പക്ഷെ മിയ നടക്കുന്ന വഴിക്ക് പറഞ്ഞു “ചേച്ചി അതൊന്നും കാര്യമാക്കേണ്ട. Bloody creeps. കുറ്റം പറയാനും പൊങ്ങച്ചം പറയാനും അല്ലാതെ ആ തളളമാരൊന്നും വാ തുറക്കാറില്ല”.
ദിയ:”വലിയമമ്മിയെ പറഞ്ഞാൽ മതിയല്ലോ ഇതിനെ എല്ലാം വീട്ടില്‍ കയറ്റുന്നതിന്”.
ഹന്ന പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
ഒരു അര മണിക്കൂറോളം എടുത്തു വീടും സ്ഥലവും എല്ലാം കണ്ട് തിരിച്ച് എത്താൻ. അതിനുള്ളില് അവരും ആയി ഹന്ന നല്ല കൂട്ടായി. തിരിച്ച് വന്ന് കഴിഞ്ഞപ്പോൾ ദിയ “ചേച്ചിടെ നംബർ തരണേ, നമ്മൾ കസിൻസിന്റെ ഒരു ഗ്രൂപ്പ് ഉണ്ട് അതിൽ ആഡ് ചെയ്യാൻ ആണ്. ആണുങ്ങൾക്ക് പ്രവേശനമില്ല. നമ്മൾ പെണ്ണുങ്ങള്‍ക്ക് നേരത്തെ കണ്ട തള്ളമാരെ എല്ലാം തെറി വിളിക്കാൻ ഉള്ള ഗ്രൂപ്പ് ആണ്”. ഹന്ന ചിരിച്ച് കൊണ്ട് നംബർ കൊടുത്തു. തിരിച്ച് ജോവിന്റെ അടുത്ത് എത്തിച്ചിട്ട് ദിയ “ദേ ഐപിഎസേ തന്റെ ഭാര്യ. സുരക്ഷിതമായി തന്നെ തിരിച്ച് തന്നിട്ട് ഉണ്ട്. ഇനി ഞങ്ങളുടെ പേരില്‍ കേസ് ഒന്നും എടുക്കല്ലേ”.
ജോ ചിരിച്ച് കൊണ്ട് “അതൊന്നും ഇപ്പൊ പറയാൻ പറ്റില്ല, ഞാൻ വിശദമായി ഒന്ന് അന്വേഷിക്കട്ടെ, എന്റെ ഭാര്യക്ക് വല്ല കേടുപാടും ഉണ്ടായിട്ടുണ്ടോ എന്ന്. എന്നിട്ട് പറയാം”.
മിയ:”എന്നാൽ ഇന്നാ പിടിച്ച് ജയിലില്‍ ഇട്ടോ. എന്തായാലും അവിടെ പഠിക്ക് പഠിക്ക് എന്ന് പറഞ്ഞ് തല തിന്നാൻ പപ്പയും മമ്മിയും വരില്ലല്ലോ. അത് മതി”.
ജോ:”അമ്പടി പഠിച്ച് പഠിച്ച് മാർക്ക് വരട്ടെ. മാർക്ക് കുറഞ്ഞാൽ അപ്പോൾ ഞാൻ കാണിച്ച് തരാം ഐപിഎസിന്റെ പവറ്”.
ദിയ:”ദേ, പെണ്ണ് കെട്ടി എന്ന് പറഞ്ഞ് ഭാര്യയുടെ മുമ്പിൽ ആളാവാൻ ഞങ്ങളുടെ മെക്കിട്ട്
കയറിയാൽ ഉണ്ടല്ലോ, കട്ടിലില്‍ നായ്ക്കരണ പൊടി വിതറി ഐപിഎസിന്റെ ആദ്യ രാത്രി ഞങ്ങൾ കുളമാക്കും”.
ജോയും ഹന്നയും ചിരിച്ചു.
ജോ:”എടി ഒരു വർഷവും കൂടെ കഴിഞ്ഞാൽ നിങ്ങൾ ഡിഗ്രി എല്ലാം കഴിയില്ലേ? കുറച്ചെങ്കിലും maturity ഉണ്ടാവേണ്ടേ?”
ദിയ:”maturity ഇത്ര മതിയൊന്ന് നോക്ക്”
ദിയയും മിയയും ഗൗരവ ഭാവത്തിൽ തിരിഞ്ഞ് നടന്ന് പോയി.
