അവരുടെ
മമ്മി:”ദേ തോന്ന്യാസം പറയല്ല്. ആ കൊച്ചിനെ കെട്ടിയത് നിങ്ങൾ ആണോ ജോ ആണോ?”.
മിയ:”ചേച്ചി ഒരു കാര്യം ചെയ്യ്. ആ ഐപിഎസിനെ ഡിവോർസ് ചെയ്യ്. എന്നിട്ട് ഞങ്ങളുടെ കൂടെ പോരെ. നമുക്ക് ഇങ്ങനെ കളിച്ചും ചിരിച്ചും അവിടെ കൂടാം”.
അവരുടെ മമ്മി അവരെ അടിക്കാൻ കൈ ഓങ്ങിയെങ്കിലും ഹന്ന ചിരിച്ച് കൊണ്ട് പറഞ്ഞു “ഇന്ന് ഇപ്പോൾ ഇത്രയും ലേറ്റ് ആയില്ലേ. നാളെ ആണെങ്കിൽ ഞായറാഴ്ച. നമുക്ക് ഒരു കാര്യം ചെയ്യാം തിങ്കളാഴ്ച്ച രാവിലെ തന്നെ പോയി ഡൈവോഴ്സ് ചെയ്തേക്കാം. എന്താ പോരെ”.
എല്ലാവരും ചിരിച്ചു. “വാ മോളെ” അവളുടെ കൈ പിടിച്ച് ആന്റി ഉള്ളിലേക്ക് കൊണ്ട് പോയി. അവിടെ ഹാളില്‍ ആണുങ്ങൾ എല്ലാം വെള്ളം അടിയും കളിയും ചിരിയും ആയി ഇരിക്കുന്നുണ്ട്. അകത്ത് ഡൈനിംഗ് റൂമിൽ പെണ്ണുങ്ങൾ എല്ലവരും ഉണ്ടായിരുന്നു. “അതേ, ഇങ്ങനെ ഇരുന്നാൽ മതിയോ, ഈ കൊച്ചിനെ മണിയറ കാണിക്കണ്ടേ?” ആന്റി ചോദിച്ചു. എല്ലാവരും ചിരിച്ചു. ഹന്ന നാണക്കേട് കൊണ്ട് തൊലി എല്ലാം ഉരിഞ്ഞ് പോകുന്നത് പോലെ തോന്നി, തല കുനിച്ച് നിന്നു. അവളുടെ തുടുത്ത മുഖം കൂടുതൽ ചുമന്നു. അവിടെ ഉണ്ടായിരുന്ന ആന്റിമരെല്ലാം എഴുന്നേറ്റു. പക്ഷേ മമ്മി മാത്രം അവിടെ തന്നെ ഇരുന്നു.
ആന്റി:”വല്യേച്ചി വാ.”
മമ്മി:”ഇത് നാത്തൂന്‍മാരുടെ പണിയാ. നിങ്ങൾ എല്ലാവരും കൂടി അങ്ങ് കൊണ്ട് പോയാൽ മതി”.
