ഹന്നയുടെ ദുരിതം – 1 1അടിപൊളി  

ഹന്ന വെപ്രാളത്തോടെ ശബ്ദം താഴ്ത്തി പറഞ്ഞു “എന്താ ഈ കാണിക്കുന്നത്, ആരെങ്കിലും കാണും. മാറ്. ഞാൻ ഇറങ്ങട്ടെ”.

പക്ഷെ ജോ കാറിൽ കയറിയപ്പോള്‍ മുതൽ അവനെ കൊതിപ്പിക്കുന്ന സാരിയുടെ ഇടയിലൂടെ കാണുന്ന അവളുടെ അണിവയറില് കൈ നീട്ടി പിടിച്ചു. അവൾ ഞെട്ടി വിരലില്‍ കുത്തി ഉയർന്ന് പോയി. ജോ അവളുടെ അരക്കെട്ടില് പിടിച്ച് അവളെ തന്റെ ശരീരത്തിലേക്ക് വലിച്ചു. ഞെട്ടി നിന്ന അവൾ ഒരു പ്രതിരോധവും ഇല്ലാതെ അവന്റെ നെഞ്ചിലേക്ക് വീണു. അവന്റെ ഉറച്ച ശരീരത്തിലേക്ക് അവളുടെ പഞ്ഞികേട്ട് പോലുള്ള

ശരീരം വന്ന് ഇടിച്ച് നിന്നു. പിന്നെ അവന്‍ തല കുനിച്ച് അവളുടെ കഴുത്തിന്റെ ആഴങ്ങളിലേക്ക് മുഖം പൂഴ്ത്തി. ശരീരത്തിലൂടെ ഒരു മിന്നല്‍കിരണം കടന്ന് പോയത് പോലെയാണ്‌ ഹന്നക്ക് തോന്നിയത്‌. ഒരാണിന്റെ ചുണ്ടുകളുടെ ചൂട് അവളുടെ ശരീരം ആദ്യമായി അറിഞ്ഞു. കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നിയ ഹന്ന ജോവിന്റെ തോളില്‍ പിടിച്ച് നിന്ന് കൊടുത്തു. മണിക്കൂറുകൾ അതോ ദിവസങ്ങൾ കഴിഞ്ഞാണോ ജോ തല തന്റെ കഴുത്തിൽ നിന്ന് മുഖം മാറ്റിയത് എന്ന് അവള്‍ക്ക് ഓര്‍മ്മ ഉണ്ടായിരുന്നില്ല. അവൾ ഒരു പാതി ബോധാവസ്ഥയിൽ ആയിരുന്നു. ജോ തന്നെ വിട്ട് മാറിയപ്പോൾ അവൾ സപ്പോര്‍ട്ടിനായി ഭിത്തിയിൽ പിടിച്ച് നിന്നു. ജോ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു പക്ഷെ അവള്‍ക്ക് ഒന്നും വ്യക്തമായിരുന്നില്ല.

ഭിത്തിയിൽ പിടിച്ച് നിന്ന അവളെ പുറകില്‍ നിന്ന് വീണ്ടും ജോ കെട്ടി പിടിച്ചു. അവന്റെ കൈകൾ അവളെ വരിഞ്ഞു. പിടയ്ക്കുന്ന അവന്റെ പൗരുഷം അവളുടെ നിതംബത്തില്‍ ചേര്‍ന്നു.

ജോ അവളുടെ ചെവിയില്‍ ഒരു ഉമ്മ കൊടുത്തു. അവൾ അവന്റെ കൈയ്യില്‍ കിടന്ന് ഒന്ന് പിടഞ്ഞു. അവന്‍ മെല്ലെ ചോദിച്ചു “പറഞ്ഞത് മനസ്സിലായോ, അതോ ഞാൻ കുളിപ്പിച്ച് തരണോ?”

ഒരു ഉള്‍ക്കിടലത്തോടെ അവള്‍ക്ക് സ്വബോധം തിരിച്ച് വന്നു.

ഹന്ന:”അയ്യേ എന്തെല്ലാം ആണ്‌ ഈ പറയുന്നത്. പ്ലീസ് ഒന്ന് ഇറങ്ങി പോ. ആരെങ്കിലും കാണും”.

