്ടാകും. അവള് സുഖിക്കാൻ ആണല്ലോ ഇങ്ങോട്ട് കെട്ടി കയറി വന്നത്”.
