ഹന്നയുടെ ദുരിതം – 1 1അടിപൊളി  

മുന്‍പില്‍ സീറ്റിൽ നിന്ന് ഫിലിപ് ചോദിച്ചു “കഴിഞ്ഞ ഒരു മാസമായി എപ്പോ വിളിച്ചാലും ഇവന്റെ നംബർ ബിസി ആണ്‌. എന്നിട്ട് ഇപ്പോൾ അവസാനം ഒന്ന് അടുത്ത് എത്തിയപ്പോൾ എന്താ രണ്ട് പേരും ഒന്നും മിണ്ടാതെ ഇരിക്കുന്നത്?”.

ജോ ചിരിച്ചു, ഹന്നയും നാണിച്ച് പുഞ്ചിരിച്ചു.

ജോ:”അത് പപ്പ, പള്ളിയില്‍ നിന്ന് നിന്ന് മടുത്തു. അത് കൊണ്ട്‌ ക്ഷീണിച്ച് അങ്ങ് ഇരുന്ന് പോയതാ”.

ഫിലിപ് ചിരിച്ച് കൊണ്ട്‌ പറഞ്ഞു “എത്ര ക്ഷീണിച്ചു എന്ന് പറഞ്ഞാലും വീട്ടില്‍ എത്തിയ ഉടനെ കിടപ്പ് മുറിയിലേക്ക് കയറി കതക്‌ അടിച്ചേക്കരുത്. നാട്ടുകാരും ബന്ധുക്കളും ഒക്കെ ഉള്ളതാ. രാത്രി ആകുമ്പോള്‍ പെണ്ണുങ്ങള്‍ എല്ലാവരും കൂടെ ബെഡ്റൂമിൽ ആക്കുന്ന ഒരു ചടങ്ങ് ഉണ്ട്. അത് കഴിഞ്ഞ് കതക്‌ എല്ലാം അടച്ച് ‘ക്ഷീണം’ മാറ്റിയാല്‍ മതി”.

പപ്പ ക്ഷീണം എണ്ണം വാക്ക് ആക്കി പറഞ്ഞതാണ് എന്ന് ജോവിനും ഹന്നക്കും മനസ്സിലായി. രണ്ട് പേരും ഒരുപോലെ ചമ്മി. ജോ തന്റെ വയറു നോക്കി വെള്ളം ഇറക്കിയതും താൻ കൈയ്യിൽ നുള്ളിയതും എല്ലാം പപ്പ കണ്ടു കാണും. മമ്മി വേറെ കാറിൽ കയറിയത് ഭാഗ്യം എന്ന് ഹന്നക്ക് തോന്നി.

പിന്നെ

വീട് എത്തുന്ന വരെ അവർ കളിയും ചിരിയും എല്ലാം ആയി പോയി. ഹന്നക്ക് സ്വന്തം അപ്പനെ പോലെ തന്നെയാണ് പപ്പയേയും തോന്നിയത്‌. ഫിലിപ്പും ഒരു മോളെ കിട്ടിയ സന്തോഷത്തില്‍ ആയിരുന്നു.

വീട് എത്താറായപ്പോൾ ഫിലിപ് പുറകോട്ട് തിരിഞ്ഞ് ഇരുന്നിട്ട് പറഞ്ഞു “മോളെ സാറാമ്മ പറയുന്ന വിവര കേടുകൾ കേട്ട് മോൾക്ക് വിഷമം തോന്നേണ്ട. ആളൊരു പാവം ആണ്‌. പരദൂക്ഷണം പറയാനും പൊങ്ങച്ചം പറയാനും വേണ്ടി മാത്രം കൂടുന്ന ഒരു കൂട്ടായ്മ ഉണ്ട് അവള്‍ക്ക്. അവിടെ പണത്തിന്റെ പൊങ്ങച്ചം പറയാൻ ഉള്ള ഒരു അവസരം നഷ്ടപ്പെട്ടതിന്റെ വിഷമം ആണ്‌ അവള്‍ക്ക്. മോളുടെ വില മനസ്സിലാവുന്ന ഒരു ദിവസം വരും. അത് വരയേ കാണൂ ഈ ചൊരുക്ക് ഒക്കെ”.

താൻ കാരണം മമ്മിക്ക് കൂട്ടുകാരുടെ മുമ്പിൽ നാണക്കേട് ആയി എന്ന് മനസ്സിലായ ഹന്നയുടെ ഉള്ളില്‍ വിഷമം നിറഞ്ഞു. അവളുടെ അവസ്ഥ മനസ്സിലാക്കിയ ജോ അവളുടെ കൈയിൽ പിടിച്ച് ഒരു കുഴപ്പവും ഇല്ല എന്ന് കണ്ണുകൾ കൊണ്ട്‌ പറഞ്ഞു. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കാണിച്ചിട്ട് പുറത്തേക്ക്‌ നോക്കി ഇരുന്നു.

ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറിയപ്പോള്‍ കൊട്ടാരം പോലെ ഉള്ള അവരുടെ വീട് കണ്ടു. ആ വീടിന്റെ പകിട്ടോ ആഡംബരമോ അവളെ തെല്ലും ഭ്രമിപ്പിച്ചില്ല. പക്ഷേ ജോ ട്രെയിനിങിന് പോയി കഴിഞ്ഞാൽ ആ വലിയ വീട്ടില്‍ താൻ തനിച്ച് ആയി പോകുമോ എന്ന് ഒരു ഭയം മാത്രം അവള്‍ക്ക് തോന്നി.

പരിചയമില്ലാത്ത കുറെ മുഖങ്ങൾ അവളെ പുഞ്ചിരിയോടെ ഉള്ളിലേക്ക് വരവേറ്റു. മമ്മിയെ അവൾ നോക്കിയെങ്കിലും, അവിടെ എങ്ങും കണ്ടില്ല. ഒരു

പക്ഷെ എത്തിയിട്ട് ഉണ്ടാകില്ല എന്ന് അവൾ കരുതി. പക്ഷേ ഉള്ളില്‍ കയറിയപ്പോള്‍ മാറി നിന്ന് ആരോടൊക്കെയോ എന്തോ പറഞ്ഞ്‌ ചിരിച്ച് കൊണ്ട്‌ നില്‍ക്കുന്ന മമ്മിയെ കണ്ടപ്പോൾ വീണ്ടും അവളുടെ ഹൃദയത്തിൽ ഒരു കല്ല് കയറ്റി വെച്ച പോലെ ഉള്ളൊരു വേദന അവള്‍ക്ക് തോന്നി. പക്ഷേ ജോ സ്നേഹത്തോടെ അവളെ ചേര്‍ത്ത് പിടിച്ച് ഉള്ളിലേക്ക് നയിച്ചു.

അപ്പോഴേക്കും രണ്ട് പെൺകുട്ടികൾ അങ്ങോട്ട് ഓടി വന്നു. “ചേച്ചി ഞാൻ ദിയ, ഇവള്‍ മിയ. ഞങ്ങൾ കസിന്‍സ് ആണ്‌. (ജോവിന്റെ കൈ എടുത്ത് മാറ്റി കൊണ്ട്‌) വിട് ചേട്ടാ ഇനി കുറച്ച് നേരം ഞങ്ങൾക്ക് താ ചേച്ചിയെ. ഞങ്ങൾ ചേച്ചിയെ വീടും സ്ഥലവും എല്ലാം ഒന്ന് കാണിക്കട്ടെ”.

ജോ ചിരിച്ച് കൊണ്ട്‌ പറഞ്ഞു “അന്നേ, രണ്ടും കുരുത്തം കെട്ട സാധനങ്ങൾ ആണേ. നോക്കീം കണ്ടും എല്ലാം പോണേ”. അവർ രണ്ട് പേരും തിരിഞ്ഞ് കോക്രി കാണിച്ചിട്ട് ഹന്നയേയും വലിച്ച് കൊണ്ട്‌ ഉള്ളിലേക്ക് പോയി.

പോകുന്ന വഴി പളാ പളാ തിളങ്ങുന്ന സാരി എല്ലാം ഉടുത്ത് മമ്മിയുടെ അടുത്ത് നിന്ന രണ്ട് സ്ത്രീകൾ ഹന്ന കേള്‍ക്കുന്ന രീതിയില്‍ പറഞ്ഞു “കല്യാണം കഴിഞ്ഞ് വന്ന് കയറുമ്പോൾ എങ്കിലും ഈ കുട്ടിക്ക് കുറച്ച് ആഭരണങ്ങള്‍ എല്ലാം ഇട്ട് കൂടെ?” അപ്പോ മറ്റെ സ്ത്രീ “അതിന്‌ ഉണ്ടെങ്കിൽ അല്ലേ ഇടൂ”. അത് കേട്ട് അവിടെ കൂടി നിന്ന സ്ത്രീകൾ എല്ലാം ചിരിച്ചു, മമ്മി ഒഴികെ. അവർ പറഞ്ഞത് ഹന്നക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കിയില്ലെങ്കിലും മമ്മിയുടെ ദേഷ്യത്തോടെ ഉള്ള നോട്ടം കണ്ടപ്പോൾ അവൾ അല്‍പ്പം ഒന്ന് പതറി പോയി.

Updated: November 9, 2026 — 8:10 pm

Leave a Reply

Your email address will not be published. Required fields are marked *