ജോ കൊഞ്ചി “ഞാൻ എത്ര ഉമ്മ തന്നു? എനിക്ക് ഒരെണ്ണം പോലും തന്നില്ലല്ലോ. ഒരു ഉമ്മ തന്നാൽ ഞാൻ പോകാം”.

അവൾ അല്പം നാണത്തോടെ “ഇപ്പൊ അല്ല, രാത്രി തരാം. ഇപ്പൊ ഇച്ചായന്‍ പോ. പ്ലീസ്”.

അവന്റെ

ഉള്ളില്‍ വല്ലാത്തൊരു സന്തോഷം നിറഞ്ഞു.

ജോ:”നീ എന്താ വിളിച്ചത്?”

ഹന്ന നാണത്തോടെ:”എന്നെ അന്ന എന്ന് വിളിക്കാമെങ്കില്‍ എനിക്ക് ഇച്ചായന്‍ എന്നും വിളിക്കാം”.

അവന്‍ ആവേശത്തോടെ അവളെ വീണ്ടും പുണര്‍ന്നിട്ട് അവളുടെ കവിളിൽ ഒരു ഉമ്മ കൂടെ കൊടുത്തു.

ജോ:”വാ മുറിയുടെ വാതിൽ അടച്ചിട്ട് കുളിച്ചോ. അപ്പൊ ഉടുപ്പ് മാറാൻ എല്ലാം കുറച്ച് കൂടെ സൗകര്യം ആയിരിക്കും”.

ഹന്ന:”അയ്യേ ഞാൻ ഇപ്പൊ ഇറങ്ങില്ല. ആരെങ്കിലും കാണും. ഇച്ചായന്‍ ആദ്യം ഇറങ്ങ്. പോകുമ്പോൾ മുറിയുടെ വാതിൽ ചാരിയിട്ട് പോ. ഞാൻ കുറച്ച് കഴിഞ്ഞ് പതുക്കെ ഇറങ്ങിക്കോളാം”.

ജോ ചിരിച്ച് കൊണ്ട്‌ ഒരു ഉമ്മ കൂടെ കൊടുത്തിട്ട് ഇറങ്ങി പോയി. അവൾ കുറച്ച് നേരം പുഞ്ചിരിച്ചു കൊണ്ട് കണ്ണുകൾ അടച്ച് ജോ ഉമ്മ വെച്ച സ്ഥലങ്ങളിലൂടെ എല്ലാം മെല്ലെ തലോടി കൊണ്ട്‌ അവിടെ നിന്നു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കുളി കഴിഞ്ഞ് വന്നപ്പോൾ മുതൽ ദിയയും മിയയും വാല് പോലെ ഹന്നയുടെ പുറകേ തന്നെ കൂടി. അവർ പറയുന്ന ജോവിന്റെയും കുടുംബത്തിലെ ബാക്കി ഉള്ളവരുടെയും കഥകൾ എല്ലാം ഹന്ന വളരെ താല്പര്യത്തോടെ കേട്ട് ഇരുന്നു. രാത്രി ആയപ്പോഴേക്കും കുടുംബത്തിലെ ഒരുമാതിരിപ്പെട്ട എല്ലാവരെയും അടുത്ത് അറിയാവുന്ന പോലെ ആയി ഹന്നക്ക്.

രാത്രി അത്താഴം കഴിഞ്ഞിട്ടും അവരുടെ കത്തി വെക്കല് തുടർന്ന് കൊണ്ടിരുന്നു. ഒരു 8 മണി എല്ലാം കഴിഞ്ഞപ്പോൾ അവരുടെ മമ്മി വന്ന് അവരെ ചീത്ത പറഞ്ഞു “കല്യാണം കഴിഞ്ഞ പെണ്ണാ. അവളെ അവളുടെ ഭർത്താവിന്റെ അടുത്തേക്ക് വിടാതെ നിങ്ങൾ ഇവിടെ പിടിച്ച് ഇരുത്തിയേക്കുവാണോ?”.

ദിയ:”ചേച്ചി ഇന്ന്‌ ഞങ്ങളുടെ കൂടെ കിടക്ക്. സംസാരിച്ച് മതിയായില്ല”.

Updated: November 9, 2026 — 8:10 pm

Leave a Reply

Your email address will not be published. Required fields are marked *