ജോ ചിരിച്ച് കൊണ്ട്:”പറയാൻ പറ്റില്ല ചിലപ്പോൾ ചെയ്ത് കളയും, വിളഞ്ഞ വിത്തുകളാ രണ്ടും. പണ്ടൊരിക്കൽ അവളുമാരെ അടിച്ചതിന് പേരപ്പൻ ടോയ്‌ലറ്റിൽ കയറിയപ്പോൾ പടക്കം കത്തിച്ച് ഇട്ട ഐറ്റംസ് ആണ്”.
ഹന്ന ചിരിച്ച് കൊണ്ട്:”എന്നിട്ട് പേരപ്പൻ എന്ത് ചെയ്തു?”
ജോ:”എന്ത് ചെയ്യാൻ മുണ്ട് പോലുമില്ലാതെ ഒരോട്ടമായിരുന്നു. പപ്പ അത് കണ്ട് പേരപ്പൻ്റെ പുറകെ മുണ്ടും എടുത്ത് ഓടി”.
ഹന്ന ഉറക്കെ ചിരിച്ച് പോയി.
കുറച്ച് കഴിഞ്ഞ് ജോ പറഞ്ഞു “അന്നേ, നീ വേണമെങ്കിൽ പോയി ഒന്ന് കുളിച്ച് ഡ്രസ് എല്ലാം മാറിക്കോ. നിന്റെ ബാഗും പെട്ടിയും മുറിയില്‍ വെച്ചിട്ടുണ്ട്”.
ഹന്ന:”അതേ എന്റെ പേര് ഹന്ന എന്നാ. അന്ന എന്നല്ല”.
ജോ പുഞ്ചിരിച്ചു കൊണ്ട് “എനിക്ക് നിന്നെ അന്ന എന്ന് വിളിക്കാനാണ് കൂടുതൽ ഇഷ്ടം തോന്നുന്നത്. എന്താ ഇഷ്ടമല്ലേ?”.
ഹന്ന അല്പം നാണത്തോടെ “ഇഷ്ടമാണ്. ഞാൻ വിചാരിച്ചു അറിയാതെ വിളിക്കുന്നതാ എന്ന്”.
ജോ ചിരിച്ചു “മിന്ന് കെട്ടിയ പെണ്ണിന്റെ പേര് എനിക്ക് അറിയില്ല എന്ന് വിചാരിച്ചോ?”.
ഹന്നയും ചിരിച്ചു.
ജോ:”വാ ബെഡ്റൂമും കുളിമുറിയും എല്ലാം കാണിച്ച് തരാം”.
ഹന്ന അല്പം പരിഭ്രമത്തോടെ “അയ്യേ, അത് വേണ്ട ആരെങ്കിലും കാണും ഒരുമിച്ച് ബെഡ്റൂമിൽ കയറി പോകുന്നത്. പപ്പ പ്രത്യേകം
പറഞ്ഞതാ”.
ജോ:”എടി അന്ന പെണ്ണേ, അത് വാതിൽ അടച്ചിട്ട് മറ്റെ പണി ഈ പകല്‍ തന്നെ തുടങ്ങല്ലെ എന്നാ പറഞ്ഞത്. അല്ലാതെ എന്റെ പെണ്ണിന്റെ കൂടെ എന്റെ മുറിയില്‍ കയറുന്നതിനു ഞാൻ എന്തിനാ പേടിക്കുന്നത്?”.
ഹന്ന:”അയ്യേ, ശേ. എന്നാലും വേണ്ട. ആൾക്കാർ അതും ഇതും എല്ലാം കരുതും”.
ജോ:”വാതിൽ മലക്കെ തുറന്ന് ഇട്ടോളാം പോരെ”.
മനസ്സില്ലാ മനസ്സോടെ അവൾ അവന്റെ പുറകെ നടന്നു. പറഞ്ഞ പോലെ തന്നെ മുറിയുടെ വാതിൽ തുറന്ന് തന്നെ ഇട്ട് അവന്‍ അവളെ അവളുടെ ബാഗും എല്ലാം ഇരിക്കുന്ന സ്ഥലം കാണിച്ച് കൊടുത്തു എന്നിട്ട് ഷവറിൽ ചൂട് വെള്ളവും തണുത്ത വെള്ളവും വരുന്ന രീതി കാണിച്ച് തരാം എന്ന് പറഞ്ഞ് ജോ ബാത്രൂമിലേക്ക് കയറി. പുറകെ ഹന്ന കയറിയതും പെട്ടെന്ന് ജോ ബാത്രൂമിന്റെ വാതിൽ ഉള്ളില്‍ നിന്ന് അടച്ച് വാതിലിൽ ചാരി നിന്ന് അവളെ കൊതിയോടെ നോക്കി നിന്നു. അവൾ ഭയന്ന് ഒച്ച വെക്കാതെ ഇരിക്കാൻ സ്വയം വായ പൊത്തി പിടിച്ചു.