മമ്മി ഫോണിൽ എന്തോ നോക്കി കൊണ്ട് തിരിഞ്ഞ് ഇരുന്നു. അവളെ നയിച്ച് കൊണ്ട് കുടുംബത്തിലെ പെൺ പട മുകളിലേക്ക് നടന്നു ഇടക്ക് ആരൊക്കെയോ എന്തെല്ലാമോ ഓക്ക് പറഞ്ഞ് എല്ലവരും ചിരിക്കുന്നെല്ലാം ഉണ്ടായിരുന്നു. ആരോ
കൂട്ടത്തിൽ നിന്ന് പറഞ്ഞു “ഐപിഎസ് എല്ലാം ഉണ്ടെന്നേ ഉള്ളു, ഒരു ബോധം ഇല്ലാത്ത ചെക്കനാണ് അത്. മോള് വേണം എല്ലാം നോക്കിയും കണ്ടും ചെയ്യേണ്ടത്”. വീണ്ടും എല്ലാവരും ചിരിച്ചു. വേറെ ആരോ “അതേ ഒരു ചെറിയ കുപ്പി വെളിച്ചെണ്ണ ഞാൻ മുറിയുടെ പുറത്ത് വച്ചേക്കാം, ആവശ്യം വന്നാല്‍ പതുക്കെ വാതിൽ തുറന്ന് എടുത്താൽ മതി”. വീണ്ടും ചിരി. ഹന്ന നാണക്കേട് കൊണ്ട് ഭൂമി പിളര്‍ന്ന് താഴേക്ക് പോയെങ്കിൽ എന്ന് ആഗ്രഹിച്ചു. ഒടുവിൽ അവളെ മുറിയില്‍ ആക്കിയിട്ട് തിരിഞ്ഞ് നടക്കുമ്പോൾ സല്‍മാ ആന്റി പറഞ്ഞു “അതേ തൊട്ട് അടുത്ത മുറിയില്‍ ഞങ്ങൾ ആണ് കിടക്കുന്നത്. കട്ടില്‍ ഒരുപാട് കുലുങ്ങുകയാണെങ്കിലേ ബെഡ് എടുത്ത് താഴെ ഇട്ടിട്ട് ചെയ്താൽ മതി. ഈ വയസ്സാം കാലത്ത് വെറുതേ എന്റെ BP കൂട്ടരുത്”. വീണ്ടും ചിരി. ഒടുവിൽ ഓരോരുത്തര്‍ ആയി തിരിച്ച് പോയി. അവസാനം ദിയയുടെയും മിയയുടെയും മമ്മി മാത്രമായി “നീ നാണിക്കുകയൊന്നും വേണ്ട കൊച്ചേ. ഇത് വന്ന് കയറുന്ന പെണ്ണിന് പാരമ്പര്യം ആയി കൊടുക്കുന്ന ഒരു റാഗിംഗ് ആണ്. അവന്‍ ഒരു പാവമാ.. അപ്പോ all the best and good night”. അതും പറഞ്ഞ് ആന്റി വാതിൽ പുറത്ത് നിന്ന് ചാരിയിട്ട് പോയി.
ഹന്ന അകത്ത് ഇരുന്ന് ഭയം കൊണ്ട് വിറച്ചു. എന്താവും ഈ രാത്രി തന്നെ ജോ ചെയ്യാൻ പോകുന്നത്. ബാത്രൂമില് വെച്ച് ഒരു അഞ്ച് മിനിറ്റ് കിട്ടിയപ്പോള്‍ തന്നെ അത്രയും എല്ലാം ചെയ്തു. അന്നേരം തനിക്ക് സുഖം മാത്രം ആണ് ജോ നല്‍കിയത്. പക്ഷേ.. ഇപ്പോൾ എന്തെന്നില്ലാത്ത ഒരു
ഭയം തോനുന്നു. എന്നെ വേദനിപ്പിക്കുമോ? ഈ എണ്ണ എല്ലാം എന്തിനാ വേണോ എന്ന് ചോദിച്ചത്?ഇങ്ങനെ ഓരോന്ന് എല്ലാം ആലോചിച്ച് ഇരുന്നപ്പോൾ വാതിൽ തുറന്ന് ജോ അകത്തേക്ക് കയറി, അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു, ഹന്നയും അല്പം പരിഭ്രമത്തോടെ പുഞ്ചിരിച്ചു. ജോ വാതിൽ അകത്ത് നിന്ന് കുറ്റി ഇട്ടിട്ട് വന്ന് ഹന്നയുടെ അടുത്ത് ചേര്‍ന്ന് ഇരുന്നിട്ട് ഒരു കൈ കൊണ്ട് അവളെ ചേര്‍ത്ത് പിടിച്ചു. അവൾ അവനെ നോക്കി എല്ലാം ഒക്കെ ആണെന്ന് കാണിക്കാൻ അവനെ നോക്കി പുഞ്ചിരിച്ചു.
ജോ:”എന്താ അന്ന എന്തിനാ ഇങ്ങനെ പേടിച്ച് ഇരിക്കുന്നത്?”
ഹന്ന:”ഒന്നുമില്ല ഇച്ഛാ..”
ജോ ഒരു ഉമ്മ അവളുടെ കവിളിൽ കൊടുത്തിട്ട് പറഞ്ഞു “നീ എന്നെ ഇച്ചായന്‍ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ തന്നെ എനിക്ക് കുളിര് കൊള്ളുന്നുണ്ട്”.
